< 1 ശമൂവേൽ 25 >
1 ശമുവേൽ മരിച്ചു. ഇസ്രായേലെല്ലാം ഒരുമിച്ചുകൂടി അദ്ദേഹത്തിനുവേണ്ടി വിലപിച്ചു; രാമായിലുള്ള സ്വവസതിയിൽ അവർ അദ്ദേഹത്തെ സംസ്കരിച്ചു. അതിനുശേഷം ദാവീദ് പുറപ്പെട്ട് പാരാൻ മരുഭൂമിയിൽ പോയി താമസിച്ചു.
Afei, Samuel wuiɛ na Israel nyinaa hyia yɛɛ no ayie. Na wɔsiee no wɔ ne kurom Rama. Na Dawid tu kɔɔ Maon ɛserɛ so.
2 കർമേലിൽ വസ്തുവകകളുള്ള മാവോന്യനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അദ്ദേഹം മഹാധനികനായിരുന്നു. കർമേലിൽ അദ്ദേഹത്തിന് ആയിരം കോലാടുകളും മൂവായിരം ചെമ്മരിയാടുകളും ഉണ്ടായിരുന്നു, ആടുകളുടെ രോമം കത്രിക്കുന്ന സമയമായിരുന്നു അത്.
Na ɔbarima ɔdefoɔ bi a ɔfiri Maon a na ɔwɔ agyapadeɛ wɔ baabi a ɛbɛn akuraa Karmel. Na ɔwɔ mmirekyie apem ne nnwan mpensa. Na ɛyɛ mmoa ho nwi twitwa berɛ.
3 അദ്ദേഹത്തിന്റെ പേര് നാബാൽ എന്നും അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് അബീഗയിൽ എന്നും ആയിരുന്നു. അബീഗയിൽ വിവേകവും സൗന്ദര്യവുമുള്ള ഒരു സ്ത്രീ ആയിരുന്നു. എന്നാൽ അവളുടെ ഭർത്താവ് ദയയില്ലാത്തവനും ദുഷ്ടനും കാലേബിന്റെ വംശജനും ആയിരുന്നു.
Saa ɔbarima no din de Nabal. Ne yere nso din de Abigail. Na ɔyɛ ɔbaa a ɔnim nyansa na ne ho nso yɛ fɛ. Nanso, na ne kunu a ɔyɛ Kalebni no mpɔeɛ, na ne suban nso nyɛ fɛ.
4 ദാവീദ് മരുഭൂമിയിലായിരുന്നപ്പോൾ നാബാൽ കർമേലിൽ ആടുകളുടെ രോമം കത്രിക്കുന്നുണ്ട് എന്നു കേട്ടു.
Ɛberɛ a Dawid tee sɛ Nabal retwitwa ne mmoa ho nwi no,
5 അദ്ദേഹം തന്റെ കൂട്ടത്തിൽനിന്ന് പത്തു ചെറുപ്പക്കാരെ വിളിച്ച് അവിടേക്ക് അയച്ചു. ദാവീദ് അവരോടു പറഞ്ഞു: “കർമേലിൽ നാബാലിന്റെ അടുത്തേക്കു ചെല്ലുക. അദ്ദേഹത്തെ എന്റെ നാമത്തിൽ വന്ദനംചെയ്യുക.
ɔsomaa mmarima mmabunu edu kɔɔ ne nkyɛn. Ɔde nkra maa wɔn sɛ,
6 എന്നിട്ട് അദ്ദേഹത്തോട് ഇങ്ങനെ പറയണം: ‘താങ്കൾ ദീർഘായുസ്സോടെയിരിക്കട്ടെ! താങ്കൾക്കും താങ്കളുടെ ഭവനത്തിനുംമാത്രമല്ല, താങ്കൾക്കുള്ള എല്ലാവർക്കും ആയുരാരോഗ്യങ്ങൾ ലഭിക്കട്ടെ!
“Wo nkwa so! Wo ne wo fiefoɔ nyinaa nnya ahoɔden! Na wʼagyapadeɛ nyinaa nso nyɛ nhyira.
7 “‘ഇപ്പോൾ താങ്കൾക്ക് ആടുകളുടെ രോമം കത്രിക്കുന്ന സമയമാണെന്നു ഞാൻ കേട്ടിരിക്കുന്നു. താങ്കളുടെ ഇടയന്മാർ ഞങ്ങളോടുകൂടെ ആയിരുന്നപ്പോൾ ഞങ്ങൾ അവർക്കൊരുദ്രോഹവും ചെയ്തിട്ടില്ല. അവർ കർമേലിൽ ആയിരുന്ന കാലത്ത് അവർക്ക് ഒന്നും നഷ്ടപ്പെട്ടിട്ടുമില്ല.
“Mate sɛ woretwitwa wo nnwan ne mmirekyie ho nwi. Ɛberɛ a na mo nnwanhwɛfoɔ wɔ yɛn nkyɛn ha no, yɛanyɛ wɔn basabasa. Na mmerɛ dodoɔ a wɔdii wɔ Karmel no nso, wɔn biribiara annyera.
8 താങ്കളുടെ ഭൃത്യന്മാരോടു ചോദിച്ചാലും. അവർ അതു പറയും. അതിനാൽ ഞാനയയ്ക്കുന്ന ഈ ചെറുപ്പക്കാരോടു ദയ തോന്നേണം. ഒരു പ്രത്യേകദിവസത്തിലാണല്ലോ ഞങ്ങൾ വരുന്നതും! ദയവായി താങ്കളുടെ ഈ ഭൃത്യന്മാർക്കും താങ്കളുടെ മകനായ ദാവീദിനുംവേണ്ടി എന്തുകൊടുക്കാൻ കഴിയുമോ അതു കൊടുക്കണം.’”
Bisa wo ara wʼasomfoɔ na wɔbɛka akyerɛ wo. Yɛaba ha wɔ afahyɛ ɛda, ɛno enti, mesrɛ wo, ma yɛn aduane biara a wo nsa bɛso so.”
9 ദാവീദിന്റെ ആളുകൾ വന്ന് ഈ സന്ദേശം ദാവീദിന്റെ നാമത്തിൽ നാബാലിനെ അറിയിച്ചു. എന്നിട്ട് അവർ കാത്തുനിന്നു.
Dawid mmeranteɛ no de nkra no maa Nabal na wɔtwɛnee ne mmuaeɛ.
10 എന്നാൽ നാബാൽ ദാവീദിന്റെ ഭൃത്യന്മാരോടു മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു: “ദാവീദ് ആര്? യിശ്ശായിയുടെ മകനാര്? യജമാനന്മാരെ വിട്ടുപൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്തു ധാരാളമാണ്.
Nabal buaa Dawid asomfoɔ no sɛ, “Hwan ne saa Dawid yi? Saa Yisai babarima yi dwene sɛ ɔne hwan? Nnansa yi, asomfoɔ bebree retete wɔn ho afiri wɔn wuranom ho.
11 എവിടെനിന്നു വന്നവർ എന്നുപോലും അറിയാത്ത ആളുകൾക്കുവേണ്ടി ഞാനെന്റെ അപ്പവും വെള്ളവും, എന്റെ വീട്ടിൽ രോമം കത്രിക്കുന്നവർക്കുവേണ്ടി ഒരുക്കിയിരിക്കുന്ന ഇറച്ചിയും എടുത്തുകൊടുക്കുന്നതെന്തിന്?”
Adɛn enti na ɛsɛ sɛ mede me burodo ne me nsuo ne mʼaboa a makum no ɛnam a mede rebɛma me nwitwitwafoɔ no ma akwanmukafoɔ a obi nnim baabi a wɔfiri?”
12 ദാവീദിന്റെ ഭൃത്യന്മാർ മടങ്ങിവന്ന് ഈ വാക്കുകളെല്ലാം ദാവീദിനെ അറിയിച്ചു.
Na Dawid mmarima no sane kɔeɛ, kɔkaa deɛ Nabal kaeɛ no kyerɛɛ no.
13 അപ്പോൾ ദാവീദ് തന്റെ ആളുകളോട് ആജ്ഞാപിച്ചു: “നിങ്ങളുടെ വാൾ ധരിച്ചുകൊള്ളുക.” അതുകേട്ട് എല്ലാവരും താന്താങ്ങളുടെ വാൾ അരയ്ക്കുകെട്ടി. ഏകദേശം നാനൂറുപേർ ദാവീദിനോടൊപ്പം പോയി. ശേഷിച്ച ഇരുനൂറുപേർ സാധനസാമഗ്രികൾ കാത്തുകൊണ്ട് അവിടെത്തന്നെ കഴിഞ്ഞു.
Dawid ka kyerɛɛ ne mmarima no sɛ, “Momfa mo akofena.” Na Dawid nso faa ne deɛ. Mmarima bɛyɛ sɛ ahanan na wɔkaa Dawid ho kɔeɛ, ɛnna mmarima ahanu nso tena wɛnee akodeɛ no.
14 സേവകന്മാരിലൊരാൾ നാബാലിന്റെ ഭാര്യ അബീഗയിലിനെ അറിയിച്ചു: “യജമാനനെ അഭിവാദനം ചെയ്യുന്നതിനായി ദാവീദ് മരുഭൂമിയിൽനിന്നു ദൂതന്മാരെ അയച്ചിരുന്നു. എന്നാൽ അദ്ദേഹം അവരെ ശകാരിക്കുകയാണു ചെയ്തത്.
Nabal asomfoɔ no mu baako kɔka kyerɛɛ Nabal yere Abigail sɛ, “Dawid somaa abɔfoɔ firi ɛserɛ no so sɛ wɔ ne yɛn wura mmɛkasa, nanso ɔdidii wɔn atɛm.
15 ആ മനുഷ്യർ ഞങ്ങൾക്ക് ഏറ്റവും നല്ലവരായിരുന്നു. അവർ ഞങ്ങളോടു ദ്രോഹം പ്രവർത്തിച്ചിട്ടില്ല. ഞങ്ങൾ വെളിമ്പ്രദേശത്ത് അവരുടെ അടുത്ത് ആയിരുന്ന നാളുകളിൽ ഒരിക്കലും നമുക്കൊന്നും നഷ്ടമായിട്ടില്ല.
Nanso Dawid nnipa no yɛ ma yɛn. Wɔannyɛ yɛn bɔne biara. Ɛberɛ a yɛne wɔn wɔ hɔ no, wɔamfa yɛn biribiara.
16 ഞങ്ങൾ അവരുടെ അടുത്ത് ആടുകളെ മേയിച്ചു കഴിഞ്ഞിരുന്ന കാലത്തെല്ലാം രാപകൽ അവർ ഞങ്ങൾക്കുചുറ്റും ഒരു കോട്ടയായിരുന്നു.
Anadwo ne awia nyinaa, na wɔbɔ yɛn ne nnwan no ho ban.
17 ആകയാൽ എന്തുചെയ്യാൻ കഴിയുമെന്നു ചിന്തിച്ച് പ്രവർത്തിച്ചാലും! എന്തെന്നാൽ നമ്മുടെ യജമാനനും അദ്ദേഹത്തിന്റെ സകലഭവനത്തിനും നാശം അടുത്തിരിക്കുന്നു എന്ന കാര്യം ഉറപ്പാണ്. യജമാനനോട് ആർക്കും ഒന്നും മിണ്ടിക്കൂടാ. അത്രയ്ക്കു വികടസ്വഭാവിയാണ് അദ്ദേഹം.”
Enti, dwene ho yie, anyɛ saa a asɛm bɛto yɛn wura ne nʼabusua nyinaa. Ɔyɛ obi a ne bo ha no na obiara ntumi nkasa nkyerɛ no.”
18 അബീഗയിൽ സമയം ഒട്ടും നഷ്ടപ്പെടുത്തിയില്ല. അവൾ തിടുക്കത്തിൽ ഇരുനൂറ് അപ്പവും രണ്ടു തുരുത്തി വീഞ്ഞും പാകംചെയ്ത അഞ്ച് ആടും അഞ്ചു സേയാ മലരും നൂറ് ഉണക്കമുന്തിരിയടയും ഇരുനൂറ് അത്തിപ്പഴക്കട്ടയും എടുത്ത് കഴുതകളുടെ പുറത്തു കയറ്റി.
Abigail ansɛe berɛ koraa. Ɔfaa burodo mua ahanu, nsã aboa nwoma mmienu, nnwan enum a wɔakum wɔn asiesie wɔn, nkyeweɛ susudeɛ enum, bobe ɔfam ɔha ne bobe aba a wɔabɔ no ntowantowa ahanu de soaa mfunumu.
19 “നിങ്ങൾ എനിക്കുമുമ്പേ പോകുക. ഞാൻ പിന്നാലെ വരുന്നുണ്ട്,” എന്നു പറഞ്ഞ് അവൾ ദാസന്മാരെ അയച്ചു. എന്നാൽ അവൾ തന്റെ ഭർത്താവായ നാബാലിനോട് ഒന്നും പറഞ്ഞതുമില്ല.
Na ɔka kyerɛɛ nʼasomfoɔ sɛ, “Monni ɛkan nkɔ. Mɛti mo.” Nanso, wanka deɛ na ɔreyɛ no ankyerɛ ne kunu Nabal.
20 അവൾ കഴുതപ്പുറത്ത് ഒരു മലയിടുക്കിലൂടെ ഇറങ്ങിച്ചെല്ലുമ്പോൾ ദാവീദും അദ്ദേഹത്തിന്റെ ആളുകളും അവളുടെനേരേ വരികയായിരുന്നു; അവൾ അവരെക്കണ്ടു.
Ɔte nʼafunumu so nam ara kɔsii bepɔ bi nsiane mu no, ɔhunuu Dawid nso ne ne mmarima sɛ wɔresiane hyia no.
21 എന്നാൽ ദാവീദ്: “ഈ മനുഷ്യന്റെ സമ്പത്തിൽ യാതൊന്നും നഷ്ടമാകാതിരിക്കത്തക്കവണ്ണം ഞാൻ അവയെ കാത്തുരക്ഷിച്ചതെല്ലാം ഇന്നു വ്യർഥമായിത്തീർന്നിരിക്കുന്നു. അവനെനിക്ക്, നന്മയ്ക്കുപകരം തിന്മ ചെയ്തിരിക്കുന്നു.
Na Dawid aka sɛ, “Mfasoɔ biara nni so sɛ mahwɛ saa onipa yi agyapadeɛ so wɔ ɛserɛ so a ne biribiara annyera. Ɔde bɔne atua me papa a meyɛɛ no no so ka.
22 അവന്റെ സന്തതിയിൽ ഒരാണിനെയെങ്കിലും ഞാൻ പുലരുംവരെ ജീവനോടെ ശേഷിപ്പിച്ചാൽ ദൈവം ദാവീദിനോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്നു പറഞ്ഞിരുന്നു.
Sɛ ɛba sɛ ɔkyena ne fieni bi da so te ase a, Onyankopɔn ne me nni no denden so pa ara.”
23 അബീഗയിൽ ദാവീദിനെക്കണ്ടപ്പോൾ വേഗം കഴുതപ്പുറത്തുനിന്നിറങ്ങി അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
Abigail hunuu Dawid no, ntɛm ara, ɔhuri firii nʼafunumu no so sii fam, bɔɔ ne mu ase wɔ nʼanim.
24 അവൾ അദ്ദേഹത്തിന്റെ കാൽക്കൽവീണു പറഞ്ഞു: “എന്റെ പ്രഭോ, കുറ്റം എന്റെമേൽമാത്രമായിരിക്കട്ടെ! അങ്ങയുടെ ഈ ദാസിയെ അങ്ങയോടു സംസാരിക്കാൻ അനുവദിച്ചാലും! ഈ ദാസിക്ക് പറയാനുള്ളത് ഒന്നു കേൾക്കണേ!
Ɔhwee ne nan ase kaa sɛ, “Me wura, megye saa asɛm yi ho afɔdie nyinaa to me ho so. Mesrɛ wo sɛ, tie asɛm a mewɔ ka.
25 എന്റെ പ്രഭോ! അങ്ങ് ആ ദുഷ്ടമനുഷ്യനായ നാബാലിനെ ഗണ്യമാക്കരുതേ! അവൻ തന്റെ പേരുപോലെതന്നെയാണ്. നാബാലെന്നാണല്ലോ അവന്റെ പേര്. ഭോഷത്തം അവന്റെ കൂടപ്പിറപ്പാണ്. അടിയനോ, യജമാനൻ അയച്ച ആളുകളെ കണ്ടിരുന്നില്ല.
Menim sɛ Nabal yɛ otirimuɔdenfoɔ a ne bo nso ha no; mesrɛ wo, ntie no. Ɔyɛ ɔkwasea sɛdeɛ ne din kyerɛ no. Na mpo, abɔfoɔ a wosomaa wɔn no, manhunu wɔn.
26 ഇന്ന് യഹോവ രക്തപാതകത്തിൽനിന്നും സ്വന്തം കൈകൾകൊണ്ടുള്ള പകപോക്കലിൽനിന്നും ജീവനുള്ള ദൈവമായ യഹോവയാണെ, അങ്ങാണെ, എന്റെ യജമാനനെ തടഞ്ഞിരിക്കുന്നു. അങ്ങയുടെ ശത്രുക്കളും എന്റെ യജമാനനു ദ്രോഹം നിരൂപിക്കുന്ന ഏവരും ആ നാബാലിനെപ്പോലെ ആയിത്തീരട്ടെ!
Afei, me wura, mpɛn dodoɔ a Awurade te ase, na wo nso wote ase na Awurade amma woamfa awudie ne aweretɔ anhyɛ wo nsam yi, ma mmusuo mmra wʼatamfoɔ nyinaa so, sɛdeɛ ebi aba Nabal so yi.
27 അങ്ങയുടെ ഈ ദാസി എന്റെ യജമാനനുവേണ്ടി കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ചകൾ അങ്ങയുടെ അനുയായികൾക്കു നൽകിയാലും.
Akyɛdeɛ a mede abrɛ wo ne wo mmeranteɛ no nie.
28 “ദയതോന്നി അങ്ങയുടെ ഈ ദാസിയുടെ കുറ്റം ക്ഷമിക്കണമേ. യഹോവ എന്റെ യജമാനനുവേണ്ടി ശാശ്വതമായൊരു ഭവനം പണിയും. യഹോവയ്ക്കുവേണ്ടിയുള്ള യുദ്ധങ്ങളാണല്ലോ അങ്ങ് നടത്തുന്നത്. അങ്ങു ജീവനോടിരിക്കുന്ന കാലത്തൊരിക്കലും ഒരു കുറ്റകൃത്യം അങ്ങയിൽ കാണാൻ ഇടവരാതിരിക്കട്ടെ.
“Mesrɛ wo, sɛ mafom a, fa kyɛ me. Akyinnyeɛ biara nni ho sɛ Awurade de efie a nʼahennie ase bɛtim bɛdom wo, ɛfiri sɛ, woreko Awurade ko. Na wonyɛɛ bɔne biara nso wɔ wʼasetena mu.
29 അങ്ങയുടെ ജീവൻ അപഹരിക്കാനായി ഏതെങ്കിലും ഒരുവൻ അങ്ങയെ പിൻതുടർന്നുകൊണ്ടിരുന്നാലും, എന്റെ യജമാനന്റെ ജീവൻ അങ്ങയുടെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ ഭദ്രമായി കെട്ടപ്പെട്ടിരിക്കും. എന്നാൽ അങ്ങയുടെ ശത്രുക്കളുടെ ജീവനോ, കവിണത്തടത്തിലെ കല്ലുപോലെ യഹോവ ചുഴറ്റിയെറിഞ്ഞുകളയും.
Na sɛ ɛba sɛ wɔn a wɔpɛ wo kra no taataa wo so a, Awurade, wo Onyankopɔn, bɛgye wo, abɔ wo ho ban sɛdeɛ wɔbɔ ademudeɛ ho ban. Na wʼatamfoɔ nkwa deɛ, ɛbɛyera te sɛ aboɔ a wɔato firi ahwimmoɔ mu.
30 യഹോവ എന്റെ യജമാനനായ അങ്ങേക്കുവേണ്ടി വാഗ്ദാനംചെയ്തിരിക്കുന്ന നന്മകളെല്ലാം ചെയ്തുതന്ന് അങ്ങയെ ഇസ്രായേലിനു നായകനായി അവരോധിക്കുമ്പോൾ,
Sɛ Awurade di ɛbɔ a ɔhyɛɛ wo no nyinaa so ma wo, na ɔde wo di Israelhene a,
31 അകാരണമായി രക്തം ചിന്തിയതുകൊണ്ടോ സ്വന്തം കൈയാൽ പകപോക്കിയതുകൊണ്ടോ ഉള്ള മനസ്സാക്ഷിക്കുത്തലും വ്യഥാഭാരവും യജമാനന് ഉണ്ടാകുകയുമില്ല. യഹോവ എന്റെ യജമാനനു വിജയം നൽകുമ്പോൾ ഈ എളിയ ദാസിയെയും ഓർത്തുകൊള്ളണമേ!”
mma yei nnyɛ nkekaawa wɔ wʼabrabɔ mu. Na worensoa wʼahonim adesoa duruduru a ɛfiri mogyakaguo ne aweretɔ a ɛho nni mfasoɔ ho. Na sɛ Awurade yɛ saa nneɛma akɛseɛ yi ma wo a, mesrɛ wo, kae me!”
32 ദാവീദ് അബീഗയിലിനോടു പറഞ്ഞു: “എന്നെ എതിരേൽക്കാനായി ഇന്നു നിന്നെ അയച്ച, ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു സ്തോത്രം!
Dawid buaa Abigail sɛ, “Nhyira nka Awurade, Israel Onyankopɔn a wama woabɛhyia me ɛnnɛ.
33 നിന്റെ വിവേകം സ്തുത്യർഹംതന്നെ. രക്തപാതകവും സ്വന്തം കൈകൊണ്ടു പ്രതികാരവും ചെയ്യാതെ എന്നെ ഇന്നു തടഞ്ഞ നിന്റെ പ്രവൃത്തിയും പ്രശംസനീയംതന്നെ. അതിനാൽ നീ അനുഗൃഹീതയായിരിക്കട്ടെ!
Ɛda Awurade ase wɔ wʼadwene pa ho. Nhyira nka wo sɛ woamma me ankum ɔbarima no, na woamma mamfa me nsa antɔ wedeɛ.
34 നിന്നോടു ദ്രോഹം പ്രവർത്തിക്കുന്നതിൽനിന്ന് എന്നെത്തടഞ്ഞ ഇസ്രായേലിന്റെ ദൈവമായ ജീവനുള്ള യഹോവയാണെ, നീ എന്നെ എതിരേൽക്കാൻ തിടുക്കത്തിൽ വന്നില്ലായിരുന്നെങ്കിൽ നാളത്തെ പുലരിയിൽ നാബാലിന്റെ വംശത്തിൽപ്പെട്ട ഒരൊറ്റ പുരുഷപ്രജപോലും ജീവനോടെ ശേഷിക്കുമായിരുന്നില്ല.”
Na meka Awurade, Israel Onyankopɔn a wamma me manyɛ wo bɔne no ntam sɛ, sɛ woanka wo ho ammɛhyia me a, anka ɛbɛduru ɔkyena anɔpa no, na Nabal mmarima no mu baako koraa nte ase.”
35 അവൾ കൊണ്ടുവന്നിരുന്നത് ദാവീദ് അവളുടെ കൈയിൽനിന്നു സ്വീകരിച്ചു. പിന്നെ അദ്ദേഹം അവളോടു പറഞ്ഞു: “സമാധാനത്തോടെ വീട്ടിലേക്കു പൊയ്ക്കൊള്ളൂ! ഞാൻ നിന്റെ വാക്കു കൈക്കൊണ്ട് നിന്റെ മുഖം ആദരിച്ചിരിക്കുന്നു.”
Na Dawid gyee nʼakyɛdeɛ no, ka kyerɛɛ no sɛ, “Sane kɔ efie asomdwoeɛ mu. Yɛrenkum wo kunu no.”
36 അബീഗയിൽ നാബാലിന്റെ അടുത്ത് എത്തിയപ്പോൾ അയാൾ സ്വഭവനത്തിൽ രാജകീയമായ ഒരു വിരുന്നു നടത്തുകയായിരുന്നു. അയാൾ ഏറ്റവും ഉല്ലാസഭരിതനും മദ്യപിച്ചു മദോന്മത്തനും ആയിത്തീർന്നു. അതിനാൽ പിറ്റേദിവസം പ്രഭാതംവരെ അവൾ അയാളോടു യാതൊന്നും പറഞ്ഞില്ല.
Ɛberɛ a Abigail duruu fie no, ɔhunuu sɛ Nabal ato ɛpono kɛseɛ sɛ ɔhene. Na waboro nsã enti, wanka biribiara a ɛfa ɔne Dawid nhyiamu no ho ankyerɛ no kɔsii adekyeeɛ.
37 പ്രഭാതത്തിൽ നാബാൽ അയാളുടെ മദ്യലഹരി ഒഴിഞ്ഞ സമയത്ത് സകലകാര്യങ്ങളും ഭാര്യ അയാളോടു പറഞ്ഞു. ഇതു കേട്ടപ്പോൾ അയാളുടെ ഹൃദയം നിർജീവമായി; അയാൾ മരവിച്ചിരുന്നുപോയി.
Adeɛ kyeeɛ a nʼani so ada hɔ no, Abigail kaa nsɛm a asisi no kyerɛɛ no. Nabal tee nsɛm no, ɔbubu kaa mpa so.
38 ഏകദേശം പത്തുദിവസം കഴിഞ്ഞപ്പോൾ യഹോവ നാബാലിനെ പ്രഹരിക്കുകയാൽ അയാൾ മരിച്ചുപോയി.
Dadu akyi no, Awurade bɔɔ no ma ɔwuiɛ.
39 നാബാൽ മരിച്ചു എന്നു കേട്ടപ്പോൾ ദാവീദ് ഇപ്രകാരം പറഞ്ഞു: “എന്നോടു നിന്ദാപൂർവം പെരുമാറിയതിന് എനിക്കുവേണ്ടി നാബാലിനോടു വാദിച്ച യഹോവയ്ക്കു സ്തോത്രം! അവൻ തന്റെ ദാസനെ തിന്മ പ്രവർത്തിക്കുന്നതിൽനിന്നു തടയുകയും നാബാലിന്റെ അകൃത്യം അവന്റെ തലമേൽത്തന്നെ വീഴ്ത്തുകയും ചെയ്തിരിക്കുന്നു.” ഇതിനുശേഷം അബീഗയിൽ തന്റെ ഭാര്യയായിത്തീരുന്നതിനുള്ള താത്പര്യം അറിയിക്കുന്നതിനായി ദാവീദ് അവൾക്കു സന്ദേശംനൽകി.
Dawid tee sɛ Nabal awu no, ɔkaa sɛ, “Nhyira nka Awurade a watua Nabal ka na wamma mankum no. Nabal anya ne bɔne so akatua.” Na Dawid yɛɛ ntɛm soma kɔɔ Abigail nkyɛn, maa wɔkɔka kyerɛɛ no sɛ, ɔbɛware no.
40 ദാവീദിന്റെ ഭൃത്യന്മാർ കർമേലിൽ വന്ന് അബീഗയിലിനോടു പറഞ്ഞു: “തന്റെ ഭാര്യയായിരിക്കാൻ നിന്നെ കൂട്ടിക്കൊണ്ടു ചെല്ലുന്നതിനായി ദാവീദ് ഞങ്ങളെ അയച്ചിരിക്കുന്നു.”
Asomfoɔ no kɔɔ Karmel kɔka kyerɛɛ Abigail sɛ, “Dawid asoma yɛn sɛ yɛmmra mmɛbisa wo sɛ wobɛware no anaa?”
41 അവൾ സാഷ്ടാംഗം വീണു നമസ്കരിച്ചിട്ടു പറഞ്ഞു: “ഇതാ, അങ്ങയുടെ ദാസി, അങ്ങയെ സേവിപ്പാനും എന്റെ യജമാനന്റെ ഭൃത്യരുടെ പാദങ്ങൾ കഴുകാനും സന്നദ്ധയായവൾ!”
Ɔbɔɔ ne mu ase de nʼanim kyerɛɛ fam kaa sɛ, “Aane, masiesie me ho sɛ mɛsom Dawid asomfoɔ mpo.”
42 അബീഗയിൽ വേഗം എഴുന്നേറ്റ് കഴുതപ്പുറത്തുകയറി. അഞ്ചു പരിചാരികകളും അവളെ അനുഗമിച്ചു. അവൾ ദാവീദിന്റെ ഭൃത്യന്മാരുടെകൂടെപ്പോയി അദ്ദേഹത്തിനു ഭാര്യയായിത്തീർന്നു.
Ntɛm ara, Abigail huri tenaa nʼafunumu so, faa ne mmaawa baanum kaa ne ho, na ɔne Dawid asomfoɔ no kɔeɛ, na ɔbɛyɛɛ Dawid yere.
43 ദാവീദ് യെസ്രീൽക്കാരിയായ അഹീനോവമിനെയും വിവാഹംകഴിച്ചിരുന്നു; ഇരുവരും അദ്ദേഹത്തിന്റെ ഭാര്യമാരായിരുന്നു.
Dawid waree Ahinoam a ɔfiri Yesreel, na wɔn baanu bɛyɛɛ ne yerenom.
44 എന്നാൽ ശൗൽ തന്റെ മകളും ദാവീദിന്റെ ഭാര്യയുമായ മീഖളിനെ ഗാല്ലീമ്യനായ ലയീശിന്റെ മകൻ ഫൽതിക്കു കൊടുത്തിരുന്നു.
Na Saulo de ne babaa Mikal, Dawid yere, ama ɔbarima bi a ɔfiri Galim a ne din de Palti a na ɔyɛ Lais babarima.