< 1 രാജാക്കന്മാർ 6 >
1 ഇസ്രായേൽജനം ഈജിപ്റ്റിൽനിന്ന് യാത്രപുറപ്പെട്ടുവന്നതിന്റെ നാനൂറ്റി എൺപതാംവർഷം—ശലോമോൻ ഇസ്രായേലിൽ ഭരണമേറ്റതിന്റെ നാലാംവർഷം—രണ്ടാംമാസമായ സീവുമാസത്തിൽ അദ്ദേഹം യഹോവയ്ക്ക് ഒരു ആലയം നിർമിക്കാൻ ആരംഭിച്ചു.
Et l'an quatre cent quatre-vingt après la sortie des enfants d'Israël hors du pays d'Egypte, dans la quatrième année, au mois de Ziv (c'est le second mois), du règne de Salomon sur Israël, il se mit à édifier la Maison en l'honneur de l'Éternel.
2 ശലോമോൻരാജാവ് യഹോവയ്ക്കു നിർമിച്ച ദൈവാലയം അറുപതുമുഴം നീളവും ഇരുപതുമുഴം വീതിയും മുപ്പതുമുഴം ഉയരവും ഉള്ളതായിരുന്നു.
Et la Maison que le Roi Salomon bâtit en l'honneur de l'Éternel, avait soixante coudées de longueur et vingt coudées de largeur et trente coudées de hauteur.
3 ആലയത്തിന്റെ വിശാലമായ മുറിക്കു മുമ്പിലുള്ള മണ്ഡപത്തിന്, ആലയത്തിന്റെ വീതിക്കൊത്തവണ്ണം, ഇരുപതുമുഴം നീളവും മുൻവശത്തേക്കു പത്തുമുഴം വീതിയിൽ തള്ളിനിൽക്കുന്നതുമായിരുന്നു.
Et le Vestibule au front du Temple de la Maison avait vingt coudées dans sa longueur, faisant face à la largeur de l'édifice, et dix coudées dans sa largeur à partir du front de l'édifice.
4 ദൈവാലയഭിത്തിക്കിണങ്ങിയ ജനാലകളും അദ്ദേഹം പണിയിച്ചു.
Et il ménagea au bâtiment des fenêtres munies de jalousies en barreaux de clôture.
5 ദൈവാലയത്തിന്റെ വിശാലമായ മുറിയുടെയും അന്തർമന്ദിരത്തിന്റെയും ഇടയ്ക്ക് ആലയത്തിന്റെ ഭിത്തിയോടുചേർത്ത് ചുറ്റും മൂന്നു നിലകളിലായി അനേകം മുറികൾ നിർമിച്ചു.
Et il flanqua le mur du bâtiment d'une substruction qui l'entourait, attenante aux murs de l'édifice dans leur pourtour, (c'est-à-dire) du Temple et du Sanctuaire, et y pratiqua des chambres latérales étagées à l'entour.
6 പുറമേയുള്ള ഭിത്തിയുടെ ഒന്നാംനില അഞ്ചുമുഴവും രണ്ടാംനില ആറുമുഴവും മൂന്നാംനില ഏഴുമുഴവും വീതിയുള്ളതായിരുന്നു. ദൈവാലയഭിത്തിക്കുള്ളിലേക്ക് തുലാങ്ങൾ തുളച്ചുകടക്കാതിരിക്കുന്നതിനായി ചുറ്റും ഗളങ്ങൾ നിർമിച്ച് അവ അതിൽ ഘടിപ്പിച്ചു.
L'étage inférieur avait cinq coudées en largeur, le mitoyen, six coudées en largeur, et le troisième, sept coudées en largeur; car il avait ménagé des saillies au bâtiment tout autour en dehors pour n'avoir pas à entamer les murs de l'édifice.
7 ദൈവാലയനിർമാണത്തിന് പാറമടയിൽവെച്ചുതന്നെ ചെത്തിയൊരുക്കിയ കല്ലുകൾമാത്രമാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട്, പണിസ്ഥലത്ത് ചുറ്റികയുടെയോ മഴുവിന്റെയോ മറ്റ് യാതൊരു ഇരുമ്പായുധങ്ങളുടെയോ ശബ്ദവും കേൾക്കാനുണ്ടായിരുന്നില്ല.
Et le bâtiment, lorsqu'il fut élevé, fut construit de pierres complètement préparées quant à la taille; et ni marteau, ni ciseau, ni outil de fer quelconque ne furent entendus dans l'édifice durant sa construction.
8 താഴത്തെ നിലയിലേക്കുള്ള പ്രവേശനം ദൈവാലയത്തിന്റെ തെക്കുവശത്തായിരുന്നു. അവിടെനിന്ന് ഗോവണിവഴി രണ്ടാംനിലയിലേക്കും അവിടെനിന്ന് മൂന്നാംനിലയിലേക്കും പ്രവേശിക്കാമായിരുന്നു.
Une porte de l'étage inférieur se trouvait au côté droit du bâtiment, et par un escalier à vis on montait à l'étage mitoyen, et de l'étage mitoyen au troisième.
9 ഇവ്വിധത്തിൽ അദ്ദേഹം ആലയനിർമാണം പൂർത്തീകരിക്കുകയും ദേവദാരുത്തുലാങ്ങളും പലകകളുംകൊണ്ട് മച്ചിടുകയും ചെയ്തു.
C'est ainsi qu'il bâtit la Maison et l'acheva, et il couvrit l'édifice de pièces de bois en arc et de rangées de cèdres.
10 ആലയത്തിനുചുറ്റും അദ്ദേഹം നിർമിച്ച വശത്തോടുചേർന്ന അറകൾ ഓരോന്നിന്റെയും ഉയരം അഞ്ചുമുഴംവീതമായിരുന്നു. ദേവദാരുത്തുലാങ്ങൾകൊണ്ട് അവ ആലയത്തോടു പരസ്പരം ബന്ധിച്ചിരുന്നു.
Et chacun des étages qui entouraient tout l'édifice, fut élevé à cinq coudées de hauteur et lié au bâtiment par du cèdre.
11 ഈ സമയത്ത് ശലോമോന് യഹോവയുടെ അരുളപ്പാടുണ്ടായി:
Et la parole de l'Éternel fut adressée à Salomon en ces termes: Quant à cette Maison que tu construis,
12 “നീ നിർമിക്കുന്ന ഈ ദൈവാലയത്തെ സംബന്ധിച്ചിടത്തോളം നീ എന്റെ ഉത്തരവുകൾ പിൻതുടരുകയും എന്റെ നിയമങ്ങൾ പ്രമാണിക്കുകയും എന്റെ കൽപ്പനകളെല്ലാം പാലിച്ച് അവ അനുസരിക്കുകയും ചെയ്യുമെങ്കിൽ, ഞാൻ നിന്റെ പിതാവായ ദാവീദിനോടു ചെയ്ത വാഗ്ദാനം ഞാൻ നിന്നിലൂടെ നിവർത്തിക്കും.
si tu prends mes statuts pour guides, exécutes mes lois et gardes tous mes commandements pour les suivre, je mettrai à effet sur toi la promesse que j'ai faite à David, ton père,
13 ഞാൻ ഇസ്രായേലിന്റെ മധ്യേ വസിക്കും; എന്റെ ജനമായ ഇസ്രായേലിനെ ഞാൻ ഉപേക്ഷിക്കുകയുമില്ല.”
et j'habiterai au milieu des enfants d'Israël, et n'abandonnerai point mon peuple d'Israël.
14 അങ്ങനെ ശലോമോൻ ദൈവാലയനിർമാണം പൂർത്തിയാക്കി.
Salomon bâtit donc la Maison et l'acheva.
15 ദൈവാലയഭിത്തിയുടെ ഉൾവശം, തറമുതൽ മച്ചുവരെ, അദ്ദേഹം ദേവദാരുപ്പലകകൾകൊണ്ട് പാകിമറച്ചു; തറമുഴുവനും സരളമരപ്പലകകൾകൊണ്ട് പാകിയുറപ്പിച്ചു.
Et il construisit en cèdre les parois intérieures de l'édifice; du sol de l'édifice jusqu'aux poutres du plafond, le revêtement intérieur ayant été fait de bois, il revêtit le sol de l'édifice d'un parquet de cyprès.
16 ദൈവാലയത്തിനുള്ളിലായി ഒരു അന്തർമന്ദിരം—അതിവിശുദ്ധസ്ഥലം—നിർമിക്കുന്നതിനായി ആലയത്തിന്റെ പിൻഭാഗത്ത് ഇരുപതുമുഴം നീളത്തിലുള്ള സ്ഥലം തറമുതൽ മച്ചുവരെ ദേവദാരുപ്പലകകൾകൊണ്ട് അദ്ദേഹം വേർതിരിച്ചു.
Et il recouvrit les vingt coudées à partir du fond de l'édifice d'ais de cèdre, du sol aux poutres, et il disposa l'intérieur en Sanctuaire, en Lieu Très-Saint.
17 അന്തർമന്ദിരത്തിന്റെ മുൻഭാഗത്തുള്ള ആലയത്തിന്റെ വിശാലമായ മുറിക്ക് നാൽപ്പതുമുഴം അവശേഷിച്ചിരുന്നു.
Et l'édifice avait quarante coudées, c'est-à-dire, le Temple devant [le Sanctuaire].
18 ദൈവാലയത്തിന്റെ ഉൾഭാഗം ദേവദാരുപ്പലകകൾകൊണ്ട് പൊതിഞ്ഞിരുന്നു. അവയിൽ കായ്കളുടെയും വിടർന്ന പുഷ്പങ്ങളുടെയും രൂപങ്ങൾ കൊത്തിവെച്ചിരുന്നു. സകലതും ദേവദാരുകൊണ്ടായിരുന്നു; കല്ല് അശേഷം ദൃശ്യമായിരുന്നില്ല.
Et le dedans de l'édifice était pur cèdre, bas-reliefs sculptés en coloquintes et fleurs épanouies, le tout de cèdre; on n'y voyait pas de pierres.
19 യഹോവയുടെ ഉടമ്പടിയുടെ പേടകം സ്ഥാപിക്കുന്നതിനായി അദ്ദേഹം ദൈവാലയത്തിനുള്ളിൽ അന്തർമന്ദിരം ഒരുക്കി.
Et au centre de la Maison intérieurement il disposa un Sanctuaire pour y placer l'Arche de l'Alliance de l'Éternel.
20 അതിന് ഇരുപതുമുഴം നീളവും ഇരുപതുമുഴം വീതിയും ഇരുപതുമുഴം ഉയരവും ഉണ്ടായിരുന്നു. അതിന്റെ ഉൾഭാഗം സ്വർണംകൊണ്ടു പൊതിഞ്ഞു. ദേവദാരുനിർമിതമായ ധൂപപീഠവും സ്വർണംകൊണ്ടു പൊതിഞ്ഞു.
D'ailleurs le Sanctuaire avait vingt coudées de longueur et vingt coudées de largeur et vingt coudées de hauteur, et il en fit le revêtement de l'or le plus pur, et le revêtement de l'Autel, de bois de cèdre.
21 ദൈവാലയത്തിന്റെ അന്തർഭാഗം ശലോമോൻ സ്വർണംകൊണ്ടു പൊതിഞ്ഞു. അന്തർമന്ദിരത്തിനുമുമ്പിൽ കുറുകെ അദ്ദേഹം സ്വർണച്ചങ്ങല കൊളുത്തിയിട്ടു.
Et Salomon recouvrit à l'intérieur la Maison de l'or le plus pur, et il fit passer au moyen de chaînettes d'or [le Voile] devant le Sanctuaire, qu'il avait recouvert d'or.
22 അങ്ങനെ, ദൈവാലയത്തിന്റെ ഉൾഭാഗംമുഴുവൻ സ്വർണംകൊണ്ടു പൊതിഞ്ഞു. അന്തർമന്ദിരത്തിലെ യാഗപീഠവും സ്വർണംകൊണ്ടു പൊതിഞ്ഞു.
Et il recouvrit d'or toute la Maison, la totalité de la Maison dans son entier, et recouvrit d'or tout l'Autel qui était devant le Sanctuaire.
23 അന്തർമന്ദിരത്തിനുള്ളിൽ, ഓരോന്നിനും പത്തുമുഴംവീതം ഉയരമുള്ള, രണ്ടു കെരൂബുകളെ ശലോമോൻ ഒലിവുമരംകൊണ്ടു നിർമിച്ച് ഉറപ്പിച്ചുനിർത്തി.
Et il fit dans le Sanctuaire deux Chérubins d'olivier sauvage, ayant dix coudées de hauteur.
24 കെരൂബിന്റെ ഒരു ചിറകിന് അഞ്ചുമുഴം നീളം, മറ്റേ ചിറകിനും അഞ്ചുമുഴം നീളം; ചിറകിന്റെ ഒരു അഗ്രംമുതൽ മറ്റേ ചിറകിന്റെ അഗ്രംവരെ പത്തുമുഴം നീളം.
Et l'une des ailes d'un Chérubin avait cinq coudées, et la seconde aile d'un Chérubin avait cinq coudées, dix coudées d'un bout de ses ailes à l'autre bout de ses ailes.
25 രണ്ടാമത്തെ കെരൂബിന്റെ അളവും പത്തുമുഴംതന്നെ ആയിരുന്നു. കാരണം ആകൃതിയിലും അളവിലും രണ്ടു കെരൂബുകളും ഒരുപോലെതന്നെ ആയിരുന്നു.
Et le second Chérubin avait aussi dix coudées: une même mesure et une même taille pour les deux Chérubins.
26 ഓരോ കെരൂബിന്റെയും ഉയരവും പത്തുമുഴംതന്നെ ആയിരുന്നു.
L'un des deux Chérubins avait dix coudées de hauteur, et l'autre de même.
27 ദൈവാലയത്തിന്റെ അന്തർമന്ദിരത്തിനുള്ളിൽ അദ്ദേഹം അവ സ്ഥാപിച്ചു; കെരൂബുകളുടെ ചിറകുകൾ വിടർന്നിരുന്നു. ഒരു കെരൂബിന്റെ ഒരു ചിറക് ഒരു ഭിത്തിയിൽ തൊട്ടിരുന്നു; മറ്റേ കെരൂബിന്റെ മറ്റേ ചിറക് മറ്റേ ഭിത്തിയിലും. അന്തർമന്ദിരത്തിന്റെ ഒത്തമധ്യത്തിൽ ഇരുകെരൂബുകളുടെയും ചിറകുകൾതമ്മിൽ തൊട്ടിരുന്നു.
Et il plaça les Chérubins au centre de l'édifice intérieur, et ils avaient les ailes déployées, de telle sorte que l'aile de l'un touchait à la paroi, et l'aile du second à l'autre paroi, et que leurs ailes se rencontraient bout à bout au centre de l'édifice.
28 അദ്ദേഹം കെരൂബുകളെ സ്വർണം പൊതിഞ്ഞു.
Et il recouvrit d'or les Chérubins.
29 ആലയത്തിന്റെ ചുറ്റോടുചുറ്റുമുള്ള ഭിത്തികളിലെല്ലാം—അകത്തെ മുറികളുടെയും പുറത്തെ മുറികളുടെയും ഭിത്തികളിലെല്ലാം—കെരൂബുകൾ, ഈന്തപ്പന, വിടർന്ന പൂക്കൾ ഇവയുടെ രൂപങ്ങൾ അദ്ദേഹം കൊത്തിച്ചു.
Et à toutes les parois de la Maison il fit de tous les côtés des ciselures en relief représentant des Chérubins et des palmes et des fleurs épanouies, à l'intérieur et à l'extérieur.
30 ആലയത്തിന്റെ അകത്തും പുറത്തുമുള്ള മുറികളുടെയെല്ലാം തറയും അദ്ദേഹം സ്വർണംകൊണ്ടു പൊതിഞ്ഞു.
Et il recouvrit d'or le sol de l'édifice, à l'intérieur et à l'extérieur.
31 അന്തർമന്ദിരത്തിലേക്കു പ്രവേശിക്കുന്നതിന് അദ്ദേഹം ഒലിവുമരംകൊണ്ടു വാതിലുകൾ നിർമിച്ചു. കട്ടിളകൾക്ക് പഞ്ചഭുജാകൃതിയാണ് ഉണ്ടായിരുന്നത്.
Et il forma la porte du Sanctuaire de battants de bois d'olivier sauvage et donna à la saillie des jambages le cinquième [de l'épaisseur de la muraille].
32 ഒലിവുപലകകൾകൊണ്ടുതന്നെയുള്ള ഇരുകതകുകളിലും അദ്ദേഹം കെരൂബുകളുടെയും ഈന്തപ്പനകളുടെയും വിടർന്ന പൂക്കളുടെയും രൂപങ്ങൾ കൊത്തിച്ചു. കെരൂബുകളെയും ഈന്തപ്പനകളെയും കാച്ചിത്തെളിച്ച സ്വർണംകൊണ്ടു പൊതിഞ്ഞു.
Et sur les deux battants de bois d'olivier sauvage il cisela en relief des Chérubins et des palmes et des fleurs épanouies, et fit un revêtement d'or, et il étendit l'or sur les Chérubins et les palmes.
33 ഈ വിധത്തിൽത്തന്നെ വിശാലമായ മുറിയിലേക്കുള്ള പ്രവേശനത്തിന് ചതുർഭുജാകൃതിയിലുള്ളതും ഒലിവുമരത്തിൽ തീർത്തതുമായ കട്ടിളക്കാലുകൾ അദ്ദേഹം നിർമിച്ചു.
Il fit ainsi à la porte du Temple des jambages de bois d'olivier sauvage ayant le quart [de l'épaisseur de l'entrée], et une porte à battants de bois de cyprès,
34 അതിന് അദ്ദേഹം സരളമരപ്പലകകൾകൊണ്ടു കതകു നിർമിച്ചു. കതകിന്റെ രണ്ടു പാളികൾക്കും ഈരണ്ടു മടക്കുപാളി ഉണ്ടായിരുന്നു.
l'un des battants formé de deux ais versatiles, et l'autre battant formé de deux ais versatiles.
35 അവയുടെമേലും അദ്ദേഹം കെരൂബുകളുടെയും ഈന്തപ്പനകളുടെയും വിടർന്ന പൂക്കളുടെയും രൂപങ്ങൾ കൊത്തിച്ചു. ആ കൊത്തുപണികളുടെമേലും ഒരുപോലെ സ്വർണം അടിച്ചുപതിച്ച് അവയെല്ലാം സ്വർണംകൊണ്ടു പൊതിഞ്ഞു.
Et il cisela des Chérubins et des palmes et des fleurs épanouies et les recouvrit d'or étendu sur la ciselure.
36 ചെത്തിയൊരുക്കിയ മൂന്നുവരി കല്ലും മിനുക്കിയ ഒരുവരി ദേവദാരുത്തുലാനുംകൊണ്ട് അദ്ദേഹം അകത്തെ അങ്കണം പണിയിച്ചു.
Et pour former les parois intérieures il éleva trois rangées de pierres de taille surmontées d'une rangée de madriers de cèdres.
37 നാലാമാണ്ടിൽ സീവുമാസത്തിൽ യഹോവയുടെ ആലയത്തിന് അടിസ്ഥാനം ഇട്ടിരുന്നു.
L'an quatre fut fondée la Maison de l'Éternel au mois de Ziv,
38 പതിനൊന്നാമാണ്ടിൽ എട്ടാംമാസമായ ബൂൽമാസത്തിൽ ദൈവാലയം, അതിന്റെ സകലഭാഗങ്ങളുമായി, അതിന്റെ മാതൃക അനുസരിച്ചുതന്നെ, പണിതുതീർത്തു. അങ്ങനെ ആലയം പണിയുന്നതിന് അദ്ദേഹത്തിന് ഏഴുവർഷം വേണ്ടിവന്നു.
et l'an onze au mois de Boul (qui est le huitième mois) la Maison fut achevée dans tous ses détails et la totalité de son plan, et l'on y travailla sept ans.