< 2 രാജാക്കന്മാർ 1 >

1 ഇസ്രായേൽരാജാവായ ആഹാബിന്റെ മരണശേഷം മോവാബ്യർ ഇസ്രായേലിനെതിരേ മത്സരിച്ചു.
I odstąpił Moab od Izraela po śmierci Achabowej.
2 അഹസ്യാവിന് ശമര്യയിലെ തന്റെ കൊട്ടാരത്തിന്റെ മട്ടുപ്പാവിലെ ജനാലയിലൂടെ വീണു ഗുരുതരമായ മുറിവേറ്റിരുന്നു. അതിനാൽ, അദ്ദേഹം സന്ദേശവാഹകരെ വിളിച്ച്: “ഈ മുറിവുണങ്ങി എനിക്കു സൗഖ്യം വരുമോ എന്ന് എക്രോനിലെ ദേവനായ ബാൽ-സെബൂബിനോട് പോയി അന്വേഷിക്കുക” എന്നു കൽപ്പിച്ചു.
A Ochozyjasz spadł przez kratę sali swej, którą miał w Samaryi, i rozniemógł się. I wyprawił posły, mówiąc im: Idźcie, poradźcie się Beelzebuba, boga Akkarońskiego, jeżeli powstanę z tej choroby.
3 എന്നാൽ, യഹോവയുടെ ദൂതൻ തിശ്ബ്യനായ ഏലിയാവിനോടു കൽപ്പിച്ചു: “നീ ചെന്നു ശമര്യാരാജാവിന്റെ സന്ദേശവാഹകരെ കണ്ടുമുട്ടി അവരോട്: ‘ഇസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടാണോ നിങ്ങൾ എക്രോനിലെ ദേവനായ ബാൽ-സെബൂബിനോട് അരുളപ്പാടു ചോദിക്കാൻ യാത്രയാകുന്നത്,’ എന്നു ചോദിക്കുക.
Ale Anioł Pański rzekł do Elijasza Tesbity: Wstań, idź przeciwko posłom króla Samaryi, i mów do nich: Izali niemasz Boga w Izraelu, iż się idziecie radzić Beelzebuba, boga Akkarońskiego?
4 അതുകൊണ്ട്, ‘കിടക്കുന്ന കിടക്കയിൽനിന്ന് നീ എഴുന്നേൽക്കുകയില്ല, നീ തീർച്ചയായും മരിക്കും’ എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നറിയിക്കുക.” അതനുസരിച്ച് ഏലിയാവ് ഈ സന്ദേശം അറിയിക്കുന്നതിനായി പുറപ്പെട്ടു.
Przetoż tak mówi Pan: Z łoża, na któreś się położył, nie wstaniesz, ale pewnie umrzesz. I odszedł Elijasz.
5 സന്ദേശവാഹകർ മടങ്ങിവന്നപ്പോൾ രാജാവ് അവരോട്: “നിങ്ങൾ ഇത്രവേഗം തിരിച്ചുവന്നതെന്ത്?” എന്നു ചോദിച്ചു.
A gdy się posłowie wrócili do niego, rzekł do nich: Czemużeście się wrócili?
6 അവർ മറുപടി പറഞ്ഞു: “ഒരു മനുഷ്യൻ വഴിയിൽ ഞങ്ങളെ കണ്ടുമുട്ടി, അയാൾ ഞങ്ങളോടു പറഞ്ഞു: ‘നിങ്ങളെ അയച്ച രാജാവിന്റെ അടുക്കൽ മടങ്ങിച്ചെന്ന് അദ്ദേഹത്തോടു പറയുക: “ഇതാ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടാണോ നീ അരുളപ്പാടു കേൾക്കാൻ എക്രോനിലെ ദേവനായ ബാൽ-സെബൂബിന്റെ അടുത്തേക്ക് സന്ദേശവാഹകരെ അയയ്ക്കുന്നത്? അതിനാൽ, നീ കിടക്കുന്ന കിടക്കയിൽനിന്ന് എഴുന്നേൽക്കുകയില്ല; നീ തീർച്ചയായും മരിക്കും.”’”
Odpowiedzieli mu: Mąż niektóry zaszedł nam drogę, i mówił do nas: Idźcie, wróćcie się do króla, który was posłał, i rzeczcie mu: Tak mówi Pan: Izaliż niemasz Boga w Izraelu, że się posyłasz radzić Beelzebuba, boga Akkarońskiego? Przetoż z łoża na któreś się położył, nie wstaniesz, ale pewnie umrzesz.
7 രാജാവ് അവരോട്, “നിങ്ങളുടെ അടുക്കൽവന്ന് ഇക്കാര്യം പറഞ്ഞ ആ മനുഷ്യൻ എങ്ങനെയുള്ള ആളാണ്?” എന്നു ചോദിച്ചു.
I rzekł do nich: Cóż za osoba była tego męża, który wam zaszedł drogę, i mówił do was te słowa?
8 “അദ്ദേഹം രോമംകൊണ്ടുള്ള വസ്ത്രംധരിച്ചും അരയിൽ തുകൽ അരപ്പട്ടയും കെട്ടിയ ഒരാളായിരുന്നു,” എന്ന് അവർ മറുപടി നൽകി. “അതു തിശ്ബ്യനായ ഏലിയാവുതന്നെ” എന്നു രാജാവു പറഞ്ഞു.
I opowiedzieli mu: Mąż kosmaty, a pasem skórzanym przepasany na biodrach swych. I rzekł: Elijasz Tesbita jest.
9 പിന്നെ, രാജാവു ഏലിയാവിനെ പിടിച്ചുകൊണ്ടുവരുന്നതിന് അൻപതു പടയാളികളെയും അവരുടെ അധിപനെയും അയച്ചു. ഒരു മലമുകളിൽ ഇരുന്നിരുന്ന ഏലിയാവിന്റെ അടുക്കൽ ആ സേനാധിപൻ വന്നു: “ദൈവപുരുഷാ, ‘ഇറങ്ങിവരൂ!’ രാജാവ് ആജ്ഞാപിക്കുന്നു” എന്നു പറഞ്ഞു.
Przetoż posłał do niego pięćdziesiątnika z pięćdziesięcioma jego, który poszedł do niego, (a oto siedział na wierzchu góry, ) i rzekł mu: Mężu Boży, król rozkazał, abyś zstąpił.
10 ഏലിയാവ് ആ സേനാധിപനോട്: “ഞാൻ ദൈവപുരുഷനെങ്കിൽ, ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും നിന്റെ അൻപതു പടയാളികളെയും ദഹിപ്പിച്ചുകളയട്ടെ!” എന്നു പറഞ്ഞു. ഉടൻതന്നെ, ആകാശത്തിൽനിന്നും അഗ്നിയിറങ്ങി സൈന്യാധിപനെയും അദ്ദേഹത്തിന്റെ അൻപതു പടയാളികളെയും ദഹിപ്പിച്ചുകളഞ്ഞു.
A odpowiadając Elijasz, rzekł pięćdziesiątnikowi: Jeźliżem jest mąż Boży, niech ogień zstąpi z nieba, a pożre ciebie i pięćdziesięciu twoich. Zstąpił tedy ogień z nieba, i pożarł go i pięćdziesięciu jego.
11 രാജാവ് വീണ്ടും മറ്റൊരു സൈന്യാധിപനെയും അദ്ദേഹത്തോടൊപ്പം അൻപതു പടയാളികളെയും അയച്ചു. സൈന്യാധിപൻ ഏലിയാവിനോട്: “ദൈവപുരുഷാ, ഇതു രാജാവിന്റെ കൽപ്പനയാണ്; വേഗം ഇറങ്ങിവരൂ!” എന്നു പറഞ്ഞു.
Znowu posłał do niego pięćdziesiątnika drugiego z pięćdziesięcioma jego, który mówił do niego, i rzekł: Mężu Boży, tak mówi król: Rychło zstąp.
12 “ഞാൻ ഒരു ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും നിന്റെ അൻപതു പടയാളികളെയും ദഹിപ്പിച്ചുകളയട്ടെ!” എന്ന് ഏലിയാവ് അവരോടു പറഞ്ഞു. ഉടനെ, യഹോവയുടെ അഗ്നി ആകാശത്തുനിന്ന് ഇറങ്ങി സൈന്യാധിപനെയും അദ്ദേഹത്തിന്റെ അൻപതു പടയാളികളെയും ദഹിപ്പിച്ചുകളഞ്ഞു.
I odpowiedział Elijasz, a rzekł mu: Jeźlim jest mąż Boży, niech zstąpi ogień z nieba, a pożre ciebie i pięćdziesiąt twoich. Tedy zstąpił ogień Boży z nieba, i pożarł go i pięćdziesięciu jego.
13 രാജാവ് മൂന്നാമതും ഒരു സൈന്യാധിപനെ അദ്ദേഹത്തിന്റെ അൻപതു പടയാളികളോടൊപ്പം അയച്ചു. എന്നാൽ അദ്ദേഹം ഏലിയാവിന്റെ അടുക്കൽ കയറിച്ചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ നമസ്കരിച്ചു: “ദൈവപുരുഷാ! അങ്ങയുടെ ദാസന്മാരായ എന്റെയും ഈ അൻപതു പേരുടെയും ജീവനെ അവിടന്ന് ആദരിക്കണമേ!
Tedy jeszcze posłał pięćdziesiątnika trzeciego z pięćdziesięcioma jego. Przetoż poszedł pięćdziesiątnik on trzeci, a przyszedłszy poklęknął na kolana swoje przed Elijaszem, a prosząc go pokornie, mówił do niego: Mężu Boży, proszę niech będzie droga dusza moja, i dusza tych sług twoich pięćdziesięciu w oczach twoich:
14 ആകാശത്തുനിന്നും തീയിറക്കി ആദ്യത്തെ രണ്ടു സൈന്യാധിപന്മാരെയും അവരുടെ പടയാളികളെയും അങ്ങു ദഹിപ്പിച്ചുകളഞ്ഞുവല്ലോ! എന്നാൽ, ഇപ്പോൾ അങ്ങ് എന്റെ ജീവനെ ആദരിക്കണമേ!” എന്നു യാചിച്ചു.
Oto zstąpił ogień z nieba, i pożarł dwóch pięćdziesiątników pierwszych z pięćdziesięciu ich; ale teraz niech będzie droga dusza moja w oczach twoich.
15 അപ്പോൾ, യഹോവയുടെ ദൂതൻ ഏലിയാവിനോട്: “അവനോടുകൂടെ പോകുക; അവനെ ഭയപ്പെടേണ്ടതില്ല!” എന്നു പറഞ്ഞു. അതിനാൽ, ഏലിയാവ് എഴുന്നേറ്റ് അദ്ദേഹത്തോടൊപ്പം രാജാവിന്റെ അടുത്തേക്കുപോയി.
I rzekł Anioł Pański do Elijasza: Zstąp z nim, nie bój się twarzy jego. Który wstawszy poszedł z nim do króla.
16 ഏലിയാവ് രാജാവിനോടു പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടാണോ ആലോചന ചോദിക്കാൻ എക്രോനിലെ ദേവനായ ബാൽ-സെബൂബിന്റെ അടുക്കലേക്ക് അങ്ങു ദൂതന്മാരെ അയച്ചത്? ഇപ്രകാരം ചെയ്തതിനാൽ, അങ്ങ് കിടക്കുന്ന കിടക്കയിൽനിന്നു എഴുന്നേൽക്കുകയില്ല; അങ്ങു തീർച്ചയായും മരിക്കും!”
I rzekł mu: Tak mówi Pan: Przeto, żeś wyprawił posły radzić się Beelzebuba, boga Akkarońskiego, jakoby Boga nie było w Izraelu, abyś się pytał słowa jego, dlatego z łoża, na któremeś się położył, nie wstaniesz, ale pewnie umrzesz.
17 ഏലിയാവ് അറിയിച്ച യഹോവയുടെ വചനപ്രകാരം അഹസ്യാവു മരിച്ചുപോയി. അഹസ്യാവിനു പുത്രന്മാരില്ലാതിരുന്നതിനാൽ, അദ്ദേഹത്തിന്റെ സഹോദരനായ യോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകൻ യെഹോരാമിന്റെ രണ്ടാംവർഷത്തിൽ അഹസ്യാവിനു പകരം രാജ്യത്തിന്റെ ഭരണമേറ്റെടുത്തു.
A tak umarł według słowa Pańskiego, które mówił Elijasz. I królował Joram miasto niego, roku wtórego Jorama, syna Jozafatowego, króla Judzkiego; albowiem on nie miał syna.
18 അഹസ്യാവിന്റെ ഭരണത്തിലെ മറ്റു ചരിത്രസംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ ഇവയെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
A inne sprawy Ochozyjaszowe, które czynił, azaż nie są napisane w kronikach o królach Izraelskich?

< 2 രാജാക്കന്മാർ 1 >