< 1 ശമൂവേൽ 28 >

1 അക്കാലത്ത് ഫെലിസ്ത്യർ ഇസ്രായേലിനോടു പൊരുതുന്നതിനു തങ്ങളുടെ സൈന്യത്തെ സജ്ജമാക്കി. ആഖീശ് ദാവീദിനോട്: “പടയിൽ നീയും നിന്റെ ആളുകളും എന്നോടുകൂടെ പോരേണ്ടതാണ് എന്നു നീ അറിയണം” എന്നു പറഞ്ഞു.
וַֽיְהִי֙ בַּיָּמִ֣ים הָהֵ֔ם וַיִּקְבְּצ֨וּ פְלִשְׁתִּ֤ים אֶת־מַֽחֲנֵיהֶם֙ לַצָּבָ֔א לְהִלָּחֵ֖ם בְּיִשְׂרָאֵ֑ל וַיֹּ֤אמֶר אָכִישׁ֙ אֶל־דָּוִ֔ד יָדֹ֣עַ תֵּדַ֗ע כִּ֤י אִתִּי֙ תֵּצֵ֣א בַֽמַּחֲנֶ֔ה אַתָּ֖ה וַאֲנָשֶֽׁיךָ׃
2 “കൊള്ളാം; അങ്ങയുടെ ഈ ദാസന് എന്തുചെയ്യാൻ കഴിയുമെന്ന് അങ്ങേക്കു നേരിട്ടു കാണാം,” എന്നു ദാവീദ് മറുപടി പറഞ്ഞു. ആഖീശ് വീണ്ടും: “വളരെ നന്ന്. ഞാൻ നിന്നെ ആയുഷ്പര്യന്തം എന്റെ അംഗരക്ഷകനായി നിയോഗിക്കും” എന്ന് ഉത്തരം പറഞ്ഞു.
וַיֹּ֤אמֶר דָּוִד֙ אֶל־אָכִ֔ישׁ לָכֵן֙ אַתָּ֣ה תֵדַ֔ע אֵ֥ת אֲשֶׁר־יַעֲשֶׂ֖ה עַבְדֶּ֑ךָ וַיֹּ֤אמֶר אָכִישׁ֙ אֶל־דָּוִ֔ד לָכֵ֗ן שֹׁמֵ֧ר לְרֹאשִׁ֛י אֲשִֽׂימְךָ֖ כָּל־הַיָּמִֽים׃ פ
3 ശമുവേൽ മരിച്ചുപോയിരുന്നു. ഇസ്രായേലെല്ലാം അദ്ദേഹത്തെ ഓർത്തു വിലപിക്കുകയും അദ്ദേഹത്തെ രാമായിൽ—സ്വന്തം പട്ടണത്തിൽത്തന്നെ—സംസ്കരിക്കുകയും ചെയ്തിരുന്നു. ശൗൽ വെളിച്ചപ്പാടുകളെയും ഭൂതസേവക്കാരെയും നാട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
וּשְׁמוּאֵ֣ל מֵ֔ת וַיִּסְפְּדוּ־לוֹ֙ כָּל־יִשְׂרָאֵ֔ל וַיִּקְבְּרֻ֥הוּ בָרָמָ֖ה וּבְעִיר֑וֹ וְשָׁא֗וּל הֵסִ֛יר הָאֹב֥וֹת וְאֶת־הַיִּדְּעֹנִ֖ים מֵהָאָֽרֶץ׃
4 ഫെലിസ്ത്യർ ഒരുമിച്ചുകൂടിവന്ന് ശൂനേമിൽ പാളയമിറങ്ങി. ശൗൽ എല്ലാ ഇസ്രായേല്യരെയും കൂട്ടിവരുത്തി ഗിൽബോവയിൽ പാളയമിറങ്ങി.
וַיִּקָּבְצ֣וּ פְלִשְׁתִּ֔ים וַיָּבֹ֖אוּ וַיַּחֲנ֣וּ בְשׁוּנֵ֑ם וַיִּקְבֹּ֤ץ שָׁאוּל֙ אֶת־כָּל־יִשְׂרָאֵ֔ל וַֽיַּחֲנ֖וּ בַּגִּלְבֹּֽעַ׃
5 ഫെലിസ്ത്യസൈന്യത്തെ കണ്ടപ്പോൾ ശൗൽ പരിഭ്രാന്തനായി; അദ്ദേഹത്തിന്റെ ഹൃദയം ഭയംകൊണ്ടു നിറഞ്ഞു.
וַיַּ֥רְא שָׁא֖וּל אֶת־מַחֲנֵ֣ה פְלִשְׁתִּ֑ים וַיִּרָ֕א וַיֶּחֱרַ֥ד לִבּ֖וֹ מְאֹֽד׃
6 അദ്ദേഹം യഹോവയോട് ആലോചന ചോദിച്ചു; എന്നാൽ യഹോവ സ്വപ്നത്താലോ ഊറീംകൊണ്ടോ പ്രവാചകന്മാരിലൂടെയോ മറുപടി നൽകിയില്ല.
וַיִּשְׁאַ֤ל שָׁאוּל֙ בַּֽיהוָ֔ה וְלֹ֥א עָנָ֖הוּ יְהוָ֑ה גַּ֧ם בַּחֲלֹמ֛וֹת גַּ֥ם בָּאוּרִ֖ים גַּ֥ם בַּנְּבִיאִֽם׃
7 “ഞാൻ ചെന്ന് അഭിപ്രായം ആരായേണ്ടതിന് ഒരു വെളിച്ചപ്പാടത്തിയെ കണ്ടുപിടിക്കുക,” എന്നു ശൗൽ തന്റെ ഭൃത്യന്മാരോട് ആജ്ഞാപിച്ചു. “എൻ-ദോരിൽ അങ്ങനെ ഒരുവളുണ്ട്,” അവർ പറഞ്ഞു.
וַיֹּ֨אמֶר שָׁא֜וּל לַעֲבָדָ֗יו בַּקְּשׁוּ־לִי֙ אֵ֣שֶׁת בַּעֲלַת־א֔וֹב וְאֵלְכָ֥ה אֵלֶ֖יהָ וְאֶדְרְשָׁה־בָּ֑הּ וַיֹּאמְר֤וּ עֲבָדָיו֙ אֵלָ֔יו הִנֵּ֛ה אֵ֥שֶׁת בַּֽעֲלַת־א֖וֹב בְּעֵ֥ין דּֽוֹר׃
8 അതിനാൽ ശൗൽ വേഷംമാറി, വേറെ വസ്ത്രംധരിച്ച്, രണ്ടുപേരെയുംകൂട്ടി, യാത്രയായി. അവർ രാത്രിയിൽത്തന്നെ ആ സ്ത്രീയുടെ അടുത്തെത്തി. അദ്ദേഹം അവളോടു പറഞ്ഞു: “ഒരു പ്രേതാത്മാവിന്റെ സഹായത്തോടെ നീ എനിക്കുവേണ്ടി മരിച്ചുപോയ ഒരാളോടു സംസാരിക്കണം; ഞാൻ പറയുന്ന ആളുടെ ആത്മാവിനെ എനിക്കുവേണ്ടി വരുത്തിത്തരണം.”
וַיִּתְחַפֵּ֣שׂ שָׁא֗וּל וַיִּלְבַּשׁ֙ בְּגָדִ֣ים אֲחֵרִ֔ים וַיֵּ֣לֶךְ ה֗וּא וּשְׁנֵ֤י אֲנָשִׁים֙ עִמּ֔וֹ וַיָּבֹ֥אוּ אֶל־הָאִשָּׁ֖ה לָ֑יְלָה וַיֹּ֗אמֶר קָֽסֳמִי נָ֥א לִי֙ בָּא֔וֹב וְהַ֣עֲלִי לִ֔י אֵ֥ת אֲשֶׁר־אֹמַ֖ר אֵלָֽיִךְ׃
9 എന്നാൽ ആ സ്ത്രീ അയാളോട്: “ശൗൽ ചെയ്തതെന്താണെന്ന് തീർച്ചയായും അങ്ങേക്ക് അറിയാമല്ലോ! അദ്ദേഹം വെളിച്ചപ്പാടുകളെയും ഭൂതസേവക്കാരെയും ദേശത്തുനിന്നു ഛേദിച്ചുകളഞ്ഞുവല്ലോ! എനിക്കു മരണം വരുത്താൻ എന്റെ ജീവനുവേണ്ടി അങ്ങ് കെണി വെക്കുന്നതെന്തിന്?” എന്നു ചോദിച്ചു.
וַתֹּ֨אמֶר הָֽאִשָּׁ֜ה אֵלָ֗יו הִנֵּ֨ה אַתָּ֤ה יָדַ֙עְתָּ֙ אֵ֣ת אֲשֶׁר־עָשָׂ֣ה שָׁא֔וּל אֲשֶׁ֥ר הִכְרִ֛ית אֶת־הָאֹב֥וֹת וְאֶת־הַיִּדְּעֹנִ֖י מִן־הָאָ֑רֶץ וְלָמָ֥ה אַתָּ֛ה מִתְנַקֵּ֥שׁ בְּנַפְשִׁ֖י לַהֲמִיתֵֽנִי׃
10 “ജീവനുള്ള യഹോവയാണെ, ഇതിന്റെപേരിൽ നീ ശിക്ഷിക്കപ്പെടുകയില്ല,” എന്നു ശൗൽ യഹോവയുടെ നാമത്തിൽ അവളോടു ശപഥംചെയ്തു.
וַיִּשָּׁ֤בַֽע לָהּ֙ שָׁא֔וּל בַּֽיהוָ֖ה לֵאמֹ֑ר חַי־יְהוָ֕ה אִֽם־יִקְּרֵ֥ךְ עָוֹ֖ן בַּדָּבָ֥ר הַזֶּֽה׃
11 “അങ്ങേക്കുവേണ്ടി ഞാൻ ആരെയാണു വരുത്തിത്തരേണ്ടത്?” എന്നു സ്ത്രീ ചോദിച്ചു. “ശമുവേലിനെ വരുത്തിത്തരണം,” എന്ന് ശൗൽ മറുപടി പറഞ്ഞു.
וַתֹּ֙אמֶר֙ הָֽאִשָּׁ֔ה אֶת־מִ֖י אַֽעֲלֶה־לָּ֑ךְ וַיֹּ֕אמֶר אֶת־שְׁמוּאֵ֖ל הַֽעֲלִי־לִֽי׃
12 ആ സ്ത്രീ ശമുവേലിനെക്കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ശൗലിനോടു ചോദിച്ചു: “അങ്ങെന്നെ ചതിച്ചതെന്തിന്? അങ്ങു ശൗലാകുന്നുവല്ലോ!” എന്നു പറഞ്ഞു.
וַתֵּ֤רֶא הָֽאִשָּׁה֙ אֶת־שְׁמוּאֵ֔ל וַתִּזְעַ֖ק בְּק֣וֹל גָּד֑וֹל וַתֹּאמֶר֩ הָאִשָּׁ֨ה אֶל־שָׁא֧וּל לֵאמֹ֛ר לָ֥מָּה רִמִּיתָ֖נִי וְאַתָּ֥ה שָׁאֽוּל׃
13 രാജാവ് അവളോട്: “ഭയപ്പെടേണ്ട, പറയുക. നീ എന്താണു കാണുന്നത്?” എന്നു ചോദിച്ചു. “ഒരു ദേവൻ ഭൂമിയിൽനിന്നു കയറിവരുന്നതു ഞാൻ കാണുന്നു,” എന്ന് സ്ത്രീ ശൗലിനോടു മറുപടി പറഞ്ഞു.
וַיֹּ֨אמֶר לָ֥הּ הַמֶּ֛לֶךְ אַל־תִּֽירְאִ֖י כִּ֣י מָ֣ה רָאִ֑ית וַתֹּ֤אמֶר הָֽאִשָּׁה֙ אֶל־שָׁא֔וּל אֱלֹהִ֣ים רָאִ֖יתִי עֹלִ֥ים מִן־הָאָֽרֶץ׃
14 “അവൻ ഏതുപോലെയിരിക്കുന്നു,” എന്ന് അദ്ദേഹം ചോദിച്ചു. “ഒരു വൃദ്ധൻ, നിലയങ്കിധരിച്ച് കയറിവരുന്നു,” എന്നു സ്ത്രീ പറഞ്ഞു. അതു ശമുവേലാണെന്ന് അപ്പോൾ ശൗലിനു മനസ്സിലായി. അയാൾ സാഷ്ടാംഗം വീണു നമസ്കരിച്ചു.
וַיֹּ֤אמֶר לָהּ֙ מַֽה־תָּאֳר֔וֹ וַתֹּ֗אמֶר אִ֤ישׁ זָקֵן֙ עֹלֶ֔ה וְה֥וּא עֹטֶ֖ה מְעִ֑יל וַיֵּ֤דַע שָׁאוּל֙ כִּֽי־שְׁמוּאֵ֣ל ה֔וּא וַיִּקֹּ֥ד אַפַּ֛יִם אַ֖רְצָה וַיִּשְׁתָּֽחוּ׃ ס
15 “നീ എന്നെ വിളിച്ച് എന്റെ സ്വസ്ഥതയ്ക്കു ഭംഗം വരുത്തിയതെന്തിന്?” ശമുവേൽ ചോദിച്ചു. അപ്പോൾ ശൗൽ: “പിതാവേ, ഞാനേറ്റവും കഷ്ടത്തിലായിരിക്കുന്നു. ഫെലിസ്ത്യർ എന്നോടു പൊരുതുന്നു; ദൈവം എന്നെ വിട്ടകന്നുമിരിക്കുന്നു. പ്രവാചകന്മാർമുഖേനയോ സ്വപ്നത്തിലൂടെയോ അവിടന്ന് എനിക്കു മറുപടി അരുളുന്നില്ല. ഞാനെന്തു ചെയ്യണം എന്നു പറഞ്ഞുതരുന്നതിനായി അങ്ങയെ വിളിച്ചതാകുന്നു” എന്നു പറഞ്ഞു.
וַיֹּ֤אמֶר שְׁמוּאֵל֙ אֶל־שָׁא֔וּל לָ֥מָּה הִרְגַּזְתַּ֖נִי לְהַעֲל֣וֹת אֹתִ֑י וַיֹּ֣אמֶר שָׁ֠אוּל צַר־לִ֨י מְאֹ֜ד וּפְלִשְׁתִּ֣ים ׀ נִלְחָמִ֣ים בִּ֗י וֵֽאלֹהִ֞ים סָ֤ר מֵֽעָלַי֙ וְלֹֽא־עָנָ֣נִי ע֗וֹד גַּ֤ם בְּיַֽד־הַנְּבִיאִם֙ גַּם־בַּ֣חֲלֹמ֔וֹת וָאֶקְרָאֶ֣ה לְךָ֔ לְהוֹדִיעֵ֖נִי מָ֥ה אֶעֱשֶֽׂה׃ ס
16 ശമുവേൽ പറഞ്ഞു: “യഹോവ നിന്നെ ഇപ്പോൾ കൈവിട്ടിരിക്കുന്നു. അവിടന്ന് നിന്റെ ശത്രുവായിത്തീർന്നിരിക്കുന്നു. ആ നിലയ്ക്ക് നീ എന്നോട് ആലോചിക്കുന്നതെന്തിന്?
וַיֹּ֣אמֶר שְׁמוּאֵ֔ל וְלָ֖מָּה תִּשְׁאָלֵ֑נִי וַיהוָ֛ה סָ֥ר מֵעָלֶ֖יךָ וַיְהִ֥י עָרֶֽךָ׃
17 യഹോവ എന്നിലൂടെ മുൻകൂട്ടി അരുളിച്ചെയ്തതുപോലെ ഇപ്പോൾ ചെയ്തിരിക്കുന്നു. യഹോവ രാജത്വം നിന്റെ കൈയിൽനിന്നു പറിച്ചെടുത്ത് നിന്റെ അയൽക്കാരിൽ ഒരുവനു— ദാവീദിനുതന്നെ—കൊടുത്തിരിക്കുന്നു.
וַיַּ֤עַשׂ יְהוָה֙ ל֔וֹ כַּאֲשֶׁ֖ר דִּבֶּ֣ר בְּיָדִ֑י וַיִּקְרַ֨ע יְהוָ֤ה אֶת־הַמַּמְלָכָה֙ מִיָּדֶ֔ךָ וַֽיִּתְּנָ֖הּ לְרֵעֲךָ֥ לְדָוִֽד׃
18 നീ യഹോവയെ അനുസരിക്കാതിരുന്നതിനാലും അമാലേക്യരുടെനേരേ അവിടത്തെ ഉഗ്രകോപം നടത്താതിരുന്നതിനാലും യഹോവ നിന്നോട് ഇന്ന് ഇപ്രകാരം ചെയ്തിരിക്കുന്നു.
כַּאֲשֶׁ֤ר לֹֽא־שָׁמַ֙עְתָּ֙ בְּק֣וֹל יְהוָ֔ה וְלֹֽא־עָשִׂ֥יתָ חֲרוֹן־אַפּ֖וֹ בַּעֲמָלֵ֑ק עַל־כֵּן֙ הַדָּבָ֣ר הַזֶּ֔ה עָשָֽׂה־לְךָ֥ יְהוָ֖ה הַיּ֥וֹם הַזֶּֽה׃
19 യഹോവ നിന്നെയും ഇസ്രായേലിനെയും ഫെലിസ്ത്യരുടെ കരങ്ങളിൽ ഏൽപ്പിച്ചുകൊടുക്കും. നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെയായിരിക്കും. ഇസ്രായേൽസൈന്യത്തെയും യഹോവ ഫെലിസ്ത്യരുടെ കരങ്ങളിൽ ഏൽപ്പിച്ചുകൊടുക്കും.”
וְיִתֵּ֣ן יְ֠הוָה גַּ֣ם אֶת־יִשְׂרָאֵ֤ל עִמְּךָ֙ בְּיַד־פְּלִשְׁתִּ֔ים וּמָחָ֕ר אַתָּ֥ה וּבָנֶ֖יךָ עִמִּ֑י גַּ֚ם אֶת־מַחֲנֵ֣ה יִשְׂרָאֵ֔ל יִתֵּ֥ן יְהוָ֖ה בְּיַד־פְּלִשְׁתִּֽים׃
20 ശമുവേലിന്റെ ഈ വാക്കുകേട്ടു, ഭയന്ന്, ശൗൽ പെട്ടെന്ന് നെടുനീളത്തിൽ നിലത്തുവീണു. അദ്ദേഹത്തിന്റെ ബലം പൊയ്പ്പോയിരുന്നു. അന്നു പകലും രാവും അദ്ദേഹം യാതൊന്നും ഭക്ഷിച്ചിരുന്നതുമില്ല.
וַיְמַהֵ֣ר שָׁא֗וּל וַיִּפֹּ֤ל מְלֹא־קֽוֹמָתוֹ֙ אַ֔רְצָה וַיִּרָ֥א מְאֹ֖ד מִדִּבְרֵ֣י שְׁמוּאֵ֑ל גַּם־כֹּ֙חַ֙ לֹא־הָ֣יָה ב֔וֹ כִּ֣י לֹ֤א אָכַל֙ לֶ֔חֶם כָּל־הַיּ֖וֹם וְכָל־הַלָּֽיְלָה׃
21 ആ സ്ത്രീ ശൗലിന്റെ അടുത്തുവന്നപ്പോൾ അയാൾ ഏറ്റവും പരിഭ്രാന്തനായിരിക്കുന്നതു കണ്ടു. അവൾ പറഞ്ഞു: “ഇതാ, അങ്ങയുടെ ഈ ദാസി അങ്ങയെ അനുസരിച്ചിരിക്കുന്നു. ഞാനെന്റെ ജീവൻ പണയപ്പെടുത്തി അങ്ങു കൽപ്പിച്ചതുപോലെ ചെയ്തിരിക്കുന്നു!
וַתָּב֤וֹא הָֽאִשָּׁה֙ אֶל־שָׁא֔וּל וַתֵּ֖רֶא כִּי־נִבְהַ֣ל מְאֹ֑ד וַתֹּ֣אמֶר אֵלָ֗יו הִנֵּ֨ה שָׁמְעָ֤ה שִׁפְחָֽתְךָ֙ בְּקוֹלֶ֔ךָ וָאָשִׂ֤ים נַפְשִׁי֙ בְּכַפִּ֔י וָֽאֶשְׁמַע֙ אֶת־דְּבָרֶ֔יךָ אֲשֶׁ֥ר דִּבַּ֖רְתָּ אֵלָֽי׃
22 ഇപ്പോൾ അടിയന്റെ വാക്കുകൾ ദയവായി ചെവിക്കൊള്ളണമേ. അടിയൻ അങ്ങേക്ക് അൽപ്പം ഭക്ഷണം തരട്ടെ. തിന്നു ബലം പ്രാപിച്ചിട്ട് അങ്ങേക്കു സ്വന്തം വഴിക്കു പോകാമല്ലോ!”
וְעַתָּ֗ה שְׁמַֽע־נָ֤א גַם־אַתָּה֙ בְּק֣וֹל שִׁפְחָתֶ֔ךָ וְאָשִׂ֧מָה לְפָנֶ֛יךָ פַּת־לֶ֖חֶם וֶאֱכ֑וֹל וִיהִ֤י בְךָ֙ כֹּ֔חַ כִּ֥י תֵלֵ֖ךְ בַּדָּֽרֶךְ׃
23 ശൗൽ അതു നിരസിച്ചു. “ഇല്ല, ഞാൻ തിന്നുകയില്ല” എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ശൗലിന്റെ അനുയായികളും ആ സ്ത്രീയോടുചേർന്ന് അയാളെ നിർബന്ധിച്ചു. അപ്പോൾ ശൗൽ അവരുടെ വാക്കുകൾ കേട്ട് നിലത്തുനിന്ന് എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു.
וַיְמָאֵ֗ן וַיֹּ֙אמֶר֙ לֹ֣א אֹכַ֔ל וַיִּפְרְצוּ־ב֤וֹ עֲבָדָיו֙ וְגַם־הָ֣אִשָּׁ֔ה וַיִּשְׁמַ֖ע לְקֹלָ֑ם וַיָּ֙קָם֙ מֵֽהָאָ֔רֶץ וַיֵּ֖שֶׁב אֶל־הַמִּטָּֽה׃
24 ആ സ്ത്രീക്ക്, തന്റെ വീട്ടിൽ തടിച്ചുകൊഴുത്ത ഒരു പശുക്കിടാവുണ്ടായിരുന്നു. അവൾ അതിനെ വേഗം അറത്തു പാകംചെയ്തു. അവൾ മാവും എടുത്തു കുഴച്ച് പുളിപ്പില്ലാത്ത അപ്പമുണ്ടാക്കി.
וְלָאִשָּׁ֤ה עֵֽגֶל־מַרְבֵּק֙ בַּבַּ֔יִת וַתְּמַהֵ֖ר וַתִּזְבָּחֵ֑הוּ וַתִּקַּח־קֶ֣מַח וַתָּ֔לָשׁ וַתֹּפֵ֖הוּ מַצּֽוֹת׃
25 അവൾ ആ ഭക്ഷണം ശൗലിന്റെയും അനുയായികളുടെയും മുമ്പിൽ വിളമ്പി. അവർ അതു ഭക്ഷിച്ചു. അന്നുരാത്രിതന്നെ എഴുന്നേറ്റു മടങ്ങിപ്പോകുകയും ചെയ്തു.
וַתַּגֵּ֧שׁ לִפְנֵֽי־שָׁא֛וּל וְלִפְנֵ֥י עֲבָדָ֖יו וַיֹּאכֵ֑לוּ וַיָּקֻ֥מוּ וַיֵּלְכ֖וּ בַּלַּ֥יְלָה הַהֽוּא׃ פ

< 1 ശമൂവേൽ 28 >