< ആവർത്തനപുസ്തകം 29 >

1 ഹോരേബിൽവെച്ച് ഇസ്രായേല്യരോടു ചെയ്ത ഉടമ്പടിക്ക് അനുബന്ധമായി മോവാബിൽവെച്ച് അവരോടു ചെയ്യാൻ യഹോവ മോശയോടു കൽപ്പിച്ച ഉടമ്പടിയുടെ വചനങ്ങൾ ഇവ ആകുന്നു:
Eyinom ne nhyehyɛe a ɛwɔ apam a Awurade hyɛɛ Mose sɛ ɔne Israelfo no nyɛ wɔ Moab nka apam a ɔne wɔn yɛɛ no wɔ Horeb no mu no ho.
2 മോശ എല്ലാ ഇസ്രായേല്യരെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: യഹോവ ഈജിപ്റ്റിൽവെച്ച് ഫറവോനോടും അവന്റെ ഉദ്യോഗസ്ഥന്മാരോടും അവന്റെ സകലദേശത്തോടും ചെയ്തത് എല്ലാം നിങ്ങൾ സ്വന്തം കണ്ണുകൊണ്ടു കണ്ടല്ലോ.
Mose frɛɛ Israelfo no nyinaa ka kyerɛɛ wɔn se: Moahu nea Awurade yɛɛ Farao ne ne mpanyimfo ne ne man nyinaa wɔ Misraim no.
3 ആ മഹാപരീക്ഷകളും ചിഹ്നങ്ങളും അത്ഭുതപ്രവൃത്തികളും നിങ്ങളുടെ സ്വന്തംകണ്ണുകൊണ്ട് കണ്ടു.
Mo ankasa muhuu sɔhwɛ akɛse, nsɛnkyerɛnne a ɛyɛ hu ne anwonwade akɛse no.
4 എന്നാൽ ഇന്നുവരെ നിങ്ങൾക്ക് യഹോവ തിരിച്ചറിവുള്ള ഹൃദയവും കാണുന്ന കണ്ണുകളും കേൾക്കുന്ന ചെവികളും നൽകിയിട്ടില്ല.
Nanso de besi nnɛ yi, Awurade mmaa mo adwene a ɛte asɛm ase anaa ani a ehu ade anaa aso a ɛte asɛm.
5 മരുഭൂമിയിൽക്കൂടി ഞാൻ നിങ്ങളെ നാൽപ്പതുവർഷം നടത്തിയപ്പോൾ നിങ്ങളുടെ വസ്ത്രം കീറിപ്പോയില്ല, കാലിലെ ചെരിപ്പ് തേഞ്ഞുപോയില്ല.
Nanso Awurade se, mfe aduanan a midii mo anim faa sare so no mu no, mo ntama antetew, na mo mpaboa a ɛhyehyɛ mo anan nso anhwere.
6 നിങ്ങൾ അപ്പം ഭക്ഷിച്ചില്ല, വീഞ്ഞോ മറ്റു മദ്യമോ കുടിച്ചതുമില്ല. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിനാണ് ഞാൻ ഇതു ചെയ്തത്.
Moanni brodo, annom nsa anaa nsa a ano yɛ den. Meyɛɛ saa sɛnea mubehu sɛ mene Awurade, mo Nyankopɔn no.
7 നിങ്ങൾ ഈ സ്ഥലത്തെത്തിച്ചേർന്നപ്പോൾ ഹെശ്ബോനിലെ രാജാവായ സീഹോനും ബാശാനിലെ രാജാവായ ഓഗും നമുക്കെതിരായി യുദ്ധത്തിനുവന്നു. പക്ഷേ, നാം അവരെ കീഴടക്കി.
Yeduu ha no, Hesbonhene Sihon ne Basanhene Og ba bɛko tiaa yɛn, nanso yedii wɔn so.
8 നാം അവരുടെ രാജ്യം പിടിച്ചെടുത്ത് രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി കൊടുത്തു.
Yɛfaa wɔn asase de maa Ruben ne Gad mmusuakuw ne Manase abusuakuw no fa sɛ wɔn agyapade.
9 അതുകൊണ്ട് നീ ചെയ്യുന്ന സകലകാര്യങ്ങളിലും അഭിവൃദ്ധിപ്പെടേണ്ടതിന് ഈ ഉടമ്പടിയുടെ നിബന്ധനകൾ ശ്രദ്ധയോടെ പാലിക്കുക.
Ɛno nti, munni saa apam yi so sɛnea ɛbɛyɛ a biribiara a mobɛyɛ no bɛyɛ yiye.
10 നിങ്ങളുടെ ദൈവമായ യഹോവയുടെമുമ്പാകെ ഇന്നു നിൽക്കുന്ന എല്ലാവരും—നിങ്ങളുടെ നേതാക്കളും പ്രമാണിമാരും ഗോത്രത്തലവന്മാരും ഉദ്യോഗസ്ഥന്മാരും ഇസ്രായേലിലെ മറ്റ് എല്ലാ പുരുഷന്മാരും—
Mo nyinaa—mo mmusuakuw mpanyimfo, mo atemmufo, mo ahwɛfo ne Israel mmarima nyinaa, nnɛ mugyina Awurade, mo Nyankopɔn no, anim;
11 നിങ്ങളുടെ മക്കളോടും ഭാര്യമാരോടും നിങ്ങൾക്കു മരംവെട്ടുകയും വെള്ളംകോരുകയും ചെയ്യുന്ന പ്രവാസികളോടുംകൂടെ,
mo ne mo mma ne mo yerenom ne ahɔho a wɔte mo mu a wobu mo nnua, soa mo nsu.
12 നിന്റെ ദൈവമായ യഹോവ നിന്നോട് ഉടമ്പടി ചെയ്തിട്ടുള്ളതുപോലെയും അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ പിതാക്കന്മാരോടു ഉടമ്പടി ചെയ്തതുപോലെയും
Mugyina ha sɛ mo ne Awurade, mo Nyankopɔn no, rebɛyɛ apam; apam a Awurade ne mo reyɛ nnɛ na ɔde ntam resɔw ano
13 അവിടന്ന് ഇന്നു നിന്നെ തന്റെ ജനതയായി സ്ഥിരീകരിക്കുന്നതിനും അവിടന്നു നിന്റെ ദൈവമായിരിക്കേണ്ടതിനും
na wasi so gyinae sɛ nnɛ, moyɛ ne nkurɔfo na ɔno nso bɛyɛ mo Nyankopɔn, sɛnea ɔhyɛɛ mo bɔ no na ɔkaa ntam kyerɛɛ mo agyanom Abraham, Isak ne Yakob no.
14 നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടുമാത്രം ചെയ്യുന്ന ഉടമ്പടിയിലും അതിനെ ഉറപ്പിക്കുന്ന പ്രതിജ്ഞയിലും പ്രവേശിക്കേണ്ടതിന് നിങ്ങൾ ഇവിടെ നിൽക്കുന്നു.
Mereyɛ saa apam yi a ne ntam bata ho a, ɛnyɛ mo nko a,
15 പ്രതിജ്ഞയോടുകൂടി ഞാൻ ഉറപ്പിക്കുന്ന ഈ ഉടമ്പടി നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിൽക്കുന്ന നിങ്ങളോടുമാത്രമല്ല, ഇന്ന് ഇവിടെ എത്തിയിട്ടില്ലാത്തവരോടും ആകുന്നു.
mo ne yɛn gyina ha nnɛ wɔ Awurade, mo Nyankopɔn no, anim na mmom, wɔn a wonni ha nnɛ nso ka ho bi.
16 നാം ഈജിപ്റ്റിൽ എങ്ങനെ താമസിച്ചുവെന്നും ഇവിടെ എത്തിച്ചേരാനുള്ള യാത്രയിൽ എങ്ങനെ രാജ്യങ്ങൾ കടന്നുവന്നു എന്നും നിങ്ങൾക്കുതന്നെ അറിവുള്ളതാണ്.
Mo ankasa munim sɛnea yɛtenaa Misraim ne sɛnea yɛreba ha no yɛfaa aman so besii ha.
17 അവരുടെ ഇടയിൽ മ്ലേച്ഛവിഗ്രഹങ്ങളും, തടി, കല്ല്, വെള്ളി, സ്വർണം ഇവകൊണ്ടുള്ള പ്രതിമകളും നിങ്ങൾ കണ്ടിട്ടുണ്ട്.
Muhuu akyiwade ahoni a wɔde nnua ne abo ne dwetɛ ne sikakɔkɔɔ ayɛ wɔ wɔn nkyɛn.
18 ആ ജനതകളുടെ ദേവന്മാരെ ആരാധിക്കേണ്ടതിന് നമ്മുടെ ദൈവമായ യഹോവയിൽനിന്ന് ഹൃദയം വ്യതിചലിക്കുന്ന ഒരു പുരുഷനോ സ്ത്രീയോ ഒരു കുലമോ ഗോത്രമോ നിങ്ങളുടെ ഇടയിൽ ഉണ്ടാകുകയില്ല എന്ന് ഉറപ്പുവരുത്തുക. അപ്രകാരം കയ്‌പുവിഷം പുറപ്പെടുവിക്കുന്ന ഒരു വേരുപോലും നിങ്ങളുടെ ഇടയിൽ ഇല്ലെന്ന് ഉറപ്പുവരുത്തുക.
Monhwɛ yiye sɛ ɔbarima anaa ɔbea anaa abusua biara a ɛwɔ mo mu nnɛ no mu biara koma rennan mfi Awurade, mo Nyankopɔn no, ho nkɔsom saa aman yi anyame; monhwɛ sɛ ntin biara nni mo mu a epuw bɔre a ɛyɛ nwen saa.
19 അങ്ങനെയുള്ള ഒരു വ്യക്തി ഈ പ്രതിജ്ഞയുടെ വചനങ്ങൾ കേൾക്കുമ്പോൾ അവൻ തന്നെത്താൻ അനുഗ്രഹിച്ചശേഷം, “ഞാൻ എന്റെ സ്വന്തം വഴികളിൽത്തന്നെ നടന്നാലും സുരക്ഷിതനായിരിക്കും” എന്നു ചിന്തിക്കും. അവർ ഇതുമൂലം നീരൊഴുക്കുള്ളനിലത്തും ഉണങ്ങിയനിലത്തും, ഒരുപോലെ അത്യാഹിതം കൊണ്ടുവരും.
Sɛ saa onipa no te ntam yi mu nsɛm na ohyira ne ho, na ɔka wɔ ne tirim se, “Me ho sɔnn, ɛmfa ho sɛ menam asoɔden kwan so.” Eyi de atoyerɛnkyɛm bɛba asase a so afɔw ne nea so awo no nyinaa so.
20 യഹോവ ഒരിക്കലും അവരോടു ക്ഷമിക്കുകയില്ല; അവിടത്തെ കോപവും തീക്ഷ്ണതയും അവർക്കുനേരേ ജ്വലിക്കും. ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ശാപങ്ങളെല്ലാം അവരുടെമേൽ വരും, ആകാശത്തിനു കീഴിൽനിന്ന് അവരുടെ പേരുകൾ യഹോവ തുടച്ചുനീക്കും.
Awurade remfa nkyɛ saa onipa no. Nʼabufuw ne ne ninkunu bɛdɛw atia no. Nnome a wɔakyerɛw no saa nhoma yi mu no nyinaa bɛba ne so na Awurade bɛpepa ne din afi ɔsoro ase.
21 ഈ ന്യായപ്രമാണഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ശാപനിയമങ്ങൾക്കനുസരിച്ച് അവർക്ക് അത്യാഹിതം വരേണ്ടതിന് യഹോവ ഇസ്രായേലിലെ സകലഗോത്രത്തിൽനിന്നും അവരെ വേർതിരിക്കും.
Awurade bɛtwe no afi Israel mmusuakuw nyinaa mu na wahwie apam no mu nnome nyinaa a wɔakyerɛw wɔ saa mmara nhoma no mu no agu ne so.
22 നിങ്ങളുടെ കാലശേഷം വരുന്ന തലമുറയിലെ മക്കളും ദൂരദേശത്തുനിന്നു വരുന്ന പ്രവാസികളും ദേശത്തിന്മേൽ വന്ന അത്യാഹിതങ്ങളും ദണ്ഡനത്തിനായി യഹോവ അയച്ച രോഗങ്ങളും കാണും.
Mo mma a wɔbɛba wɔ daakye awo ntoatoaso mu no ne wɔn a wofi ahɔho ase a wofi akyirikyiri asase so behu asase no sɛe ne nyarewa a Awurade de bɛbrɛ asase no.
23 ദേശംമുഴുവനും ഉപ്പും ഗന്ധകവും കത്തുന്ന ദേശമാകും. അവിടെ വിതയും വിളവും ഇല്ലാതെയും ഒന്നും മുളച്ചുവരാതെയും ഇരിക്കും. അവ, യഹോവ തന്റെ ഉഗ്രകോപത്തിൽ മറിച്ചുകളഞ്ഞ സൊദോം, ഗൊമോറാ, ആദ്മാ, സെബോയീം എന്നീ പട്ടണങ്ങൾപോലെയാകും.
Wobehu sɛ, wɔn asase no nyinaa adan sufre ne nkyene a wonnua so hwee, na hwee mfifi wɔ so na ahabammono biara nnyina so, a ɛnyɛ yiye na hwee nso nnyin wɔ so; sare ahaban mpo. Ɛbɛyɛ sɛ Sodom ne Gomora, Adma ne Seboim a Awurade sɛee no nʼabufuwhyew mu no.
24 എല്ലാ ജനതകളും ചോദിക്കും: “യഹോവ എന്തുകൊണ്ടാണ് ഈ ദേശത്തോട് ഇപ്രകാരം ചെയ്തത്? എന്തുകൊണ്ടാണ് ഈ ക്രോധാഗ്നി ജ്വലിക്കുന്നത്?”
Aman a atwa ahyia no bebisa se, “Adɛn nti na Awurade ayɛ saa asase yi saa? Adɛn nti na ne bo fu dennen saa?”
25 അതിന്റെ മറുപടി ഇപ്രകാരമായിരിക്കും: “അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചപ്പോൾ അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരോടു ചെയ്ത ഉടമ്പടി ഉപേക്ഷിച്ചതുകൊണ്ടാണിത്.
Na wɔbɛka akyerɛ wɔn se, “Saa asɛm yi sii, efisɛ nnipa a wɔwɔ asase no so buu apam a wɔne Awurade, wɔn agyanom Nyankopɔn no, yɛe bere a oyii wɔn fii Misraim asase so no.
26 അവർ അറിഞ്ഞിട്ടില്ലാത്തതും അവർക്കു നൽകപ്പെട്ടിട്ടില്ലാത്തതുമായ അന്യദേവന്മാരെ നമസ്കരിക്കാനും ആരാധിക്കാനും അവർ പോയി.
Wɔdan kɔsom anyame afoforo wɔkotow wɔn, anyame a wonnim wɔn, anyame a Awurade nkyerɛɛ wɔn sɛ wɔnsom.
27 അതുകൊണ്ട് യഹോവയുടെ കോപം ദേശത്തിനുനേരേ ജ്വലിച്ചു. അങ്ങനെ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സകലശാപങ്ങളും അതിന്മേൽ വരുത്തി.
Ɛno nti Awurade abufuw dɛw tiaa saa asase yi, nam so de nnome a wɔakyerɛw wɔ saa nhoma yi mu no nyinaa baa wɔn so no.
28 യഹോവ തന്റെ ഉഗ്രകോപത്തിലും മഹാക്രോധത്തിലും അവരെ ദേശത്തുനിന്ന് പിഴുതെടുത്ത് ഇന്നുള്ളതുപോലെ അന്യദേശത്തേക്ക് എറിഞ്ഞുകളഞ്ഞു.”
Abufuwhyew mu, Awurade tutuu ne nkurɔfo ase fii wɔn asase so twaa wɔn asu de wɔn koguu asase foforo so, sɛnea ɛte mprempren yi.”
29 മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവയ്ക്കുള്ളതാകുന്നു. വെളിപ്പെട്ടിട്ടുള്ള കാര്യങ്ങളോ, നാം ഈ നിയമത്തിന്റെ വചനങ്ങൾ പാലിക്കേണ്ടതിന് എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളതാകുന്നു.
Kokoamsɛm yɛ Awurade, yɛn Nyankopɔn no, dea, nanso nneɛma a wɔda no adi no yɛ yɛn ne yɛn asefo dea daa, sɛnea ɛbɛyɛ a yebedi saa mmara yi mu nsɛm so.

< ആവർത്തനപുസ്തകം 29 >