< പുറപ്പാട് 8 >

1 യഹോവ മോശയോട് അരുളിച്ചെയ്തു: “നീ ചെന്ന് ഫറവോനോട് ഇങ്ങനെ പറയുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കേണ്ടതിന് എന്റെ ജനത്തെ വിട്ടയയ്ക്കുക.
മോശെയോട് കല്പിച്ചത്: “നീ ഫറവോന്റെ അടുക്കൽ ചെന്ന് പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.
2 നീ അവരെ വിട്ടയയ്ക്കാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ ദേശത്തെല്ലായിടത്തും തവളകളുടെ ബാധ വരുത്തും.
നീ അവരെ വിട്ടയയ്ക്കുവാൻ സമ്മതിക്കുകയില്ലെങ്കിൽ ഞാൻ നിന്റെ രാജ്യത്തെ ഒക്കെയും തവളയെക്കൊണ്ട് ബാധിക്കും.
3 നൈൽനദി തവളകളെക്കൊണ്ടു നിറയും. അവ നിന്റെ കൊട്ടാരത്തിലും ശയനമുറിയിലും കിടക്കമേലും നിന്റെ ഉദ്യോഗസ്ഥന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അടുപ്പുകളിലും മാവു കുഴയ്ക്കുന്ന പാത്രങ്ങളിലും വന്നുകയറും.
നദിയിൽ തവള അത്യധികമായി പെരുകും; അത് കയറി നിന്റെ അരമനയിലും കിടപ്പുമുറിയിലും കട്ടിലിന്മേലും നിന്റെ ഭൃത്യന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴയ്ക്കുന്ന തൊട്ടികളിലും വരും.
4 നിന്റെയും നിന്റെ ജനങ്ങളുടെയും നിന്റെ സകല ഉദ്യോഗസ്ഥരുടെയുംമേൽ തവളകൾ കയറും.’”
തവള നിന്റെമേലും നിന്റെ ജനത്തിന്മേലും നിന്റെ സകലഭൃത്യന്മാരുടെ മേലും കയറും”.
5 “‘ഈജിപ്റ്റുദേശത്ത് തവളകൾ കയറാൻ നിന്റെ കൈ വടിയോടുകൂടി തോടുകളുടെയും പുഴകളുടെയും കുളങ്ങളുടെയും മീതേ നീട്ടുക,’ എന്ന് അഹരോനോടു പറയണമെന്ന് യഹോവ മോശയോടു കൽപ്പിച്ചു.”
യഹോവ പിന്നെയും മോശെയോട്: “ഈജിപ്റ്റിൽ തവള കയറുവാൻ നദികളിൻമേലും പുഴകളിൻമേലും കുളങ്ങളിൻമേലും വടിയോടുകൂടി കൈ നീട്ടുക എന്ന് നീ അഹരോനോട് പറയണം” എന്ന് കല്പിച്ചു.
6 അങ്ങനെ അഹരോൻ ഈജിപ്റ്റിലെ വെള്ളത്തിനുമീതേ തന്റെ കൈ നീട്ടുകയും തവളകൾ കയറിവന്നു ദേശത്തെ മൂടുകയും ചെയ്തു.
അങ്ങനെ അഹരോൻ ഈജിപ്റ്റിലെ എല്ലാ വെള്ളത്തിൻമേലും കൈ നീട്ടി, തവള കയറി ഈജിപ്റ്റ് ദേശം മൂടി.
7 മന്ത്രവാദികൾ തങ്ങളുടെ മാന്ത്രികവിദ്യയാൽ അതേകാര്യം ചെയ്തു; അവരും ഈജിപ്റ്റുദേശത്തു തവളകളെ വരുത്തി.
മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു, ഈജിപ്റ്റിൽ തവള കയറുമാറാക്കി.
8 ഫറവോൻ മോശയെയും അഹരോനെയും ആളയച്ചുവരുത്തി അവരോട്, “എന്റെയും എന്റെ ജനങ്ങളുടെയും അടുക്കൽനിന്ന് തവളകൾ നീങ്ങിപ്പോകാൻ നിങ്ങൾ യഹോവയോട് അപേക്ഷിക്കുക; അപ്പോൾ യഹോവയ്ക്കു യാഗം കഴിക്കാൻ നിങ്ങളുടെ ജനങ്ങളെ ഞാൻ വിട്ടയയ്ക്കാം” എന്നു പറഞ്ഞു.
അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിപ്പിച്ചു: “തവള എന്നെയും എന്റെ ജനത്തെയും വിട്ട് നീങ്ങേണ്ടതിന് യഹോവയോട് പ്രാർത്ഥിക്കുവിൻ. എന്നാൽ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ ഞാൻ ജനത്തെ വിട്ടയയ്ക്കാം” എന്ന് പറഞ്ഞു.
9 മോശ ഫറവോനോടു പറഞ്ഞു: “നിങ്ങളെയും നിങ്ങളുടെ വീടുകളെയും വിട്ട് തവള നദിയിൽമാത്രമായി ഒതുങ്ങേണ്ടതിന് താങ്കൾക്കും സേവകർക്കും ജനത്തിനുംവേണ്ടി ഞാൻ പ്രാർഥിക്കേണ്ട സമയം ദയവായി നിശ്ചയിച്ചുതന്നാലും.”
മോശെ ഫറവോനോട്: “തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും വിട്ട് നീങ്ങി നദിയിൽ മാത്രം ഇരിക്കേണ്ടതിന് ഞാൻ നിനക്കും നിന്റെ ഭൃത്യന്മാർക്കും നിന്റെ ജനത്തിനുംവേണ്ടി എപ്പോൾ പ്രാർത്ഥിക്കണം എന്ന് എനിക്ക് സമയം നിശ്ചയിച്ചാലും” എന്ന് പറഞ്ഞു.
10 “നാളെ,” ഫറവോൻ പറഞ്ഞു. അതിനുത്തരമായി മോശ പറഞ്ഞത്, “ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു സദൃശനായി ആരുമില്ല എന്നു താങ്കൾ അറിയേണ്ടതിന് അത് അങ്ങനെ സംഭവിക്കും.
൧൦“നാളെ” എന്ന് അവൻ പറഞ്ഞു; “ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്ന് നീ അറിയേണ്ടതിന് നിന്റെ വാക്കുപോലെ ആകട്ടെ;
11 തവളകൾ താങ്കളെയും താങ്കളുടെ ഭവനങ്ങളെയും സേവകരെയും ജനത്തെയും വിട്ടുപോയി നൈൽനദിയിൽമാത്രം ഒതുങ്ങും.”
൧൧തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും നിന്റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടുമാറി നദിയിൽ മാത്രം ഇരിക്കും” എന്ന് അവൻ പറഞ്ഞു.
12 മോശയും അഹരോനും ഫറവോന്റെ അടുക്കൽനിന്ന് പോയതിനുശേഷം മോശ യഹോവയോട്, ഫറവോന്റെമേൽ അവിടന്നു വരുത്തിയിരുന്ന തവളകളെ സംബന്ധിച്ചു പ്രാർഥിച്ചു.
൧൨അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽനിന്ന് ഇറങ്ങി. ഫറവോന്റെ മേൽ വരുത്തിയ തവള നിമിത്തം മോശെ യഹോവയോട് പ്രാർത്ഥിച്ചു.
13 മോശയുടെ പ്രാർഥനയനുസരിച്ച് യഹോവ പ്രവർത്തിച്ചു. തവളകൾ വീടുകളിലും മുറ്റങ്ങളിലും വയലുകളിലും ചത്തൊടുങ്ങി.
൧൩മോശെയുടെ പ്രാർത്ഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി.
14 അവയെ കൂമ്പാരങ്ങളായി കൂട്ടി. അവയുടെ ദുർഗന്ധം ദേശമെങ്ങും നിറഞ്ഞു.
൧൪അവർ അതിനെ കൂമ്പാരങ്ങളായി കൂട്ടി; ദേശം നാറുകയും ചെയ്തു.
15 എന്നാൽ തവളകളിൽനിന്ന് ആശ്വാസംലഭിച്ചു എന്നുകണ്ടപ്പോൾ, യഹോവ അരുളിച്ചെയ്തിരുന്നതുപോലെ, ഫറവോൻ തന്റെ ഹൃദയത്തെ കഠിനമാക്കി; മോശയുടെയും അഹരോന്റെയും വാക്ക് അയാൾ കേട്ടതുമില്ല.
൧൫എന്നാൽ ആശ്വാസം വന്നു എന്ന് ഫറവോൻ കണ്ടപ്പോൾ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ തന്റെ ഹൃദയത്തെ കഠിനമാക്കി; അവരെ ശ്രദ്ധിച്ചതുമില്ല.
16 ഇതിനുശേഷം യഹോവ മോശയോടു പറഞ്ഞു: “നീ അഹരോനോടു പറയുക, ‘നിന്റെ വടിയെടുത്ത് നിലത്തെ പൂഴിയിൽ അടിക്കുക.’ അപ്പോൾ അതു പേനായിത്തീർന്ന് ഈജിപ്റ്റു മുഴുവൻ വ്യാപിക്കും.”
൧൬അപ്പോൾ യഹോവ മോശെയോട്: “നിന്റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്കുക” എന്ന് അഹരോനോട് പറയുക. “അത് ഈജിപ്റ്റിൽ എല്ലായിടത്തും പേൻ ആയിത്തീരും” എന്ന് കല്പിച്ചു.
17 അവർ അപ്രകാരംചെയ്തു. അഹരോൻ കൈനീട്ടി തന്റെ വടികൊണ്ട് നിലത്തെ പൂഴിയിൽ അടിച്ചു. അതു മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പേൻ ആയിത്തീർന്നു; ഈജിപ്റ്റിലെല്ലായിടവും നിലത്തെ പൂഴിമുഴുവനും പേൻ ആയിത്തീർന്നു.
൧൭അവർ അങ്ങനെ ചെയ്തു; അഹരോൻ വടിയോടുകൂടി കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അത് മനുഷ്യരുടെമേലും മൃഗങ്ങളിൻമേലും പേൻ ആയിത്തീർന്നു; ഈജിപ്റ്റിൽ എല്ലായിടത്തും നിലത്തിലെ പൊടിയെല്ലാം പേൻ ആയിത്തീർന്നു.
18 മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാൽ പേൻ ഉണ്ടാക്കാൻ ശ്രമിച്ചു; എന്നാൽ, അവർക്കതിനു കഴിഞ്ഞില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പേൻ നിറഞ്ഞുനിന്നു.
൧൮മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ പേൻ ഉണ്ടാക്കുവാൻ അതുപോലെ ചെയ്തു; അവർക്ക് കഴിഞ്ഞില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയും മേൽ പേൻ ഉണ്ടായതുകൊണ്ട് മന്ത്രവാദികൾ ഫറവോനോട്:
19 അപ്പോൾ മന്ത്രവാദികൾ ഫറവോനോടു പറഞ്ഞത്, “ഇതു ദൈവത്തിന്റെ കൈവിരൽ പ്രവർത്തിക്കുന്നതാകുന്നു.” എന്നാൽ, യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനമായിത്തീർന്നു. അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
൧൯“ഇത് ദൈവത്തിന്റെ വിരൽ ആകുന്നു” എന്ന് പറഞ്ഞു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു. അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
20 ഈ സംഭവത്തിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു: “നീ അതിരാവിലെ എഴുന്നേറ്റ് ഫറവോന്റെ മുമ്പിൽ നിൽക്കണം. അവൻ നദീതീരത്തേക്ക് പോകുമ്പോൾ, അവനോട് ഇങ്ങനെ പറയണം: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. എന്നെ ആരാധിക്കേണ്ടതിന് എന്റെ ജനത്തെ വിട്ടയയ്ക്കുക.
൨൦പിന്നെ യഹോവ മോശെയോട് കല്പിച്ചത്: “നീ നാളെ അതിരാവിലെ എഴുന്നേറ്റ് ഫറവോന്റെ മുമ്പാകെ നില്ക്കുക; അവൻ വെള്ളത്തിന്റെ അടുക്കൽ വരും. നീ അവനോട് പറയേണ്ടത് എന്തെന്നാൽ: ‘യഹോവ ഇപ്രകാരം കല്പിക്കുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.
21 നീ എന്റെ ജനത്തെ വിട്ടയയ്ക്കാതിരുന്നാൽ നിന്റെയും ഭൃത്യന്മാരുടെയും ജനത്തിന്റെയും നിന്റെ എല്ലാ ഭവനങ്ങളിലും ഞാൻ ഈച്ചകളെ അയയ്ക്കും. ഈജിപ്റ്റുകാരുടെ എല്ലാ വീടുകളും അവരുടെ ദേശവും ഈച്ചകളാൽ നിറയും.
൨൧നീ എന്റെ ജനത്തെ വിട്ടയയ്ക്കുകയില്ല എങ്കിൽ ഞാൻ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിൻമേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയയ്ക്കും. ഈജിപ്റ്റുകാരുടെ വീടുകളും അവർ പാർക്കുന്ന ദേശവും നായീച്ചകൊണ്ട് നിറയും.
22 “‘എന്നാൽ എന്റെ ജനം പാർക്കുന്ന ഗോശെൻ പ്രദേശത്തെ അന്നു ഞാൻ ഒഴിവാക്കും. അവിടെ ഈച്ച ഉണ്ടായിരിക്കുകയില്ല; അങ്ങനെ യഹോവയായ ഞാൻതന്നെ ഈ ദേശത്തിന്റെ മധ്യേയുണ്ട് എന്നു നീ അറിയും.
൨൨ഭൂമിയിൽ ഞാൻ തന്നെ യഹോവ എന്ന് നീ അറിയേണ്ടതിന് എന്റെ ജനം പാർക്കുന്ന ഗോശെൻദേശത്തെ അന്ന് ഞാൻ നായീച്ച വരാതെ വേർതിരിക്കും.
23 എന്റെ ജനത്തെയും നിന്റെ ജനത്തെയുംതമ്മിൽ ഞാൻ വേർതിരിക്കും. ഈ അത്ഭുതചിഹ്നം നാളെത്തന്നെ സംഭവിക്കും.’”
൨൩എന്റെ ജനത്തിനും നിന്റെ ജനത്തിനും മദ്ധ്യേ ഞാൻ ഒരു വ്യത്യാസം വയ്ക്കും; നാളെ ഈ അടയാളം ഉണ്ടാകും”.
24 യഹോവ അങ്ങനെതന്നെ ചെയ്തു. ഈച്ചകളുടെ കനത്ത കൂട്ടങ്ങൾ ഫറവോന്റെ കൊട്ടാരത്തിലേക്കും ഉദ്യോഗസ്ഥരുടെ വീടുകളിലേക്കും പ്രവഹിച്ചു. ഈജിപ്റ്റുദേശം മുഴുവനും ഈച്ചകളെക്കൊണ്ടു നശിച്ചു.
൨൪യഹോവ അങ്ങനെ തന്നെ ചെയ്തു. ധാരാളം നായീച്ച ഫറവോന്റെ അരമനയിലും അവന്റെ ഭൃത്യന്മാരുടെ വീടുകളിലും ഈജിപ്റ്റിൽ എല്ലായിടത്തും വന്നു; നായീച്ചയാൽ ദേശം നശിച്ചു.
25 അപ്പോൾ ഫറവോൻ മോശയെയും അഹരോനെയും ആളയച്ചുവരുത്തി. “പോകുക, നിങ്ങളുടെ ദൈവത്തിന് ഈ ദേശത്തുവെച്ചുതന്നെ യാഗം അർപ്പിക്കുക,” എന്നു പറഞ്ഞു.
൨൫അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു. “നിങ്ങൾ പോയി നിങ്ങൾ പാർക്കുന്ന ദേശത്തുവച്ച് തന്നെ നിങ്ങളുടെ ദൈവത്തിന് യാഗം കഴിക്കുവിൻ” എന്ന് പറഞ്ഞു.
26 “അതു ശരിയല്ല,” മോശ പറഞ്ഞു. “ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു ഞങ്ങൾ അർപ്പിക്കുന്ന യാഗം ഈജിപ്റ്റുകാർക്ക് അറപ്പു തോന്നിക്കുന്നതായിരിക്കും. അവരുടെ ദൃഷ്ടിയിൽ മ്ലേച്ഛമായ യാഗം ഞങ്ങൾ അർപ്പിച്ചാൽ അവർ ഞങ്ങളെ കല്ലെറിയുകയില്ലയോ?
൨൬അതിന് മോശെ: “അങ്ങനെ ചെയ്തുകൂടാ; ഈജിപ്റ്റുകാർക്ക് വെറുപ്പായുള്ളത് ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കേണ്ടിവരുമല്ലോ; ഈജിപ്റ്റുകാർക്ക് വെറുപ്പായുള്ളത് അവർ കാൺകെ ഞങ്ങൾ യാഗം കഴിച്ചാൽ അവർ ഞങ്ങളെ കല്ലെറിയുകയില്ലേ?
27 ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു കൽപ്പിക്കുന്നതുപോലെ, മരുഭൂമിയിൽ മൂന്നുദിവസത്തെ യാത്രചെയ്തു ചെന്ന് അവിടത്തേക്കു ഞങ്ങൾ യാഗം അർപ്പിക്കേണ്ടതാകുന്നു.”
൨൭ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോട് കല്പിച്ചതുപോലെ ഞങ്ങൾ മൂന്ന് ദിവസത്തെ യാത്രാദൂരം മരുഭൂമിയിൽ പോയി അവന് യാഗം കഴിക്കണം” എന്ന് പറഞ്ഞു.
28 “മരുഭൂമിയിൽവെച്ചു നിങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗം അർപ്പിക്കാൻ ഞാൻ നിങ്ങളെ വിട്ടയയ്ക്കാം, എന്നാൽ നിങ്ങൾ വളരെ അകലെപ്പോകരുത്; എനിക്കുവേണ്ടി പ്രാർഥിക്കുക,” ഫറവോൻ പറഞ്ഞു.
൨൮അപ്പോൾ ഫറവോൻ: “നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് മരുഭൂമിയിൽവച്ച് യാഗം കഴിക്കേണ്ടതിന് നിങ്ങളെ വിട്ടയയ്ക്കാം; പക്ഷേ, വളരെ ദൂരെ പോകരുത്; എനിക്കുവേണ്ടി പ്രാർത്ഥിക്കുവിൻ” എന്ന് പറഞ്ഞു.
29 അതിന് മോശ ഉത്തരം പറഞ്ഞു: “താങ്കളെ വിട്ടുപോയിക്കഴിഞ്ഞാലുടൻതന്നെ ഞാൻ യഹോവയോട് അപേക്ഷിക്കാം, ഈച്ചകൾ നാളെ ഫറവോനെയും ഉദ്യോഗസ്ഥരെയും ജനത്തെയും വിട്ടുപോകും. എന്നാൽ യഹോവയ്ക്കു യാഗം അർപ്പിക്കാൻ ജനങ്ങളെ വിട്ടയയ്ക്കാതെ ഫറവോൻ വീണ്ടും വഞ്ചനാപരമായി പ്രവർത്തിക്കുകയില്ലെന്നത് ഉറപ്പായിരിക്കണം.”
൨൯അതിന് മോശെ: “ഞാൻ നിന്റെ അടുക്കൽനിന്ന് പോയിട്ട് യഹോവയോട് പ്രാർത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ട് മാറിപ്പോകും. പക്ഷേ യഹോവയ്ക്ക് യാഗം കഴിക്കുവാൻ ജനത്തെ വിട്ടയയ്ക്കാതെ ഫറവോൻ ഇനി വഞ്ചിക്കരുത്” എന്ന് പറഞ്ഞു.
30 പിന്നെ മോശ ഫറവോന്റെ അടുക്കൽനിന്ന് പോയി യഹോവയോടു പ്രാർഥിച്ചു.
൩൦അങ്ങനെ മോശെ ഫറവോന്റെ അടുക്കൽനിന്ന് പോയി യഹോവയോട് പ്രാർത്ഥിച്ചു.
31 മോശയുടെ അപേക്ഷയനുസരിച്ച് യഹോവ പ്രവർത്തിച്ചു: ഈച്ചകൾ ഫറവോനെയും ഉദ്യോഗസ്ഥരെയും ജനത്തെയും വിട്ടുപോയി; ഒന്നുപോലും അവശേഷിച്ചില്ല.
൩൧യഹോവ മോശെയുടെ പ്രാർത്ഥനപോലെ ചെയ്തു: നായീച്ച ഒന്നുപോലും ഇല്ലാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ട് മാറിപ്പോയി.
32 എന്നാൽ ഈ പ്രാവശ്യവും ഫറവോൻ തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചില്ല.
൩൨എന്നാൽ ഫറവോൻ ഈ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.

< പുറപ്പാട് 8 >