< 2 തെസ്സലോനിക്യർ 1 >
1 പൗലോസും സില്വാനൊസും തിമോത്തിയോസും, നമ്മുടെ പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലോനിക്യ സഭയ്ക്ക്, എഴുതുന്നത്:
ಪೌಲಃ ಸಿಲ್ವಾನಸ್ತೀಮಥಿಯಶ್ಚೇತಿನಾಮಾನೋ ವಯಮ್ ಅಸ್ಮದೀಯತಾತಮ್ ಈಶ್ವರಂ ಪ್ರಭುಂ ಯೀಶುಖ್ರೀಷ್ಟಞ್ಚಾಶ್ರಿತಾಂ ಥಿಷಲನೀಕಿನಾಂ ಸಮಿತಿಂ ಪ್ರತಿ ಪತ್ರಂ ಲಿಖಾಮಃ|
2 പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
ಅಸ್ಮಾಕಂ ತಾತ ಈಶ್ವರಃ ಪ್ರಭು ರ್ಯೀಶುಖ್ರೀಷ್ಟಶ್ಚ ಯುಷ್ಮಾಸ್ವನುಗ್ರಹಂ ಶಾನ್ತಿಞ್ಚ ಕ್ರಿಯಾಸ್ತಾಂ|
3 സഹോദരങ്ങളേ, നിങ്ങളുടെ വിശ്വാസം തഴച്ചുവളരുകയും നിങ്ങൾക്കെല്ലാവർക്കും പരസ്പരമുള്ള സ്നേഹം വർധിച്ചുവരികയും ചെയ്യുന്നതിനാൽ ഞങ്ങൾ നിങ്ങൾക്കുവേണ്ടി ദൈവത്തിന് എപ്പോഴും സ്തോത്രംചെയ്യാൻ കടപ്പെട്ടിരിക്കുന്നു; അതു തികച്ചും ഉചിതംതന്നെ.
ಹೇ ಭ್ರಾತರಃ, ಯುಷ್ಮಾಕಂ ಕೃತೇ ಸರ್ವ್ವದಾ ಯಥಾಯೋಗ್ಯಮ್ ಈಶ್ವರಸ್ಯ ಧನ್ಯವಾದೋ ಽಸ್ಮಾಭಿಃ ಕರ್ತ್ತವ್ಯಃ, ಯತೋ ಹೇತೋ ರ್ಯುಷ್ಮಾಕಂ ವಿಶ್ವಾಸ ಉತ್ತರೋತ್ತರಂ ವರ್ದ್ಧತೇ ಪರಸ್ಪರಮ್ ಏಕೈಕಸ್ಯ ಪ್ರೇಮ ಚ ಬಹುಫಲಂ ಭವತಿ|
4 അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകലപീഡനങ്ങളിലും പരിശോധനകളിലും നിങ്ങൾക്കുള്ള സഹിഷ്ണുതയെയും വിശ്വാസത്തെയുംകുറിച്ചു ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ പ്രശംസിക്കുന്നു.
ತಸ್ಮಾದ್ ಯುಷ್ಮಾಭಿ ರ್ಯಾವನ್ತ ಉಪದ್ರವಕ್ಲೇಶಾಃ ಸಹ್ಯನ್ತೇ ತೇಷು ಯದ್ ಧೇರ್ಯ್ಯಂ ಯಶ್ಚ ವಿಶ್ವಾಸಃ ಪ್ರಕಾಶ್ಯತೇ ತತ್ಕಾರಣಾದ್ ವಯಮ್ ಈಶ್ವರೀಯಸಮಿತಿಷು ಯುಷ್ಮಾಭಿಃ ಶ್ಲಾಘಾಮಹೇ|
5 നിങ്ങൾ ഏതൊരു ദൈവരാജ്യത്തിനുവേണ്ടി കഷ്ടം അനുഭവിക്കുന്നോ ആ രാജ്യം നിങ്ങൾക്ക് അവകാശമായിത്തീരും. ദൈവത്തിന്റെ നീതിയുക്തമായ ന്യായവിധിക്ക് ഇതു വ്യക്തമായ തെളിവാണ്.
ತಚ್ಚೇಶ್ವರಸ್ಯ ನ್ಯಾಯವಿಚಾರಸ್ಯ ಪ್ರಮಾಣಂ ಭವತಿ ಯತೋ ಯೂಯಂ ಯಸ್ಯ ಕೃತೇ ದುಃಖಂ ಸಹಧ್ವಂ ತಸ್ಯೇಶ್ವರೀಯರಾಜ್ಯಸ್ಯ ಯೋಗ್ಯಾ ಭವಥ|
6 ദൈവം നീതിമാനാണ്: നിങ്ങളെ പീഡിപ്പിക്കുന്നവർക്ക് അവിടന്ന് പീഡനം നൽകുകയും പീഡിതരായ നിങ്ങൾക്കും ഞങ്ങൾക്കും ആശ്വാസം പകരം നൽകുകയും ചെയ്യും. കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗത്തിൽനിന്ന്, കത്തിജ്വലിക്കുന്ന അഗ്നിയിൽ പ്രത്യക്ഷനാകുമ്പോഴാണ് ഇതു സംഭവിക്കാനിരിക്കുന്നത്.
ಯತಃ ಸ್ವಕೀಯಸ್ವರ್ಗದೂತಾನಾಂ ಬಲೈಃ ಸಹಿತಸ್ಯ ಪ್ರಭೋ ರ್ಯೀಶೋಃ ಸ್ವರ್ಗಾದ್ ಆಗಮನಕಾಲೇ ಯುಷ್ಮಾಕಂ ಕ್ಲೇಶಕೇಭ್ಯಃ ಕ್ಲೇಶೇನ ಫಲದಾನಂ ಸಾರ್ದ್ಧಮಸ್ಮಾಭಿಶ್ಚ
ಕ್ಲಿಶ್ಯಮಾನೇಭ್ಯೋ ಯುಷ್ಮಭ್ಯಂ ಶಾನ್ತಿದಾನಮ್ ಈಶ್ವರೇಣ ನ್ಯಾಯ್ಯಂ ಭೋತ್ಸ್ಯತೇ;
8 ദൈവത്തെ അറിയാത്തവരോടും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവരോടും അവിടന്ന് പ്രതികാരംചെയ്യും.
ತದಾನೀಮ್ ಈಶ್ವರಾನಭಿಜ್ಞೇಭ್ಯೋ ಽಸ್ಮತ್ಪ್ರಭೋ ರ್ಯೀಶುಖ್ರೀಷ್ಟಸ್ಯ ಸುಸಂವಾದಾಗ್ರಾಹಕೇಭ್ಯಶ್ಚ ಲೋಕೇಭ್ಯೋ ಜಾಜ್ವಲ್ಯಮಾನೇನ ವಹ್ನಿನಾ ಸಮುಚಿತಂ ಫಲಂ ಯೀಶುನಾ ದಾಸ್ಯತೇ;
9 ഇക്കൂട്ടർ കർത്താവിന്റെ സന്നിധിയിൽനിന്നും അവിടത്തെ മഹത്ത്വകരമായ തേജസ്സിൽനിന്നും മാറ്റപ്പെട്ട് നിത്യനാശം എന്ന ശിക്ഷ അനുഭവിക്കും. കർത്താവ് പ്രത്യക്ഷനാകുന്ന ആ നാളിൽ തന്റെ വിശുദ്ധരിൽ അവിടന്ന് മഹത്ത്വപ്പെടുകയും അവർക്ക് തന്നെ അവിടന്ന് ഒരു അത്ഭുതവിഷയമായി മാറുകയും ചെയ്യും. ഞങ്ങൾ നിങ്ങളോട് അറിയിച്ച സാക്ഷ്യത്തിൽ നിങ്ങൾ വിശ്വാസം അർപ്പിച്ചതുമൂലം നിങ്ങളും വിശുദ്ധരുടെ ഈ കൂട്ടത്തിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു. (aiōnios )
ತೇ ಚ ಪ್ರಭೋ ರ್ವದನಾತ್ ಪರಾಕ್ರಮಯುಕ್ತವಿಭವಾಚ್ಚ ಸದಾತನವಿನಾಶರೂಪಂ ದಣ್ಡಂ ಲಪ್ಸ್ಯನ್ತೇ, (aiōnios )
ಕಿನ್ತು ತಸ್ಮಿನ್ ದಿನೇ ಸ್ವಕೀಯಪವಿತ್ರಲೋಕೇಷು ವಿರಾಜಿತುಂ ಯುಷ್ಮಾನ್ ಅಪರಾಂಶ್ಚ ಸರ್ವ್ವಾನ್ ವಿಶ್ವಾಸಿಲೋಕಾನ್ ವಿಸ್ಮಾಪಯಿತುಞ್ಚ ಸ ಆಗಮಿಷ್ಯತಿ ಯತೋ ಽಸ್ಮಾಕಂ ಪ್ರಮಾಣೇ ಯುಷ್ಮಾಭಿ ರ್ವಿಶ್ವಾಸೋಽಕಾರಿ|
11 ദൈവവിളിക്കു യോഗ്യമായ ജീവിതം നയിക്കാൻ നിങ്ങൾക്കു സാധ്യമാകേണ്ടതിനും നന്മപ്രവർത്തിക്കാനുള്ള നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളെയും വിശ്വാസത്താൽ പ്രചോദിതമായിട്ടുള്ള നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും ദൈവം അവിടത്തെ ശക്തിയാൽ പരിപൂർണമാക്കട്ടെ എന്നും നിങ്ങൾക്കുവേണ്ടി ഞാൻ നിരന്തരം പ്രാർഥിക്കുന്നു.
ಅತೋಽಸ್ಮಾಕಮ್ ಈಶ್ವರೋ ಯುಷ್ಮಾನ್ ತಸ್ಯಾಹ್ವಾನಸ್ಯ ಯೋಗ್ಯಾನ್ ಕರೋತು ಸೌಜನ್ಯಸ್ಯ ಶುಭಫಲಂ ವಿಶ್ವಾಸಸ್ಯ ಗುಣಞ್ಚ ಪರಾಕ್ರಮೇಣ ಸಾಧಯತ್ವಿತಿ ಪ್ರಾರ್ಥನಾಸ್ಮಾಭಿಃ ಸರ್ವ್ವದಾ ಯುಷ್ಮನ್ನಿಮಿತ್ತಂ ಕ್ರಿಯತೇ,
12 നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപനിമിത്തം നിങ്ങളുടെ ജീവിതങ്ങളിലൂടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം നിങ്ങളിലും നിങ്ങൾ കർത്താവിനോടൊപ്പവും മഹത്ത്വീകരിക്കപ്പെടും.
ಯತಸ್ತಥಾ ಸತ್ಯಸ್ಮಾಕಮ್ ಈಶ್ವರಸ್ಯ ಪ್ರಭೋ ರ್ಯೀಶುಖ್ರೀಷ್ಟಸ್ಯ ಚಾನುಗ್ರಹಾದ್ ಅಸ್ಮತ್ಪ್ರಭೋ ರ್ಯೀಶುಖ್ರೀಷ್ಟಸ್ಯ ನಾಮ್ನೋ ಗೌರವಂ ಯುಷ್ಮಾಸು ಯುಷ್ಮಾಕಮಪಿ ಗೌರವಂ ತಸ್ಮಿನ್ ಪ್ರಕಾಶಿಷ್ಯತೇ|