< 1 തെസ്സലോനിക്യർ 3 >

1 അതുകൊണ്ട് ഇനിയും നിങ്ങളിൽനിന്ന് വേർപിരിഞ്ഞിരിക്കുക അസഹനീയമെന്നു വന്നപ്പോൾ, ഞങ്ങളിൽ ചിലർ അഥേനയിൽ താമസിച്ചിട്ട്,
我們既不能再忍,就願意獨自等在雅典,
2 ഈ പീഡനങ്ങളുടെ മധ്യത്തിൽ നിങ്ങൾ അചഞ്ചലരായിരിക്കേണ്ടതിന് നിങ്ങളെ വിശ്വാസത്തിൽ സ്ഥിരപ്പെടുത്തുന്നതിനും ധൈര്യപ്പെടുത്തുന്നതിനുമായി നമ്മുടെ സഹോദരനും ക്രിസ്തുവിന്റെ സുവിശേഷഘോഷണത്തിൽ ദൈവത്തിന്റെ സഹപ്രവർത്തകനുമായ തിമോത്തിയോസിനെ നിങ്ങളുടെ അടുത്തേക്കയച്ചു. ഈ കഷ്ടതകൾ നമ്മുടെ നിയോഗമാണെന്ന് നിങ്ങൾ അറിയുന്നല്ലോ.
打發我們的兄弟在基督福音上作上帝執事的 提摩太前去,堅固你們,並在你們所信的道上勸慰你們,
3
免得有人被諸般患難搖動。因為你們自己知道,我們受患難原是命定的。
4 നമുക്കു പീഡനം ഉണ്ടാകുമെന്നു ഞങ്ങൾ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ മുൻകൂട്ടി പറഞ്ഞുകൊണ്ടിരുന്നു. അതുതന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്ന് നിങ്ങൾ നന്നായി അറിയുന്നല്ലോ.
我們在你們那裏的時候,預先告訴你們,我們必受患難,以後果然應驗了,你們也知道。
5 നിങ്ങളിൽനിന്നു വേർപിരിഞ്ഞിരിക്കുന്നത് അസഹ്യമായപ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ നിജസ്ഥിതി അറിയാനാണ് ഞാൻ ആളയച്ചത്. പ്രലോഭകൻ നിങ്ങളെ വല്ല പ്രലോഭനത്തിലും അകപ്പെടുത്തിയോ എന്നും ഞങ്ങളുടെ പ്രയത്നങ്ങൾ വ്യർഥമായോ എന്നും എനിക്ക് ഭയമായിരുന്നു.
為此,我既不能再忍,就打發人去,要曉得你們的信心如何,恐怕那誘惑人的到底誘惑了你們,叫我們的勞苦歸於徒然。
6 എന്നാൽ തിമോത്തിയോസ് നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയുംകുറിച്ചുള്ള സദ്വാർത്തയുമായി ഞങ്ങളുടെ അടുത്ത് മടങ്ങിയെത്തി. നിങ്ങൾ എപ്പോഴും ഞങ്ങളെ സ്നേഹപൂർവം സ്മരിക്കുന്നുണ്ടെന്നും നിങ്ങളെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നതുപോലെതന്നെ നിങ്ങളും ഞങ്ങളെ കാണാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
但提摩太剛才從你們那裏回來,將你們信心和愛心的好消息報給我們,又說你們常常記念我們,切切地想見我們,如同我們想見你們一樣。
7 അതിനാൽ സഹോദരങ്ങളേ, ഞങ്ങളുടെ സകലദുരന്തങ്ങളുടെയും പീഡനങ്ങളുടെയും മധ്യത്തിലും നിങ്ങളുടെ വിശ്വാസം ഞങ്ങൾക്ക് ആശ്വാസം പകർന്നു.
所以,弟兄們,我們在一切困苦患難之中,因着你們的信心就得了安慰。
8 ഞങ്ങൾ യഥാർഥത്തിൽ ജീവിക്കുന്നത് നിങ്ങൾ കർത്താവിൽ ഉറച്ചുനിൽക്കുന്നതു കൊണ്ടാണ്.
你們若靠主站立得穩,我們就活了。
9 നിങ്ങൾനിമിത്തം ദൈവസന്നിധിയിൽ ഞങ്ങൾ അനുഭവിക്കുന്ന സകല ആനന്ദത്തിനുമായി ദൈവത്തിനു മതിയായവിധം നന്ദി പറയാൻ ഞങ്ങൾക്കെങ്ങനെ കഴിയും?
我們在上帝面前,因着你們甚是喜樂;為這一切喜樂,可用何等的感謝為你們報答上帝呢?
10 നിങ്ങളെ മുഖാമുഖം കാണാനും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവു നികത്താനും ഞങ്ങൾ രാവും പകലും വളരെ ശുഷ്കാന്തിയോടെ പ്രാർഥിക്കുന്നു.
我們晝夜切切地祈求,要見你們的面,補滿你們信心的不足。
11 നിങ്ങളുടെ സമീപത്ത് എത്താൻ നമ്മുടെ പിതാവായ ദൈവവും നമ്മുടെ കർത്താവായ യേശുവും ഞങ്ങൾക്കു വഴിയൊരുക്കട്ടെ.
願上帝-我們的父和我們的主耶穌一直引領我們到你們那裏去。
12 ഞങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം വർധിക്കുന്നതുപോലെ, നിങ്ങൾക്ക് പരസ്പരവും മറ്റ് എല്ലാവരോടും ഉള്ള സ്നേഹവും നിറഞ്ഞൊഴുകാൻ കർത്താവ് സഹായിക്കട്ടെ.
又願主叫你們彼此相愛的心,並愛眾人的心都能增長,充足,如同我們愛你們一樣,
13 നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധരുമായി മടങ്ങിവരുമ്പോൾ നിങ്ങൾ, നമ്മുടെ പിതാവായ ദൈവത്തിന്റെസന്നിധിയിൽ നിർമലരും വിശുദ്ധരുമായി വെളിപ്പെടാൻ ദൈവം നിങ്ങളുടെ ഹൃദയങ്ങളെ ഉറപ്പിക്കട്ടെ.
好使你們當我們主耶穌同他眾聖徒來的時候,在我們父上帝面前,心裏堅固,成為聖潔,無可責備。

< 1 തെസ്സലോനിക്യർ 3 >