< പുറപ്പാട് 29 >
1 “അവർ എനിക്ക് പൗരോഹിത്യശുശ്രൂഷചെയ്യാൻ അവരെ ശുദ്ധീകരിക്കേണ്ടതിന് നീ അവർക്കുവേണ്ടി ഈ കാര്യങ്ങൾ ചെയ്യണം: ഊനമില്ലാത്ത ഒരു കാളക്കിടാവിനെയും രണ്ട് ആട്ടുകൊറ്റന്മാരെയും കൊണ്ടുവരണം.
१त्यांनी याजक या नात्याने माझी सेवा करावी म्हणून त्यांना पवित्र करण्यासाठी तू काय करावेस ते मी तुला सांगतो: एक गोऱ्हा व दोन निर्दोष मेंढे घ्यावेत;
2 നേർത്ത ഗോതമ്പുമാവുകൊണ്ടു പുളിപ്പില്ലാത്ത അപ്പവും എണ്ണചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും ഉണ്ടാക്കണം.
२बेखमीर भाकरी, तेलात मळलेल्या बेखमीर पोळ्या व तेल लावलेल्या बेखमीर चपात्या घ्याव्यात; या सर्व सपिठाच्या असाव्यात.
3 അവയെല്ലാം ഒരു കുട്ടയിലാക്കി, കാളക്കിടാവിനോടും രണ്ട് ആട്ടുകൊറ്റനോടുമൊപ്പം കൊണ്ടുവരണം.
३त्या सर्व एका टोपलीत घालून ती टोपली त्याचप्रमाणे तो गोऱ्हा व ते दोन मेंढे ह्यांच्यासहीत ती टोपली घेऊन ये.
4 പിന്നീട്, അഹരോനെയും പുത്രന്മാരെയും സമാഗമകൂടാരവാതിൽക്കൽ വരുത്തി, അവരെ വെള്ളത്തിൽ കഴുകണം.
४अहरोन व त्याचे पुत्र यांना दर्शनमंडपाच्या दारासमोर घेऊन यावे; त्यांना आंघोळ घालावी;
5 വസ്ത്രങ്ങൾ എടുത്ത്, അഹരോനെ അടിവസ്ത്രം, ഏഫോദിന്റെ അങ്കി, ഏഫോദ്, നിർണയപ്പതക്കം ഇവ ധരിപ്പിച്ച് അവന്റെ അരയിൽ ഏഫോദിന്റെ ചിത്രത്തയ്യലുള്ള നടുക്കെട്ടു കെട്ടണം.
५ती वस्रे घेऊन अहरोनाला त्याचा अंगरखा व एफोदाचा झगा घाल; त्यास एफोद व ऊरपट बांधावा आणि एफोदाचा बेलबुट्टीदार पट्टा त्याच्या कमरेला बांध;
6 അഹരോന്റെ തലയിൽ തലപ്പാവും, തലപ്പാവിൽ വിശുദ്ധകിരീടവും ധരിക്കണം.
६त्याच्या डोक्याला मंदिल घाल. आणि मंदिलावर पवित्र मुकुट ठेव.
7 പിന്നീട്, അഭിഷേകതൈലം കൊണ്ടുവന്നു തലയിൽ ഒഴിച്ച് അവനെ അഭിഷേകംചെയ്യണം.
७नंतर अभिषेकाचे तेल त्याच्या डोक्यावर ओतून त्यास अभिषेक कर;
8 അവന്റെ പുത്രന്മാരെയും കൊണ്ടുവന്ന് അവരെയും അങ്കി ധരിപ്പിക്കണം.
८मग त्याच्या पुत्रांना जवळ बोलावून त्यांना अंगरखे घालावेत;
9 അവർക്കു ശിരോവസ്ത്രം വെക്കണം. അഹരോന്റെയും അവന്റെ പുത്രന്മാരുടെയും അരയ്ക്കു നടുക്കെട്ടു കെട്ടണം. ഒരു നിത്യ നിയമത്താൽ പൗരോഹിത്യം എന്നേക്കും അവർക്കായിരിക്കും. “ഇപ്രകാരം നീ അഹരോനെയും അവന്റെ പുത്രന്മാരെയും പ്രതിഷ്ഠിക്കണം.
९आणि अहरोनाला व त्याच्या पुत्रांना कमरबंद बांध व त्यांच्या डोक्यांना फेटे बांधावेत; अशा प्रकारे या विधीने त्यांचे याजकपद कायमचे राहील, ह्याप्रमाणे अहरोन व त्याची मुले ह्यांच्यावर संस्कार करावेत
10 “സമാഗമകൂടാരത്തിന്റെ മുൻവശത്തു കാളയെ കൊണ്ടുവരണം; അഹരോനും പുത്രന്മാരും അവരുടെ കൈകൾ അതിന്റെ തലയിൽ വെക്കണം.
१०नंतर तो गोऱ्हा दर्शनमंडपासमोर आणावा आणि अहरोन व त्याची मुले यांनी आपले हात त्याच्या डोक्यावर ठेवावेत.
11 അതിനുശേഷം, സമാഗമകൂടാരവാതിൽക്കൽ യഹോവയുടെ സന്നിധിയിൽ കാളയെ അറക്കണം.
११मग तेथेच परमेश्वरासमोर दर्शनमंडपाच्या दारापाशी त्या गोऱ्ह्याचा वध करावा;
12 കാളക്കിടാവിന്റെ രക്തം കുറെ എടുത്ത് നിന്റെ വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം. ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം.
१२मग गोऱ्ह्याचे थोडे रक्त घेऊन ते आपल्या बोटांनी वेदीच्या शिंगांना लावावे व बाकीचे सगळे रक्त वेदीच्या पायथ्याशी ओतावे.
13 ആന്തരികാവയവങ്ങളിൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള കൊഴുപ്പും രണ്ടുവൃക്കയും അവയുടെ മേദസ്സും എടുത്ത് അവ മുഴുവനും യാഗപീഠത്തിൽ ദഹിപ്പിക്കണം.
१३मग त्याच्या आतड्यांवरील सर्व चरबी, काळजावरील पडदा आणि दोन्ही गुरदे व त्यांच्यावरील चरबी ही सर्व घेऊन त्याचा वेदीवर होम करावा.
14 എന്നാൽ, കാളയുടെ മാംസവും തുകലും ചാണകവും പാളയത്തിനുപുറത്തു ദഹിപ്പിച്ചുകളയണം. ഇതു പാപശുദ്ധീകരണയാഗം.
१४पण गोऱ्ह्याचे मांस, कातडे व शेण ही छावणीबाहेर नेऊन आगीत जाळून टाकावी; हा पापार्पणाचा बली होय.
15 “ഇതിനുശേഷം ഒരു ആട്ടുകൊറ്റനെ എടുക്കണം. അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ അവരുടെ കൈകൾ വെക്കണം.
१५मग अहरोन व त्याच्या मुलांनी आपले हात एका मेंढ्याच्या डोक्यावर ठेवावेत;
16 ആട്ടുകൊറ്റനെ അറത്തശേഷം, അതിന്റെ രക്തം എടുത്ത് യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
१६आणि तो मेंढा वधावा; व त्याचे रक्त वेदीच्या चारही बाजूस टाकावे.
17 ആട്ടുകൊറ്റനെ കഷണങ്ങളായി മുറിച്ച് അതിന്റെ ആന്തരികാവയവങ്ങളും കാലും കഴുകി, തല, കഷണങ്ങൾ എന്നിവയോടു ചേർത്തുവെക്കണം.
१७मेंढा कापल्यानंतर त्याचे तुकडे करावेत; मग त्याची आतडी व पाय धुऊन ते, त्याचे तुकडे व डोके यांच्यासह वेदीवर ठेवावेत;
18 അതിനുശേഷം, ആട്ടുകൊറ്റനെ മുഴുവനുമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം. ഇതു യഹോവയ്ക്ക് അർപ്പിക്കുന്ന ഹോമയാഗം; യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗംതന്നെ.
१८त्यानंतर वेदीवर सबंध मेंढ्याचा होम करावा. हे परमेश्वराकरता होमार्पण होय. हे परमेश्वराप्रीत्यर्थ सुवासिक हव्य होय;
19 “രണ്ടാമത്തെ ആട്ടുകൊറ്റനെ എടുക്കണം. അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈകൾ വെക്കണം.
१९नंतर अहरोन व त्याच्या मुलांनी दुसऱ्या मेंढ्याच्या डोक्यावर आपले हात ठेवावेत;
20 അതിനെ അറത്ത് അതിന്റെ കുറെ രക്തമെടുത്ത് അഹരോന്റെ വലതുചെവിയുടെ അറ്റത്തും അവന്റെ പുത്രന്മാരുടെ വലതുചെവിയുടെ അറ്റത്തും അവരുടെ വലതുകൈയുടെ പെരുവിരലിലും വലതുകാലിന്റെ പെരുവിരലിലും പുരട്ടണം. അതിനുശേഷം യാഗപീഠത്തിന്മേൽ ചുറ്റും രക്തം തളിക്കണം.
२०मग तो मेंढा वधावा व त्याच्या रक्तातून थोडे रक्त घेऊन ते अहरोनाच्या व त्याच्या मुलांच्या उजव्या कानांच्या पाळ्यांना व त्यांच्या उजव्या हातांच्या व उजव्या पायांच्या अंगठ्यांना लावावे आणि बाकीचे रक्त वेदीवर चार बाजूंना शिंपडावे.
21 പിന്നീട് യാഗപീഠത്തിന്മേലുള്ള രക്തവും അഭിഷേകതൈലവും കുറെ എടുത്ത്, അഹരോന്റെമേലും അവന്റെ വസ്ത്രങ്ങളിന്മേലും പുത്രന്മാരുടെമേലും അവരുടെ വസ്ത്രങ്ങളിന്മേലും തളിക്കണം. അങ്ങനെ, അവനും അവന്റെ വസ്ത്രങ്ങളും പുത്രന്മാരും അവരുടെ വസ്ത്രങ്ങളും ശുദ്ധീകരിക്കപ്പെടും.
२१नंतर वेदीवरील रक्त आणि अभिषेकाचे तेल यांतले काही घेऊन अहरोनावर व त्याच्या वस्रावर तसेच त्याच्या पुत्रावर व त्यांच्या वस्रांवरही शिंपडावे; अशाने तो व त्याची वस्र आणि त्याच्याबरोबर त्याची मुले व त्यांची वस्रे पवित्र होतील.
22 “നീ ആട്ടുകൊറ്റന്റെ മേദസ്സും തടിച്ച വാലും ആന്തരികാവയവങ്ങളിൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള കൊഴുപ്പും വൃക്ക രണ്ടും അവയുടെ മേദസ്സും വലതുതുടയും എടുക്കണം. ഇതു പ്രതിഷ്ഠയ്ക്കുള്ള ആട്ടുകൊറ്റൻ.
२२तो मेंढा संस्काराचा आहे म्हणून त्याची चरबी, आणि त्याची चरबीदार शेपूट व त्याच्या आतड्यावरील चरबी व काळजावरील पडदा, दोन्ही गुरदे व त्याच्यावरील चरबी आणि उजवी मांडी ही घे;
23 യഹോവയുടെ സന്നിധിയിൽ പുളിപ്പില്ലാത്ത അപ്പം വെച്ചിരിക്കുന്ന കുട്ടയിൽനിന്ന് ഒരു അടയും ഒലിവെണ്ണ പകർന്ന ഒരു വടയും ഒരു അപ്പവും എടുക്കണം.
२३त्याचप्रमाणे परमेश्वरासमोर ठेवलेल्या बेखमीर भाकरीच्या टोपलीतून एक भाकर, तेलात मळलेल्या सपिठाची एक पोळी व एक चपाती घ्यावी
24 ഇവയെല്ലാം എടുത്ത് അഹരോന്റെയും അവന്റെ പുത്രന്മാരുടെയും കൈയിലും വെച്ചിട്ട്, യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം.
२४आणि ते सर्व अहरोन व त्याच्या पुत्रांच्या हातावर ठेव व हे ओवाळणीचे अर्पण म्हणून परमेश्वरासमोर ओवाळ.
25 അതിനുശേഷം അവരുടെ കൈയിൽനിന്ന് അവ എടുത്ത് യാഗപീഠത്തിലുള്ള ഹോമയാഗത്തോടൊപ്പം ഹൃദ്യസുഗന്ധമായി യഹോവയ്ക്ക് അർപ്പിക്കണം. ഇതു യഹോവയുടെ സന്നിധിയിൽ അർപ്പിക്കുന്ന ദഹനയാഗംതന്നെ.
२५मग त्या सर्व वस्तू त्यांच्या हातातून घेऊन मेंढ्यासह परमेश्वरासमोर सुवासिक मधुर सुगंध म्हणून वेदीवरील होमार्पणावर त्यांचा होम करावा; ते परमेश्वरास अर्पिलेले सुवासिक हव्य होय.
26 പിന്നീട് അഹരോന്റെ പ്രതിഷ്ഠയ്ക്കുള്ള ആട്ടുകൊറ്റന്റെ നെഞ്ചു നീ എടുത്ത് യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം; അതു നിന്റെ ഓഹരിയായിരിക്കും.
२६मग अहरोनाच्या संस्कारासाठी वधिलेल्या मेंढ्यांचे ऊर घेऊन ओवाळणीचे अर्पण ते परमेश्वरासमोर ओवाळ, तो तुझा हिस्सा आहे.
27 “അഹരോന്റെയും അവന്റെ പുത്രന്മാരുടെയും പ്രതിഷ്ഠയ്ക്കുള്ള ആട്ടുകൊറ്റനിൽ യഹോവയുടെ സന്നിധിയിൽ ഉയർത്തി അർപ്പിച്ചതും അവർക്ക് അവകാശപ്പെട്ടതുമായ നെഞ്ചും വിശിഷ്ടയാഗാർപ്പണമായ തുടയും നീ ശുദ്ധീകരിക്കണം.
२७नंतर अहरोन व त्याचे पुत्र यांच्या संस्कारासाठी वधिलेल्या मेंढ्यांचे ओवाळलेले ऊर व समर्पिलेली मांडी तू पवित्र करावी.
28 ഇത് ഇസ്രായേൽമക്കളുടെ പക്കൽനിന്നും അഹരോനും അവന്റെ പുത്രന്മാർക്കും നിത്യാവകാശമായിരിക്കണം. ഇത് ഇസ്രായേൽജനം നിങ്ങളുടെ സമാധാനയാഗങ്ങളിൽനിന്ന് യഹോവയ്ക്ക് അർപ്പിക്കുന്ന വിശിഷ്ടയാഗമായിരിക്കും.
२८इस्राएल लोकांकडून मिळणारा अहरोनाचा व त्याच्या पुत्रांचा हा निरंतरचा हक्क आहे. कारण हे समर्पित केलेले दान आहे. हे इस्राएलाकडून त्यांच्या शांत्यर्पणाच्या यज्ञांपैकी परमेश्वराकरता समर्पित केलेले दान होय.
29 “അഹരോന്റെ വിശുദ്ധവസ്ത്രങ്ങൾ അവന്റെ പുത്രന്മാരുടെ അവകാശമായിരിക്കും. അവർ അതു ധരിച്ചുകൊണ്ട് അഭിഷേകവും പ്രതിഷ്ഠയും പ്രാപിക്കണം.
२९अहरोनाची पवित्र वस्रे त्याच्यानंतर त्याच्या पुत्रपौत्रांसाठी असावी, म्हणजे या वस्रांनिशी त्यांचा अभिषेक होऊन त्यांच्यावर संस्कार व्हावा.
30 അവന്റെ പുത്രന്മാരിൽ അവനു പകരം വിശുദ്ധമന്ദിരത്തിൽ പൗരോഹിത്യശുശ്രൂഷചെയ്യാൻ സമാഗമകൂടാരത്തിൽ പ്രവേശിക്കുന്നവൻ ഏഴുദിവസം അതു ധരിക്കണം.
३०अहरोनाच्या जागी त्याचा जो पुत्र याजक होईल त्याने पवित्रस्थानात सेवा करण्यासाठी दर्शनमंडपामध्ये जाताना ती वस्रे सात दिवस घालावीत.
31 “പ്രതിഷ്ഠയ്ക്കുള്ള ആട്ടുകൊറ്റനെ എടുത്ത് അതിന്റെ മാംസം ഒരു വിശുദ്ധസ്ഥലത്തുവെച്ച് പാകംചെയ്യണം.
३१समर्पण विधीसाठी वध केलेल्या मेंढ्याचे मांस घेऊन ते पवित्र जागी शिजवावे;
32 അഹരോനും പുത്രന്മാരും സമാഗമകൂടാരവാതിലിൽവെച്ച് ആട്ടുകൊറ്റന്റെ മാംസവും കുട്ടയിലുള്ള അപ്പവും ഭക്ഷിക്കണം.
३२अहरोन व त्याच्या मुलांनी त्या मेंढ्याचे मांस आणि टोपलीतील भाकर दर्शनमंडपाच्या दारापाशी खावी;
33 അവരുടെ പ്രതിഷ്ഠയ്ക്കും വിശുദ്ധീകരണത്തിനും പ്രായശ്ചിത്തം കഴിക്കുന്ന മാംസവും അപ്പവും അവർതന്നെ ഭക്ഷിക്കണം. അവ വിശുദ്ധമാകുകയാൽ അന്യർ ഭക്ഷിക്കരുത്.
३३त्यांचा संस्कार व पवित्रीकरण ह्यासाठी ज्या पदार्थांनी प्रायश्चित्त झाले ते पदार्थ त्यांनी खावे. पण कोणी परक्याने ते खाऊ नयेत. कारण ते पदार्थ पवित्र आहेत.
34 പ്രതിഷ്ഠായാഗത്തിന്റെ മാംസത്തിലോ അപ്പത്തിലോ എന്തെങ്കിലും പ്രഭാതംവരെ ശേഷിച്ചിരുന്നാൽ അതു തീയിൽ ദഹിപ്പിച്ചുകളയണം. അതു വിശുദ്ധമാകുകയാൽ ഭക്ഷിക്കരുത്.
३४समर्पित केलेल्या मांसातले किंवा भाकरीतले जर काही सकाळपर्यंत उरले तर ते अग्नीत जाळून टाकावे, ते खाऊ नये कारण ते पवित्र आहे;
35 “അങ്ങനെ ഞാൻ നിന്നോടു കൽപ്പിച്ചതുപോലെ എല്ലാം നീ അഹരോനും അവന്റെ പുത്രന്മാർക്കുംവേണ്ടി ചെയ്യണം; അവരുടെ പ്രതിഷ്ഠാകർമം ഏഴുദിവസം നീണ്ടുനിൽക്കണം.
३५मी तुला आज्ञा केली आहे त्या सर्व गोष्टीप्रमाणे अहरोन व त्याचे पुत्र यांचे कर. सात दिवसपर्यंत त्यांच्यावर संस्कार कर.
36 പ്രായശ്ചിത്തമായി, ദിനംപ്രതി ഓരോ കാളയെ പാപശുദ്ധീകരണയാഗമായിട്ട് അർപ്പിക്കണം. പ്രായശ്ചിത്തം കഴിച്ചു യാഗപീഠത്തിനും ശുദ്ധിവരുത്തുക; അതിന്റെ വിശുദ്ധീകരണത്തിനായി അഭിഷേകം ചെയ്യുകയും വേണം.
३६प्रायश्चित्तासाठी पापबली म्हणून एक गोऱ्हा या प्रत्येक दिवशी बली दे. आणि वेदीसाठी प्रायश्चित्त करून ती पवित्र कर आणि ती पवित्र करण्यासाठी तिला अभिषेक कर.
37 ഏഴുദിവസം യാഗപീഠത്തിനായി പ്രായശ്ചിത്തം കഴിച്ച് അതിനെ ശുദ്ധീകരിക്കണം. യാഗപീഠം അതിവിശുദ്ധമാകുകയും, അതിനെ തൊടുന്നതൊക്കെയും വിശുദ്ധമാകുകയും ചെയ്യും.
३७सातही दिवस वेदीसाठी प्रायश्चित्त करून ती पवित्र कर म्हणजे वेदी परमपवित्र होईल, ज्याचा वेदीला स्पर्श होईल ते पवित्र होईल.
38 “യാഗപീഠത്തിൽ നീ ക്രമമായി അർപ്പിക്കേണ്ടത് ഇതാണ്: ദിവസംതോറും ഒരുവയസ്സു പ്രായമുള്ള രണ്ട് കുഞ്ഞാട്.
३८वेदीवर होम करायचा तो असा: प्रतिदिनी एकएक वर्षाच्या दोन कोकरांचा नेहमी होम करावा.
39 ഒരു കുഞ്ഞാടിനെ രാവിലെയും മറ്റേ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗമർപ്പിക്കണം.
३९एका कोकराचा सकाळी व दुसऱ्या कोकराचा संध्याकाळी होम करावा.
40 ഇടിച്ചുപിഴിഞ്ഞെടുത്ത കാൽ ഹീൻ എണ്ണ പകർന്നിട്ടുള്ള ഒരു ഓമെർ നേരിയമാവും, പാനീയയാഗമായി കാൽ ഹീൻ വീഞ്ഞും ആദ്യത്തെ കുഞ്ഞാടിനോടൊപ്പം അർപ്പിക്കണം.
४०कुटून काढलेल्या पाव हिन तेलात एक दशमांश माप सपीठ मळून ते एका कोकराबरोबर अर्पावे आणि पाव हिन द्राक्षरसाचे पेयार्पण करावे.
41 രണ്ടാമത്തെ കുഞ്ഞാടിനെ, രാവിലത്തെ ഭോജനയാഗത്തിനും പാനീയയാഗത്തിനും ഒത്തവണ്ണം ഒരുക്കി, ഹൃദ്യസുഗന്ധമായി യഹോവയ്ക്കു ദഹനയാഗം വൈകുന്നേരത്ത് അർപ്പിക്കണം.
४१आणि संध्याकाळी दुसरे कोकरू अर्पावे व त्याच्याबरोबरही सकाळच्याप्रमाणे अन्नार्पण व पेयार्पण करावे; हे परमेश्वरास प्रिय असे सुवासिक हव्य होय.
42 “സമാഗമകൂടാരവാതിൽക്കൽ യഹോവയുടെമുമ്പാകെ ഇതു നിങ്ങൾക്കു തലമുറതലമുറയായി നിരന്തരം അർപ്പിക്കേണ്ട ഹോമയാഗമായിരിക്കണം. അവിടെ ഞാൻ നിങ്ങൾക്കു പ്രത്യക്ഷനായി നിങ്ങളോടു സംസാരിക്കും.
४२दर्शनमंडपाच्या दारापाशी दररोज परमेश्वरासमोर तुम्ही पिढ्यानपिढ्या असेच होमार्पण करीत रहावे; या ठिकाणी मी तुमच्याशी बोलण्यासाठी तुम्हास भेटेन.
43 അവിടെ ഞാൻ ഇസ്രായേൽമക്കൾക്കു വെളിപ്പെടും. ആ സ്ഥലം എന്റെ തേജസ്സിനാൽ ശുദ്ധീകരിക്കപ്പെടും.
४३त्या ठिकाणी मी इस्राएल लोकांस भेटेन आणि माझ्या तेजाने मंडप पवित्र होईल.
44 “ഞാൻ സമാഗമകൂടാരത്തെയും യാഗപീഠത്തെയും ശുദ്ധീകരിക്കും. എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു ഞാൻ അഹരോനെയും അവന്റെ പുത്രന്മാരെയും ശുദ്ധീകരിക്കും.
४४“ह्याप्रमाणे मी दर्शनमंडप व वेदी पवित्र करीन आणि अहरोन व त्याच्या पुत्रांनी याजक या नात्याने माझी सेवा करावी म्हणून मी त्यांनाही पवित्र करीन.
45 ഞാൻ ഇസ്രായേൽമക്കളുടെ മധ്യേ വസിക്കും; ഞാൻ അവർക്കു ദൈവമായിരിക്കും.
४५मी इस्राएल लोकांमध्ये राहीन आणि त्यांचा देव होईन.
46 അവരുടെ മധ്യേ വസിക്കാൻ അവരെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന അവരുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്ന് അവർ അറിയും. ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു.
४६आणि लोकांस समजेल की मी त्यांचा देव परमेश्वर आहे; मला त्यांच्याबरोबर राहता यावे म्हणून मीच त्यांना मिसर देशातून सोडवून आणले आहे हे त्यांना कळेल; मी त्यांचा देव परमेश्वर आहे.”