< അപ്പൊ. പ്രവൃത്തികൾ 17 >

1 പൗലോസും ശീലാസും അംഫിപ്പൊലിസ് അപ്പൊലോന്യ എന്നീ പട്ടണങ്ങളിൽക്കൂടി യാത്രചെയ്ത് തെസ്സലോനിക്യയിലെത്തി; അവിടെ യെഹൂദരുടെ ഒരു പള്ളി ഉണ്ടായിരുന്നു.
ܘܥܒܪܘ ܥܠ ܐܡܦܝܦܘܠܝܤ ܘܐܦܠܘܢܝܐ ܡܕܝܢܬܐ ܘܐܬܘ ܠܬܤܠܘܢܝܩܐ ܐܝܟܐ ܕܐܝܬ ܗܘܐ ܟܢܘܫܬܐ ܕܝܗܘܕܝܐ
2 പൗലോസ് തന്റെ പതിവനുസരിച്ച് അവിടെപ്പോയി. മൂന്നു ശബ്ബത്തുകളിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവിടെയുള്ളവരുമായി സംവാദത്തിലേർപ്പെട്ടു;
ܘܥܠ ܦܘܠܘܤ ܐܝܟܢܐ ܕܡܥܕ ܗܘܐ ܠܘܬܗܘܢ ܘܫܒܐ ܬܠܬ ܡܠܠ ܥܡܗܘܢ ܡܢ ܟܬܒܐ
3 ക്രിസ്തു കഷ്ടമനുഭവിച്ചശേഷം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കേണ്ടത് ആവശ്യമായിരുന്നുവെന്നും “ഞാൻ നിങ്ങളോടു പ്രസംഗിക്കുന്ന ഈ യേശുതന്നെയാണ് ക്രിസ്തു,” എന്നും അദ്ദേഹം അവർക്കു വിശദീകരിക്കുകയും സമർഥിക്കുകയും ചെയ്തു.
ܟܕ ܡܦܫܩ ܗܘܐ ܘܡܚܘܐ ܕܥܬܝܕ ܗܘܐ ܡܫܝܚܐ ܕܢܚܫ ܘܕܢܩܘܡ ܡܢ ܒܝܬ ܡܝܬܐ ܘܗܘܝܘ ܝܫܘܥ ܡܫܝܚܐ ܗܢܐ ܕܡܤܒܪ ܐܢܐ ܠܟܘܢ
4 അവരിൽ ചിലർക്കും ദൈവഭക്തിയുള്ള അനേകം ഗ്രീക്കുകാർക്കും മാന്യസ്ത്രീകളിൽ പലർക്കും ഇതു ബോധ്യമായി. അവർ പൗലോസിനോടും ശീലാസിനോടും ചേർന്നു.
ܘܐܢܫܝܢ ܡܢܗܘܢ ܗܝܡܢܘ ܘܢܩܦܘ ܠܦܘܠܘܤ ܘܠܫܝܠܐ ܘܤܓܝܐܐ ܡܢ ܝܘܢܝܐ ܐܝܠܝܢ ܕܕܚܠܝܢ ܗܘܘ ܡܢ ܐܠܗܐ ܘܐܦ ܢܫܐ ܝܕܝܥܬܐ ܠܐ ܙܥܘܪܝܢ
5 എന്നാൽ, ചില യെഹൂദർ അസൂയാലുക്കളായിത്തീർന്നു; അവർ ചന്തസ്ഥലങ്ങളിൽനിന്ന് കുറെ ഗുണ്ടകളെ ഒരുമിച്ചുകൂട്ടി പട്ടണത്തിൽ ഒരു ലഹള ഉണ്ടാക്കിച്ചു. പൗലോസിനെയും ശീലാസിനെയും കണ്ടുപിടിച്ചു ജനമധ്യത്തിലേക്കു കൊണ്ടുവരുന്നതിനായി അവർ യാസോന്റെ വീട് വളഞ്ഞു.
ܘܚܤܡܘ ܗܘܘ ܝܗܘܕܝܐ ܘܐܩܦܘ ܠܗܘܢ ܐܢܫܐ ܒܝܫܐ ܡܢ ܫܘܩܐ ܕܡܕܝܢܬܐ ܘܥܒܕܘ ܐܟܠܘܤ ܤܓܝܐܐ ܘܕܠܚܘ ܗܘܘ ܠܡܕܝܢܬܐ ܘܐܬܘ ܘܩܡܘ ܠܗܘܢ ܥܠ ܒܝܬܗ ܕܐܝܤܘܢ ܘܒܥܝܢ ܗܘܘ ܕܢܦܩܘܢ ܐܢܘܢ ܡܢ ܬܡܢ ܘܢܫܠܡܘܢ ܐܢܘܢ ܠܐܟܠܘܤ
6 എന്നാൽ, അവരെ കണ്ടെത്താൻകഴിയാതെവന്നപ്പോൾ അവർ യാസോനെയും മറ്റുചില സഹോദരന്മാരെയും നഗരാധികാരികളുടെ മുന്നിലേക്കു വലിച്ചിഴച്ചുകൊണ്ടുവന്നു. “ഭൂലോകത്തെ കീഴ്‌മേൽ മറിച്ചവർ ഇതാ ഇവിടെയും എത്തിയിരിക്കുന്നു;
ܘܟܕ ܠܐ ܐܫܟܚܘ ܐܢܘܢ ܬܡܢ ܓܪܘܗܝ ܗܘܘ ܠܐܝܤܘܢ ܘܠܐܚܐ ܕܐܝܬ ܗܘܘ ܬܡܢ ܘܐܝܬܝܘ ܐܢܘܢ ܠܘܬ ܪܫܐ ܕܡܕܝܢܬܐ ܟܕ ܩܥܝܢ ܗܘܘ ܕܗܠܝܢ ܐܢܘܢ ܕܠܟܠܗ ܐܪܥܐ ܕܠܚܘ ܘܗܐ ܬܘܒ ܠܗܪܟܐ ܐܬܘ
7 യാസോൻ അവരെ സ്വീകരിക്കുകയും ചെയ്തു. യേശു എന്നു പേരുള്ള മറ്റൊരു രാജാവുണ്ടെന്നു പറഞ്ഞ് ഇവരെല്ലാവരും കൈസറുടെ ഉത്തരവുകളെ ധിക്കരിക്കുന്നു,” അവർ വിളിച്ചുപറഞ്ഞു.
ܘܡܩܒܠܢܗܘܢ ܗܢܘ ܐܝܤܘܢ ܘܟܠܗܘܢ ܗܠܝܢ ܠܘܩܒܠ ܦܘܩܕܢܘܗܝ ܕܩܤܪ ܩܝܡܝܢ ܟܕ ܐܡܪܝܢ ܕܐܝܬ ܡܠܟܐ ܐܚܪܢܐ ܝܫܘܥ
8 ഇതു കേട്ട് ജനക്കൂട്ടവും നഗരാധികാരികളും അസ്വസ്ഥരായി.
ܐܬܕܠܚܘ ܕܝܢ ܪܫܐ ܕܡܕܝܢܬܐ ܘܟܠܗ ܥܡܐ ܟܕ ܫܡܥܘ ܗܠܝܢ
9 എങ്കിലും ജാമ്യത്തുക കെട്ടിവെപ്പിച്ചിട്ട് യാസോനെയും മറ്റുള്ളവരെയും മോചിപ്പിച്ചു.
ܘܢܤܒܘ ܥܪܒܐ ܡܢ ܐܝܤܘܢ ܘܐܦ ܡܢ ܐܚܐ ܘܗܝܕܝܢ ܫܪܘ ܐܢܘܢ
10 രാത്രിയായ ഉടനെ സഹോദരങ്ങൾ പൗലോസിനെയും ശീലാസിനെയും ബെരോവയിലേക്കു യാത്രയാക്കി. അവിടെ എത്തിയശേഷം അവർ യെഹൂദരുടെ പള്ളിയിൽ ചെന്നു.
ܐܚܐ ܕܝܢ ܒܪ ܫܥܬܗ ܒܗ ܒܠܠܝܐ ܫܪܘ ܠܦܘܠܘܤ ܘܠܫܝܠܐ ܠܒܪܘܐܐ ܡܕܝܢܬܐ ܘܟܕ ܐܬܘ ܠܬܡܢ ܥܐܠܝܢ ܗܘܘ ܠܟܢܘܫܬܐ ܕܝܗܘܕܝܐ
11 ബെരോവക്കാർ തെസ്സലോനിക്യയിലുള്ളവരെക്കാൾ വൈശിഷ്ട്യമുള്ളവരായിരുന്നു; അവർ വളരെ താത്പര്യത്തോടെ വചനം സ്വീകരിക്കുകയും അതു ശരിയാണോ എന്നറിയാൻ ദിനംപ്രതി തിരുവെഴുത്തുകൾ പരിശോധിക്കുകയും ചെയ്തുപോന്നു.
ܚܐܪܝܝܢ ܗܘܘ ܓܝܪ ܗܢܘܢ ܝܗܘܕܝܐ ܕܬܡܢ ܡܢ ܝܗܘܕܝܐ ܗܢܘܢ ܕܐܝܬ ܗܘܘ ܒܬܤܠܘܢܝܩܐ ܘܫܡܥܝܢ ܗܘܘ ܡܢܗܘܢ ܡܠܬܐ ܟܠܝܘܡ ܚܕܝܐܝܬ ܟܕ ܡܦܪܫܝܢ ܗܘܘ ܡܢ ܟܬܒܐ ܕܐܢ ܗܠܝܢ ܗܟܢܐ ܐܝܬܝܗܝܢ
12 യെഹൂദരിൽ അനേകരും അതുപോലെതന്നെ ഗ്രീക്കുകാരിൽ പ്രമുഖരായ അനേക വനിതകളും പുരുഷന്മാരും വിശ്വസിച്ചു.
ܘܤܓܝܐܐ ܡܢܗܘܢ ܗܝܡܢܘ ܘܗܟܢܐ ܐܦ ܡܢ ܝܘܢܝܐ ܓܒܪܐ ܤܓܝܐܐ ܘܢܫܐ ܝܕܝܥܬܐ
13 പൗലോസ് ബെരോവയിൽ ദൈവവചനം പ്രസംഗിക്കുന്നെന്നു കേട്ട തെസ്സലോനിക്യയിലെ യെഹൂദർ അവിടെയും ചെന്നു ജനക്കൂട്ടത്തെ ഇളക്കി പ്രക്ഷോഭമുണ്ടാക്കി.
ܘܟܕ ܝܕܥܘ ܗܢܘܢ ܝܗܘܕܝܐ ܕܡܢ ܬܤܠܘܢܝܩܐ ܕܡܠܬܗ ܕܐܠܗܐ ܐܬܟܪܙܬ ܡܢ ܦܘܠܘܤ ܒܒܪܘܐܐ ܡܕܝܢܬܐ ܐܬܘ ܐܦ ܠܬܡܢ ܘܠܐ ܫܠܝܘ ܠܡܙܥܘ ܘܠܡܕܠܚܘ ܠܐܢܫܘܬܐ
14 സഹോദരങ്ങൾ ഉടനെതന്നെ പൗലോസിനെ കടൽത്തീരത്തേക്കയച്ചു; ശീലാസും തിമോത്തിയോസും ബെരോവയിൽത്തന്നെ തുടർന്നു.
ܘܠܦܘܠܘܤ ܫܪܐܘܗܝ ܐܚܐ ܕܢܚܘܬ ܠܗ ܠܝܡܐ ܘܩܘܝ ܗܘܐ ܒܗ ܒܡܕܝܢܬܐ ܗܝ ܫܝܠܐ ܘܛܝܡܬܐܘܤ
15 പൗലോസിന് അകമ്പടിയായി കൂടെപ്പോയവർ അദ്ദേഹത്തെ അഥേനയിൽ എത്തിച്ചു. ശീലാസും തിമോത്തിയോസും കഴിയുന്നത്ര വേഗത്തിൽ തന്റെയടുക്കൽ വന്നുചേരണമെന്ന പൗലോസിന്റെ നിർദേശവും വാങ്ങി അവർ മടങ്ങിപ്പോയി.
ܘܗܢܘܢ ܕܐܬܠܘܝܘ ܠܗ ܠܦܘܠܘܤ ܐܬܘ ܥܡܗ ܥܕܡܐ ܠܐܬܢܘܤ ܡܕܝܢܬܐ ܘܟܕ ܢܦܩܝܢ ܡܢ ܨܐܕܘܗܝ ܩܒܠܘ ܡܢܗ ܐܓܪܬܐ ܠܘܬ ܫܝܠܐ ܘܛܝܡܬܐܘܤ ܕܒܥܓܠ ܢܐܙܠܘܢ ܠܘܬܗ
16 പൗലോസ് അവരെ പ്രതീക്ഷിച്ച് അഥേനയിൽ കഴിയുമ്പോൾ, നഗരം വിഗ്രഹങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നതുകണ്ട് വളരെ അസ്വസ്ഥനായി.
ܗܘ ܕܝܢ ܦܘܠܘܤ ܟܕ ܡܩܘܐ ܗܘܐ ܒܐܬܢܘܤ ܡܬܡܪܡܪ ܗܘܐ ܒܪܘܚܗ ܟܕ ܚܙܐ ܗܘܐ ܕܡܕܝܢܬܐ ܟܠܗ ܡܠܝܐ ܦܬܟܪܐ
17 അതുകൊണ്ട് അദ്ദേഹം പള്ളിയിൽവെച്ച് യെഹൂദരോടും ദൈവഭക്തരായ ഗ്രീക്കുകാരോടും, ചന്തസ്ഥലത്തുവെച്ച് അവിടെ വന്നുപോകുന്നവരോടും ദിനംപ്രതി സംവാദം നടത്തിപ്പോന്നു.
ܘܡܡܠܠ ܗܘܐ ܒܟܢܘܫܬܐ ܥܡ ܝܗܘܕܝܐ ܘܥܡ ܐܝܠܝܢ ܕܕܚܠܝܢ ܡܢ ܐܠܗܐ ܘܒܫܘܩܐ ܥܡ ܐܝܠܝܢ ܕܡܤܬܩܒܠܝܢ ܗܘܘ ܟܠܝܘܡ
18 എപ്പിക്കൂര്യരും സ്റ്റോയിക്കരുമായ ഒരുകൂട്ടം തത്ത്വചിന്തകന്മാർ അദ്ദേഹത്തോടു തർക്കിച്ചു. “എന്താണ് ഈ വിടുവായൻ പറയാൻ ആഗ്രഹിക്കുന്നത്?” എന്നു ചിലർ ചോദിച്ചു. “ഇയാൾ അന്യദൈവങ്ങളെ പ്രചരിപ്പിക്കുന്നവൻ ആണെന്നു തോന്നുന്നു,” മറ്റുചിലർ അഭിപ്രായപ്പെട്ടു. അദ്ദേഹം യേശുക്രിസ്തുവിനെയും പുനരുത്ഥാനത്തെയുംപറ്റിയുള്ള സുവിശേഷം പ്രസംഗിച്ചതുകൊണ്ടാണ് അവർ ഇതെല്ലാം പറഞ്ഞത്.
ܘܐܦ ܦܝܠܤܘܦܐ ܕܡܢ ܝܘܠܦܢܗ ܕܐܦܝܩܘܪܤ ܘܐܚܪܢܐ ܕܡܬܩܪܝܢ ܤܛܘܐܝܩܘ ܕܪܫܝܢ ܗܘܘ ܥܡܗ ܘܐܢܫ ܐܢܫ ܡܢܗܘܢ ܐܡܪܝܢ ܗܘܘ ܡܢܐ ܨܒܐ ܗܢܐ ܡܠܩܛ ܡܠܐ ܘܐܚܪܢܐ ܐܡܪܝܢ ܗܘܘ ܕܐܠܗܐ ܢܘܟܪܝܐ ܡܟܪܙ ܡܛܠ ܕܠܝܫܘܥ ܘܠܩܝܡܬܗ ܡܟܪܙ ܗܘܐ ܠܗܘܢ
19 പിന്നീട് അവർ അദ്ദേഹത്തെ അരയോപാഗസ് എന്ന സ്ഥാനത്തേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് അവർ, “താങ്കൾ അവതരിപ്പിക്കുന്ന ഈ പുതിയ ഉപദേശം എന്തെന്ന് ഞങ്ങൾക്കറിയാൻ കഴിയുമോ?
ܘܐܚܕܘܗܝ ܘܐܝܬܝܘܗܝ ܠܒܝܬ ܕܝܢܐ ܕܡܬܩܪܐ ܐܪܝܘܤ ܦܓܘܤ ܟܕ ܐܡܪܝܢ ܠܗ ܡܫܟܚܝܢܢ ܠܡܕܥ ܡܢܘ ܗܢܐ ܝܘܠܦܢܐ ܚܕܬܐ ܕܡܟܪܙ ܐܢܬ
20 താങ്കൾ ചില വിചിത്ര ആശയങ്ങൾ ഞങ്ങളുടെ ചെവിയിലേക്കു കടത്തിവിടുന്നു. അവയുടെ അർഥം എന്താണെന്നറിയാൻ ഞങ്ങൾക്കാഗ്രഹമുണ്ട്” എന്ന് അദ്ദേഹത്തോടു പറഞ്ഞു.
ܡܠܐ ܓܝܪ ܢܘܟܪܝܬܐ ܙܪܥ ܐܢܬ ܒܡܫܡܥܬܢ ܘܨܒܝܢܢ ܠܡܕܥ ܡܢܐ ܐܢܝܢ ܗܠܝܢ
21 (ഏറ്റവും പുതുമയുള്ള കാര്യങ്ങൾ കേൾക്കുന്നതിനും ചർച്ചചെയ്യുന്നതിനുമല്ലാതെ യാതൊന്നിനും അഥേനർക്കും അവിടെ താമസിച്ചിരുന്ന വിദേശികളായ മറ്റുള്ളവർക്കും സമയമുണ്ടായിരുന്നില്ല.)
ܐܬܢܝܐ ܕܝܢ ܟܠܗܘܢ ܘܐܝܠܝܢ ܕܐܬܝܢ ܠܬܡܢ ܢܘܟܪܝܐ ܥܠ ܡܕܡ ܐܚܪܝܢ ܠܐ ܒܛܝܠ ܠܗܘܢ ܐܠܐ ܠܡܐܡܪ ܘܠܡܫܡܥ ܡܕܡ ܚܕܬ
22 അരയോപാഗസ് എന്ന സ്ഥാനത്ത് എഴുന്നേറ്റുനിന്നുകൊണ്ട് പൗലോസ് ഇങ്ങനെ പ്രസംഗിച്ചു: “അഥേനയിലെ ജനങ്ങളേ, നിങ്ങൾ എല്ലാവിധത്തിലും വളരെ മതനിഷ്ഠയുള്ളവരാണ് എന്നു ഞാൻ മനസ്സിലാക്കുന്നു.
ܘܟܕ ܩܡ ܦܘܠܘܤ ܒܐܪܝܘܤ ܦܓܘܤ ܐܡܪ ܓܒܪܐ ܐܬܢܝܐ ܚܙܐ ܐܢܐ ܠܟܘܢ ܕܒܟܠܗܝܢ ܝܬܝܪܝܢ ܐܢܬܘܢ ܒܕܚܠܬ ܫܐܕܐ
23 ഞാൻ ചുറ്റിനടന്ന് നിങ്ങളുടെ ആരാധ്യവസ്തുക്കൾ നിരീക്ഷിച്ചുവരുമ്പോൾ, അജ്ഞാത ദേവന്, എന്നെഴുതിയിരിക്കുന്ന ഒരു ബലിപീഠം എന്റെ ശ്രദ്ധയിൽപ്പെട്ടു. നിങ്ങൾ അജ്ഞതയിൽ ആരാധിക്കുന്നതിനെക്കുറിച്ചാണ് ഞാൻ നിങ്ങളുടെമുമ്പിൽ അവതരിപ്പിക്കാൻ പോകുന്നത്:
ܟܕ ܓܝܪ ܡܬܟܪܟ ܗܘܝܬ ܘܚܙܐ ܗܘܝܬ ܒܝܬ ܕܚܠܬܟܘܢ ܐܫܟܚܬ ܥܠܬܐ ܚܕܐ ܕܟܬܝܒ ܗܘܐ ܥܠܝܗ ܕܐܠܗܐ ܓܢܝܙܐ ܗܘ ܗܟܝܠ ܕܟܕ ܠܐ ܝܕܥܝܢ ܐܢܬܘܢ ܕܚܠܝܢ ܐܢܬܘܢ ܠܗ ܠܗ ܠܗܢܐ ܐܢܐ ܡܤܒܪ ܐܢܐ ܠܟܘܢ
24 “പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ചത് ദൈവമാണ്. അവിടന്ന് ആകാശത്തിന്റെയും ഭൂമിയുടെയും അധിപനാകുന്നു. മനുഷ്യകരങ്ങളാൽ നിർമിതമായ ആലയങ്ങളിൽ വസിക്കുന്നയാളല്ല സർവേശ്വരൻ.
ܐܠܗܐ ܓܝܪ ܕܥܒܕ ܥܠܡܐ ܘܟܠ ܡܐ ܕܐܝܬ ܒܗ ܘܗܘܝܘ ܡܪܐ ܕܫܡܝܐ ܘܕܐܪܥܐ ܒܗܝܟܠܐ ܕܥܒܕ ܐܝܕܝܐ ܠܐ ܫܪܐ
25 അവിടന്ന് എല്ലാവർക്കും ജീവന്റെയും ശ്വാസത്തിന്റെയുംമാത്രമല്ല സർവനന്മകളുടെയും ദാതാവാകുകയാൽ, അവിടത്തേക്ക് എന്തെങ്കിലും ആവശ്യമുള്ളവൻ എന്നതുപോലെ മനുഷ്യകരങ്ങളാൽ പരിചരിക്കേണ്ടതില്ല.
ܘܠܐ ܡܫܬܡܫ ܡܢ ܐܝܕܝ ܒܢܝܢܫܐ ܘܥܠ ܡܕܡ ܠܐ ܤܢܝܩ ܡܛܠ ܕܗܘ ܝܗܒ ܠܟܠܢܫ ܚܝܐ ܘܢܦܫܐ
26 ഭൂമിയിൽ എല്ലായിടത്തും അധിവസിക്കാൻ ഏകമനുഷ്യനിൽനിന്ന് അവിടന്ന് സകലജനതയെയും ഉളവാക്കി; അവർക്കു ജീവിക്കാനുള്ള കാലാവധികളും കൃത്യമായ സ്ഥലങ്ങളും നിർണയിച്ചു.
ܘܡܢ ܚܕ ܕܡ ܥܒܕ ܥܠܡܐ ܟܠܗ ܕܒܢܝܢܫܐ ܕܢܗܘܘܢ ܥܡܪܝܢ ܥܠ ܐܦܝ ܐܪܥܐ ܟܠܗ ܘܦܪܫ ܙܒܢܐ ܒܦܘܩܕܢܗ ܘܤܡ ܬܚܘܡܐ ܕܥܘܡܪܐ ܕܒܢܝܢܫܐ
27 മനുഷ്യർ ദൈവത്തെ അന്വേഷിക്കാനും സാധ്യമെങ്കിൽ ആ അന്വേഷണത്തിലൂടെ ദൈവത്തെ കണ്ടെത്താനുമാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എന്നാൽ അവിടന്ന് നമ്മിൽ ആരിൽനിന്നും വിദൂരസ്ഥനല്ല.
ܕܢܗܘܘܢ ܒܥܝܢ ܠܐܠܗܐ ܘܡܥܩܒܝܢ ܘܡܢ ܒܪܝܬܗ ܡܫܟܚܝܢ ܠܗ ܡܛܠ ܕܐܦ ܠܐ ܗܘܐ ܪܚܝܩ ܡܢ ܟܠ ܡܢܢ
28 ‘ദൈവത്തിൽത്തന്നെയാണ് നാം ജീവിക്കുന്നതും ചലിക്കുന്നതും സ്ഥിതിചെയ്യുന്നതും.’ നിങ്ങളുടെതന്നെ ചില കവിവര്യന്മാർ, ‘നാം അവിടത്തെ സന്താനങ്ങളാണ്’ എന്നു പറഞ്ഞിട്ടുണ്ടല്ലോ!
ܒܗ ܗܘ ܓܝܪ ܚܝܝܢܢ ܘܡܬܬܙܝܥܝܢܢ ܘܐܝܬܝܢ ܐܝܟ ܕܐܦ ܐܢܫܐ ܡܢ ܚܟܝܡܐ ܕܠܘܬܟܘܢ ܐܡܪܘ ܕܡܢܗ ܗܘ ܛܘܗܡܢ
29 “അങ്ങനെ നാം ദൈവത്തിന്റെ സന്താനങ്ങളായിരിക്കുകയാൽ, സ്വർണത്തിലോ വെള്ളിയിലോ കല്ലിലോ ശില്പചാതുരിയോടെ മനുഷ്യൻ രൂപകൽപ്പനചെയ്ത ഒരു രൂപത്തോടു സദൃശനാണ് ദൈവം എന്നു നാം ചിന്തിക്കാൻ പാടില്ല.
ܐܢܫܐ ܗܟܝܠ ܕܛܘܗܡܢ ܡܢ ܐܠܗܐ ܗܘ ܠܐ ܚܝܒܝܢܢ ܠܡܤܒܪ ܕܠܕܗܒܐ ܐܘ ܠܤܐܡܐ ܐܘ ܠܟܐܦܐ ܕܓܠܝܦܐ ܒܐܘܡܢܘܬܐ ܘܒܝܕܥܬܐ ܕܒܪܢܫܐ ܕܡܝܐ ܐܠܗܘܬܐ
30 കഴിഞ്ഞകാലങ്ങളിൽ ദൈവം അങ്ങനെയുള്ള അജ്ഞതയെ അവഗണിച്ചിരുന്നു; എന്നാൽ ഇപ്പോൾ എല്ലായിടത്തുമുള്ള എല്ലാവരും തങ്ങളുടെ പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയണമെന്ന് അവിടന്ന് ആജ്ഞാപിക്കുന്നു.
ܙܒܢܐ ܓܝܪ ܕܛܥܝܘܬܐ ܐܥܒܪ ܐܠܗܐ ܘܒܙܒܢܐ ܗܢܐ ܡܦܩܕ ܠܟܠܗܘܢ ܒܢܝܢܫܐ ܕܟܠ ܐܢܫ ܒܟܠ ܕܘܟܐ ܢܬܘܒ
31 അവിടന്ന് നിയോഗിച്ചിട്ടുള്ള ഒരു മനുഷ്യനാൽത്തന്നെ ലോകത്തെ ന്യായംവിധിക്കാൻ ഒരു ദിവസം ദൈവം നിശ്ചയിച്ചിരിക്കുന്നു. ദൈവം നിയോഗിച്ച ആ മനുഷ്യനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതിലൂടെ, ഇതിനുള്ള വ്യക്തമായ നിദർശനം നമുക്കു നൽകിയിരിക്കുന്നു.”
ܡܛܠ ܕܐܩܝܡ ܝܘܡܐ ܕܒܗ ܥܬܝܕ ܕܢܕܘܢ ܐܪܥܐ ܟܠܗ ܒܟܐܢܘܬܐ ܒܝܕ ܓܒܪܐ ܐܝܢܐ ܕܦܪܫ ܘܐܦܢܝ ܠܟܠ ܐܢܫ ܠܗܝܡܢܘܬܗ ܒܕܐܩܝܡܗ ܡܢ ܒܝܬ ܡܝܬܐ
32 മരിച്ചവരുടെ ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ചു കേട്ടപ്പോൾ അവരിൽ ചിലർ പരിഹസിച്ചു; മറ്റുചിലരോ, “ഈ വിഷയം സംബന്ധിച്ച് താങ്കളുടെ വാക്കുകൾ വീണ്ടും കേൾക്കാൻ ഞങ്ങളാഗ്രഹിക്കുന്നു” എന്നു പറഞ്ഞു.
ܘܟܕ ܫܡܥܘ ܩܝܡܬܐ ܕܡܢ ܒܝܬ ܡܝܬܐ ܡܢܗܘܢ ܡܡܝܩܝܢ ܗܘܘ ܘܡܢܗܘܢ ܐܡܪܝܢ ܗܘܘ ܒܙܒܢ ܐܚܪܝܢ ܫܡܥܝܢܢ ܠܟ ܥܠ ܗܕܐ
33 ഇതിനുശേഷം പൗലോസ് അരയോപാഗസ് സ്ഥാനത്തുനിന്ന് പോയി.
ܘܗܟܢܐ ܢܦܩ ܦܘܠܘܤ ܡܢ ܒܝܢܬܗܘܢ
34 ഏതാനുംപേർ ക്രിസ്തുവിൽ വിശ്വസിച്ച് പൗലോസിന്റെ അനുചരർ ആയിത്തീർന്നു. അവരുടെ കൂട്ടത്തിൽ, അരയോപാഗസിലെ അംഗമായിരുന്ന ദിയൊനുസ്യോസും ദമരിസ് എന്നു പേരുള്ള ഒരു സ്ത്രീയും മറ്റുപലരും ഉണ്ടായിരുന്നു.
ܘܐܢܫܝܢ ܡܢܗܘܢ ܢܩܦܘܗܝ ܘܗܝܡܢܘ ܚܕ ܕܝܢ ܡܢܗܘܢ ܐܝܬܘܗܝ ܗܘܐ ܕܝܢܘܤܝܘܤ ܡܢ ܕܝܢܐ ܕܐܪܝܘܤ ܦܓܘܤ ܘܐܢܬܬܐ ܚܕܐ ܕܫܡܗ ܗܘܐ ܕܡܪܝܤ ܘܐܚܪܢܐ ܥܡܗܘܢ

< അപ്പൊ. പ്രവൃത്തികൾ 17 >