< യെഹെസ്കേൽ 3 >
1 പിന്നീട് അവിടന്ന് എന്നോട്: “മനുഷ്യപുത്രാ, നീ കാണുന്നതു ഭക്ഷിക്കുക. ഈ ചുരുൾ ഭക്ഷിച്ചതിനുശേഷം പോയി ഇസ്രായേൽജനത്തോടു സംസാരിക്കുക” എന്നു പറഞ്ഞു.
以後他向我說:「人子,將給你的吞下去。你吞下這卷書,然後去向以色列子民宣講。」
2 അങ്ങനെ ഞാൻ വായ് തുറന്നു; അവിടന്ന് ആ ചുരുൾ എനിക്കു ഭക്ഷിക്കാൻ തന്നു.
我遂張開口,他便使我吞下那卷書,
3 അവിടന്ന് എന്നോട്: “മനുഷ്യപുത്രാ, ഞാൻ നിനക്കു തരുന്ന ഈ ചുരുൾ നീ ഭക്ഷിച്ച് ഉദരം നിറയ്ക്കുക” എന്നു കൽപ്പിച്ചു. അങ്ങനെ ഞാൻ അതു ഭക്ഷിച്ചു, അത് എന്റെ വായിൽ തേൻപോലെ മധുരമായിരുന്നു.
並向我說:「人子,要吞到肚子裏,要把我給你的這卷書充滿你的五內。」我遂吃了,這卷書在我嘴裏甘甜如蜜。
4 അതിനുശേഷം അവിടന്ന് എന്നോടു കൽപ്പിച്ചു: “മനുഷ്യപുത്രാ, നീ ഇസ്രായേൽജനത്തിന്റെ അടുക്കൽച്ചെന്ന് എന്റെ വചനങ്ങൾ അവരോടു സംസാരിക്കുക.
然後他向我說:「人子,起來以色列家族那裏去,向他們宣講我所說的話。
5 അജ്ഞാതഭാഷണവും അപരിചിതഭാഷയുമുള്ള ഒരു ജനത്തിന്റെ അടുക്കലേക്കല്ല, ഇസ്രായേൽജനത്തിന്റെ അടുത്തേക്കാണ് ഞാൻ നിന്നെ അയയ്ക്കുന്നത്.
你被派遣,並不是往言語不通,說話不懂的人民那裏去,而是到以色列家族。
6 അജ്ഞാതഭാഷണവും അപരിചിതഭാഷയുമുള്ള അനേകം ജനതകളുടെ അടുക്കലേക്കല്ല ഞാൻ നിന്നെ അയയ്ക്കുന്നത്. അവരുടെ അടുക്കലേക്കു നിന്നെ അയച്ചിരുന്നെങ്കിൽ അവർ തീർച്ചയായും നിന്റെ വാക്കുകൾ കേൾക്കുമായിരുന്നു.
也不是到言語不通,說話不懂,而你聽不明白他們他們話的各民族那裏去;若是我派遣你到他們那裏,他們必肯聽你的話。
7 എന്നാൽ ഇസ്രായേൽജനമോ, നിന്റെ വാക്കു കേൾക്കുകയില്ല; കാരണം എന്റെ വാക്കു കേൾക്കാൻ അവർക്കു മനസ്സില്ലായിരുന്നു. തീർച്ചയായും ഇസ്രായേൽഗൃഹം മുഴുവനും ദുശ്ശാഠ്യക്കാരും കഠിനഹൃദയരുമാണല്ലോ.
但是以色列家族卻不肯聽你,原來他們不肯聽我,因為以色列家族都額堅心硬。
8 ഇതാ, ഞാൻ നിന്റെ മുഖത്തെ അവരുടെ മുഖത്തിനുനേരേ കഠിനവും നിന്റെ നെറ്റിയെ അവരുടെ നെറ്റിക്കുനേരേ കടുപ്പവുമാക്കും; അതേ, ഞാൻ നിന്റെ നെറ്റിയെ തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രംപോലെയാക്കും. അവർ മത്സരിക്കുന്ന ജനതയെങ്കിലും അവരെ ഭയപ്പെടരുത്; അവരുടെമുമ്പിൽ ഭ്രമിച്ചുപോകുകയുമരുത്.”
看,我要使你的臉堅硬,好像他們的臉,使你的額堅硬,好像他們的額。
使你的額好像金鋼,比火石還堅硬。他們雖是叛你的家族,不必害怕他們,在他們面前不必膽怯。」
10 അവിടന്ന് വീണ്ടും എന്നോടു കൽപ്പിച്ചു: “മനുഷ്യപുത്രാ, ഞാൻ നിന്നോടു കൽപ്പിക്കുന്ന സകലവചനങ്ങളും ശ്രദ്ധയോടെ കേട്ട് ഹൃദയത്തിൽ സംഗ്രഹിക്കുക.
他又向我說:「人子,我向你說的一切話,要聽到耳中,存在心裏。
11 പിന്നീട് പ്രവാസികളായ നിന്റെ ജനത്തിന്റെ അടുക്കൽച്ചെന്ന് അവർ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു,’ എന്ന് അവരോടു പറയുക.”
起來,到充軍者,你百姓的子民那裏,向他們宣講,對他們說:吾主上主這樣說。不管他們聽不聽。」
12 അപ്പോൾ ആത്മാവ് എന്നെ എടുത്തുയർത്തി, യഹോവയുടെ തേജസ്സ് സ്വസ്ഥാനത്തുനിന്ന് ഉയർത്തപ്പെട്ടപ്പോൾ വലിയ മുഴക്കത്തോടെയുള്ള ഒരു ശബ്ദം ഞാൻ എന്റെ പിന്നിൽ കേട്ടു.
當上主的光榮由那地方升起時,神力也把我舉起,我聽見在我後面有轟轟之聲很大,
13 ജീവികളുടെ ചിറകുകൾതമ്മിൽ തട്ടുന്ന ഒച്ചയും അവയുടെ അരികിലുള്ള ചക്രങ്ങളുടെ ഒച്ചയുമായി ഒരു വലിയ മുഴക്കമായിരുന്നു ഞാൻ കേട്ടത്.
是活物的翅膀彼此磨擦的響聲,是靠近牠們的輪子的響聲,轟轟之聲很大。
14 അങ്ങനെ ആത്മാവ് എന്നെ എടുത്തുകൊണ്ടുപോയി. എന്റെ ആത്മാവ് കയ്‌പും കോപവുംകൊണ്ടു നിറഞ്ഞിരുന്നു; യഹോവയുടെ കൈ ശക്തിയോടെ എന്റെമേൽ ഉണ്ടായിരുന്നു.
神力把我舉起,把我提去;我走時,心中激動而苦悶,那時上主的手重壓在我身上。
15 പിന്നെ ഞാൻ കേബാർനദിക്കു സമീപമുള്ള ടെൽ-അവീവിൽ താമസിച്ചിരുന്ന പ്രവാസികളുടെ അടുക്കൽ എത്തി. അവർ താമസിച്ചിരുന്ന സ്ഥലത്ത് ഏഴുദിവസം അതിദുഃഖിതനായി ഞാൻ ഇരുന്നു.
以後我到了特耳阿彼部的充軍者那裏,他們靠近革巴爾河居住。我在他們那裏憂鬱地居留了七天。
16 ആ ഏഴുദിവസം കഴിഞ്ഞപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി. അവിടന്ന് എന്നോട്:
過了七天,上主的話傳給我說:「
17 “മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽജനത്തിന് ഒരു കാവൽക്കാരനായി നിയമിച്ചിരിക്കുന്നു; അതിനാൽ ഞാൻ അരുളിച്ചെയ്യുന്ന വചനം കേട്ട് അവർക്ക് എന്റെ നാമത്തിൽ മുന്നറിയിപ്പു നൽകുക.
人子,我派你作以色列家族的守衛;當你由我口中聽到什麼話時,你應代我警告他們。
18 ദുഷ്ടരോട്, ‘നീ തീർച്ചയായും മരിക്കും’ എന്നു ഞാൻ കൽപ്പിക്കുമ്പോൾ നീ അവരോടു സംസാരിക്കുകയോ അവരുടെ ജീവൻ രക്ഷിക്കേണ്ടതിന് അവരുടെ ദുഷ്ടജീവിതരീതിയിൽനിന്ന് അവരെ പിന്തിരിപ്പിക്കുകയോ ചെയ്യാതിരുന്നാൽ, ദുഷ്ടർ തങ്ങളുടെ പാപംനിമിത്തം മരിക്കും; അവരുടെ രക്തത്തിന് ഉത്തരവാദി നീ ആയിരിക്കും.
幾時我向惡人說:你必喪亡! 你若不警告他,也不宣講,使惡人知所警惕,而脫離邪道,為得生存;那惡人要因自己的罪惡而喪亡,但我必向你追討血債。
19 എങ്കിലും നീ ദുഷ്ടർക്കു മുന്നറിയിപ്പു നൽകുകയും അവർ തങ്ങളുടെ ദുഷ്ടതയിൽനിന്നോ തിന്മനിറഞ്ഞ ജീവിതരീതിയിൽനിന്നോ പിന്തിരിയാതിരുന്നാൽ അവർ തങ്ങളുടെ പാപത്തിൽ മരിക്കും; എന്നാൽ നീ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കും.
你若警告了惡人,而他不肯離開罪惡和邪道,那他必要因自己的罪惡而喪亡;至於你卻救了你的靈魂。
20 “മാത്രമല്ല, നീതിനിഷ്ഠർ തങ്ങളുടെ നീതിയിൽനിന്നു വിട്ടുമാറി തിന്മ പ്രവർത്തിക്കുമ്പോൾ, അവരുടെമുമ്പിൽ ഞാൻ ഒരു പ്രതിബന്ധം വെക്കും, അവർ മരിക്കും; നീ അവർക്കു താക്കീതു നൽകാതിരുന്നതുകൊണ്ട് അവർ അവരുടെ പാപത്തിൽ മരിക്കും; അവർ ചെയ്ത നീതിപ്രവൃത്തികൾ കണക്കിലെടുക്കുകയില്ല. എന്നാൽ അവരുടെ രക്തത്തിനുത്തരവാദി നീ ആയിരിക്കും.
幾時一個義人離棄正義而行不義,我要在他面前安放絆腳石,使他死亡;若你沒有警告他,他必因自己的罪惡而喪亡,他所行的正義,也不被記念;但我必向你追討血債。
21 എന്നാൽ നീതിനിഷ്ഠർ പാപം ചെയ്യാതിരിക്കേണ്ടതിന് നീ അവർക്കു മുന്നറിയിപ്പു നൽകുകയും അവർ പാപം ചെയ്യാതിരിക്കുകയും ചെയ്താൽ, അവർ ഈ മുന്നറിയിപ്പു സ്വീകരിച്ചതുമൂലം ജീവിക്കും. നീയും നിന്നെത്തന്നെ സംരക്ഷിച്ചിരിക്കുന്നു.”
但若你警告了義人,使他不犯罪,而他沒有犯罪:這樣他必要生存,因為他聽從了警告,你也救了你的靈魂。」
22 അവിടെവെച്ച് പിന്നെയും യഹോവയുടെ കൈ എന്റെമേൽ വന്നു. അവിടന്ന് എന്നോട്, “നീ എഴുന്നേറ്റ് സമഭൂമിയിലേക്കു പോകുക, അവിടെവെച്ചു ഞാൻ നിന്നോടു സംസാരിക്കും” എന്ന് അരുളിച്ചെയ്തു.
我在那裏時,上主的手臨於我,他向我說:「起來,到平原裏,去我要在那裏同你說話。」
23 അങ്ങനെ ഞാൻ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാൻ കേബാർ നദീതീരത്തുവെച്ചു കണ്ടതുപോലെ യഹോവയുടെ മഹത്ത്വം അവിടെ നിൽക്കുന്നതു കണ്ടു. അപ്പോൾ ഞാൻ കമിഴ്ന്നുവീണു.
我就起身到了平原。看,上主的光榮停在那裏,就如我在革巴爾河所見過的光榮;我遂伏地掩面。
24 ആത്മാവ് എന്റെമേൽ വന്നു; എനിക്ക് എഴുന്നേറ്റു നിൽക്കാനുള്ള കഴിവു ലഭിച്ചു. അവിടന്ന് എന്നോട് ഇപ്രകാരം കൽപ്പിച്ചു: “നീ പോയി നിന്റെ വീട്ടിൽക്കടന്നു കതകടയ്ക്കുക.
有一種神力進入我身,使我站起來。他向我說:「你去,把你關鎖在房中!
25 എന്നാൽ മനുഷ്യപുത്രാ, അവരുടെ ഇടയിലേക്കു പോകാൻ നിനക്കു കഴിയാത്തവിധത്തിൽ അവർ നിന്നെ കയറുകൊണ്ടു കെട്ടും.
人子,你看人們要用繩索捆縛你;你被捆起後,便不能到他們中間。
26 നീ ഊമയായിത്തീരത്തക്കവണ്ണം ഞാൻ നിന്റെ നാവിനെ അണ്ണാക്കിനോടു പറ്റിച്ചേരുമാറാക്കും; അങ്ങനെ അവരെ ശാസിക്കാൻ നിനക്കു കഴിവില്ലാതാകും; അവർ മത്സരഗൃഹമല്ലോ.
我還要使你的舌頭緊貼在上顎,使你成為啞吧,不能斥責他們,因為他們是叛逆的家族。
27 എങ്കിലും ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ഞാൻ നിന്റെ വായ് തുറക്കും; അപ്പോൾ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു,’ എന്നു നീ അവരോടു പറയും; കേൾക്കുന്നവർ കേൾക്കട്ടെ; തിരസ്കരിക്കുന്നവർ തിരസ്കരിക്കട്ടെ. അവർ മത്സരഗൃഹമല്ലോ.
但是我給你說話時,要開啟你的口。以後你要向他們說:『吾主上主這樣說。』誰肯聽,就讓他聽;誰不肯聽,就讓他不聽好了,因為他們是叛逆的家族。」