< അപ്പൊ. പ്രവൃത്തികൾ 6 >

1 ആ കാലത്ത് ശിഷ്യരുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നപ്പോൾ, വിധവകൾക്കുവേണ്ടിയുള്ള പ്രതിദിന ഭക്ഷണവിതരണത്തിൽ എബ്രായഭാഷികളായ യെഹൂദന്മാർ ഗ്രീക്കുഭാഷികളായ യെഹൂദവിധവകളെ അവഗണിക്കുന്നതായി പരാതിയുയർന്നു.
Εν δε ταις ημέραις ταύταις, ότε επληθύνοντο οι μαθηταί, έγεινε γογγυσμός των Ελληνιστών κατά των Εβραίων, ότι αι χήραι αυτών παρεβλέποντο εν τη καθημερινή διακονία.
2 അതിനാൽ, പന്ത്രണ്ട് അപ്പൊസ്തലന്മാർ ശിഷ്യരുടെ സമൂഹത്തെയെല്ലാം വിളിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞു: “സഹോദരങ്ങളേ, ഞങ്ങൾ ദൈവവചനം പഠിപ്പിക്കുന്നത് അവഗണിച്ച് ഭക്ഷണവിതരണത്തിൽ ശ്രദ്ധിക്കുന്നത് അഭികാമ്യമല്ല.
Τότε οι δώδεκα, προσκαλέσαντες το πλήθος των μαθητών, είπον· Δεν είναι πρέπον να αφήσωμεν ημείς τον λόγον του Θεού και να διακονώμεν εις τραπέζας.
3 ആത്മാവിനാലും ജ്ഞാനത്താലും നിറഞ്ഞവരും നിങ്ങളുടെ മധ്യത്തിൽ നല്ല സാക്ഷ്യം ഉള്ളവരുമായ ഏഴുപേരെ തെരഞ്ഞെടുക്കുക. ഭക്ഷണവിതരണത്തിന്റെ ചുമതല നമുക്ക് അവരെ ഏൽപ്പിക്കാം.
Σκέφθητε λοιπόν, αδελφοί, να εκλέξητε εξ υμών επτά άνδρας μαρτυρουμένους, πλήρεις Πνεύματος Αγίου και σοφίας, τους οποίους ας καταστήσωμεν επί της χρείας ταύτης·
4 ഞങ്ങളോ പ്രാർഥനയിലും ദൈവവചനം പഠിപ്പിക്കുന്നതിലും ശ്രദ്ധചെലുത്താം.”
ημείς δε θέλομεν εμμένει εν τη προσευχή και τη διακονία του λόγου.
5 ഈ നിർദേശം വിശ്വാസസമൂഹത്തിൽ എല്ലാവർക്കും ഇഷ്ടമായി. വിശ്വാസത്താലും പരിശുദ്ധാത്മാവിനാലും നിറഞ്ഞവനായ സ്തെഫാനൊസിനെയും ഫിലിപ്പൊസ്, പ്രൊഖൊരോസ്, നിക്കാനോർ, തിമോൻ, പർമെനാസ്, യെഹൂദാമതത്തിൽ ചേർന്ന അന്ത്യോക്യക്കാരനായ നിക്കോലാവൊസ് എന്നിവരെയും അവർ തെരഞ്ഞെടുത്തു.
Και ήρεσεν ο λόγος ενώπιον παντός του πλήθους· και εξέλεξαν τον Στέφανον, άνδρα πλήρη πίστεως και Πνεύματος Αγίου, και Φίλιππον και Πρόχορον και Νικάνορα και Τίμωνα και Παρμενάν και Νικόλαον, προσήλυτον Αντιοχέα,
6 അവരെ അപ്പൊസ്തലന്മാരുടെമുമ്പിൽ നിർത്തി; അപ്പൊസ്തലന്മാർ പ്രാർഥിച്ച് അവരുടെമേൽ കൈവെക്കുകയും ചെയ്തു.
τους οποίους έστησαν ενώπιον των αποστόλων και προσευχηθέντες επέθεσαν επ' αυτούς τας χείρας.
7 ദൈവവചനം വ്യാപിച്ചുകൊണ്ടേയിരുന്നു. ജെറുശലേമിൽ ശിഷ്യരുടെ എണ്ണം വളരെ വർധിച്ചു. പുരോഹിതന്മാരിലും വളരെപ്പേർ ഈ വിശ്വാസം അംഗീകരിച്ചു.
Και ο λόγος του Θεού ηύξανε, και επληθύνετο ο αριθμός των μαθητών εν Ιερουσαλήμ σφόδρα, και πολύ πλήθος των ιερέων υπήκουον εις την πίστιν.
8 ദൈവകൃപയും ശക്തിയും നിറഞ്ഞവനായ സ്തെഫാനൊസ് ജനമധ്യത്തിൽ വലിയ അത്ഭുതങ്ങളും ചിഹ്നങ്ങളും പ്രവർത്തിച്ചു.
Ο δε Στέφανος, πλήρης πίστεως και δυνάμεως, έκαμνε τέρατα και σημεία μεγάλα εν τω λαώ.
9 കുറേന, അലക്സാന്ത്രിയ എന്നീ സ്ഥലങ്ങളിൽനിന്നും കിലിക്യ, ഏഷ്യ എന്നീ പ്രവിശ്യകളിൽനിന്നുമുള്ള “സ്വതന്ത്രർ,” എന്നറിയപ്പെട്ടിരുന്ന യെഹൂദവിഭാഗത്തിലുള്ളവർ സ്തെഫാനൊസിനെതിരായി വാദപ്രതിവാദം ചെയ്യാൻ ആരംഭിച്ചു.
Και εσηκώθησάν τινές των εκ της συναγωγής της λεγομένης Λιβερτίνων και Κυρηναίων και Αλεξανδρέων και των από Κιλικίας και Ασίας, φιλονεικούντες με τον Στέφανον,
10 എന്നാൽ, ദൈവാത്മാവു നൽകിയ വിവേകത്തോടുകൂടിയ അദ്ദേഹത്തിന്റെ വാക്കുകൾക്ക് എതിർവാദം നിരത്താൻ അവർക്കു സാധിച്ചില്ല.
και δεν ηδύναντο να αντισταθώσιν εις την σοφίαν και εις το πνεύμα, με το οποίον ελάλει.
11 അപ്പോൾ അവർ, “മോശയെയും ദൈവത്തെയും സ്തെഫാനൊസ് ദുഷിച്ചു സംസാരിക്കുന്നത് ഞങ്ങൾ കേട്ടിരിക്കുന്നു” എന്നു പറയാൻ ചിലരെ രഹസ്യമായി പ്രേരിപ്പിച്ചു.
Τότε έβαλον κρυφίως ανθρώπους, λέγοντας ότι ηκούσαμεν αυτόν λαλούντα λόγια βλάσφημα κατά του Μωϋσέως και του Θεού·
12 അങ്ങനെ അവർ ജനങ്ങളെയും സമുദായനേതാക്കന്മാരെയും വേദജ്ഞരെയും ഇളക്കി. അവർ സ്തെഫാനൊസിനെ പിടികൂടി ന്യായാധിപസമിതിക്കുമുമ്പിൽ ഹാജരാക്കി.
και διήγειραν τον λαόν και τους πρεσβυτέρους και τους γραμματείς, και επελθόντες ήρπασαν αυτόν και έφεραν εις το συνέδριον,
13 അവർ കള്ളസ്സാക്ഷികളെ കൊണ്ടുവന്ന് ഇപ്രകാരം പറയിച്ചു: “ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി സംസാരിക്കുന്നതിന് അവസാനമില്ല.
και έστησαν μάρτυρας ψευδείς, λέγοντας· Ο άνθρωπος ούτος δεν παύει λαλών λόγια βλάσφημα κατά του αγίου τούτου τόπου και του νόμου·
14 നസറായനായ യേശു ഈ സ്ഥലം നശിപ്പിക്കുമെന്നും മോശ നമുക്കു നൽകിയിരിക്കുന്ന ആചാരങ്ങൾ നീക്കിക്കളയുമെന്നും ഇയാൾ പറയുന്നതു ഞങ്ങൾ കേട്ടു.”
διότι ηκούσαμεν αυτόν λέγοντα, ότι Ιησούς ο Ναζωραίος ούτος θέλει καταλύσει τον τόπον τούτον και αλλάξει τα έθιμα, τα οποία παρέδωκεν εις ημάς ο Μωϋσής.
15 ന്യായാധിപസമിതിയിൽ ഇരുന്ന എല്ലാവരും സ്തെഫാനൊസിനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ മുഖം ഒരു ദൈവദൂതന്റേതുപോലെ തേജസ്സുള്ളതായി കാണപ്പെട്ടു.
Και ατενίσαντες εις αυτόν πάντες οι καθήμενοι εν τω συνεδρίω, είδον το πρόσωπον αυτού ως πρόσωπον αγγέλου.

< അപ്പൊ. പ്രവൃത്തികൾ 6 >