< ആവർത്തനപുസ്തകം 16 >

1 ആബീബുമാസത്തിൽ യഹോവ രാത്രിയിൽ നിന്നെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നതുകൊണ്ട് ആബീബുമാസം ആചരിച്ച് നിന്റെ ദൈവമായ യഹോവയുടെ പെസഹ ആഘോഷിക്കണം.
Thou shalt keepe the moneth of Abib, and thou shalt celebrate the Passeouer vnto the Lord thy God: for in the moneth of Abib ye Lord thy God brought thee out of Egypt by night.
2 യഹോവ തന്റെ നാമം സ്ഥാപിക്കുന്നതിനു തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് നിന്റെ ആടുമാടുകളിൽനിന്ന് നിന്റെ ദൈവമായ യഹോവയ്ക്കു പെസഹായാഗം അർപ്പിക്കണം.
Thou shalt therefore offer the Passeouer vnto the Lord thy God, of sheepe and bullockes in the place where the Lord shall chose to cause his Name to dwell.
3 പുളിപ്പുള്ള അപ്പത്തോടുകൂടെ അതു ഭക്ഷിക്കരുത്. എന്നാൽ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം, ഞെരുക്കത്തിന്റെ അപ്പം, ഭക്ഷിക്കണം. നീ ഈജിപ്റ്റിൽനിന്ന് തിടുക്കത്തിൽ ഓടിപ്പോന്നതുകൊണ്ട്, ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്ന ദിവസത്തെ നിന്റെ ജീവിതകാലമെല്ലാം ഓർക്കണം.
Thou shalt eate no leauened bread with it: but seuen dayes shalt thou eate vnleauened bread therewith, euen the bread of tribulation: for thou camest out of the land of Egypt in haste, that thou maist remember ye day whe thou camest out of the land of Egypt, all the dayes of thy life.
4 ഏഴുദിവസം നിന്റെ അവകാശദേശത്ത് ഒരിടത്തും പുളിപ്പുള്ള യാതൊന്നും ഉണ്ടായിരിക്കരുത്. ഒന്നാംദിവസം സന്ധ്യക്കു യാഗം അർപ്പിക്കുന്ന മാംസത്തിൽ അൽപ്പംപോലും പ്രഭാതംവരെ ശേഷിപ്പിക്കരുത്.
And there shalbe no leauen seene with thee in all thy coastes seuen dayes long: neither shall there remaine the night any of the flesh vntil the morning which thou offeredst ye first day at euen.
5 നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചല്ലാതെ നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ഏതെങ്കിലും നഗരത്തിൽവെച്ചു പെസഹായാഗം അർപ്പിക്കരുത്. സന്ധ്യക്ക്, സൂര്യാസ്തമയത്തിൽ, ഈജിപ്റ്റിൽനിന്ന് നീ പുറപ്പെട്ട സമയത്തുതന്നെ പെസഹായാഗം അർപ്പിക്കണം.
Thou maist not offer ye Passeouer within any of thy gates, which ye Lord thy God giueth thee:
6
But in the place which the Lord thy God shall choose to place his Name, there thou shalt offer the Passeouer at euen, about the going downe of the sunne, in the season that thou camest out of Egypt.
7 നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് അതു പാകംചെയ്ത് ഭക്ഷിക്കണം. അതിനുശേഷം പ്രഭാതത്തിൽ നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകണം.
And thou shalt roste and eate it in the place which the Lord thy God shall choose, and shalt returne on the morowe, and goe vnto thy tentes.
8 ആറുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഏഴാംദിവസം നിന്റെ ദൈവമായ യഹോവയ്ക്ക് സഭായോഗം കൂടണം. അന്ന് ജോലിയൊന്നും ചെയ്യാൻ പാടില്ല.
Six daies shalt thou eate vnleauened bread, and ye seuenth day shall be a solemne assemblie to ye Lord thy God thou shalt do no worke therein.
9 വിളവിൽ അരിവാൾവെക്കാൻ ആരംഭിക്കുന്ന സമയംമുതൽ ഏഴ് ആഴ്ച എണ്ണണം.
Seuen weekes shalt thou nomber vnto thee, and shalt beginne to nomber ye seuen weekes, when thou beginnest to put the sickel to ye corne:
10 നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിനനുസൃതമായി നിന്റെ സ്വമേധാദാനത്തോടെ നിന്റെ ദൈവമായ യഹോവയ്ക്ക് നീ ആഴ്ചകളുടെ പെരുന്നാൾ ആഘോഷിക്കണം.
And thou shalt keepe the feast of weekes vnto the Lord thy God, euen a free gift of thine hand, which thou shalt giue vnto the Lord thy God, as the Lord thy God hath blessed thee.
11 നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തു താമസിക്കുന്ന നീയും നിന്റെ പുത്രന്മാരും പുത്രിമാരും നിന്റെ ദാസന്മാരും ദാസിമാരും നിന്റെ നഗരങ്ങളിലുള്ള ലേവ്യരും നിന്റെ നടുവിലുള്ള പ്രവാസികളും അനാഥരും വിധവകളും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ ആനന്ദിക്കണം.
And thou shalt reioyce before the Lord thy God, thou and thy sonne, and thy daughter, and thy seruant, and thy maide, and the Leuite that is within thy gates, and the stranger, and the fatherles, and the widowe, that are among you, in the place which the Lord thy God shall chuse to place his Name there,
12 നീ ഈജിപ്റ്റിൽ അടിമയായിരുന്നു എന്നോർത്ത് ഈ ഉത്തരവുകൾ ശ്രദ്ധയോടെ പാലിക്കണം.
And thou shalt remember that thou wast a seruant in Egypt: therefore thou shalt obserue and doe these ordinances.
13 മെതിനിലത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിഞ്ഞ് നീ ഏഴുദിവസം കൂടാരപ്പെരുന്നാൾ ആഘോഷിക്കണം.
Thou shalt obserue the feast of the Tabernacles seuen daies, when thou hast gathered in thy corne, and thy wine.
14 ഈ പെരുന്നാളിൽ നീയും നിന്റെ പുത്രന്മാരും പുത്രിമാരും ദാസന്മാരും ദാസിമാരും നിന്റെ നഗരങ്ങളിലുള്ള ലേവ്യരും പ്രവാസികളും അനാഥരും വിധവകളും ആനന്ദിക്കണം.
And thou shalt reioyce in thy feast, thou, and thy sonne, and thy daughter, and thy seruant, and thy maid, and the Leuite, and the stranger, and the fatherlesse, and the widow, that are within thy gates.
15 യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് നിന്റെ ദൈവമായ യഹോവയ്ക്ക് ഏഴുദിവസം പെരുന്നാൾ ആഘോഷിക്കണം. നിന്റെ എല്ലാ കൊയ്ത്തിലും നിന്റെ കൈകളുടെ പ്രവൃത്തികളിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും എന്നതുകൊണ്ട് നീ പൂർണമായി ആനന്ദിക്കണം.
Seuen daies shalt thou keepe a feast vnto the Lord thy God in the place which the Lord shall chuse: when the Lord thy God shall blesse thee in all thine increase, and in all the workes of thine hands, thou shalt in any case be glad.
16 പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലും ആഴ്ചകളുടെ പെരുന്നാളിലും കൂടാരപ്പെരുന്നാളിലും ഇപ്രകാരം വർഷത്തിൽ മൂന്നുപ്രാവശ്യം പുരുഷന്മാരെല്ലാം നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് യഹോവയുടെ സന്നിധിയിൽ വരണം. ഒരു മനുഷ്യനും യഹോവയുടെ സന്നിധിയിൽ വെറുംകൈയോടെ വരരുത്.
Three times in the yeere shall all the males appeare before the Lord thy God in the place which he shall chuse: in the feast of the vnleauened bread, and in the feast of the weekes, and in the feast of the Tabernacles: and they shall not appeare before the Lord emptie.
17 നിന്റെ ദൈവമായ യഹോവ നിനക്കു നൽകിയ അനുഗ്രഹത്തിനു തക്കവണ്ണം നിങ്ങളിൽ ഓരോരുത്തനും ദാനം കൊണ്ടുവരണം.
Euery man shall giue according to the gift of his hand, and according to the blessing of the Lord thy God, which he hath giuen thee.
18 നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന നഗരങ്ങളിലെല്ലാം ഓരോ ഗോത്രത്തിനും ന്യായാധിപന്മാരെയും ഉദ്യോഗസ്ഥന്മാരെയും നിയമിക്കണം. അവർ ജനത്തിനു നീതിയോടെ ന്യായപാലനംചെയ്യും.
Iudges and officers shalt thou make thee in all thy cities, which the Lord thy God giueth thee, throughout thy tribes: and they shall iudge the people with righteous iudgement.
19 ന്യായം അട്ടിമറിക്കുകയോ മുഖപക്ഷം കാണിക്കുകയോ ചെയ്യരുത്. കൈക്കൂലി വാങ്ങരുത്. കൈക്കൂലി ജ്ഞാനിയുടെ കണ്ണുകളെ കുരുടാക്കുകയും നിഷ്കളങ്കരുടെ വചനം കോട്ടിക്കളയുകയും ചെയ്യുന്നു.
Wrest not thou ye Law, nor respect any person, neither take rewarde: for the reward blindeth ye eyes of the wise, and peruerteth ye worde of ye iust.
20 നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്തു താമസിച്ച് അത് അവകാശമാക്കുന്നതിന് നീതി, അതേ, നീതിമാത്രം പിൻതുടരുക.
That which is iust and right shalt thou follow, that thou maiest liue, and possesse the land which the Lord thy God giueth thee.
21 നിന്റെ ദൈവമായ യഹോവയ്ക്കു നീ നിർമിക്കുന്ന യാഗപീഠത്തിനുസമീപം മരംകൊണ്ട് അശേരാബിംബമൊന്നും പ്രതിഷ്ഠിക്കരുത്;
Thou shalt plant thee no groue of any trees neere vnto the altar of the Lord thy God, which thou shalt make thee.
22 നിന്റെ ദൈവമായ യഹോവ വെറുക്കുന്നതിനാൽ ഇത്തരം ആചാരസ്തൂപം ഉയർത്തുകയുമരുത്.
Thou shalt set thee vp no pillar, which thing the Lord thy God hateth.

< ആവർത്തനപുസ്തകം 16 >