< 2 ശമൂവേൽ 8 >

1 കാലക്രമേണ ദാവീദ് ഫെലിസ്ത്യരെ തോൽപ്പിച്ചു കീഴടക്കി. അവരുടെ അധീനതയിൽനിന്നു മേഥെഗ്-അമ്മാ അദ്ദേഹം പിടിച്ചെടുത്തു.
Hathnukkhu hoi Devit ni Filistinnaw hah a tuk teh a tâ. Hahoi Devit ni Metheg Ammah kho hah Filistinnaw e kut dawk hoi a la.
2 ദാവീദ് മോവാബ്യരെയും തോൽപ്പിച്ചു. അദ്ദേഹം അവരെ തറയിൽ നിരത്തിക്കിടത്തി ഒരു ചരടിന്റെ നിശ്ചിത നീളംവെച്ച് അളന്നു. ഓരോ നിരയിലും മൂന്നിൽരണ്ടു ഭാഗത്തുമുള്ള ആളുകളെ വധിക്കുകയും ഓരോ മൂന്നിൽ ഒരു ഭാഗത്തുള്ളവരെ ജീവനോടെ ശേഷിപ്പിക്കുകയും ചെയ്തു. അങ്ങനെ മോവാബ്യർ ദാവീദിന് അടിമകളായി കപ്പംകൊടുത്തു.
Moabnaw a tuk awh teh, talai dawk a yan sak. Rui hoi a bangnue teh ahu kathum touh dawk hu hni touh a thei awh. Hottelah Moabnaw teh Devit ni imhu cawngnae kho lah a coung teh imhu ouk a poe awh.
3 കൂടാതെ, സോബാരാജാവും രെഹോബിന്റെ മകനുമായ ഹദദേസർ യൂഫ്രട്ടീസ് നദീതീരത്തുള്ള തന്റെ ആധിപത്യം ഉറപ്പിക്കാൻ പുറപ്പെട്ടപ്പോൾ ദാവീദ് അദ്ദേഹത്തെയും കീഴടക്കി.
Zobah siangpahrang Rehob e capa Hadadezer ni Euphrates tui teng e talai ram la hane a cei navah, Devit ni a thei teh,
4 അദ്ദേഹത്തിന്റെ ആയിരം രഥങ്ങളെയും ഏഴായിരം കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചെടുത്തു. നൂറു രഥക്കുതിരകളെ ഒഴിച്ച് ബാക്കിവന്ന എല്ലാറ്റിനെയും ദാവീദ് കുതിഞരമ്പു ഛേദിച്ചു മുടന്തരാക്കി.
marangransa 1,700, ransa 20,000, a man teh leng 100 touh ama han a hruek hnukkhu alouke lengnaw pueng koung a tâtueng.
5 ദമസ്കോസിൽനിന്നുള്ള അരാമ്യർ സോബാരാജാവായ ഹദദേസറിനെ സഹായിക്കാനെത്തിയപ്പോൾ അവരിൽ ഇരുപതിനായിരംപേരെ ദാവീദ് സംഹരിച്ചു.
Damaskas kho e Siria tami Zobah siangpahrang Hadadezer kabawp hanelah ka cet e hah Devit ni Sirianaw thung dawk e tami 22000 touh a thei.
6 അരാമ്യരുടെ രാജ്യത്തുള്ള ദമസ്കോസിൽ അദ്ദേഹം ഒരു കാവൽസേനാകേന്ദ്രം സ്ഥാപിച്ചു. അരാമ്യർ ദാവീദിന് അടിമകളായിത്തീർന്ന്, കപ്പം കൊടുത്തുപോന്നു. ദാവീദു ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി.
Hahoi Devit ni Siria ram Damaskas kho dawk ransa a sak, Sirianaw teh Devit koe san a toung awh teh, imhu a cawng awh. Devit a cei nah tangkuem BAWIPA ni tânae a poe.
7 ഹദദേസറിന്റെ സൈന്യാധിപന്മാർക്കുണ്ടായിരുന്ന സ്വർണപ്പരിചകൾ ദാവീദ് പിടിച്ചെടുത്ത് ജെറുശലേമിലേക്കു കൊണ്ടുവന്നു.
Devit ni Hadadezer taminaw koehoi e suisaipheinaw a lawp awh teh, Jerusalem kho vah a thokhai.
8 ഹദദേസറിന്റെ അധീനതയിലെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും ബെരോതായിൽനിന്നും ദാവീദുരാജാവ് ധാരാളം വെങ്കലവും കൈവശപ്പെടുത്തി.
Devit ni Hadadezer kho Betah hoi Berothai hoi rahum moikapap a la.
9 ദാവീദ് ഹദദേസറിന്റെ സകലസൈന്യത്തെയും തോൽപ്പിച്ചു എന്ന് ഹമാത്ത് രാജാവായ തോയി കേട്ടപ്പോൾ,
Hamath siangpahrang Toi ni Hadadezer ransa pueng Devit ni koung a tâtueng tie a thai.
10 ദാവീദുരാജാവിനെ അഭിവാദനം ചെയ്യുന്നതിനും യുദ്ധത്തിൽ അദ്ദേഹം ഹദദേസരിന്മേൽ നേടിയ വിജയത്തിൽ അഭിനന്ദിക്കുന്നതിനുമായി തോയി തന്റെ മകനായ യോരാമിനെ അയച്ചു. ഹദദേസർ തോയി രാജാവുമായി കൂടെക്കൂടെ യുദ്ധമുണ്ടായിരുന്നു. സ്വർണം, വെള്ളി, വെങ്കലം ഇവകൊണ്ടുള്ള ഉപകരണങ്ങളും യോരാം കാഴ്ചയായി കൊണ്ടുവന്നിരുന്നു.
Hadadezer a tuk teh a tâ dawkvah, kâhuiko hane hoi yawhawi poe hanelah Toi capa Joram hah Devit koe a patoun. Bangkongtetpawiteh, Adadezer ni Toi hah ouk a tuk boi toe. Joram ni suimanang, ngunmanang, rahummanang hah a sin pouh.
11 താൻ കീഴടക്കിയ ഏദോമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിവരുടെ രാജ്യങ്ങളിൽനിന്ന് പിടിച്ചെടുത്ത സ്വർണവും വെള്ളിയുംപോലെതന്നെ യോരാം കൊണ്ടുവന്ന സാധനങ്ങളും ദാവീദ് രാജാവ് യഹോവയ്ക്കായി സമർപ്പിച്ചു. സോബാരാജാവും രെഹോബിന്റെ മകനുമായ ഹദദേസരിൽനിന്നും അപഹരിച്ചിരുന്ന കൊള്ളമുതലും അദ്ദേഹം യഹോവയ്ക്കായി സമർപ്പിച്ചു.
Hote manangnaw hah Devit siangpahrang ni BAWIPA koe thuengnae a sak.
Siria, Moab, Ammon taminaw hoi Filistinnaw, Amaleknaw hoi Zobah siangpahrang Rehob capa Hadadezer koehoi e hnopai a la e naw doeh.
13 ഉപ്പുതാഴ്വരയിൽവെച്ച് പതിനെണ്ണായിരം ഏദോമ്യരെ സംഹരിച്ചു മടങ്ങിയെത്തിയപ്പോൾ ദാവീദ് ഏറ്റവും പ്രശസ്തനായിത്തീർന്നു.
Devit ni palawi yawn dawk hoi a ban lampa Sirianaw 18000 a thei dawkvah a min a kamsawng.
14 അദ്ദേഹം ഏദോമിൽ ഉടനീളം കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു; ഏദോമ്യരെല്ലാം ദാവീദിന്റെ അടിമകളായിത്തീർന്നു. ദാവീദ് ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി.
Edom ram tangkuem koe ransa a hruek. Edom khocanaw teh Devit koe san a toung awh. Devit ni a ceinae tangkuem dawk BAWIPA ni tânae a poe.
15 തന്റെ ജനങ്ങൾക്കെല്ലാം നീതിയും ന്യായവും പാലിച്ചുകൊണ്ട് ദാവീദ് സമസ്തഇസ്രായേലിനും രാജാവായി വാണു.
Hottelah Devit ni Isarelnaw a uk. A taminaw pueng lannae hoi a uk.
16 സെരൂയയുടെ മകനായ യോവാബ് സൈന്യാധിപനും അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് രാജകീയ രേഖാപാലകനും ആയിരുന്നു.
Zeruiah capa Joab teh ransanaw kaukkung kacuepoung lah ao. Ahilud capa Jehoshaphat teh kamthang kathutkung lah ao.
17 അഹീതൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമെലെക്കും പുരോഹിതന്മാരും സെരായാ ലേഖകനും ആയിരുന്നു.
Ahitub capa Zadok hoi Abiathar capa Ahimelek hah vaihma lah ao roi.
18 യെഹോയാദായുടെ മകനായ ബെനായാവ് കെരീത്യർക്കും പ്ളേത്യർക്കും അധിപതിയായിരുന്നു; ദാവീദിന്റെ പുത്രന്മാർ പുരോഹിതന്മാരായിരുന്നു.
Jehoiada capa Benaiah teh, Kereth tami hoi Peleth taminaw e kacue lah ao. Devit capanaw teh ram kaukkung bawi lah ao awh.

< 2 ശമൂവേൽ 8 >