< സഭാപ്രസംഗി 12 >

1 യൗവനകാലത്തുതന്നെ നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊള്ളുക, ദുഷ്കാലങ്ങൾ വരുന്നതിനുമുമ്പ്, “ഒന്നിലും എനിക്കൊരു താത്പര്യം തോന്നുന്നില്ല” എന്നു നീ പറയുന്ന വർഷങ്ങൾ നിന്നെ സമീപിക്കുകയും ചെയ്യുന്നതിനുമുമ്പ്—
I sjećaj se svoga Stvoritelja u danima svoje mladosti prije nego dođu zli dani i prispiju godine kad ćeš reći: “Ne mile mi se.”
2 സൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുളുന്നതിനുമുമ്പ്, മഴയ്ക്കുശേഷം മേഘങ്ങൾ മടങ്ങിവരുന്നതിനു മുമ്പേതന്നെ—
Prije nego potamni sunce i svjetlost, mjesec i zvijezde, i vrate se oblaci iza kiše.
3 അന്ന് വീട്ടുകാവൽക്കാർ വിറയ്ക്കും ബലിഷ്ഠരായവർ കുനിയും അരയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞുപോയതിനാൽ അവരും ജോലി നിർത്തിവെക്കും ജനാലകളിലൂടെ നോക്കുന്നവർ കാഴ്ചയറ്റവരാകും;
U dan kad zadrhte čuvari kuće i pognu se junaci, i dosađuju se mlinarice jer ih je premalo, i potamne oni koji gledaju kroz prozore;
4 തെരുവിലേക്കുള്ള കവാടങ്ങൾ അടയ്ക്കപ്പെടും പൊടിക്കുന്ന ശബ്ദം അവ്യക്തമാകും; പക്ഷികളുടെ കലപിലശബ്ദത്തിൽ നീ ഉണരും, എന്നാൽ അവരുടെയും സംഗീതധ്വനി മന്ദമാകും;
kad se zatvore ulična vrata, oslabi šum mlina, kad utihne pjev ptice i zamru zvuci pjesme.
5 മനുഷ്യർ ഉയരങ്ങളെ ഭയക്കും; തെരുവോരങ്ങളിലെ അപകടങ്ങളെയും! ബദാംവൃക്ഷം പൂക്കുമ്പോൾ വിട്ടിൽ ഇഴഞ്ഞുനടക്കും. അഭിലാഷങ്ങൾ ഉണരുകയില്ല. അപ്പോൾ മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും, വിലാപക്കാർ തെരുവീഥികളിൽ ചുറ്റിസഞ്ചരിക്കും.
Kad je put uzbrdo muka i svaki izlazak prijetnja; a badem je u cvatu, i skakavac ne skače više, i koprov plot puca, jer čovjek ide u svoj vječni dom! A narikače već se kreću ulicama.
6 അതേ, നിന്റെ സ്രഷ്ടാവിനെ ഓർക്കുക—വെള്ളിച്ചരട് അറ്റുപോകുംമുമ്പേ, സ്വർണക്കിണ്ണം ഉടയുംമുമ്പേതന്നെ; ഉറവിങ്കലെ കുടം ഉടയുന്നതിനും കിണറ്റിങ്കലെ ചക്രം തകരുന്നതിനും മുമ്പുതന്നെ,
Prije nego se prekine srebrna vrpca i zlatna se svjetiljka razbije i razlupa se vrč na izvoru i slomi točak na bunaru;
7 പൂഴി അതു വന്ന മണ്ണിലേക്കും ആത്മാവ് അതിന്റെ ധാതാവായ ദൈവത്തിങ്കലേക്കും മടങ്ങുന്നതിനുമുമ്പേതന്നെ.
i vrati se prah u zemlju kao što je iz nje i došao, a duh se vrati Bogu koji ga je dao.
8 “അർഥശൂന്യം! അർഥശൂന്യം!” സഭാപ്രസംഗി പറയുന്നു. “ഓരോന്നും അർഥശൂന്യമാകുന്നു!”
Ispraznost nad ispraznostima, veli Propovjednik, sve je ispraznost.
9 സഭാപ്രസംഗി ജ്ഞാനിയായിരുന്നു എന്നുമാത്രമല്ല, ജനത്തിന് പരിജ്ഞാനം പകർന്നുനൽകുകയും ചെയ്തു. അദ്ദേഹം ചിന്തിച്ച് നിരീക്ഷിച്ച് അനേകം സുഭാഷിതങ്ങൾ ചമയ്ക്കുകയും ചെയ്തു.
A osim toga što je sam Propovjednik bio mudar, on je i narod učio mudrosti te je odmjerio, ispitao i sastavio mnogo mudrih izreka.
10 സഭാപ്രസംഗി ഉചിത വാക്യങ്ങൾ തേടി, താൻ എഴുതിയതെല്ലാം സത്യസന്ധവും വസ്തുനിഷ്ഠവും ആയിരുന്നു.
Ujedno se Propovjednik trudio pronaći prikladne riječi i izravno izraziti istinu.
11 ജ്ഞാനിയുടെ വചസ്സുകൾ ഇടയന്മാരുടെ വടിപോലെയും; ജ്ഞാനവചസ്സുകളുടെ ശേഖരം യജമാനന്റെ വടിയിൽ തറച്ചുവെച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു—ഇവയെല്ലാം ഒരു ഇടയന്റെ അനുശാസനമാണ്.
Besjede su mudrih ljudi kao ostani i kao pobodeni kolci: pastir se njima služi na dobro svojega stada.
12 എന്റെ കുഞ്ഞേ ഇതിനെല്ലാമുപരി, ജാഗ്രതപുലർത്തുക. പുസ്തകം ചമയ്ക്കുന്നതിന് അവസാനമില്ല; അധികം പഠനം ശരീരത്തെ തളർത്തുന്നു.
I na kraju, sine moj, znaj da je neizmjerno mnogo truda potrebno da se napiše knjiga i da mnogo učenje umara tijelo.
13 ഇപ്പോൾ എല്ലാം ശ്രവിച്ചുകഴിഞ്ഞല്ലോ; ഇതാകുന്നു എല്ലാറ്റിന്റെയും സംഗ്രഹം: ദൈവത്തെ ഭയപ്പെട്ട് അവിടത്തെ കൽപ്പനകൾ പ്രമാണിക്കുക, ഇതാകുന്നു എല്ലാവർക്കും കരണീയം.
Čujmo svemu završnu riječ: “Boj se Boga, izvršuj njegove zapovijedi, jer - to je sav čovjek.”
14 കാരണം ദൈവം, എല്ലാവിധ പ്രവൃത്തികളെയും രഹസ്യമായതുൾപ്പെടെ, നല്ലതോ തീയതോ ആയ ഓരോന്നിനെയും ന്യായവിസ്താരത്തിലേക്കു നടത്തുമല്ലോ.
Jer sva će skrivena djela, bila dobra ili zla, Bog izvesti na sud.

< സഭാപ്രസംഗി 12 >