< അപ്പൊ. പ്രവൃത്തികൾ 7 >

1 അപ്പോൾ മഹാപുരോഹിതൻ, “ഈ ആരോപണങ്ങൾ സത്യമോ” എന്നു സ്തെഫാനൊസിനോടു ചോദിച്ചു.
Un tas augstais priesteris sacīja: “Vai tas tā ir?”
2 അതിന് അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: “സഹോദരന്മാരേ, പിതാക്കന്മാരേ, ദയവായി എന്റെ വാക്കുകൾ കേട്ടാലും! നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു താമസിക്കുന്നതിനുമുമ്പ് മെസൊപ്പൊത്താമിയയിൽ ആയിരുന്നപ്പോൾ, തേജോമയനായ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായി.
Bet viņš sacīja: “Vīri, brāļi un tēvi, klausāties! Tas godības Dievs parādījās mūsu tēvam Ābrahāmam, kad viņš bija Mezopotamijā, pirms Hāranā mājoja,
3 ദൈവം അദ്ദേഹത്തോട്, ‘നിന്റെ ദേശത്തെയും നിന്റെ ബന്ധുക്കളെയും വിട്ട്, ഞാൻ നിനക്ക് അവകാശമായി തരാനിരിക്കുന്ന ദേശത്തേക്കു പോകുക’ എന്ന് അരുളിച്ചെയ്തു.
Un sacīja uz viņu: izej no savas zemes un no saviem radiem un ej uz to zemi, ko Es tev rādīšu.
4 “അങ്ങനെ അദ്ദേഹം കൽദയരുടെ നാടുവിട്ട് ഹാരാനിൽ വന്നു താമസിച്ചു. തന്റെ പിതാവിന്റെ മരണശേഷം ദൈവം അദ്ദേഹത്തെ, നിങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ ദേശത്തേക്ക് അയച്ചു.
Tad viņš no Kaldeju zemes izgājis mājoja Hāranā; un pēc, kad viņa tēvs bija nomiris, Dievs viņu no turienes pārveda uz šo zemi, kur jūs tagad dzīvojiet,
5 അവിടന്ന് അദ്ദേഹത്തിന് ഇവിടെ ഒരുചുവടു ഭൂമിപോലും ഒരവകാശമായി നൽകിയില്ല. ആ സമയത്ത് അബ്രാഹാമിനു മക്കൾ ജനിച്ചിട്ടില്ലായിരുന്നു. എങ്കിലും അബ്രാഹാമും, ശേഷം അദ്ദേഹത്തിന്റെ പിൻഗാമികളും ഈ ദേശം കൈവശമാക്കുമെന്നു ദൈവം അദ്ദേഹത്തിനു വാഗ്ദാനം നൽകി.
Un viņam nedeva nekādu iemantojamu tiesu iekš tās, ir ne pēdas platumā; un tomēr viņam to solīja par mantu dot un viņa dzimumam pēc viņa, kad viņam bērnu vēl nebija.
6 ദൈവം അബ്രാഹാമിനോട് ഇങ്ങനെ അരുളിച്ചെയ്തു: ‘നിന്റെ പിൻഗാമികൾ സ്വന്തമല്ലാത്ത ഒരു ദേശത്ത് പ്രവാസികൾ ആയിരിക്കുകയും നാനൂറുവർഷം അവർ അവിടെ അടിമകളായി പീഡനം സഹിക്കുകയും ചെയ്യും.
Bet Dievs tā runāja: tavs dzimums būs piedzīvotājs svešā zemē un piespiests pie kalpošanas un grūti vārdzināts četrsimt gadus.
7 എന്നാൽ അവർ അടിമകളായി സേവിക്കുന്ന രാജ്യത്തെ ഞാൻ ശിക്ഷിക്കും. അതിനുശേഷം അവർ ആ ദേശം വിട്ടുപോരുകയും ഈ സ്ഥലത്തുവന്ന് എന്നെ ആരാധിക്കുകയും ചെയ്യും.’
Un to tautu, kam tie kalpos, Es gribu sodīt, Dievs sacīja; un pēc tam tie izies un Man kalpos šinī vietā.
8 പിന്നീട് ദൈവം അബ്രാഹാമിന് പരിച്ഛേദനമെന്ന ഉടമ്പടി നൽകി. അബ്രാഹാമിന് യിസ്ഹാക്ക് ജനിച്ചു. എട്ടാംദിവസം അദ്ദേഹം ശിശുവിനു പരിച്ഛേദനകർമം നടത്തി. യിസ്ഹാക്കിൽനിന്ന് യാക്കോബും യാക്കോബിൽനിന്ന് പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ജനിച്ചു.
Un Viņš tam deva to apgraizīšanas derību. Un tā viņš dzemdināja to Īzaku un to apgraizīja astotā dienā, un Īzaks to Jēkabu, un Jēkabs tos divpadsmit vectēvus.
9 “ഗോത്രപിതാക്കന്മാർ അസൂയനിമിത്തം യോസേഫിനെ ഒരടിമയായി ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞു.
Un tie vectēvi apskauda un pārdeva Jāzepu uz Ēģiptes zemi; un Dievs bija ar viņu,
10 എന്നാൽ, ദൈവം അദ്ദേഹത്തോടുകൂടെയിരുന്ന് എല്ലാ ദുരിതങ്ങളിൽനിന്നും അദ്ദേഹത്തെ വിടുവിച്ചു. അവിടന്ന് യോസേഫിനു ജ്ഞാനം നൽകുകയും ഈജിപ്റ്റിലെ രാജാവായിരുന്ന ഫറവോന്റെ പ്രീതിപാത്രമാകാൻ ഇടയാക്കുകയും ചെയ്തു. അതുകൊണ്ട് ഫറവോൻ അദ്ദേഹത്തെ ഈജിപ്റ്റിന്റെമാത്രമല്ല തന്റെ രാജധാനിയുടെയുംകൂടെ ഭരണാധിപനായി നിയമിച്ചു.
Un to izglāba no visām viņa bēdām un tam deva žēlastību un gudrību Faraona, Ēģiptes ķēniņa, priekšā, un tas viņu iecēla par valdītāju pār Ēģiptes zemi un visu savu namu.
11 “അതിനുശേഷം ഈജിപ്റ്റിലെല്ലായിടത്തും കനാനിലും ക്ഷാമവും വലിയ ദുരിതങ്ങളും ഉണ്ടായി. നമ്മുടെ പിതാക്കന്മാർക്ക് ആഹാരം ലഭ്യമല്ലാതായി.
Bet bads nāca un lielas bēdas pār visu Ēģiptes un Kanaāna zemi; un mūsu tēvi neatrada barības.
12 ഈജിപ്റ്റിൽ ധാന്യം ഉണ്ടെന്നു കേട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ആദ്യമായി അവിടേക്കയച്ചു.
Un Jēkabs dzirdējis, labību esam Ēģiptes zemē, izsūtīja mūsu tēvus pirmo reiz.
13 രണ്ടാമതു ചെന്നപ്പോൾ യോസേഫ്, താൻ ആരാണെന്ന് സഹോദരന്മാർക്ക് വ്യക്തമാക്കി. അങ്ങനെ യോസേഫിന്റെ കുടുംബത്തെക്കുറിച്ച് ഫറവോൻ അറിഞ്ഞു.
Un otru reiz Jāzeps no saviem brāļiem tapa pazīts, un Jāzepa radi Faraonam kļuva zināmi.
14 പിന്നീട് യോസേഫ് തന്റെ പിതാവായ യാക്കോബിനെയും അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവനും കൂട്ടിക്കൊണ്ടുവരാൻ ആളയച്ചു. അവർ ആകെ എഴുപത്തിയഞ്ചു പേരുണ്ടായിരുന്നു.
Un Jāzeps sūtīja un ataicināja savu tēvu Jēkabu un visus savus radus, septiņdesmit un piecas dvēseles.
15 അങ്ങനെ യാക്കോബ് ഈജിപ്റ്റിലേക്കു യാത്രയായി. അവിടെ അദ്ദേഹവും നമ്മുടെ പിതാക്കന്മാരും മൃതിയടഞ്ഞു.
Un Jēkabs nogāja uz Ēģiptes zemi un nomira, viņš un mūsu tēvi,
16 അവരുടെ മൃതദേഹങ്ങൾ തിരികെ ശേഖേമിൽ കൊണ്ടുവന്ന് അവിടെ ഹാമോരിന്റെ പുത്രന്മാരോട് അബ്രാഹാം വിലകൊടുത്തു വാങ്ങിയിരുന്ന കല്ലറയിൽ അടക്കംചെയ്തു.
Un tapa pārvesti uz Šehemi un tai kapā ielikti, ko Ābrahāms ar sudraba maksu bija pircis no Hamora bērniem Šehemē.
17 “അബ്രാഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദാനം നിറവേറുവാനുള്ള കാലം അടുത്തപ്പോഴേക്കും, ഈജിപ്റ്റിലുണ്ടായിരുന്ന നമ്മുടെ ജനം വളരെ വർധിച്ചിരുന്നു.
Bet kad tas apsolīšanas laiks tuvu klāt nāca, ko Dievs Ābrahāmam bija zvērējis, tad tie ļaudis auga un vairojās Ēģiptes zemē,
18 കാലങ്ങൾ കടന്നുപോയി, ‘യോസേഫിനെ അറിയാത്ത മറ്റൊരു രാജാവ് ഈജിപ്റ്റിന്റെ ഭരണാധിപനായിത്തീർന്നു.’
Tiekams cits ķēniņš cēlās, kas Jāzepu nepazina.
19 അയാൾ നമ്മുടെ ജനത്തോടു കൗശലപൂർവം പ്രവർത്തിക്കുകയും ഉപായം പ്രയോഗിച്ച് നമ്മുടെ പിതാക്കന്മാരെ പീഡിപ്പിക്കുകയും അവരുടെ ശിശുക്കൾ മരിക്കേണ്ടതിന് അവരെ ഉപേക്ഷിച്ചുകളയാൻ നിർബന്ധിക്കുകയും ചെയ്തു.
Šis mūsu tautai ar viltu uzmācās un mūsu tēviem ļaunu darīja, tā ka viņiem savi mazie bērniņi bija jāizmet laukā, lai tie nepaliktu pie dzīvības.
20 “ഈ കാലഘട്ടത്തിലാണ് മോശ ജനിച്ചത്. അസാധാരണ സൗന്ദര്യമുള്ള ഒരു ശിശുവായിരുന്നു മോശ. ശിശുവിനെ മൂന്നുമാസം പിതൃഭവനത്തിൽ വളർത്തി.
Tai laikā Mozus piedzima un bija Dievam patīkams un tapa audzināts trīs mēnešus sava tēva namā.
21 അതിനുശേഷം കുഞ്ഞിനെ പുറത്ത് ഉപേക്ഷിച്ചുകളഞ്ഞപ്പോൾ ഫറവോന്റെ പുത്രി അവനെ എടുത്തു സ്വന്തം മകനായി വളർത്തി.
Un kad tas bija izlikts laukā, tad Faraona meita to uzņēma un to uzaudzināja sev pašai par dēlu.
22 മോശ ഈജിപ്റ്റുകാരുടെ എല്ലാ വിദ്യകളും അഭ്യസിച്ചു; അദ്ദേഹം പ്രഭാഷണകലയിലും ഇതരമേഖലകളിലും പ്രാവീണ്യംനേടുകയും ചെയ്തു.
Un Mozus tapa mācīts visā ēģiptiešu gudrībā un bija spēcīgs vārdos un darbos.
23 “മോശ നാൽപ്പതു വയസ്സായപ്പോൾ ഇസ്രായേല്യരായ തന്റെ സഹോദരങ്ങളെ സന്ദർശിക്കാൻ തീരുമാനിച്ചു.
Kad nu viņš bija četrdesmit gadus vecs, tad tas savā sirdī apņēmās, apmeklēt savus brāļus, Israēla bērnus.
24 തന്റെ സഹോദരന്മാരിൽ ഒരാളെ ഒരു ഈജിപ്റ്റുകാരൻ ദ്രോഹിക്കുന്നതു കണ്ടിട്ട് മോശ അവന്റെ രക്ഷയ്ക്കു ചെല്ലുകയും ഈജിപ്റ്റുകാരനെ കൊന്ന്, പീഡിതനുവേണ്ടി പ്രതികാരംചെയ്യുകയും ചെയ്തു.
Un redzēdams, ka viens netaisnību cieta, viņš pārstāvēja un atrieba to, kam pāri darīja, un nosita to Ēģiptieti.
25 മോശ കരുതിയത്, സ്വജനത്തിനു വിമോചനം നൽകാൻ ദൈവം അദ്ദേഹത്തെ ഉപയോഗിക്കുന്നു എന്ന് അവർ മനസ്സിലാക്കും എന്നാണ്. എന്നാൽ അവർക്കതു മനസ്സിലായില്ല.
Un viņš domāja, ka viņa brāļi nomanīšot, ka Dievs caur viņa roku tiem dodot pestīšanu. Bet tie to nesaprata.
26 അടുത്തദിവസം, പരസ്പരം ശണ്ഠകൂടിക്കൊണ്ടിരുന്ന രണ്ട് ഇസ്രായേല്യരുടെ സമീപത്ത് മോശ എത്തി, ‘എന്താണിത് മനുഷ്യരേ, നിങ്ങൾ സഹോദരന്മാരല്ലേ? നിങ്ങൾ എന്തിനു പരസ്പരം ദ്രോഹിക്കുന്നു?’ എന്നു പറഞ്ഞ് അവരെ അനുരഞ്ജിപ്പിക്കാൻ ശ്രമിച്ചു.
Un otrā dienā viņš tiem piestājās, kad tie bārās un tos skubināja uz mieru sacīdams: vīri, jūs esat brāļi, kāpēc jūs viens otram pāri darāt?
27 “എന്നാൽ, അവരിൽ അക്രമം പ്രവർത്തിച്ചയാൾ മോശയെ തള്ളിമാറ്റിയിട്ടു ചോദിച്ചു, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്?
Bet tas, kas savam tuvākam pāri darīja, viņu atgrūda sacīdams: kas tevi cēlis par virsnieku un tiesas kungu pār mums?
28 ഇന്നലെ ഈജിപ്റ്റുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാമെന്നാണോ നിന്റെ വിചാരം?’
Vai tu mani arīdzan gribi nokaut, kā tu vakar to Ēģiptieti esi nokāvis?
29 ഇതു കേട്ടപ്പോൾ മോശ മിദ്യാൻ ദേശത്തേക്ക് ഓടിപ്പോയി, അവിടെ ഒരു പ്രവാസിയായി താമസിച്ചു. അവിടെവെച്ച് അദ്ദേഹത്തിനു രണ്ട് പുത്രന്മാർ ജനിച്ചു.
Un Mozus šī vārda dēļ bēga un piemita Midijana zemē, kur viņš divus dēlus dzemdināja.
30 “അവിടെ നാൽപ്പതുവർഷം കഴിഞ്ഞപ്പോൾ സീനായ് മലയുടെ മരുഭൂമിയിൽ, മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ ഒരു ദൈവദൂതൻ മോശയ്ക്കു പ്രത്യക്ഷനായി.
Un kad četrdesmit gadi bija pagājuši, tad Tā Kunga eņģelis Sinaī kalna tuksnesī viņam parādījās degošā ērkšķu krūmā.
31 മോശ ആ കാഴ്ച കണ്ട് ആശ്ചര്യപ്പെട്ടു സൂക്ഷിച്ചുനോക്കാൻ അടുത്തുചെന്നപ്പോൾ കർത്താവിന്റെ ശബ്ദം കേട്ടു,
Un Mozus to redzēdams, brīnījās par to parādīšanu, un kad tas piegāja to aplūkot, tad Tā Kunga balss uz viņu notika:
32 ‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്—അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ.’ ഭയംകൊണ്ടു വിറച്ച മോശ പിന്നെ നോക്കാൻ ധൈര്യപ്പെട്ടില്ല.
“Es esmu tavu tēvu Dievs, Ābrahāma Dievs un Īzaka Dievs un Jēkaba Dievs.” Un Mozus sāka drebēt un nedrīkstēja tur skatīties.
33 “അപ്പോൾ കർത്താവ് അദ്ദേഹത്തോട്, ‘നീ നിൽക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകുകയാൽ നിന്റെ ചെരിപ്പ് അഴിച്ചുമാറ്റുക,’ എന്നു കൽപ്പിച്ചു.
Bet Tas Kungs uz to sacīja: “Noauni kurpes no savām kājām, jo tā vieta, kur tu stāvi, ir svēta zeme.
34 ‘ഈജിപ്റ്റിൽ എന്റെ ജനം അനുഭവിക്കുന്ന കഷ്ടത ഞാൻ കണ്ടിരിക്കുന്നു, നിശ്ചയം. അവരുടെ ഞരക്കം ഞാൻ കേട്ടിരിക്കുന്നു. അവരെ മോചിപ്പിക്കാൻ ഞാൻ ഇതാ വന്നിരിക്കുന്നു. വരൂ, ഞാൻ നിന്നെ ഈജിപ്റ്റിലേക്ക് തിരികെ അയയ്ക്കും’ എന്നും പറഞ്ഞു.
Es redzēdams esmu redzējis Savu ļaužu grūtumu Ēģiptes zemē, un dzirdējis viņu nopūšanos un nolaidies tos izglābt; un nu nāc, Es tevi sūtīšu uz Ēģiptes zemi.”
35 “ഈ മോശയെയാണ്, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്?’ എന്നു പറഞ്ഞ് അവർ തിരസ്കരിച്ചത്. മുൾപ്പടർപ്പിൽ വെളിപ്പെട്ട ദൂതൻമുഖേന ദൈവം അദ്ദേഹത്തെ അവർക്ക് അധികാരിയും വിമോചകനുമായിത്തന്നെ നിയോഗിച്ചു.
Šo Mozu, ko tie bija aizlieguši sacīdami: kas tevi cēlis par virsnieku un tiesas kungu? šo Dievs sūtījis par virsnieku un pestītāju caur tā eņģeļa roku, kas tam bija parādījies ērkšķu krūmā.
36 നാൽപ്പതുവർഷം ഈജിപ്റ്റിലും ചെങ്കടലിലും മരുഭൂമിയിലും അത്ഭുതങ്ങളും ചിഹ്നങ്ങളും പ്രവർത്തിച്ചുകൊണ്ട് മോശ അവരെ നയിച്ചു.
Šis viņus ir izvedis, darīdams brīnumus un zīmes Ēģiptes zemē un sarkanā jūrā un tuksnesī četrdesmit gadus.
37 “ഈ മോശതന്നെയാണ് ഇസ്രായേൽമക്കളോട്, നിങ്ങളുടെ സ്വന്തം ജനത്തിൽനിന്ന്, ‘എന്നെപ്പോലെ ഒരു പ്രവാചകനെ ദൈവം നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും’ എന്നു പ്രവചിച്ചത്.
Šis ir tas Mozus, kas uz Israēla bērniem sacīja: “Tas Kungs, jūsu Dievs, jums no jūsu brāļiem cels vienu pravieti tā kā mani; To jums būs klausīt.”
38 അദ്ദേഹമാണ് മരുഭൂമിയിൽ ഇസ്രായേൽജനത്തോടൊപ്പവും സീനായ് മലയിൽ തന്നോടു സംസാരിച്ച ദൂതനോടുകൂടെയും നമ്മുടെ പൂർവികരോടുകൂടെയിരിക്കുകയും ജീവനുള്ള വചനം കൈപ്പറ്റി നമുക്ക് എത്തിച്ചുതരികയുംചെയ്തത്.
Šis pie tās draudzes tuksnesī bija ar to eņģeli, kas uz viņu runāja Sinaī kalnā, un bija ar mūsu tēviem; un saņēma dzīvus vārdus, mums tos dot;
39 “എന്നാൽ, നമ്മുടെ പിതാക്കന്മാർ മോശയെ അനുസരിക്കാൻ താത്പര്യം കാണിക്കാതെ അദ്ദേഹത്തെ നിഷേധിച്ചു; അവർ ഹൃദയത്തിൽ ഈജിപ്റ്റിലേക്ക് മടങ്ങിപ്പൊയ്ക്കൊണ്ടിരുന്നു.
Tam mūsu tēvi negribēja paklausīt, bet viņu atmeta un savās sirdis atgriezās uz Ēģiptes zemi,
40 അവർ അഹരോനോട്: ‘ഞങ്ങളെ നയിക്കാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക. ഈജിപ്റ്റിൽനിന്ന് ഞങ്ങളെ കൊണ്ടുവന്ന ഈ മോശയ്ക്ക് എന്തു സംഭവിച്ചെന്ന് ഞങ്ങൾ അറിയുന്നില്ലല്ലോ’ എന്നു പറഞ്ഞു.
Sacīdami uz Āronu: taisi mums dievus, kas mūsu priekšā ies; jo mēs nezinām, kas ir noticis šim Mozum, kas mūs izvedis no Ēģiptes zemes.
41 അപ്പോഴാണ് അവർ കാളക്കിടാവിന്റെ രൂപത്തിലുള്ള ഒരു വിഗ്രഹം ഉണ്ടാക്കിയത്. അവർ അതിനു യാഗം അർപ്പിക്കുകയും സ്വന്തം കരങ്ങളുടെ സൃഷ്ടിയിൽ തിമിർത്താടുകയും ചെയ്തു.
Un tie taisīja tanīs dienās vienu teļu un pienesa tam elkadievam upurus un priecājās par savu roku darbiem.
42 എന്നാൽ, ദൈവം അവരിൽനിന്നു മുഖംതിരിച്ച് ആകാശശക്തികളെ ആരാധിക്കാൻ അവരെ വിട്ടുകളഞ്ഞു. ഇതിനെപ്പറ്റി പ്രവാചകപുസ്തകത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: “‘ഇസ്രായേൽഗൃഹമേ, മരുഭൂമിയിൽ നാൽപ്പതു വർഷക്കാലം നിങ്ങൾ യാഗങ്ങളും വഴിപാടുകളും എനിക്കു കൊണ്ടുവന്നോ?
Bet Dievs novērsās un tos nodeva kalpot tam debess spēkam, itin kā ir rakstīts praviešu grāmatā: vai tu Israēla nams šinīs četrdesmit gados tuksnesī Man esi atnesis kaujamus un citus upurus?
43 നിങ്ങൾ പൂജിക്കാനുണ്ടാക്കിയ വിഗ്രഹങ്ങളായ മോലെക്കിന്റെ കൂടാരവും നിങ്ങളുടെ ദേവനായ രേഫാന്റെ നക്ഷത്രവും നിങ്ങൾ എഴുന്നള്ളിച്ചു. ആകയാൽ ഞാൻ നിങ്ങളെ ബാബേലിനും അപ്പുറത്തേക്കു നാടുകടത്തും.’
Un jūs esat pieņēmuši to Moloka dzīvokli un sava Dieva, Remvana, zvaigzni, tās bildes, ko esat taisījuši, tās pielūgt; un Es jūs pārcelšu viņpus Bābeles.
44 “നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ ഉടമ്പടിയുടെ കൂടാരം ഉണ്ടായിരുന്നു. അതു മോശയ്ക്കു ദൈവം മാതൃക കാണിച്ച് കൽപ്പന നൽകിയതിന് അനുസൃതമായി നിർമിച്ചതായിരുന്നു.
Tā liecības telts bija pie mūsu tēviem tuksnesī, itin kā tas, kas ar Mozu runājis, bija pavēlējis, to taisīt pēc tās priekšzīmes, ko viņš bija redzējis;
45 നമ്മുടെ പിതാക്കന്മാർ അത് ഏറ്റുവാങ്ങി; അവരുടെമുമ്പിൽനിന്ന് ദൈവം നീക്കിക്കളഞ്ഞ ജനതകളുടെ ദേശം അവർ യോശുവയുടെ നേതൃത്വത്തിൽ കൈവശമാക്കിയപ്പോൾ ആ ഉടമ്പടിയുടെ കൂടാരം അവിടേക്കു കൊണ്ടുവന്നു. ദാവീദിന്റെ കാലംവരെ അത് അവിടെ ഉണ്ടായിരുന്നു.
To dabūjuši, mūsu tēvi ar Jozua to arī ieveda tai zemē, kas tiem pagāniem bija, kurus Dievs ir izdzinis mūsu tēvu priekšā līdz Dāvida dienām.
46 ദൈവകൃപ ലഭിച്ച ദാവീദ് യാക്കോബിന്റെ ദൈവത്തിന് ഒരു നിവാസസ്ഥാനം നിർമിക്കാൻ ദൈവത്തോട് അനുമതി ചോദിച്ചു.
Šis žēlastību atrada Dieva priekšā un ilgojās tam Jēkaba Dievam dzīvokli atrast.
47 എന്നാൽ, ശലോമോനായിരുന്നു ദൈവത്തിന് ഒരാലയം പണിതത്.
Un Salamans Viņam namu uztaisīja.
48 “എങ്കിലും പരമോന്നതൻ മനുഷ്യനിർമിതമായ മന്ദിരങ്ങളിൽ നിവസിക്കുന്നില്ല. പ്രവാചകൻ ഇങ്ങനെയാണല്ലോ പറയുന്നത്:
Bet tas Visuaugstākais nedzīvo namos, kas rokām taisīti, itin kā tas pravietis saka:
49 “‘സ്വർഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കായി പണിയുന്ന മന്ദിരം എങ്ങനെയുള്ളത്? എന്നു കർത്താവ് അരുളിച്ചെയ്യുന്നു. എന്റെ വിശ്രമസ്ഥലം എവിടെ?
“Debess ir Mans goda krēsls un zeme Manu kāju pamesls; kādu namu jūs Man uztaisīsiet, tā saka Tas Kungs, jeb kura ir Mana dusas vieta?
50 എന്റെ കരങ്ങളാണല്ലോ ഇവയെല്ലാം നിർമിച്ചത്.’
Vai Mana roka nav šo visu taisījusi?”
51 “ശാഠ്യക്കാരേ, ഹൃദയത്തിനും കാതുകൾക്കും പരിച്ഛേദനം കഴിഞ്ഞിട്ടില്ലാത്തവരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെയാണു നിങ്ങളും. നിങ്ങൾ പരിശുദ്ധാത്മാവിനെ എന്നും എതിർക്കുന്നവരാണ്.
Jūs stūrgalvīgie un sirdīs un ausīs neapgraizītie, jūs allažiņ tam Svētam Garam pretī stāvat, tā kā jūsu tēvi, tā arī jūs!
52 നിങ്ങളുടെ പിതാക്കന്മാർ പീഡിപ്പിച്ചിട്ടില്ലാത്ത ഒരൊറ്റ പ്രവാചകനെങ്കിലും ഉണ്ടോ? നീതിമാന്റെ വരവിനെക്കുറിച്ചു പ്രവചിച്ചവരെ നിങ്ങളുടെ പിതാക്കന്മാർ കൊന്നുകളഞ്ഞു.
Kuru no tiem praviešiem jūsu tēvi nav vajājuši? Viņi nokāvuši tos, kas par Tā Taisnā atnākšanu papriekš sludināja; Šim jūs tagad esat palikuši par nodevējiem un slepkavām,
53 ദൂതന്മാർ മുഖാന്തരം ന്യായപ്രമാണം ലഭിച്ചവരെങ്കിലും അത് അനുസരിക്കാത്തവരായ നിങ്ങൾ ഇപ്പോൾ ആ നീതിമാനെ തിരസ്കരിച്ച് വധിച്ചിരിക്കുന്നു.”
Jūs, kas bauslību caur eņģeļu rokām esat dabūjuši un neesat sargājuši.”
54 ഇത്രയും കേട്ടപ്പോൾ അവർ ക്രോധം നിറഞ്ഞവരായി സ്തെഫാനൊസിനുനേരേ പല്ലുകടിച്ചു.
Kad tie to dzirdēja, tad tas tiem iedūra sirdī un tie sakoda zobus pret viņu.
55 എന്നാൽ, സ്തെഫാനൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗത്തിലേക്കു ശ്രദ്ധിച്ചുനോക്കി, ദൈവതേജസ്സും ദൈവത്തിന്റെ വലതുഭാഗത്തു യേശു നിൽക്കുന്നതും കണ്ടു.
Bet viņš, Svēta Gara pilns būdams, skatījās uz debesīm un redzēja Dieva godību un Jēzu stāvam pie Dieva labās rokas,
56 “ഇതാ, സ്വർഗം തുറന്നിരിക്കുന്നതും ദൈവത്തിന്റെ വലതുഭാഗത്തു മനുഷ്യപുത്രൻ നിൽക്കുന്നതും ഞാൻ കാണുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
Un sacīja: redzi, es debesis redzu atvērtas un To Cilvēka Dēlu stāvam pie Dieva labās rokas.
57 അപ്പോൾ, അവർ ചെവി പൊത്തിക്കൊണ്ട് അത്യുച്ചത്തിൽ കൂകിവിളിച്ച് അദ്ദേഹത്തിനുനേരേ ഒരുമിച്ചു പാഞ്ഞുചെന്നു.
Bet tie ar skaņu balsi brēkdami aizturēja savas ausis un visi kopā viņam uzmācās virsū,
58 അവർ അദ്ദേഹത്തെ നഗരത്തിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കല്ലെറിയാൻ തുടങ്ങി. സാക്ഷികൾ അവരുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു യുവാവിന്റെ കാൽക്കൽ വെച്ചു.
Un to izmeta no pilsētas ārā un nomētāja ar akmeņiem; un tie liecinieki savas drēbes nolika pie viena jaunekļa kājām, kam vārds bija Sauls.
59 അവർ കല്ലെറിഞ്ഞുകൊണ്ടിരിക്കുമ്പോൾ, “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ” എന്നു സ്തെഫാനൊസ് പ്രാർഥിച്ചു.
Un tie ar akmeņiem nomētāja Stefanu, kas sauca un sacīja: Kungs Jēzu, pieņem manu garu!
60 പിന്നെ അദ്ദേഹം മുട്ടുകുത്തി “കർത്താവേ, ഈ പാപം അവരുടെമേൽ നിർത്തരുതേ,” എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞശേഷം അദ്ദേഹം മരിച്ചുവീണു.
Un ceļos mezdamies tas sauca ar skaņu balsi: Kungs, nepielīdzini tiem šo grēku! Un to sacījis viņš aizmiga.

< അപ്പൊ. പ്രവൃത്തികൾ 7 >