< ആവർത്തനപുസ്തകം 15 >

1 ഓരോ ഏഴാംവർഷത്തിന്റെയും അവസാനം നീ കടങ്ങൾക്ക് ഇളവുനൽകണം.
E giko mar higa mar abiriyo gope duto nyaka we.
2 അതു നടപ്പിലാക്കേണ്ടത് ഇപ്രകാരമാണ്: വായ്പ നൽകിയ ഓരോ വ്യക്തിയും തന്റെ സഹയിസ്രായേല്യന് നൽകിയ വായ്പ ഇളവുചെയ്യണം. യഹോവയുടെ വിമോചനം പ്രഖ്യാപിച്ചതുകൊണ്ട് സ്വന്തം ജനത്തിലുള്ളവർക്ക് വായ്പ നൽകിയവർ അത് അവരോട് ആവശ്യപ്പെടരുത്.
Ma e kaka onego time: Ngʼato ka ngʼato nyaka we gope ma ja-Israel wadgi nigo. Ok onego okaw chudo kuom ja-Israel kata wadgi nikech ndalo mar weyo gowi e nyim Jehova Nyasaye oselandi.
3 പ്രവാസിയോട് നിനക്കത് ആവശ്യപ്പെടാം. എന്നാൽ നിന്റെ സഹയിസ്രായേല്യർ തരാനുള്ളത് ഇളവുചെയ്യണം.
Jopinje mamoko to unyalo nyiso mondo ochulu gope ma gin-go, to gowi moro amora ma ja-Israel wadu nigo to nyaka iwene.
4 നിന്റെ ദൈവമായ യഹോവയുടെ വചനം നീ ശ്രദ്ധിച്ചു കേൾക്കുകയും ഇന്നു ഞാൻ നിങ്ങൾക്കു നൽകുന്ന കൽപ്പനകളെല്ലാം അനുസരിച്ചു ജീവിക്കുകയും ചെയ്താൽ നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശത്ത് നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും, അങ്ങനെ നിങ്ങളുടെ ഇടയിൽ ദരിദ്രർ ഉണ്ടാകുകയില്ല.
Kata kamano, ngʼat modhier ok onego bedi e dieru, nikech piny ma Jehova Nyasaye ma Nyasachu miyou kod jou mondo ukaw kaka girkeni obiro gwedho,
5
mana ka urito chike duto mag Jehova Nyasaye ma Nyasachu, kendo urito buchene duto ma amiyou kawuono.
6 നിന്റെ ദൈവമായ യഹോവ വാഗ്ദാനംചെയ്തതുപോലെ അവിടന്നു നിന്നെ അനുഗ്രഹിക്കും. നീ അനേകം ജനതകൾക്കു വായ്പ കൊടുക്കും. പക്ഷേ, നീ ആരിൽനിന്നും വായ്പ വാങ്ങുകയില്ല. നീ അനേകം ജനതകളെ ഭരിക്കും. പക്ഷേ, അവരാരും നിന്നെ ഭരിക്കുകയില്ല.
Kuom mano Jehova Nyasaye ma Nyasachu biro gwedhou kaka osewacho, kendo ubiro olo ogendini mangʼeny mwandu to un ok unuol kuomgi. Ubiro bedo gi loch kuom pinje mamoko to un onge manobed kod loch kuomu.
7 നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്ത് ഏതെങ്കിലും നഗരത്തിൽ നിങ്ങളുടെ ഇടയിൽ ഒരു ദരിദ്രൻ ഉണ്ടെങ്കിൽ ആ ദരിദ്രസഹോദരനുനേരേ നിന്റെ ഹൃദയം കഠിനമാക്കുകയോ നീ ലുബ്ധനായിരിക്കുകയോ ചെയ്യരുത്.
Ka nitie jachan e kind owete moa e mier mag piny ma Jehova Nyasaye nomiu, to kik ubed gi chuny mapek kata lep ma wuoyo marach ewi owadu modhierno.
8 പിന്നെയോ, അവന്റെ ആവശ്യം എന്തായാലും നീ കൈതുറന്ന് അവർക്കു വായ്പ നൽകണം.
To beduru mangʼwon kendo uholgi gimoro amora magidwaro.
9 “കടങ്ങൾക്ക് ഇളവുനൽകുന്ന വർഷമായ ഏഴാംവർഷം അടുത്തിരിക്കുന്നു,” എന്ന കപടവിചാരം നിന്റെ ഹൃദയത്തിലുണ്ടായിട്ട് ആവശ്യത്തിലിരിക്കുന്ന സഹോദരങ്ങളോടു ദയ കാണിക്കാതെയും അവർക്ക് ഒന്നും നൽകാതെയുമിരിക്കരുത്. അവർ നിനക്കു വിരോധമായി യഹോവയോട് അപേക്ഷിക്കും; അതിൽ നീ കുറ്റക്കാരനായിത്തീരും.
Kata bedni higa mar abiriyo chiegni chopo to kik ubed gi ich lit mutamru olo owadu man-gi dwaro. Ka mano otimore, to owaduno nyalo mako bura e nyim Jehova Nyasaye mi ubed joketho.
10 നീ അവർക്ക് ഔദാര്യമായി നൽകണം, ഹൃദയത്തിൽ വെറുപ്പോടെ കൊടുക്കരുത്. ഇതുനിമിത്തം നിന്റെ എല്ലാ പ്രവൃത്തികളിലും പ്രയത്നങ്ങളിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും.
Chiwreuru gi chuny man thuolo, to ka utimo kamano to Jehova Nyasaye ma Nyasachu biro gwedho tijeu duto kod gimoro amora ma udwaro timo.
11 ദരിദ്രർ ദേശത്ത് എപ്പോഴും ഉണ്ടായിരിക്കും. അതുകൊണ്ട് നിന്റെ ദേശത്ത് ദരിദ്രരും ആവശ്യത്തിലിരിക്കുന്നവരുമായ സഹയിസ്രായേല്യരെ കൈതുറന്നു സഹായിക്കണമെന്ന് ഞാൻ നിന്നോടു കൽപ്പിക്കുന്നു.
Joma ochando nobedie e pinyu ndalo duto. Kuom mano achikou mondo ubed gi chuny ma thuolo kuom oweteu, joma odhier kod joma ochando e pinyu.
12 നിന്റെ സഹോദരനായ ഒരു എബ്രായപുരുഷനോ സ്ത്രീയോ തന്നെത്താൻ നിനക്കു വിൽക്കുകയും ആറുവർഷം നിന്നെ സേവിക്കുകയും ചെയ്താൽ ഏഴാംവർഷം അവരെ നീ സ്വതന്ത്രരായി വിട്ടയയ്ക്കണം.
Ka ja-Hibrania wadu madichwo kata madhako ochiwore mondo ingʼiewe kendo otini kuom higni auchiel, to e higa mar abiriyo nyaka iweye obed thuolo.
13 അവരെ സ്വതന്ത്രരാക്കുമ്പോൾ വെറുംകൈയോടെ അയയ്ക്കരുത്.
Kendo ka iweye mondo odhi ka en thuolo, to kik igole odhi gi lwete nono.
14 നീ നിന്റെ ആട്ടിൻപറ്റത്തിൽനിന്നും മെതിനിലത്തുനിന്നും മുന്തിരിച്ചക്കിൽനിന്നും ഉദാരമായി അവർക്കു ദാനംചെയ്യണം. നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിന് ഒത്തവിധം നീ അവർക്കു നൽകണം.
Kowe mabup gi chuny ma thuolo kimiye jamni, kar dino cham kod divai. Bedne mangʼwon kendo imiye kaluwore gi kaka Jehova Nyasaye ma Nyasachi osegwedhi.
15 ഈജിപ്റ്റിൽ നിങ്ങൾ അടിമകളായിരുന്നു എന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വീണ്ടെടുത്തു എന്നും ഓർക്കുക. അതുകൊണ്ടാണ് ഇന്നു ഞാൻ ഈ വിധം നിങ്ങൾക്കു കൽപ്പന നൽകുന്നത്.
Paruru nine un wasumbini e piny Misri to Jehova Nyasaye ma Nyasachu noresou. Mano emomiyo amiyou chikni kawuono.
16 എന്നാൽ ആ ദാസൻ നിന്നെയും നിന്റെ കുടുംബത്തെയും സ്നേഹിക്കുന്നതുകൊണ്ടും നിന്റെകൂടെ സന്തുഷ്ടനായതുകൊണ്ടും “ഞാൻ നിന്നെ വിട്ടുപോകുന്നില്ല,” എന്നു പറഞ്ഞാൽ
Ka jatichni owacho niya, “Ok adwar weyi,” nikech oheri kod jo-dalani duto kendo owinjo maber ka odak kodu,
17 നീ ഒരു സൂചി എടുത്ത്, അവന്റെ കാതു വാതിലിനോടു ചേർത്തു കുത്തിത്തുളയ്ക്കണം. പിന്നീട് ജീവകാലമെല്ലാം അവൻ നിനക്കു ദാസനായിരിക്കും. നിന്റെ ദാസിയോടും ഇപ്രകാരംതന്നെ ചെയ്യണം.
to kaw riwi kendo ituchgo ite kiteno e dhoot mondo koro obed misumbani nyaka chiengʼ tim kamano bende nyaka ne jatichni madhako.
18 ഒരു കൂലിക്കാരനെക്കാൾ ഇരട്ടിക്കു തക്ക സേവനം അവൻ ആറുവർഷം നിനക്കു നൽകിയതുകൊണ്ട് അവനെ സ്വതന്ത്രനായി വിട്ടയയ്ക്കുമ്പോൾ നീ പ്രയാസപ്പെടരുത്. നീ പ്രവർത്തിക്കുന്ന സകലത്തിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും.
Kik bedni matek weyo misumbani thuolo nimar higni auchiel mosebedo oromo chudo nyadiriyo maromre kod ngʼatno ma biro tiyoni ndalo. Kitimo kamano to Jehova Nyasaye ma Nyasachi nogwedh gik moko duto mitimo.
19 നിന്റെ ആടുകളിലും മാടുകളിലും കടിഞ്ഞൂലായ ആണിനെ എല്ലാം നിന്റെ ദൈവമായ യഹോവയ്ക്കുവേണ്ടി വേർതിരിക്കണം. നിന്റെ കാളകളുടെ കടിഞ്ഞൂലുകളെക്കൊണ്ട് ഒരു ജോലിയും ചെയ്യിക്കരുത്. നിന്റെ ആടുകളുടെ കടിഞ്ഞൂലുകളുടെ രോമം കത്രിക്കയും അരുത്.
Keturu tenge ne Jehova Nyasaye ma Nyasachu jamni duto machwo mokwong nywolo e kweth jambu. Kik uket rwedhi ma dhou okwongo nywolo e jok bende kik ungʼad yie rombu mokwong nywolo.
20 യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നീയും നിന്റെ കുടുംബവും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് ഓരോവർഷവും അവ ഭക്ഷിക്കണം.
E higa ka higa in kod joodi onego uchamgi e nyim Jehova Nyasaye ma Nyasachu kama en owuon noyier.
21 എന്നാൽ അതിന് മുടന്തോ അന്ധതയോ ഗൗരവതരമായ മറ്റെന്തെങ്കിലും വൈകല്യമോ ഉണ്ടെങ്കിൽ നിന്റെ ദൈവമായ യഹോവയ്ക്ക് അതിനെ യാഗം അർപ്പിക്കരുത്.
Ka chiayo moro nigi songa, ongʼol kata en muofu kata ka en gi mbala moro amora to ok onego utim kode misango ne Jehova Nyasaye ma Nyasachu.
22 നിന്റെ നഗരങ്ങളിൽവെച്ച് അവ ഭക്ഷിക്കാം. പുള്ളിമാനിന്റെയും കലമാനിന്റെയും മാംസം എന്നപോലെ അശുദ്ധനും വിശുദ്ധനും അവ ഭക്ഷിക്കാം.
Onego uchame e miechu uwuon. Joma ok ler gi jomaler nyalo chame mana kaka gichamo mwanda kata nyakech.
23 എന്നാൽ രക്തം കുടിക്കരുത്; അതു വെള്ളംപോലെ നിലത്ത് ഒഴിക്കണം.
Kik ucham remo, to pukgiuru piny mana ka pi.

< ആവർത്തനപുസ്തകം 15 >