< 1 പത്രൊസ് 4 >

1 ക്രിസ്തു ശരീരത്തിൽ കഷ്ടം സഹിച്ചതിനാൽ നിങ്ങളും അതുപോലെതന്നെ കഷ്ടം സഹിക്കാൻ സന്നദ്ധരായിരിക്കുക. കാരണം, ശാരീരിക കഷ്ടതകൾ പാപത്തിന് തടയിടുന്നു.
ⲁ̅ⲡⲉⲭⲥ ϭⲉ ⲁϥϣⲡ ϩⲓⲥⲉ ϩⲛ ⲧⲥⲁⲡⲝ ⲛⲧⲱⲧⲛ ϩⲱ ⲧⲏⲩⲧⲛ ϩⲱⲕ ⲙⲙⲱⲧⲛ ϩⲙ ⲡⲉⲓⲙⲉⲉⲩⲉ ϫⲉ ⲡⲉⲛⲧⲁϥⲙⲟⲩ ϩⲛ ⲧⲥⲁⲣⲝ ⲁϥⲗⲟ ϩⲙ ⲡⲛⲟⲃⲉ
2 തത്ഫലമായി ശാരീരിക കഷ്ടത അനുഭവിക്കുന്ന വ്യക്തി, പാപകരമായ മാനുഷികമോഹങ്ങൾ പൂർത്തീകരിക്കാനല്ല, മറിച്ച്, ശിഷ്ടായുസ്സ് ദൈവഹിതം അന്വേഷിക്കുന്നയാളായി ജീവിക്കും.
ⲃ̅ⲉⲧⲙⲧⲣⲉϥϣⲱⲡⲉ ϭⲉ ϩⲛ ⲛⲉⲡⲓⲑⲩⲙⲓⲁ ⲛⲛⲣⲱⲙⲉ ⲁⲗⲗⲁ ⲉⲣⲡⲕⲉⲥⲉⲉⲡⲉ ⲛⲛⲉϩⲟⲟⲩ ⲙⲡⲉϥⲱⲛϩ ϩⲙ ⲡⲟⲩⲱϣ ⲙⲡⲛⲟⲩⲧⲉ
3 കഴിഞ്ഞകാലങ്ങളിൽ, യെഹൂദേതരർ ഇഷ്ടപ്പെട്ടതും അവർ അനുവർത്തിച്ചുവന്നതുമായ, കുത്തഴിഞ്ഞ ജീവിതരീതി, ദുർമോഹം, മദ്യപാനം, മദിരോത്സവം, കൂത്താട്ടം, നിഷിദ്ധമായ വിഗ്രഹാരാധന തുടങ്ങിയവയിൽ നിങ്ങൾ ജീവിച്ചിരുന്നു.
ⲅ̅ϩⲱ ⲅⲁⲣ ⲉⲡⲉⲩⲟⲉⲓϣ ⲛⲧⲁϥⲟⲩⲉⲓⲛⲉ ⲉⲁⲧⲉⲧⲛⲉⲓⲣⲉ ⲙⲡⲟⲩⲱϣ ⲛⲛϩⲉⲑⲛⲟⲥ ⲉⲧⲉⲧⲛⲙⲟⲟϣⲉ ϩⲛ ⲛϫⲱϩⲙ ⲙⲛ ⲛⲉⲡⲓⲑⲩⲙⲓⲁ ⲙⲛ ⲛϯϩⲉ ⲙⲛ ⲛⲉⲛϫⲏⲣ ⲙⲛ ⲛⲥⲱⲱϥ ⲙⲛ ⲛⲉⲙⲛⲧⲣⲉϥϣⲙϣⲉ ⲉⲓⲇⲱⲗⲟⲛ ⲉⲧϫⲁϩⲙ
4 അവരുടെ അപരിഷ്കൃതവും നാശകരവുമായ ചര്യകളിൽ നിങ്ങൾ അവരോടൊപ്പം പങ്കു ചേരാത്തതിൽ അവർ അത്ഭുതപ്പെടുകയും നിങ്ങളെ ദുഷിക്കുകയുംചെയ്യുന്നു.
ⲇ̅ϩⲙ ⲡⲁⲓ ⲉϣⲁⲩⲣϣⲡⲏⲣⲉ ⲛⲧⲉⲧⲛⲡⲏⲧ ⲁⲛ ⲛⲙⲙⲁⲩ ϩⲛ ⲛⲉϩⲃⲏⲩⲉ ⲙⲙⲛⲧϣⲛⲁ ⲛⲥⲉϫⲓ ⲟⲩⲁ
5 എന്നാൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായംവിധിക്കാൻ തയ്യാറായിരിക്കുന്ന ദൈവത്തിനുമുമ്പാകെ അവർ കണക്കു ബോധിപ്പിക്കേണ്ടിവരും.
ⲉ̅ⲛⲁⲓ ⲉⲧⲛⲁϯ ⲗⲟⲅⲟⲥ ⲙⲡⲉⲧⲥⲃⲧⲱⲧ ⲉⲕⲣⲓⲛⲉ ⲛⲛⲉⲧⲟⲛϩ ⲙⲛ ⲉⲧⲙⲟⲟⲩⲧ
6 അതുകൊണ്ടാണ് ഇപ്പോൾ മൃതാവസ്ഥയിലിരിക്കുന്നവരോടും സുവിശേഷം പ്രസംഗിച്ചത്. അവർ സകലമനുഷ്യരെയുംപോലെ മരണത്തിന് വിധിക്കപ്പെടുന്നവരെങ്കിലും ആത്മാവിൽ ദൈവത്തെപ്പോലെ ജീവിക്കുന്നു.
ⲋ̅ⲉⲧⲃⲉ ⲡⲁⲓ ⲅⲁⲣ ⲁⲩⲉⲩⲁⲅⲅⲉⲗⲓⲍⲉ ⲛⲛⲕⲉⲣⲉϥⲙⲟⲟⲩⲧ ϫⲉⲕⲁⲥ ⲉⲩⲉⲕⲣⲓⲛⲉ ⲙⲙⲟⲟⲩ ⲕⲁⲧⲁ ⲣⲱⲙⲉ ϩⲛ ⲧⲥⲁⲣⲝ ⲛⲥⲉⲱⲛϩ ⲇⲉ ⲕⲁⲧⲁ ⲡⲛⲟⲩⲧⲉ ϩⲙ ⲡⲉⲡⲛⲁ
7 എന്നാൽ, സകലത്തിന്റെയും അന്ത്യം ആസന്നമായിരിക്കുന്നു. അതുകൊണ്ടു നിങ്ങൾ പ്രാർഥനയിൽ സമചിത്തതയും ജാഗ്രതയും പുലർത്തുക.
ⲍ̅ⲑⲁⲏ ⲇⲉ ⲛⲟⲩⲟⲛ ⲛⲓⲙ ⲁⲥϩⲱⲛ ⲉϩⲟⲩⲛ ϭⲙ ⲡⲉⲧⲛϩⲏⲧ ϭⲉ ⲛⲧⲉⲧⲛⲛⲏⲫⲉ ⲉⲛⲉϣⲗⲏⲗ
8 സർവോപരി പരസ്പരം അഗാധമായി സ്നേഹിക്കുക; സ്നേഹം സംഖ്യാതീതമായ പാപങ്ങൾ മറയ്ക്കുന്നു.
ⲏ̅ϩⲁⲑⲏ ⲛϩⲱⲃ ⲛⲓⲙ ⲉⲩⲛⲧⲏⲧⲛ ⲙⲙⲁⲩ ⲛⲧⲁⲅⲁⲡⲏ ⲉϩⲟⲩⲛ ⲉⲛⲉⲧⲛⲉⲣⲏⲩ ⲁϫⲛ ⲱϫⲛ ϫⲉ ϣⲁⲣⲉⲧⲁⲅⲁⲡⲏ ϩⲱⲃⲥ ⲉⲃⲟⲗ ⲉϫⲛ ⲟⲩⲙⲏⲏϣⲉ ⲛⲛⲟⲃⲉ
9 പരാതികൂടാതെ പരസ്പരം ആതിഥ്യമര്യാദ കാണിക്കുക.
ⲑ̅ⲉⲧⲉⲧⲛⲟ ⲙⲙⲁⲓ ϣⲙⲙⲟ ⲉϩⲟⲩⲛ ⲉⲛⲉⲧⲛⲉⲣⲏⲩ ⲁϫⲛ ⲕⲣⲙⲣⲙ
10 ദൈവത്തിൽനിന്നു ലഭിച്ച വിവിധ കൃപാദാനങ്ങളുടെ നല്ല കാര്യസ്ഥരായി ഓരോരുത്തരും തങ്ങൾക്കു ലഭിച്ചിരിക്കുന്ന ദാനങ്ങൾ മറ്റുള്ളവരെ സേവിക്കുന്നതിനായി ഉപയോഗിക്കുക.
ⲓ̅ⲡⲉⲭⲁⲣⲓⲥⲙⲁ ⲛⲧⲁⲡⲟⲩⲁ ⲡⲟⲩⲁ ϫⲓⲧϥ ⲉⲧⲉⲧⲛⲇⲓⲁⲕⲟⲛⲉⲓ ⲙⲙⲟϥ ⲛⲛⲉⲧⲛⲉⲣⲏⲩ ϩⲱⲥ ⲟⲓⲕⲟⲛⲟⲙⲟⲥ ⲉⲛⲁⲛⲟⲩϥ ⲛⲧⲉⲭⲁⲣⲓⲥ ⲙⲡⲛⲟⲩⲧⲉ ⲉⲧϣⲟⲃⲉ
11 പ്രസംഗിക്കുന്നയാൾ ദൈവത്തിന്റെ അരുളപ്പാടുകൾ പ്രസ്താവിക്കട്ടെ. ശുശ്രൂഷിക്കുന്നയാൾ ദൈവം നൽകിയ ശക്തിക്കനുസൃതമായി അതു ചെയ്യട്ടെ. അങ്ങനെ യേശുക്രിസ്തുവിലൂടെ ദൈവത്തിന്റെ നാമം എല്ലാവിധത്തിലും മഹത്ത്വപ്പെടട്ടെ. അവിടത്തേക്ക് മഹത്ത്വവും അധികാരവും എന്നെന്നേക്കും ഉണ്ടാകുമാറാകട്ടെ. ആമേൻ. (aiōn g165)
ⲓ̅ⲁ̅ⲡⲉⲧϣⲁϫⲉ ϩⲱⲥ ⲉϩⲉⲛϣⲁϫⲉ ⲛⲧⲉ ⲡⲛⲟⲩⲧⲉ ⲛⲉ ⲡⲉⲧⲇⲓⲁⲕⲟⲛⲉⲓ ϩⲱⲥ ⲉⲃⲟⲗ ϩⲓⲧⲛ ⲧϭⲟⲙ ⲉⲧⲉⲣⲉⲡⲛⲟⲩⲧⲉ ϯ ⲙⲙⲟⲥ ϫⲉⲕⲁⲥ ⲉⲣⲉⲡⲛⲟⲩⲧⲉ ϫⲓ ⲉⲟⲟⲩ ϩⲛ ϩⲱⲃ ⲛⲓⲙ ϩⲓⲧⲛ ⲓⲏⲥ ⲡⲉⲭⲥ ⲡⲁⲓ ⲉⲧⲉ ⲡⲱϥ ⲡⲉ ⲡⲉⲟⲟⲩ ⲙⲛ ⲡⲁⲙⲁϩⲧⲉ ϣⲁ ⲛⲓⲉⲛⲉϩ ϩⲁⲙⲏⲛ (aiōn g165)
12 പ്രിയരേ, നിങ്ങളുടെ മാറ്റുരയ്ക്കുന്ന അഗ്നിപരീക്ഷകൾ നേരിടുമ്പോൾ അസാധാരണമായത് എന്തോ സംഭവിച്ചു എന്നതുപോലെ അത്ഭുതപ്പെടരുത്;
ⲓ̅ⲃ̅ⲛⲁⲙⲉⲣⲁⲧⲉ ⲙⲡⲣⲣ ϣⲡⲏⲣⲉ ⲙⲡⲧⲙϩⲟ ⲉⲧⲛϩⲏⲧ ⲧⲏⲩⲧⲛ ⲉⲧϣⲟⲟⲡ ⲛⲏⲧⲛ ⲉⲩϫⲱⲛⲧ ϩⲱⲥ ⲉⲩϩⲱⲃ ⲛⲃⲣⲣⲉ ⲡⲉⲧⲧⲁϩⲟ ⲙⲙⲱⲧⲛ
13 ക്രിസ്തുവിന്റെ കഷ്ടതകളിൽ നിങ്ങൾ പങ്കാളികളാകുന്നതിൽ ആനന്ദിക്കുകയാണ് വേണ്ടത്. അങ്ങനെ അവിടത്തെ മഹത്ത്വം വെളിപ്പെടുമ്പോൾ നിങ്ങൾക്ക് അത്യധികം ആനന്ദിക്കാൻ സാധിക്കും.
ⲓ̅ⲅ̅ⲁⲗⲗⲁ ⲕⲁⲧⲁ ⲑⲉ ⲉⲧⲉⲧⲛⲕⲟⲓⲛⲱⲛⲉⲓ ⲙⲙⲟⲕϩⲥ ⲙⲡⲉⲭⲥ ⲣⲁϣⲉ ⲛⲏⲧⲛ ϫⲉⲕⲁⲥ ⲟⲛ ⲉⲧⲉⲧⲛⲣⲁϣⲉ ϩⲙ ⲡϭⲱⲗⲡ ⲉⲃⲟⲗ ⲙⲡⲉϥⲉⲟⲟⲩ ⲉⲧⲉⲧⲛⲧⲉⲗⲏⲗ
14 നിങ്ങൾ ക്രിസ്തുവിന്റെ നാമംമൂലം അവഹേളിക്കപ്പെടുന്നെങ്കിൽ, അനുഗ്രഹിക്കപ്പെട്ടവരാണ്. കാരണം, മഹത്ത്വത്തിന്റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടെമേൽ അധിവസിക്കുന്നു.
ⲓ̅ⲇ̅ⲉϣϫⲉ ⲥⲉⲛⲟϭⲛⲉϭ ⲙⲙⲱⲧⲛ ⲉⲧⲃⲉ ⲡⲣⲁⲛ ⲙⲡⲉⲭⲥ ⲛⲁⲓⲁⲧ ⲧⲏⲩⲧⲛ ϫⲉ ⲡⲉⲡⲛⲁ ⲙⲡⲉⲟⲟⲩ ⲙⲛ ⲧϭⲟⲙ ⲙⲡⲛⲟⲩⲧⲉ ⲁϥⲙⲧⲟⲛ ⲙⲙⲟϥ ⲉϫⲛ ⲧⲏⲩⲧⲛ ⲕⲁⲧⲁⲣⲟⲟⲩ ⲙⲉⲛ ⲉⲩϫⲓ ⲟⲩⲁ ⲉⲣⲟϥ ⲕⲁⲧⲁⲣⲱⲧⲛ ⲇⲉ ⲉϥϫⲓ ⲉⲟⲟⲩ
15 നിങ്ങൾ കൊലപാതകിയോ മോഷ്ടാവോ ദുഷ്കർമിയോ അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നയാളോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടത്.
ⲓ̅ⲉ̅ⲙⲡⲣⲧⲣⲉⲗⲁⲁⲩ ⲅⲁⲣ ⲙⲙⲱⲧⲛ ϣⲡ ϩⲓⲥⲉ ϩⲱⲥ ⲫⲟⲛⲉⲩⲥ ⲏ ⲣⲉϥϩⲱϥⲧ ⲏ ⲛⲣⲉϥⲣⲡⲉⲑⲟⲟⲩ ⲏ ⲙⲁⲓⲡⲉⲧⲉ ⲛⲡⲱϥ ⲁⲛ ⲡⲉ
16 ക്രിസ്ത്യാനിയായിട്ട് പീഡനം സഹിക്കുന്നതിൽ ലജ്ജിക്കേണ്ടതില്ല; മറിച്ച്, ക്രിസ്തുവിന്റെ നാമം വഹിച്ചുകൊണ്ട് ദൈവത്തെ മഹത്ത്വപ്പെടുത്തുകയാണു വേണ്ടത്.
ⲓ̅ⲋ̅ⲉϣⲱⲡⲉ ⲇⲉ ϩⲱⲥ ⲭⲣⲓⲥⲧⲓⲁⲛⲟⲥ ⲙⲡⲣⲧⲣⲉϥϣⲓⲡⲉ ⲁⲗⲗⲁ ⲙⲁⲣⲉϥϯ ⲉⲟⲟⲩ ⲇⲉ ⲙⲡⲛⲟⲩⲧⲉ ⲉϩⲣⲁⲓ ⲉϫⲙ ⲡⲉⲓⲣⲁⲛ
17 ദൈവഭവനത്തിൽ ന്യായവിധി ആരംഭിക്കാൻ സമയം ആസന്നമായിരിക്കുന്നു; അത് നമ്മിലാണ് ആരംഭിക്കുന്നതെങ്കിൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ ഗതി എന്തായിരിക്കും!
ⲓ̅ⲍ̅ϫⲉ ⲁⲡⲉⲟⲩⲟⲉⲓϣ ϣⲱⲡⲉ ⲛⲧⲉⲡϩⲁⲡ ⲁⲣⲭⲉⲓ ⲉⲃⲟⲗ ϩⲙ ⲡⲏⲓ ⲙⲡⲛⲟⲩⲧⲉ ⲉϣϫⲉ ϥⲛⲁⲣ ϣⲟⲣⲡ ⲇⲉ ⲙⲙⲟⲛ ⲉⲓ ⲟⲩ ⲧⲉ ⲧⲑⲁⲏ ⲛⲛⲉⲧⲟ ⲛⲁⲧⲥⲱⲧⲙ ⲛⲥⲁ ⲡⲉⲩⲁⲅⲅⲉⲗⲓⲟⲛ ⲙⲡⲛⲟⲩⲧⲉ
18 “നീതിനിഷ്ഠർ രക്ഷപ്രാപിക്കുന്നത് ദുഷ്കരമെങ്കിൽ, അഭക്തരുടെയും പാപികളുടെയും ഗതി എന്താകും!”
ⲓ̅ⲏ̅ⲁⲩⲱ ⲉϣϫⲉ ⲙⲟⲅⲓⲥ ⲉⲣⲉⲡⲇⲓⲕⲁⲓⲟⲥ ⲛⲁⲟⲩϫⲁⲓ ⲉⲓ ⲉⲣⲉⲡⲁⲥⲉⲃⲏⲥ ⲙⲛ ⲡⲣⲉϥⲣⲛⲟⲃⲉ ⲛⲁⲟⲩⲱⲛϩ ⲉⲃⲟⲗ ⲧⲱⲛ
19 അതുകൊണ്ട്, ദൈവഹിതപ്രകാരം കഷ്ടം അനുഭവിക്കുന്നവർ, വിശ്വസ്തനായ സ്രഷ്ടാവിനു തങ്ങളെത്തന്നെ സമർപ്പിച്ചുകൊണ്ട് നന്മ പ്രവർത്തിച്ചുകൊണ്ടിരിക്കട്ടെ.
ⲓ̅ⲑ̅ϩⲱⲥⲇⲉ ϭⲉ ⲛⲛⲕⲟⲟⲩⲉ ⲉⲧϣⲡ ϩⲓⲥⲉ ⲕⲁⲧⲁ ⲡⲟⲩⲱϣ ⲙⲡⲛⲟⲩⲧⲉ ⲙⲁⲣⲟⲩϭⲟⲓⲗⲉ ⲛⲛⲉⲩⲯⲩⲭⲏ ⲉⲡⲣⲉϥⲥⲱⲛⲧ ⲙⲡⲓⲥⲧⲟⲥ ϩⲛ ⲟⲩⲙⲛⲧⲣⲉϥⲣ ⲡⲉⲧⲛⲁⲛⲟⲩϥ

< 1 പത്രൊസ് 4 >