< 1 പത്രൊസ് 5 >
1 ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾക്ക് സാക്ഷിയും ഇനി വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തിന്റെ പങ്കാളിയും നിങ്ങളുടെ ഒരു കൂട്ടുമുഖ്യനുമായ ഞാൻ നിങ്ങളുടെ മധ്യത്തിൽ ശുശ്രൂഷചെയ്യുന്ന സഭാമുഖ്യന്മാരെ ഉദ്ബോധിപ്പിക്കുന്നത്:
ᏗᎨᎦᏁᎶᏗ ᏥᎨᏣᏓᏑᏯ ᎦᏥᏔᏲᏎᎭ, ᎠᏴ ᎾᏍᏉ ᏨᏆᏁᎶᏗ ᎠᎴ ᏥᎦᏔᎯ ᏥᏌ ᎦᎶᏁᏛ ᎤᎩᎵᏲᏨᎢ, ᎠᎴ ᎾᏍᏉ ᎠᏇᏔᏗᏍᏗᏍᎩ ᎦᎸᏉᏗᏳ ᎬᏂᎨᏒ ᎢᎬᏁᏗ ᏥᎩ —
2 നിങ്ങളുടെ പരിപാലനത്തിന് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയിക്കുക; നിങ്ങൾ അതു ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്ന തരത്തിൽ, പിറുപിറുക്കലോടെയല്ല, പൂർണമനസ്സോടെ; ലാഭേച്ഛയോടെയല്ല, നിസ്വാർഥതയോടെതന്നെ ചെയ്യുക.
ᏕᏤᎶᎮᏍᏗ ᎤᎾᏓᏡᎬ ᎤᏁᎳᏅᎯ ᏧᏤᎵᎦ ᏥᎨᏣᏓᏑᏯ, ᏕᏥᎦᏘᏰᏍᏗ, ᎥᏞᏍᏗ ᎣᏏᏳ ᏂᏥᏰᎸᏒᎾ ᎣᏏᏳᏍᎩᏂ ᎢᏥᏰᎸᎯ ᎨᏎᏍᏗ, ᎠᎴ ᎥᏞᏍᏗ ᏧᎬᏩᎶᏗ ᎢᏥᎬᎥᏍᎬ ᏱᏅᏗᎦᎵᏍᏙᏗᏍᎨᏍᏗ, ᎣᏏᏳᏍᎩᏂ ᎢᏥᏰᎸᏒ ᏅᏗᎦᎵᏍᏙᏗᏍᎨᏍᏗ;
3 നിങ്ങളുടെ പരിപാലനത്തിൻകീഴിലുള്ള ജനങ്ങളെ അടക്കിഭരിക്കുകയല്ല; പിന്നെയോ അവരുടെമുമ്പാകെ നല്ല മാതൃകകളായിരിക്കുകയാണ് വേണ്ടത്.
ᎠᎴ ᏕᏥᎦᏘᏴ [ ᎤᏁᎳᏅᎯ ] ᏧᏤᎵᎦ ᏞᏍᏗ ᎤᏂᎬᏫᏳᎯ ᎾᎾᏛᏁᎲ ᏱᏂᏣᏛᏁᎮᏍᏗ, ᎦᎨᏣᏕᎶᏆᎡᏗᏍᎩᏂ ᎨᏎᏍᏗ ᎾᏍᎩ ᎤᎾᏓᏡᎬᎢ.
4 ഇങ്ങനെയായാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് ഒളിമങ്ങാത്ത മഹത്ത്വത്തിന്റെ കിരീടം ലഭിക്കും.
ᏄᎬᏫᏳᏒᏃ ᎠᏫ-ᏗᎦᏘᏯ ᎦᎾᏄᎪᏥᎸᎭ ᎡᏥᏅᏁᏗ ᎨᏎᏍᏗ ᎦᎸᏉᏗ ᎠᎵᏍᏚᎶ ᎠᏍᎪᎸᎩ ᏂᎨᏒᎾ.
5 അതുപോലെതന്നെ യുവാക്കളേ, നിങ്ങൾ സഭാമുഖ്യന്മാർക്കു വിധേയരാകുക. നിങ്ങൾ എല്ലാവരും വിനയം ധരിച്ചുകൊണ്ട് പരസ്പരം ശുശ്രൂഷിക്കുക. കാരണം, “ദൈവം അഹങ്കാരികളെ എതിർക്കുന്നു, എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു.”
ᏂᎯ ᎾᏍᏉ ᎢᏥᏫᏅ ᏕᏦᎯᏳᏎᏍᏗ ᏧᎾᏛᏐᏅᎯ; ᎥᎥ, ᏂᏥᎥᎢ ᏕᏣᏓᏙᎯᏳᏎᏍᏗ, ᎠᎴ ᎢᏣᏄᏬᏍᏕᏍᏗ ᎤᏓᏙᎵᏍᏗ ᎠᏓᏅᏓᏗᏍᏗ ᎨᏒᎢ; ᎤᏁᎳᏅᎯᏰᏃ ᎤᎾᏢᏉᏗ ᏓᏡᏗᏍᎪᎢ, ᎤᎾᏓᏙᎵᏍᏗᏍᎩᏂ ᎬᏩᎦᏗᏯ ᎤᏓᏙᎵᏍᏗ ᎨᏒ ᏓᎵᏍᎪᎸᏓᏁᎰᎢ.
6 അതുകൊണ്ട്, ദൈവത്തിന്റെ ശക്തിയേറിയ കരത്തിൻകീഴിൽ വിനയാന്വിതരായിരിക്കുക. അപ്പോൾ അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തും.
ᎾᏍᎩ ᎢᏳᏍᏗ ᎢᏣᏓᏙᎵᏍᏗ ᎨᏎᏍᏗ ᎤᏁᎳᏅᎯ ᎤᎵᏂᎩᏛ ᎤᏬᏰᏂ ᎭᏫᏂᏗᏢ ᏂᏣᏛᎾᏕᎬᎢ, ᎾᏍᎩᏃ ᎨᏥᏌᎳᏙᏗ ᎨᏎᏍᏗ ᎠᏎᎸᎯ ᎨᏒ ᎾᎯᏳᎢ.
7 ദൈവം നിങ്ങളുടെ സകലകാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കുകയാൽ നിങ്ങളുടെ എല്ലാ ആകുലചിന്തകളും ദൈവത്തിൽ സമർപ്പിക്കുക.
ᎠᎴ ᎾᏍᎩ ᏂᎦᏗᏳ ᎤᏪᎵᎯᏍᏗ ᎢᏤᎲ ᏤᏥᏲᎯᏏ, ᎾᏍᎩᏰᏃ ᎢᏣᏓᏅᏖᏍᎪᎢ.
8 ജാഗ്രതയുള്ളവർ ആയിരിക്കുക! സമചിത്തത പാലിക്കുക! നിങ്ങളുടെ വൈരിയായ പിശാച് ഗർജിക്കുന്ന സിംഹത്തെപ്പോലെ ആരെ കടിച്ചുകീറി തിന്നേണ്ടൂ എന്നു പരതിക്കൊണ്ട് പതുങ്ങി നടക്കുന്നു.
ᎢᏣᎵᏏᎾᎯᏍᏗ ᎨᏎᏍᏗ, ᎢᏥᏯᏫᏍᎨᏍᏗ, ᎢᏣᏡᏗᏍᎩᏰᏃ ᎠᏍᎩᎾ, ᏢᏓᏥ ᎤᏃᏕᎾ ᎤᏪᎷᎩ ᎾᏍᎩᏯ ᎡᏙᎭ ᏚᏲᎭ ᏧᏪᏰᏍᏗ.
9 വിശ്വാസത്തിൽ അടിയുറച്ച് നിന്നുകൊണ്ട് അവനെ ശക്തിയുക്തം എതിർക്കുക. ലോകമെമ്പാടുമുള്ള നിങ്ങളുടെ സഹോദരസമൂഹം ഇതേ ദുരിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നു എന്നുള്ള കാര്യം നിങ്ങളും അറിയുക.
ᎾᏍᎩ ᏤᏣᏟᏴᏏ, ᎤᎵᏂᎩᏛ ᎨᏎᏍᏗ ᎢᏦᎯᏳᏒᎢ, ᎢᏥᎦᏔᎭᏰᏃ ᎤᏠᏱ ᎠᎩᎵᏲᎢᏍᏗ ᎨᏒ ᎠᏂᎧᎵᎢᎲ ᎢᏣᎵᏅᏟ ᎡᎶᎯ ᏣᏁᎭ.
10 അൽപ്പകാലത്തേക്കുള്ള ഈ ഉപദ്രവസഹനത്തിനുശേഷം, ക്രിസ്തുവിലുള്ള ശാശ്വതതേജസ്സിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന സർവകൃപാലുവായ ദൈവം നിങ്ങളെ പുനഃസ്ഥാപിച്ച് ശക്തരാക്കി സുസ്ഥിരരായി നിലനിർത്തും. (aiōnios )
ᎠᏗᎾ ᎤᏁᎳᏅᎯ ᎤᏣᏔᏅᎯ ᎤᏓᏙᎵᏣᏘ ᎾᏍᎩ ᎢᎩᏯᏅᏛ ᏥᎩ ᎤᏤᎵ ᎤᎵᏍᏆᏗᏍᏗ ᏂᎨᏒᎾ ᎦᎸᏉᏗᏳ ᎨᏒ ᏫᎩᎷᎯᏍᏗᏱ, ᏥᏌ ᎦᎶᏁᏛ ᎠᎬᏗᏍᎬᎢ, ᎾᏍᎩ ᏞᎦ ᎢᏥᎩᎵᏲᏨᎯ ᎨᏎᏍᏗ, ᏂᏥᎪᎸᎾ ᏫᏂᏨᎦ, ᎠᎴ ᏫᏣᎵᏂᎪᎯᏍᏓ, ᎠᎴ ᎢᏣᎵᏂᎩᏛ ᏫᏂᏨᎦ, ᎠᎴ ᎦᏰᏥᏖᎸᏗ ᏂᎨᏒᎾ ᏫᏂᏨᎦ. (aiōnios )
11 സർവാധിപത്യം എന്നെന്നേക്കും അവിടത്തേക്കുള്ളതാകുന്നു. ആമേൻ. (aiōn )
ᎾᏍᎩ ᎤᏤᎵ ᎨᏎᏍᏗ ᎦᎸᏉᏗᏳ ᎨᏒ ᎠᎴ ᎤᎬᏫᏳᎯ ᎨᏒ ᏂᎪᎯᎸ ᎤᎵᏍᏆᏗᏍᏗ ᏂᎨᏒᎾ. ᎡᎺᏅ. (aiōn )
12 ഞാൻ വിശ്വസ്തസഹോദരനായി കാണുന്ന സില്വാനൊസിന്റെ സഹായത്താൽ, ഇതാണ് വാസ്തവമായി ദൈവകൃപയെന്ന്, നിങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സാക്ഷ്യപ്പെടുത്താനായിട്ടാണ് വളരെ ചുരുക്കമായി ഈ കാര്യങ്ങൾ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്. നിങ്ങൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ദൈവകൃപയാണ്; അതിൽ സുസ്ഥിരരായിരിക്കുക.
ᎢᏨᏲᏪᎳᏏ ᎦᏲᎵ ᏏᎷᏪᏂ ᎤᏅᏍᏗ ᎾᏍᎩ ᎦᎳᏏᏛᏗ ᏂᎨᏒᎾ ᎢᏣᎵᏅᏟ ᎦᏓᏅᏖᏍᎬᎢ, ᎢᏒᏔᏲᏎᎭ, ᎠᎴ ᎬᏂᎨᏒ ᏂᏨᏴᏁᎭ ᎾᏍᎩ ᎯᎠ ᎾᎿᎭᏥᏕᏥᏙᎦ ᎤᏙᎯᏳᏒ ᎤᏁᎳᏅᎯ ᎤᏓᏙᎵᏍᏗ ᎨᏒᎢ.
13 ബാബേലിൽ ഉള്ള നിങ്ങളുടെ സഹോദരിസഭയും എന്റെ മകൻ മർക്കോസും അഭിവാദനങ്ങൾ അറിയിക്കുന്നു.
ᏓᏓᎶᏂ ᎠᏁᎯ ᎨᎦᏑᏰᏛ ᏂᎯ ᎡᏣᏑᏰᏛ ᎨᏒ ᎾᏍᎩᏯᎢ ᏫᎨᏥᏲᎵᎭ, ᎠᎴ ᎾᏍᏉ ᎹᎦ ᎠᏇᏥ.
14 സ്നേഹചുംബനത്താൽ പരസ്പരം അഭിവാദ്യം ചെയ്യുക. ക്രിസ്തുവിലുള്ള നിങ്ങൾക്ക് എല്ലാവർക്കും സമാധാനം ഉണ്ടാകുമാറാകട്ടെ.
ᏕᏣᏓᏲᎵᎸᎭ ᎢᏨᏔᏅᎭ ᎠᏓᎨᏳᏗ ᏗᏓᏙᏪᏙᎥᏍᏗ ᎨᏒᎢ. ᏅᏩᏙᎯᏯᏛ ᎢᏤᎳᏗᏙᎮᏍᏗ ᏂᏥᎥ ᏥᏌ ᎦᎶᏁᏛ ᎡᏥᏯᎢ. ᎡᎺᏅ