< അപ്പൊ. പ്രവൃത്തികൾ 5 >
1 അനന്യാസ് എന്നു പേരുള്ള ഒരാളും അയാളുടെ ഭാര്യ സഫീരയും ചേർന്ന് ഒരു സ്ഥലം വിറ്റു.
ⲁ̅ⲟⲩⲣⲱⲙⲓ ⲇⲉ ϩⲱϥ ⳿ⲉⲡⲉϥⲣⲁⲛ ⲡⲉ ⲁⲛⲁⲛⲓⲁⲥ ⲛⲉⲙ ⲥⲁⲡⲫⲓⲣⲁ ⲧⲉϥ⳿ⲥϩⲓⲙⲓ ⲁϥϯ ⳿ⲛⲟⲩⲓⲟϩⲓ ⳿ⲉⲃⲟⲗ ϧⲁ ⲧⲉϥⲧⲓⲙⲏ.
2 കിട്ടിയ വിലയിൽ കുറെ സ്വന്തം ആവശ്യത്തിനായി മാറ്റിവെച്ചിട്ട് ബാക്കിയുള്ളതു ഭാര്യയുടെ അറിവോടുകൂടെ കൊണ്ടുവന്ന് അയാൾ അപ്പൊസ്തലന്മാരുടെ പാദത്തിൽ സമർപ്പിച്ചു.
ⲃ̅ⲉⲥⲥⲱⲟⲩⲛ ⳿ⲛϫⲉ ⲧⲉϥ⳿ⲥϩⲓⲙⲓ ⲁϥ⳿ⲱⲗⲓ ⳿ⲛϭⲓⲟⲩ⳿ⲓ ⳿ⲉⲃⲟⲗϧⲉⲛ ϯⲧⲓⲙⲏ⳿ⲛⲧⲉ ⲡⲓⲓⲟϩⲓ ⲁϥ⳿ⲓⲛⲓ ⲇⲉ ⳿ⲛⲟⲩⲙ⳿ⲉⲣⲟⲥ ⲁϥⲭⲁⲩ ϧⲁⲣⲁⲧⲟⲩ ⳿ⲛⲛⲓⲁⲡⲟⲥⲧⲟⲗⲟⲥ.
3 അപ്പോൾ പത്രോസ്, “അനന്യാസേ, പരിശുദ്ധാത്മാവിനോടു കാപട്യം കാണിക്കാനും സ്ഥലത്തിന്റെ വിലയിൽ കുറെ മാറ്റിവെക്കാനും സാത്താൻ നിന്റെ ഹൃദയത്തെ നിയന്ത്രിക്കാൻ നീ അനുവദിച്ചതെന്തിന്?
ⲅ̅Ⲡⲉⲧⲣⲟⲥ ⲇⲉ ⲡⲉϫⲁϥ ⲛⲁϥ ϫⲉ ⲁⲛⲁⲛⲓⲁⲥ ⲉⲑⲃⲉ ⲟⲩ ⳿ⲁ ⳿ⲡⲥⲁⲧⲁⲛⲁⲥ ⲙⲁϩ ⲡⲉⲕϩⲏⲧ ⲉⲑⲣⲉⲕϫⲉⲙⲉⲑⲛⲟⲩϫ ⳿ⲉⲡⲠⲓⲡ͞ⲛⲁ̅ ⲉⲑⲟⲩⲁⲃ ⲟⲩⲟϩ ⲉⲑⲣⲉⲕ⳿ⲱⲗⲓ ⳿ⲛϭⲓⲟⲩ⳿ⲓ ⳿ⲉⲃⲟⲗϧⲉⲛ ϯⲧⲓⲙⲏ⳿ⲛⲧⲉ ⲡⲓⲓⲟϩⲓ.
4 ആ സ്ഥലം വിൽക്കുന്നതിനുമുമ്പ് നിന്റേതായിരുന്നില്ലേ? വിറ്റതിനുശേഷവും അതിന്റെ വില നിന്റെ കൈവശംതന്നെ ആയിരുന്നില്ലേ? പിന്നെ ഈ പ്രവൃത്തിചെയ്യാൻ നിനക്കു മനസ്സുവന്നതെങ്ങനെ? നീ മനുഷ്യരോടല്ല, ദൈവത്തോടാണ് കാപട്യം കാണിച്ചത്?” എന്നു പറഞ്ഞു.
ⲇ̅ⲙⲏⲉϥϣⲟⲡ ⲛⲁϥϣⲟⲡ ⲛⲁⲕ ⲁⲛ ⲡⲉ ⲟⲩⲟϩ ⳿ⲉⲧⲁⲕⲧⲏⲓϥ ⳿ⲉⲃⲟⲗ ⲛⲁϥⲭⲏ ⲁⲛ ϧⲁ ⲧⲉⲕⲉⲝⲟⲩⲥⲓⲁ ⲉⲑⲃⲉ ⲟⲩ ϫⲉ ⳿ⲉⲧⲁⲕⲭⲁ ⲡⲁⲓϩⲱⲃ ϧⲉⲛ ⲡⲉⲕϩⲏⲧ ⳿ⲉⲧⲁⲕϫⲉⲙⲉⲑⲛⲟⲩϫ ⳿ⲉⲣⲱⲙⲓ ⲁⲛ ⲁⲗⲗⲁ ⳿ⲉⲫϯ.
5 ഈ വാക്കുകൾ കേട്ടമാത്രയിൽ അനന്യാസ് നിലത്തുവീണു മരിച്ചു; ഇക്കാര്യം അറിഞ്ഞവരെല്ലാം ഭയവിഹ്വലരായി.
ⲉ̅ⲉϥⲥⲱⲧⲉⲙ ⲇⲉ ⳿ⲛϫⲉ ⲁⲛⲁⲛⲓⲁⲥ ⳿ⲉⲛⲁⲓⲥⲁϫⲓ ⲁϥϩⲓ ⲁϥϩⲓ ⲡⲉϥⲑⲏⲟⲩ ⲁⲥϣⲱⲡⲓ ⲇⲉ ⳿ⲛϫⲉ ⲟⲩⲛⲓϣϯ ⳿ⲛϩⲟϯ ⳿ⲉϫⲉⲛ ⲟⲩⲟⲛ ⲛⲓⲃⲉⲛ ⲉⲧⲥⲱⲧⲉⲙ ⳿ⲉⲛⲁⲓ.
6 പിന്നീട്, യുവാക്കൾ എഴുന്നേറ്റുചെന്ന് അയാളുടെ ശരീരം തുണിയിൽ പൊതിഞ്ഞു പുറത്തേക്കു ചുമന്നുകൊണ്ടുപോയി സംസ്കരിച്ചു.
ⲋ̅ⲁⲩⲧⲱⲟⲩⲛⲟⲩ ⳿ⲛϫⲉ ⲛⲓ⳿ⲁⲗⲱⲟⲩ⳿ⲓ ⲁⲩϫⲟⲗϥ ⲟⲩⲟϩ ⳿ⲉⲧⲁϥ⳿ⲉⲛϥ ⳿ⲉⲃⲟⲗ ⲁⲩⲑⲟⲙⲥϥ.
7 ഏകദേശം മൂന്നുമണിക്കൂർ കഴിഞ്ഞപ്പോൾ അനന്യാസിന്റെ ഭാര്യ ഈ സംഭവിച്ചതൊന്നും അറിയാതെ അകത്തുവന്നു.
ⲍ̅ⲁⲥϣⲱⲡⲓ ⲇⲉ ⳿ⲉⲧⲁ ⲅ̅ϯ ⳿ⲛⲟⲩⲛⲟⲩ ⲛⲉⲥⲕⲓ ϣⲱⲡⲓ ⲁⲥ⳿ⲓ ⳿ⲉϧⲟⲩⲛ ⳿ⲛϫⲉ ⲧⲉϥ⳿ⲥϩⲓⲙⲓ ⳿ⲛ⳿ⲥⲥⲱⲟⲩⲛ ⲁⲛ ⳿ⲙⲡⲉⲧⲁϥϣⲱⲡⲓ.
8 പത്രോസ് അവളോട് ചോദിച്ചു, “പറയൂ! ഈ വിലയ്ക്കാണോ നിങ്ങൾ നിലം വിറ്റത്?” “അതേ, ഇത്രയ്ക്കുതന്നെയാണ്,” അവൾ പറഞ്ഞു.
ⲏ̅ⲡⲉϫⲉ Ⲡⲉⲧⲣⲟⲥ ⲛⲁⲥ ϫⲉ ⲁϫⲟⲥ ⲛⲏⲓ ϫⲉ ⲉⲧ⳿ⲁⲣⲉⲧⲉⲛϯ ⳿ⲙⲡⲓⲓⲟϩⲓ ⳿ⲉⲃⲟⲗ ϧⲁ ⲛⲁⲓϩⲁⲧ ⳿ⲛⲑⲟⲥ ⲇⲉ ⲡⲉϫⲁⲥ ϫⲉ ⳿ⲁϩⲁ ϧⲁ ⲛⲁⲓ.
9 അപ്പോൾ പത്രോസ് അവളോട്, “കർത്താവിന്റെ ആത്മാവിനെ പരീക്ഷിക്കാൻ നിങ്ങൾ ധാരണയുണ്ടാക്കിയതെന്തിന്? നിന്റെ ഭർത്താവിനെ സംസ്കരിച്ചവർ ഇതാ വാതിൽക്കൽത്തന്നെ നിൽക്കുന്നുണ്ട്, അവർ നിന്നെയും പുറത്തേക്കു ചുമന്നുകൊണ്ടുപോകും” എന്നു പറഞ്ഞു.
ⲑ̅Ⲡⲉⲧⲣⲟⲥ ⲇⲉ ⲡⲉϫⲁϥ ⲛⲁⲥ ϫⲉ ⲉⲑⲃⲉ ⲟⲩ ⳿ⲁ ⲡⲁⲓϩⲱⲃ ϯⲙⲁϯ ϧⲉⲛ ⲑⲏⲛⲟⲩ ⳿ⲉⲉⲣⲡⲓⲣⲁⲍⲓⲛ ⳿ⲙⲡⲓⲡ͞ⲛⲁ̅ ⳿ⲛⲧⲉ Ⲡ⳪ ϩⲏⲡⲡⲉ ⲓⲥ ⲛⲓϭⲁⲗⲁⲩϫ ⳿ⲛⲧⲉ ⲛⲏ⳿ⲉⲧⲁⲩⲑⲱⲙⲥ ⳿ⲙⲡⲉϩⲁⲓ ⲥⲉⲭⲏ ϩⲓⲣⲉⲛ ⲛⲓⲣⲱⲟⲩ ⲥⲉⲛⲁϥⲓϯ ⳿ⲉⲃⲟⲗ ϩⲱⲓ.
10 ഉടനെ അവൾ പത്രോസിന്റെ പാദത്തിങ്കൽ വീണുമരിച്ചു. അപ്പോൾ യുവാക്കൾ അകത്തുവന്ന്, അവൾ മരിച്ചെന്നുകണ്ട് പുറത്തേക്കു ചുമന്നുകൊണ്ടുപോയി അവളുടെ ഭർത്താവിന്റെ അരികെ സംസ്കരിച്ചു.
ⲓ̅ⲁⲥϩⲉⲓ ⲇⲉ ϧⲁⲣⲁⲧⲟⲩ ⳿ⲛⲛⲉϥϭⲁⲗⲁⲩϫ ⲁⲥϩⲓ ⲡⲉⲥⲑⲏⲟⲩ ⳿ⲉⲧⲁⲩ⳿ⲓ ⳿ⲉϧⲟⲩⲛ ⳿ⲛϫⲉ ⲛⲓϧⲉⲗϣ⳿⳿ⲓⲣⲓ ⲁⲩϫⲉⲙⲥ ⲉⲥⲙⲱⲟⲩⲧ ⳿ⲉⲧⲁⲩⲟⲗⲥ ⳿ⲉⲃⲟⲗ ⲁⲩⲭⲁⲥ ϧⲁⲧⲉⲛ ⲡⲉⲥϩⲁⲓ.
11 സഭമുഴുവനും ഈ സംഭവം കേട്ടറിഞ്ഞ എല്ലാവരും സംഭീതരായി.
ⲓ̅ⲁ̅ⲁⲥϣⲱⲡⲓ ⳿ⲛϫⲉ ⲟⲩⲛⲓϣϯ ⳿ⲛϩⲟϯ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲉⲛ ϯⲉⲕ⳿ⲕⲗⲏⲥⲓ⳿ⲁ ⲧⲏⲣⲥ ⲛⲉⲙ ⳿ⲉϫⲉⲛ ⲟⲩⲟⲛ ⲛⲓⲃⲉⲛ ⲉⲧⲥⲱⲧⲉⲙ ⳿ⲉⲛⲁⲓ.
12 അപ്പൊസ്തലന്മാർമുഖേന ജനമധ്യേ അനേകം ചിഹ്നങ്ങളും അത്ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. വിശ്വാസികളെല്ലാം ദൈവാലയത്തിൽ ശലോമോൻ പണിയിച്ച മണ്ഡപത്തിൽ പതിവായി സമ്മേളിക്കുമായിരുന്നു.
ⲓ̅ⲃ̅⳿ⲉⲃⲟⲗ ⲇⲉ ϩⲓⲧⲉⲛ ⲛⲉⲛϫⲓϫ ⳿ⲛⲛⲓⲁⲡⲟⲥⲧⲟⲗⲟⲥ ⲛⲁⲩϣⲟⲡ ⲡⲉ ⳿ⲛϫⲉ ϩⲁⲛⲙⲏϣ ⳿ⲙⲙⲏⲓⲛⲓ ⲛⲉⲙ ϩⲁⲛ⳿ϣⲫⲏⲣⲓ ⳿ⲛ⳿ϩⲣⲏⲓ ϧⲉⲛ ⲡⲓⲗⲁⲟⲥ ⲟⲩⲟϩ ⲛⲁⲩⲑⲟⲩⲏⲧ ⲧⲏⲣⲟⲩ ⲉⲩⲥⲟⲡ ϧⲁⲧⲉⲛ ϯ⳿ⲥⲧⲟⲁ ⳿ⲛⲧⲉ Ⲥⲟⲗⲟⲙⲱⲛ.
13 പൊതുജനം വിശ്വാസികളെ അത്യധികം ബഹുമാനിച്ചിരുന്നെങ്കിലും ആ സമൂഹത്തോടു സഹകരിക്കാൻ ആരും ധൈര്യപ്പെട്ടില്ല.
ⲓ̅ⲅ̅⳿ⲛ⳿ϧⲣⲏⲓ ⲇⲉ ϧⲉⲛ ⲛⲓⲥⲱϫⲡ ⳿ⲙⲙⲟⲛ ⳿ϩⲗⲓ ⲉⲣⲧⲟⲗⲙⲁⲛ ⳿ⲉⲧⲟⲙϥ ⳿ⲉⲣⲱⲟⲩ ⲁⲗⲗⲁ ⲛⲁⲣⲉ ⲡⲓⲗⲁⲟⲥ ϭⲓⲥⲓ ⳿ⲙⲙⲱⲟⲩ.
14 ഇങ്ങനെയൊക്കെ ആയിരുന്നിട്ടും അനേകം സ്ത്രീപുരുഷന്മാർ കർത്താവിൽ വിശ്വസിച്ച് വിശ്വാസസമൂഹത്തോടു ചേർന്നു.
ⲓ̅ⲇ̅ⲙⲁⲗⲗⲟⲛ ⲇⲉ ⲛⲁⲩⲟⲩⲟϩ ⳿ⲙⲙⲱⲟⲩ ⳿ⲉⲠ⳪ ⲉⲩⲛⲁϩϯ ⳿ⲛϫⲉ ϩⲁⲛⲙⲏϣ ⳿ⲛⲣⲱⲙⲓ ⲛⲉⲙ ϩⲁⲛϩⲓ⳿ⲟⲙⲓ.
15 പത്രോസ് കടന്നുപോകുമ്പോൾ അദ്ദേഹത്തിന്റെ നിഴലെങ്കിലും പതിക്കേണ്ടതിന് രോഗികളെ വീഥികളിൽ കൊണ്ടുവന്ന് കിടക്കകളിലും പായകളിലും കിടത്തുന്നിടത്തോളം ജനങ്ങളുടെ വിശ്വാസം വർധിച്ചു.
ⲓ̅ⲉ̅ϩⲱⲥⲧⲉ ⳿ⲛⲥⲉ⳿ⲓⲛⲓ ⳿ⲛⲛⲏⲉⲧϣⲱⲛⲓ ⳿ⲉⲃⲟⲗϩⲓ ⲛⲓ⳿ⲡⲗⲁⲧⲓ⳿ⲁ ⲟⲩⲟϩ ⳿ⲛⲥⲉⲭⲁⲩ ϩⲓϫⲉⲛ ϩⲁⲛ ϭⲗⲟϫ ⲛⲉⲙ ϩⲁⲛⲙⲁ ⳿ⲛⲉⲛⲕⲟⲧ ϩⲓⲛⲁ ⲉϥⲛⲁⲥⲓⲛⲓⲱⲟⲩ ⳿ⲛϫⲉ Ⲡⲉⲧⲣⲟⲥ ⲕⲁⲛ ⳿ⲛⲧⲉ ⲧⲉϥϧⲏⲓⲃⲓ ⳿Ⲓ ⳿ⲉϫⲉⲛ ⲟⲩⲁⲓ ⳿ⲙⲙⲱⲟⲩ.
16 ജെറുശലേമിനു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്നുപോലും ജനങ്ങൾ അവരുടെ രോഗികളെയും ദുരാത്മാബാധിതരെയും കൂട്ടിക്കൊണ്ടുവന്നു. അവർക്കെല്ലാം സൗഖ്യം ലഭിച്ചു.
ⲓ̅ⲋ̅ⲛⲁⲩⲛⲏⲟⲩ ⲇⲉ ⲡⲉ ⳿ⲛϫⲉ ⲛⲓⲙⲏϣ ⳿ⲛⲧⲉ ⲛⲓⲡⲟⲗⲓⲥ ⲉⲧⲕⲱϯ ⳿ⲉⲒⲗ̅ⲏ̅ⲙ̅ ⲉⲩ⳿ⲓⲛⲓ ⳿ⲛⲛⲏⲉⲧϣⲱⲛⲓ ⲛⲉⲙ ⲛⲏⲉⲧϩⲏ ϣ ⳿ⲛⲧⲉⲛ ⲛⲓⲡ͞ⲛⲁ̅ ⳿ⲛ⳿ⲁⲕⲁⲑⲁⲣⲧⲟⲛ ⲛⲁⲓ ⲇⲉ ⲧⲏⲣⲟⲩ ϣⲁⲩⲟⲩϫⲁⲓ ⳿ⲉⲃⲟⲗϩⲓⲧⲟⲧⲟⲩ.
17 അപ്പോൾ, മഹാപുരോഹിതനും അദ്ദേഹത്തിന്റെ സദൂക്യവിഭാഗക്കാരായ അനുയായികളും അസൂയാലുക്കളായി.
ⲓ̅ⲍ̅ⲁϥⲧⲱⲛϥ ⲇⲉ ⳿ⲛϫⲉ ⲡⲓⲁⲣⲭⲏ⳿ⲉⲣⲉⲩⲥ ⲛⲉⲙ ⲛⲏⲧⲏⲣⲟⲩ ⲉⲑⲛⲉⲙⲁϥ ⳿ⲉⲧⲉ ⳿ⲧϩⲉⲣⲉⲥⲓⲥ ⳿ⲛⲧⲉ ⲛⲓⲤⲁⲇⲇⲟⲩⲕⲉⲟⲥ ⲁⲩⲙⲟϩ ⳿ⲛⲭⲟϩ.
18 അവർ അപ്പൊസ്തലന്മാരെ പിടിച്ചു പൊതുതടവറയിൽ അടച്ചു.
ⲓ̅ⲏ̅ⲁⲩ⳿ⲓⲛⲓ ⳿ⲛⲛⲟⲩϫⲓϫ ⳿ⲉϫⲉⲛ ⲛⲓⲁⲡⲟⲥⲧⲟⲗⲟⲥ ⲟⲩⲟϩ ⲁⲩⲭⲁⲩ ⳿ⲉ⳿ⲡ⳿ⲁⲣⲉϩ ⳿ⲉⲣⲱⲟⲩ ⳿ⲛⲇⲏⲙⲟⲥⲓ⳿ⲁ.
19 എന്നാൽ, കർത്താവിന്റെ ഒരു ദൂതൻ രാത്രിയിൽ തടവറയുടെ വാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നു.
ⲓ̅ⲑ̅ⲟⲩⲁⲅⲅⲉⲗⲟⲥ ⲇⲉ ⳿ⲛⲧⲉ Ⲡ⳪ ⲁϥⲟⲩⲱⲛ ⳿ⲛⲛⲓⲣⲱⲟⲩ ⳿ⲛⲧⲉ ⲡⲓ⳿ϣⲧⲉⲕⲟ ϧⲉⲛ ⲡⲓ⳿ⲉϫⲱⲣϩ ⲁϥ⳿ⲉⲛⲟⲩ ⳿ⲉⲃⲟⲗ ⲡⲉϫⲁϥ ⲛⲱⲟⲩ.
20 ദൂതൻ അവരോട്, “നിങ്ങൾ പോകുക! ദൈവാലയത്തിൽച്ചെന്നുനിന്ന് ഈ ജീവന്റെ സമ്പൂർണസന്ദേശം ജനത്തെ അറിയിക്കുക” എന്നു പറഞ്ഞു.
ⲕ̅ϫⲉ ⲙⲁϣⲉⲛⲱⲧⲉⲛ ⲥⲁϫⲓ ϧⲉⲛ ⲡⲓⲉⲣⲫⲉⲓ ⲛⲉⲙ ⲡⲓⲗⲁⲟⲥ ⳿ⲛⲛⲓⲥⲁϫⲓ ⲧⲏⲣⲟⲩ ⳿ⲛⲧⲉ ⲡⲁⲓⲱⲛϧ.
21 പ്രഭാതത്തിൽ അവർ ദൈവാലയാങ്കണത്തിൽ ചെന്നു തങ്ങളോടു നിർദേശിച്ചിരുന്നതുപോലെ ജനത്തെ ഉപദേശിച്ചുതുടങ്ങി. മഹാപുരോഹിതനും അദ്ദേഹത്തിന്റെ സഹകാരികളും വന്ന്, ന്യായാധിപസമിതിയെ—ഇസ്രായേല്യ ഗോത്രത്തലവന്മാരെയെല്ലാം—വിളിച്ചുകൂട്ടി അപ്പൊസ്തലന്മാരെ കൊണ്ടുവരാൻ കാരാഗൃഹത്തിലേക്ക് ആളയച്ചു.
ⲕ̅ⲁ̅⳿ⲉⲧⲁⲩⲥⲱⲧⲉⲙ ⲇⲉ ⲁⲩϣⲟⲣⲡⲟⲩ ⲁⲩϣⲉⲛⲱⲟⲩ ⳿ⲉⲡⲓⲉⲣⲫⲉⲓ ⲛⲁⲩϯ⳿ⲥⲃⲱ ⲡⲉ ⳿ⲉⲧⲁϥⲧⲱⲛϥ ⲇⲉ ⳿ⲛϫⲉ ⲡⲓⲁⲣⲭⲏ⳿ⲉⲣⲉⲩⲥ ⲛⲉⲙ ⲛⲏⲧⲏⲣⲟⲩ ⲉⲑⲛⲉⲙⲁϥ ⲁⲩⲑⲱⲟⲩϯ ⳿ⲉⲡⲓⲙⲁ ⳿ⲛϯϩⲁⲡ ⲛⲉⲙ ⲛⲓϧⲉⲗⲗⲟⲓ ⲧⲏⲣⲟⲩ ⳿ⲛⲧⲉ ⲛⲉⲛϣⲏⲣⲓ ⳿ⲙⲠⲓ̅ⲥ̅ⲗ̅ ⲟⲩⲟϩ ⲁⲩⲟⲩⲱⲣⲡ ⳿ⲉⲡⲓⲙⲁ ⳿ⲛⲥⲱⲛϩ ⲉⲑⲣⲟⲩ⳿ⲓⲛⲓ ⳿ⲙⲙⲱⲟⲩ.
22 എന്നാൽ, അവിടെ ചെന്നപ്പോൾ അവരെ കാണാത്തതിനാൽ സേവകർ മടങ്ങിവന്നു വിവരം അറിയിച്ചു.
ⲕ̅ⲃ̅⳿ⲉⲧⲁⲩ⳿ⲓ ⲇⲉ ⳿ⲛϫⲉ ⲛⲓϩⲩⲡⲉⲣⲉⲧⲏⲥ ⳿ⲙⲡⲟⲩϫⲉⲙⲟⲩ ϧⲉⲛ ⲡⲓ⳿ϣⲧⲉⲕⲟ ⳿ⲉⲧⲁⲩⲕⲟⲧⲟⲩ ⲇⲉ ⲁⲩⲧⲁⲙⲱⲟⲩ.
23 “കാരാഗൃഹം ഭദ്രമായി പൂട്ടിയിരിക്കുന്നതും കാവൽക്കാർ വാതിൽക്കൽ നിൽക്കുന്നതും ഞങ്ങൾ കണ്ടു; വാതിൽ തുറന്നപ്പോൾ ആരെയും അകത്തു കണ്ടില്ല.”
ⲕ̅ⲅ̅ⲉⲩϫⲱ ⳿ⲙⲙⲟⲥ ϫⲉ ⲁⲛϫⲓⲙⲓ ⲙⲉⲛ ⳿ⲙⲡⲓⲙⲁ ⳿ⲛⲥⲱⲛϩ ⲉϥϣⲟⲧⲉⲙ ϧⲉⲛ ⲧⲁϫⲣⲟ ⲛⲓⲃⲉⲛ ⲟⲩⲟϩ ⲛⲓⲣⲉϥ⳿ⲁⲣⲉϩ ⲉⲩ⳿ⲟϩⲓ ⳿ⲉⲣⲁⲧⲟⲩ ϧⲁⲧⲉⲛ ⲛⲓⲣⲱⲟⲩ ⳿ⲉⲧⲁⲩⲟⲩⲱⲛ ⲇⲉ ⳿ⲙⲡⲉ⳿ⲛϫⲉⲙ ⳿ϩⲗⲓ ⳿ⲛϧⲟⲩⲛ.
24 ഇതു കേട്ടപ്പോൾ ദൈവാലയത്തിലെ കാവൽപ്പട്ടാളമേധാവിയും പുരോഹിതമുഖ്യന്മാരും ഇതെന്തായിത്തീരും എന്നോർത്ത് അവരെക്കുറിച്ചു പരിഭ്രാന്തരായിത്തീർന്നു.
ⲕ̅ⲇ̅⳿ⲉⲧⲁⲩⲥⲱⲧⲉⲙ ⲇⲉ ⳿ⲉⲛⲁⲓⲥⲁϫⲓ ⳿ⲛϫⲉ ⲛⲓⲥⲁⲧⲏⲅⲟⲩⲥ ⳿ⲛⲧⲉ ⲡⲓⲉⲣⲫⲉⲓ ⲛⲉⲙ ⲛⲓⲁⲣⲭⲏ⳿ⲉⲣⲉⲩⲥ ⲛⲁⲩⲧⲱⲙⲧ ⲉⲑⲃⲏⲧⲟⲩ ⲡⲉ ϫⲉ ⲟⲩ ⲡⲉ ⲫⲁⲓ ⳿ⲉⲧⲁϥϣⲱⲡⲓ.
25 അപ്പോൾ ഒരാൾ വന്ന്, “നോക്കൂ, നിങ്ങൾ കാരാഗൃഹത്തിലടച്ച മനുഷ്യർ ദൈവാലയാങ്കണത്തിൽനിന്നുകൊണ്ടു ജനങ്ങളെ ഉപദേശിക്കുന്നു” എന്നു പറഞ്ഞു.
ⲕ̅ⲉ̅ⲁϥ⳿ⲓ ⲇⲉ ⳿ⲛϫⲉ ⲟⲩⲁⲓ ⲁϥⲧⲁⲙⲱⲟⲩ ϫⲉ ϩⲏⲡⲡⲉ ⲓⲥ ⲛⲓⲣⲱⲙⲓ ⲉⲧ⳿ⲁⲣⲉⲧⲉⲛⲭⲁⲩ ϧⲉⲛ ⲡⲓ⳿ϣⲧⲉⲕⲟ ⲥⲉ⳿ⲟϩⲓ ⳿ⲉⲣⲁⲧⲟⲩ ϧⲉⲛ ⲡⲓⲉⲣⲫⲉⲓ ⲉⲩ ϯ⳿ⲥⲃⲱ ⳿ⲙⲡⲓⲗⲁⲟⲥ.
26 അപ്പോൾ പട്ടാളമേധാവി സേവകരോടൊപ്പം ചെന്ന്, ജനങ്ങൾ തങ്ങളെ കല്ലെറിയുമെന്നുള്ള ഭയംനിമിത്തം ബലപ്രയോഗമൊന്നുംകൂടാതെ അപ്പൊസ്തലന്മാരെ കൂട്ടിക്കൊണ്ടുവന്നു.
ⲕ̅ⲋ̅ⲧⲟⲧⲉ ⲁϥϣⲉⲛⲁϥ ⳿ⲛϫⲉ ⲡⲓⲥⲁⲧⲏⲅⲟⲩⲥ ⲛⲉⲙ ⲛⲓϩⲩⲡⲉⲣⲉⲧⲏⲥ ⲁⲩ⳿ⲉⲛⲟⲩ ⳿ⲛϫⲟⲛⲥ ⲁⲛ ⲛⲁⲩⲉⲣϩⲟϯ ⲅⲁⲣ ⲡⲉ ϧⲁ⳿ⲧϩⲏ ⳿ⲙⲡⲓⲗⲁⲟⲥ ⲙⲏ ⲡⲱⲥ ⳿ⲛⲥⲉϩⲓ⳿ⲱⲛⲓ ⳿ⲡⲉϫⲱⲟⲩ.
27 അവർ അവരെ കൊണ്ടുവന്നു ന്യായാധിപസമിതിക്കുമുമ്പിൽ ഹാജരാക്കി. മഹാപുരോഹിതൻ അവരെ വിസ്തരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:
ⲕ̅ⲍ̅⳿ⲉⲧⲁⲩ⳿ⲉⲛⲟⲩ ⲇⲉ ⲁⲩⲧⲁϩⲱⲟⲩ ⳿ⲉⲣⲁⲧⲟⲩ ϧⲉⲛ ⲡⲓⲙⲁ ⳿ⲛϯϩⲁⲡ ⲁϥϣⲉⲛⲟⲩ ⳿ⲛϫⲉ ⲡⲓⲁⲣⲭⲏ⳿ⲉⲣⲉⲩⲥ.
28 “ഈ മനുഷ്യന്റെ നാമത്തിൽ ഉപദേശിക്കരുതെന്ന് ഞങ്ങൾ നിങ്ങളോടു കർശനമായി കൽപ്പിച്ചിരുന്നു, എന്നിട്ടും നിങ്ങൾ നിങ്ങളുടെ ഉപദേശംകൊണ്ടു ജെറുശലേം നിറച്ചിരിക്കുന്നെന്നുമാത്രമല്ല, ഈ മനുഷ്യന്റെ മരണത്തിന് ഞങ്ങളെ കുറ്റക്കാരാക്കാൻ കച്ചകെട്ടിയിരിക്കുകയും ചെയ്തിരിക്കുന്നു.”
ⲕ̅ⲏ̅ⲉϥϫⲱ ⳿ⲙⲙⲟⲥ ϫⲉ ϧⲉⲛ ⲟⲩϩⲟⲛϩⲉⲛ ⲁⲛϩⲟⲛϩⲉⲛ ⳿ⲉⲧⲉⲛ ⲑⲏⲛⲟⲩ ⳿ⲉ⳿ϣⲧⲉⲙϯ⳿ⲥⲃⲱ ϧⲉⲛ ⲡⲁⲓⲣⲁⲛ ϩⲏⲡⲡⲉ ⲁⲧⲉⲧⲉⲛⲙⲟϩ ⳿ⲛⲒⲗ̅ⲏ̅ⲙ̅ ⲧⲏⲣⲥ ⳿ⲉⲃⲟⲗϧⲉⲛ ⲧⲉⲧⲉⲛ⳿ⲥⲃⲱ ⲟⲩⲟϩ ⲧⲉⲧⲉⲛⲙⲉⲩⲓ ⳿ⲉ⳿ⲉⲛ ⳿ⲡ⳿ⲥⲛⲟϥ ⳿ⲙⲡⲁⲓⲣⲱⲙⲓ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲱⲛ.
29 പത്രോസും മറ്റ് അപ്പൊസ്തലന്മാരും ഇപ്രകാരം മറുപടി പറഞ്ഞു: “ഞങ്ങൾ മനുഷ്യരെയല്ല ദൈവത്തെയാണ് അനുസരിക്കേണ്ടത്.
ⲕ̅ⲑ̅ⲁϥ⳿ⲉⲣⲟⲩ⳿ⲱ ⳿ⲛϫⲉ Ⲡⲉⲧⲣⲟⲥ ⲛⲉⲙ ⲛⲓⲁⲡⲟⲥⲧⲟⲗⲟⲥ ⲡⲉϫⲱⲟⲩ ϫⲉ ⳿ⲥⲉⲙ⳿ⲡϣⲁ ⳿ⲛⲥⲱⲧⲉⲙ ⳿ⲛⲥⲁ Ⲫϯ ⳿⳿ⲉϩⲟⲧⲉ ⲛⲓⲣⲱⲙⲓ.
30 നിങ്ങൾ ക്രൂശിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു.
ⲗ̅ⲫϯ ⳿ⲛⲧⲉ ⲛⲉⲛⲓⲟϯ ⲁϥⲧⲟⲩⲛⲟⲥ Ⲓⲏ̅ⲥ̅ ⲫⲁⲓ ⳿ⲛⲑⲱⲧⲉⲛ ⲉⲧ⳿ⲁⲣⲉⲧⲉⲛ⳿ⲉⲛ ⲛⲉⲧⲉⲛϫⲓϫ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲱϥ ⳿ⲉ⳿ⲁⲣⲉⲧⲉⲛⲁϣϥ ⳿ⲉϫⲉⲛ ⲟⲩϣⲉ.
31 ഇസ്രായേലിനു മാനസാന്തരവും പാപക്ഷമയും നൽകേണ്ടതിന് ദൈവം അദ്ദേഹത്തെ പ്രഭുവും രക്ഷകനുമായി തന്റെ വലതുഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു.
ⲗ̅ⲁ̅ⲫⲁⲓ ⲁϥϭⲁⲥϥ ⳿ⲛϫⲉ Ⲫϯ ⳿ⲛϩⲟⲩⲓⲧ ⳿ⲛⲥⲱⲧⲏⲣ ⳿ⲛ⳿ϩⲣⲏⲓ ϧⲉⲛ ⲧⲉϥⲟⲩ⳿ⲓⲛⲁⲙ ⲉⲑⲣⲉϥϯ ⳿ⲛⲟⲩⲙⲉⲧⲁⲛⲟⲓ⳿ⲁ ⳿ⲙⲠⲓ̅ⲥ̅ⲗ̅ ⲛⲉⲙ ⳿ⲡⲭⲱ ⳿ⲉⲃⲟⲗ ⳿ⲛⲧⲉ ϩⲁⲛⲛⲟⲃⲓ.
32 ഈ വസ്തുതയ്ക്കു ഞങ്ങളും ദൈവത്തെ അനുസരിക്കുന്നവർക്ക് അവിടന്ന് നൽകിയിട്ടുള്ള പരിശുദ്ധാത്മാവും സാക്ഷി.”
ⲗ̅ⲃ̅ⲟⲩⲟϩ ⳿ⲁⲛⲟⲛ ⳿ⲛ⳿ϧⲣⲏⲓ ⳿ⲛϧⲏⲧϥ ⲧⲉⲛⲟⲓ ⳿ⲙⲙⲉⲑⲣⲉ ⳿ⲛⲧⲉ ⲛⲁⲓⲥⲁϫⲓ ⲛⲁⲓ Ⲫϯ ⲇⲉ ⲁϥϯ ⳿ⲙⲡⲠⲓⲡ͞ⲛⲁ̅ ⲉⲑⲟⲩⲁⲃ ⳿ⲛⲛⲏⲉⲧⲥⲱⲧⲉⲙ ⳿ⲛⲥⲱϥ.
33 ഇതു കേട്ടപ്പോൾ അവർ കോപാകുലരായി അപ്പൊസ്തലന്മാരെ കൊന്നുകളയാൻ തീരുമാനിച്ചു.
ⲗ̅ⲅ̅⳿ⲉⲧⲁϥⲥⲱⲧⲉⲙ ⲇⲉ ⳿ⲉⲛⲁⲓ ⲁⲩ⳿ϧⲣⲁϫⲣⲉϫ ⳿ⲛⲛⲟⲩⲛⲁϫϩⲓ ⳿ⲉ⳿ϩⲣⲏⲓ ⳿ⲡⲉϫⲱⲟⲩ ⲟⲩⲟϩ ⲛⲁⲩⲟⲩⲱϣ ⳿ⲉϧⲟⲑⲃⲟⲩ ⲡⲉ.
34 അപ്പോൾത്തന്നെ ഒരു ന്യായപ്രമാണോപദേഷ്ടാവും എല്ലാവർക്കും ബഹുമാന്യനുമായിരുന്ന ഗമാലിയേൽ എന്നു പേരുള്ള ഒരു പരീശൻ ന്യായാധിപസമിതിയിൽ എഴുന്നേറ്റുനിന്ന് ആ മനുഷ്യരെ കുറെനേരത്തേക്കു പുറത്തുകൊണ്ടുപോകാൻ കൽപ്പിച്ചു.
ⲗ̅ⲇ̅ⲁϥⲧⲱⲛϥ ⳿ⲛϫⲉ ⲟⲩⲁⲓ ϧⲉⲛ ⲡⲓⲙⲁ ⳿ⲛϯϩⲁⲡ ⲟⲩⲪⲁⲣⲓⲥⲉⲟⲥ ⲡⲉ ⲡⲉϥⲣⲁⲛ ⲡⲉ ⲅⲁⲙⲁⲗⲓⲏⲗ ⲟⲩⲣⲉϥϯ⳿ⲥⲃⲱ ⲡⲉ ⳿ⲛⲧⲉ ⲡⲓⲛⲟⲙⲟⲥ ⲉϥⲧⲁⲓⲏⲟⲩⲧ ⳿ⲛⲧⲉⲛ ⲡⲓⲗⲁⲟⲥ ⲧⲏⲣϥ ⲁϥⲟⲩⲁϩⲥⲁϩⲛⲓ ⳿ⲉϩⲓ ⲛⲓⲣⲱⲙⲓ ⳿ⲉⲃⲟⲗ ⳿ⲛⲟⲩⲕⲟⲩϫⲓ.
35 അതിനുശേഷം അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേൽജനമേ, നിങ്ങൾ ഈ മനുഷ്യരോട് എന്താണു ചെയ്യാൻപോകുന്നതെന്ന് സൂക്ഷിച്ചുകൊള്ളണം.
ⲗ̅ⲉ̅ⲡⲉϫⲁϥ ⲛⲱⲟⲩ ϫⲉ ⲛⲓⲣⲱⲙⲓ ⳿ⲛⲓⲥⲣⲁⲏⲗⲓⲧⲏⲥ ⲙⲁϩⲑⲏⲧⲉⲛ ⳿ⲉⲣⲱⲧⲉⲛ ⲉⲑⲃⲉ ⲛⲁⲓⲣⲱⲙⲓ ϫⲉ ⲟⲩ ⲡⲉ ⳿ⲉⲧⲉⲧⲉⲛⲛⲁⲁⲓϥ.
36 കുറെക്കാലംമുമ്പ് ത്യുദാസ് എന്നൊരാൾ മഹാൻ എന്നു സ്വയം അവകാശപ്പെട്ടുകൊണ്ടു വന്നു. ഏകദേശം നാനൂറുപേർ അയാളോടുചേർന്നു. അയാൾ കൊല്ലപ്പെടുകയും അയാളുടെ അനുയായികളെല്ലാം ചിതറി നാമാവശേഷമാകുകയും ചെയ്തു;
ⲗ̅ⲋ̅ϧⲁϫⲱⲟⲩ ⲅⲁⲣ ⳿ⲛⲛⲁⲓ⳿ⲉϩⲟⲟⲩ ⲁϥⲧⲱⲛϥ ⳿ⲛϫⲉ ⲟⲩⲁⲓ ϫⲉ ⲑⲉⲩⲧⲏⲥ ⲉϥϫⲱ ⳿ⲙⲙⲟⲥ ϫⲉ ⳿ⲁⲛⲟⲕ ⲡⲉ ⲁⲩⲟⲩ⳿ⲁϩⲟⲩ ⳿ⲛⲥⲱϥ ⳿ⲛϫⲉ ⲩ̅ ⳿ⲛⲏⲡⲓ ⳿ⲛⲣⲱⲙⲓ ⲟⲩⲟϩ ⳿ⲉⲧⲁⲩϧⲟⲑⲃⲉϥ ⲟⲩⲟⲛ ⲛⲓⲃⲉⲛ ⳿ⲉⲛⲁⲣⲉ ⲡⲟⲩϩⲏⲧ ⲑⲏⲧ ⲛⲉⲙⲁϥ ⲁⲩⲃⲱⲗ ⳿ⲉⲃⲟⲗ ⳿ⲉⲁⲩϣⲱⲡⲓ ⳿ⲉϩⲁⲛ⳿ϩⲗⲓ.
37 അയാൾക്കുശേഷം ഗലീലക്കാരനായ യൂദാ ജനസംഖ്യാനിർണയസമയത്ത് രംഗത്തുവരികയും വലിയൊരുകൂട്ടം ജനത്തെ ആകർഷിച്ച് അവരുടെ നേതാവായി വിപ്ളവം നയിക്കുകയും ചെയ്തു. ഒടുവിൽ അയാൾ കൊല്ലപ്പെട്ടു, അയാളുടെ അനുയായികളെല്ലാം ചിതറിപ്പോയി.
ⲗ̅ⲍ̅ⲙⲉⲛⲉⲛⲥⲁ ⲫⲁⲓ ⲁϥⲧⲱⲛϥ ⳿ⲛϫⲉ Ⲓⲟⲩⲇⲁⲥ ⲡⲓⲄⲁⲗⲓⲗⲉⲟⲥ ϧⲉⲛ ⲛⲓ⳿ⲉϩⲟⲟⲩ ⳿ⲛⲧⲉ ϯⲉⲡⲓ⳿ⲅⲣⲁⲫⲏⲟⲩⲟϩ ⲁϥⲥⲉⲕ ⲟⲩⲙⲏϣ ⲥⲁⲫⲁϩⲟⲩ ⳿ⲙⲙⲟϥ ⲟⲩⲟϩ ⲡⲓⲭⲉⲧ ⲁϥⲧⲁⲕⲟ ⲟⲩⲟⲛ ⲛⲓⲃⲉⲛ ⲉⲛⲁⲣⲉ ⲡⲟⲩϩⲏⲧ ⲑⲏⲧ ⲛⲉⲙⲁϥ ⲁⲩⲃⲱⲗ ⳿ⲉⲃⲟⲗ.
38 അതുകൊണ്ട് ഈ വിഷയത്തിൽ എന്റെ ഉപദേശം ഇതാണ്: ഈ മനുഷ്യരുടെ കാര്യത്തിൽ ഇടപെടാതിരിക്കുക. അവരുടെ ഉദ്ദേശ്യവും പ്രവർത്തനവും മാനുഷികമെങ്കിൽ അതു നശിക്കും.
ⲗ̅ⲏ̅ⲟⲩⲟϩ ϯⲛⲟⲩ ϯϫⲱ ⳿ⲙⲙⲟⲥ ⲛⲱⲧⲉⲛ ϫⲉ ϩⲉⲛⲑⲏⲛⲟⲩ ⳿ⲉⲃⲟⲗϩⲁ ⲛⲁⲓⲣⲱⲙⲓ ⲟⲩⲟϩ ⲭⲁⲩ ⳿ⲉⲃⲟⲗ ϫⲉ ⳿ⲉϣⲱⲡ ⲡⲁⲓⲥⲟϭⲛⲓ ⲓⲉ ⲡⲁⲓϩⲱⲃ ⲟⲩ ⳿ⲉⲃⲟⲗϩⲓⲧⲉⲛ ⲛⲓⲣⲱⲙⲓ ⲡⲉ ⲓⲉ ⳿ϥⲛⲁⲃⲱⲗ ⳿ⲉⲃⲟⲗ.
39 അല്ല, അത് ദൈവത്തിൽനിന്നുള്ളതെങ്കിൽ നിങ്ങൾക്ക് അതിനെ നശിപ്പിക്കാൻ സാധ്യമല്ല. നിങ്ങൾ ദൈവത്തിന്റെ ശത്രുക്കളായിത്തീരാനും പാടില്ലല്ലോ.”
ⲗ̅ⲑ̅ⲓⲥϫⲉ ⲟⲩ ⳿ⲉⲃⲟⲗϩⲓⲧⲉⲛ Ⲫϯ ⲡⲉ ⳿ⲙⲙⲟⲛ⳿ϣϫⲟⲙ ⳿ⲙⲙⲱⲧⲉⲛ ⳿ⲉⲃⲟⲗϥ ⳿ⲉⲃⲟⲗ ⲙⲏ ⲡⲟⲧⲉ ⳿ⲛⲥⲉϫⲉⲙ ⲑⲏⲛⲟⲩ ⳿ⲉⲣⲉⲧⲉⲛⲟⲓ ⳿ⲛⲣⲉϥϯ ⳿ⲉϧⲟⲩⲛ ⳿ⲉ⳿ϩⲣⲉⲛ ⲫϯ.
40 അദ്ദേഹത്തിന്റെ നിർദേശം അവർ അംഗീകരിച്ചു, അപ്പൊസ്തലന്മാരെ വിളിച്ചുവരുത്തി ചമ്മട്ടികൊണ്ട് അടിപ്പിച്ചു. യേശുവിന്റെ നാമത്തിൽ ഇനി ഒരിക്കലും പ്രസംഗിക്കരുതെന്ന് ആജ്ഞാപിച്ച് അവരെ മോചിപ്പിച്ചു.
ⲙ̅ⲁⲩⲥⲱⲧⲉⲙ ⳿ⲛⲥⲱϥ ⲁⲩⲙⲟⲩϯ ⳿ⲉⲛⲓⲁⲡⲟⲥⲧⲟⲗⲟⲥ ⲁⲩϩⲓⲟⲩ⳿ⲓ ⳿ⲉⲣⲱⲟⲩ ⲁⲩϩⲟⲛϩⲉⲛ ⲛⲱⲟⲩ ⳿ⲉ⳿ϣⲧⲉⲙϯ⳿ⲥⲃⲱ ϧⲉⲛ ⳿ⲫⲣⲁⲛ ⳿ⲛⲒⲏ̅ⲥ̅ ⲁⲩⲭⲁϥ ⳿ⲉⲃⲟⲗ.
41 തിരുനാമത്തിനുവേണ്ടി അപമാനം സഹിക്കാൻ യോഗ്യരായി എണ്ണപ്പെട്ടതിൽ ആനന്ദിച്ചുകൊണ്ട് അപ്പൊസ്തലന്മാർ ന്യായാധിപസമിതിക്കുമുമ്പിൽനിന്ന് പോയി.
ⲙ̅ⲁ̅⳿ⲛⲑⲱⲟⲩ ⲙⲉⲛ ⲟⲩⲛ ⲛⲁⲩⲙⲟϣⲓ ⲉⲩⲣⲁϣⲓ ⳿ⲉⲃⲟⲗϩⲁ ⳿ⲡϩⲟ ⳿ⲙⲡⲓⲙⲁ ⳿ⲛϯϩⲁⲡ ϫⲉ ⲁⲩⲉⲣ⳿ⲡⲉⲙⲡϣⲁ ⳿ⲛϣⲟϣⲟⲩ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲉⲛ ⲡⲁⲓⲣⲁⲛ.
42 അവർ ഓരോ ദിവസവും ദൈവാലയ അങ്കണത്തിലും വീടുകളിലും മുടങ്ങാതെ ഉപദേശിക്കുകയും യേശുതന്നെ ക്രിസ്തു എന്നു പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ⲙ̅ⲃ̅ⲛⲁⲩϧⲉⲛ ⲡⲓⲉⲣⲫⲉⲓ ⳿ⲙⲙⲏⲛⲓ ⲡⲉ ⲟⲩⲟϩ ⳿ⲛⲥⲉⲭⲱ ⳿ⲛⲧⲟⲧⲟⲩ ⳿ⲉⲃⲟⲗ ⲁⲛ ⲉⲩϯ⳿ⲥⲃⲱ ⲕⲁⲧⲁ ⲏⲓ ⲉⲩϩⲓⲱⲓϣ ⳿ⲛⲒⲏ̅ⲥ̅ Ⲡⲭ̅ⲥ̅