< യെഹെസ്കേൽ 24 >

1 ഒൻപതാംവർഷം പത്താംമാസം പത്താംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി.
Potom godine devete, desetoga mjeseca, desetoga dana, doðe mi rijeè Gospodnja govoreæi:
2 “മനുഷ്യപുത്രാ, ഈ തീയതി, ഈ തീയതിതന്നെ, രേഖപ്പെടുത്തുക. കാരണം ബാബേൽരാജാവ് ഈ ദിവസത്തിൽത്തന്നെ ജെറുശലേമിനെതിരേ ഉപരോധം തീർത്തിരിക്കുന്നു.
Sine èovjeèji, zapiši ime ovoga dana, ovoga istoga dana; u taj dan doðe car Vavilonski na Jerusalim.
3 ഈ മത്സരഗൃഹത്തോട് ഒരു സാദൃശ്യകഥ ഇപ്രകാരം പ്രസ്താവിക്കുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘നീ ഒരു കുട്ടകം അടുപ്പത്തുവെച്ച്, അതിൽ വെള്ളം ഒഴിക്കുക.
I kaži prièu tome domu odmetnièkom, i reci im: ovako veli Gospod Gospod: pristavi lonac, pristavi, i nalij u nj vode.
4 അതിൽ ഇറച്ചിക്കഷണങ്ങൾ, ഏറ്റവും നല്ല കഷണങ്ങൾ— തുട, കൈക്കുറക് എന്നിവയെല്ലാം അതിലേക്കിടുക. ഏറ്റവും നല്ല അസ്ഥിക്കഷണങ്ങൾകൊണ്ട് അതു നിറയ്ക്കുക.
Složi u nj dijelove, sve dobre dijelove, stegno i pleæe, i napuni ga najboljih kostiju.
5 ആട്ടിൻപറ്റത്തിലെ ഏറ്റവും നല്ല മൃഗത്തെ എടുത്ത് അതിനടിയിൽ വിറകടുക്കി അത് തിളപ്പിക്കുക. അസ്ഥികൾ അതിൽക്കിടന്ന് വെന്തു പാകമാകട്ടെ.
Uzmi najbolje iz stada, i naloži kosti ispod njega, i uzvari dobro da se i kosti raskuhaju u njemu.
6 കാരണം യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘ക്ലാവുപിടിച്ചതും ക്ലാവു നീങ്ങിപ്പോകാത്തതുമായ കുട്ടകംപോലെ രക്തപാതക ദോഷമുള്ള ഈ നഗരത്തിന് അയ്യോ, കഷ്ടം! അതിന് നറുക്കിടാതെതന്നെ അതിനെ ഖണ്ഡംഖണ്ഡമായി പുറത്തെടുക്കുക.
Jer ovako veli Gospod Gospod: teško gradu krvnièkom, loncu, na kom stoji zagorijel, s kojega neæe da siðe zagorijel; povadi dio po dio; ždrijeb da se ne baci za nj.
7 “‘അവൾ ചൊരിഞ്ഞ രക്തം അവളുടെ മധ്യേയുണ്ട്: വെറും പാറമേലാണ് അവൾ അതു ചൊരിഞ്ഞത്; മണ്ണ് അതിനെ മൂടിക്കളയുമാറ് നിലത്തല്ല അവൾ അതു ചൊരിഞ്ഞത്.
Jer je krv njegova usred njega; na go kamen metnu je, ne proli je na zemlju da se pokrije prahom.
8 ക്രോധം ജ്വലിപ്പിക്കാനും പ്രതികാരം നടത്തുന്നതിനുംവേണ്ടി ഞാൻ അതു വെറും പാറമേൽത്തന്നെ നിർത്തിയിരിക്കുന്നു, അതിനാൽ അതു മൂടിപ്പോകുകയില്ല.
Raspalivši gnjev da uèinim osvetu, metnuæu krv njegovu na go kamen da se ne pokrije.
9 അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘രക്തപാതകമുള്ള നഗരത്തിന് അയ്യോ, കഷ്ടം! വിറകുകൂമ്പാരം ഞാനും ഉയരമുള്ളതാക്കും.
Zato ovako veli Gospod Gospod: teško gradu krvnièkom! i ja æu naložiti velik oganj.
10 അങ്ങനെ വിറകു കൂമ്പാരമായി കൂട്ടി തീ കത്തിക്കുക. ചാറു കുറുകുമാറ് മാംസം നല്ലവണ്ണം വേവിക്കുക; അങ്ങനെ അസ്ഥികൾ വെന്തുപോകട്ടെ.
Nanesi drva, i raspali oganj, neka se stroši meso, zaèini korijenjem, i kosti neka izgore.
11 അതിനുശേഷം അതിന്റെ ചെമ്പ് കാഞ്ഞ് ജ്വലിക്കുന്നതിനും ക്ലാവ് ഉരുകേണ്ടതിനും അതിന്റെ ശേഖരം എരിഞ്ഞുപോകുന്നതിനുമായി ആ കുട്ടകം ഒഴിച്ചെടുത്ത് കനലിന്മേൽ വെക്കുക.
Metni ga prazna na živo ugljevlje da se ugrije i izgori mjed njegova i da se stopi u njemu neèistota njegova i da nestane zagorijeli njegove.
12 എല്ലാ പ്രയത്നങ്ങളെയും അതു നിഷ്ഫലമാക്കിയിരിക്കുന്നു; അതിലെ കനത്ത ക്ലാവുശേഖരം വിട്ടുപോയിട്ടില്ല; അതു തീയിൽപോലും നീങ്ങിപ്പോയില്ല.
Lažima dosadio mi je; zato neæe izaæi iz njega mnoga zagorijel njegova; u oganj æe zagorijel njegova.
13 “‘ഇപ്പോൾ, നിങ്ങളുടെ അശുദ്ധി വിഷയലമ്പടത്തമാണ്. ഞാൻ നിന്നെ ശുദ്ധീകരിക്കാൻ ശ്രമിച്ചിട്ടും നിന്റെ മാലിന്യത്തിൽനിന്നു ശുദ്ധീകരിക്കാൻ കഴിയാത്തതിനാൽ നിന്നോടുള്ള എന്റെ ക്രോധം അസ്തമിക്കുന്നതുവരെയും നീ ഇനി ശുദ്ധയാകുകയില്ല.
U neèistoti je tvojoj grdilo tvoje; jer sam te èistio, ali se ti ne oèisti; neæeš se više èistiti od neèistote svoje, dokle ne namirim gnjev svoj nad tobom.
14 “‘യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു. എനിക്കു പ്രവർത്തിക്കാനുള്ള സമയം വന്നിരിക്കുന്നു; ഞാൻ പിന്മാറുകയില്ല. എനിക്കു സഹതാപം തോന്നുകയില്ല, എന്റെ മനസ്സ് അലിയുകയുമില്ല. നിന്റെ പെരുമാറ്റരീതിയും പ്രവൃത്തിയും അനുസരിച്ച് നീ ന്യായം വിധിക്കപ്പെടും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’”
Ja Gospod govorih; doæi æe, i izvršiæu; neæu odustati niti æu žaliti niti æu se raskajati, po putovima tvojim i po djelima tvojim sudiæe ti, govori Gospod Gospod.
15 പിന്നീട് യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
Opet mi doðe rijeè Gospodnja govoreæi:
16 “മനുഷ്യപുത്രാ, നിന്റെ കണ്ണിന് ആനന്ദമായവളെ ഒരൊറ്റ അടികൊണ്ട് ഞാൻ നിങ്കൽനിന്ന് എടുത്തുകളയാൻ പോകുകയാണ്. എങ്കിലും നീ വിലപിക്കയോ കരയുകയോ കണ്ണുനീർ ചൊരിയുകയോ അരുത്.
Sine èovjeèji, evo ja æu ti uzeti želju oèiju tvojih zlom, ali ne tuži ni plaèi, niti suza roni.
17 മൗനമായി നെടുവീർപ്പിട്ടുകൊൾക; മരിച്ചവൾക്കുവേണ്ടി കരയരുത്. നിന്റെ തലപ്പാവുകെട്ടി കാലിൽ ചെരിപ്പിട്ടുകൊൾക; മീശയും താടിയും മറയ്ക്കരുത്; വിലപിക്കുന്നവർക്കു പതിവുള്ള ഭക്ഷണം കഴിക്കുകയുമരുത്.”
Nemoj uzdisati, ne žali kako biva za mrtvijem, metni kapu na glavu, i obuæu svoju obuj na noge, i usta svojih nemoj pokriti i hljeba nièijega ne jedi.
18 അങ്ങനെ ഞാൻ രാവിലെ ജനത്തോടു സംസാരിച്ചു, വൈകുന്നേരം എന്റെ ഭാര്യ മരിച്ചു. അടുത്ത പ്രഭാതത്തിൽ എന്നോടു കൽപ്പിച്ചിരുന്നതുപോലെ ഞാൻ ചെയ്തു.
I govorih ujutru narodu, a uveèe mi umrije žena; i sjutradan uèinih kako mi bješe zapovjeðeno.
19 അപ്പോൾ ജനം എന്നോട്, “ഈ കാര്യങ്ങളുടെ താത്പര്യം എന്താണെന്ന് താങ്കൾ ഞങ്ങൾക്കു പറഞ്ഞുതരികയില്ലേ?” എന്നു ചോദിച്ചു.
I reèe mi narod: hoæeš li nam kazati šta nam je to što radiš?
20 അങ്ങനെ ഞാൻ അവരോടു പറഞ്ഞു: “യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു.
I odgovorih im: doðe mi rijeè Gospodnja govoreæi:
21 നീ ഇസ്രായേൽജനത്തോടു പറയുക, ‘യഹോവയായ കർത്താവ് ഇതാണ് അരുളിച്ചെയ്യുന്നത്: നിങ്ങൾ അഭിമാനം കൊള്ളുന്ന നിങ്ങളുടെ ശക്തികേന്ദ്രവും നിങ്ങളുടെ കണ്ണിന് ആനന്ദവും ഹൃദയത്തിന്റെ വാഞ്ഛയുമായ വിശുദ്ധമന്ദിരത്തെ ഞാൻ അശുദ്ധമാക്കാൻ പോകുകയാണ്; നിങ്ങൾ വിട്ടിട്ടുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാളിനാൽ വീഴും.
Reci domu Izrailjevu: ovako veli Gospod Gospod: evo, ja æu oskvrniti svetinju svoju, velièanstvo sile vaše, želju oèiju vaših i što je milo duši vašoj; i sinovi æe vaši i kæeri vaše koje ostaviste pasti od maèa.
22 ഞാൻ ചെയ്തതുപോലെ നിങ്ങളും ചെയ്യും. നിങ്ങൾ മീശയും താടിയും മറയ്ക്കുകയോ വിലപിക്കുന്നവർക്കു പതിവുള്ള ഭക്ഷണം കഴിക്കുകയോ ചെയ്യുകയില്ല.
I èiniæete kako ja èinim: usta neæete pokriti i hljeba nièijega neæete jesti;
23 നിങ്ങൾ തലപ്പാവു തലയിലും ചെരിപ്പു കാലിലും ധരിച്ചുകൊള്ളും. നിങ്ങൾ വിലപിക്കുകയോ കരയുകയോ ചെയ്യാതെ നിങ്ങളുടെ പാപംനിമിത്തം ഉരുകി പരസ്പരം നോക്കി നെടുവീർപ്പിടും.
I kape æe vam biti na glavama i obuæa na nogu; neæete tužiti ni plakati, nego æete sa bezakonja svojih èiljeti i uzdisaæete jedan s drugim.
24 യെഹെസ്കേൽ നിങ്ങൾക്ക് ഒരു ചിഹ്നം ആയിരിക്കും; അദ്ദേഹം ചെയ്തതുപോലെതന്നെ നിങ്ങളും ചെയ്യും. ഇതു സംഭവിക്കുമ്പോൾ ഞാൻ യഹോവയായ കർത്താവ് എന്നു നിങ്ങൾ അറിയും.’
I Jezekilj æe vam biti znak: èiniæete sve što on èini; kad to doðe, poznaæete da sam ja Gospod Gospod.
25 “മനുഷ്യപുത്രാ, അവരുടെ ശക്തികേന്ദ്രവും സന്തുഷ്ടിയും മഹത്ത്വവും കണ്ണുകൾക്കു പ്രമോദവും ഹൃദയവാഞ്ഛയുമായതിനെയും അവരുടെ പുത്രീപുത്രന്മാരെയും ഞാൻ എടുത്തുകളയുന്ന ദിവസത്തിൽ
A ti, sine èovjeèji, u onaj dan kad im uzmem silu njihovu, radost slave njihove, želju oèiju njihovijeh i za èim teži duša njihova, sinove njihove i kæeri njihove,
26 ആ ദിവസം ഒരു പലായനംചെയ്യുന്നയാൾ വന്ന് ഈ വാർത്ത നിന്നെ അറിയിക്കും.
U taj dan ko uteèe, neæe li doæi k tebi da ti donese glas?
27 അയാളോടു സംസാരിക്കാൻ നിന്റെ വായ് തുറക്കപ്പെടും; നീ പിന്നീടു മൗനമായിരിക്കാതെ സംസാരിക്കും. അങ്ങനെ നീ അവർക്കൊരു ചിഹ്നം ആയിത്തീരും. ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.”
U taj æe se dan otvoriti usta tvoja prema onom ko uteèe, i govoriæeš i neæeš više biti nijem; i biæeš im znak, i oni æe poznati da sam ja Gospod.

< യെഹെസ്കേൽ 24 >