< 1 കൊരിന്ത്യർ 5 >

1 നിങ്ങൾക്കിടയിൽ, നിഷിദ്ധസംഗമം ഉള്ളതായി വാസ്തവമായും കേൾക്കുന്നു: ഒരാൾ തന്റെ പിതാവിന്റെ ഭാര്യയെ സ്വന്തമാക്കിയിരിക്കുന്നു. ഇത് യെഹൂദേതരരുടെ മധ്യത്തിൽപോലും ഇല്ലാത്ത ദുർനടപ്പാണ്.
ܤܟܐ ܡܫܬܡܥܐ ܒܝܢܬܟܘܢ ܙܢܝܘܬܐ ܘܕܐܝܟ ܗܕܐ ܙܢܝܘܬܐ ܐܝܕܐ ܕܐܦܠܐ ܒܝܬ ܚܢܦܐ ܡܫܬܡܗܐ ܥܕܡܐ ܕܢܤܒ ܒܪܐ ܐܢܬܬ ܐܒܘܗܝ
2 എന്നിട്ടും നിങ്ങൾ അഹങ്കരിക്കുന്നു! നിങ്ങൾ വിലപിച്ച് അതു പ്രവർത്തിച്ചവനെ നിങ്ങൾക്കിടയിൽനിന്ന് പുറത്താക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്?
ܘܐܢܬܘܢ ܚܬܝܪܝܢ ܐܢܬܘܢ ܘܠܐ ܕܝܢ ܝܬܝܪܐܝܬ ܝܬܒܬܘܢ ܒܐܒܠܐ ܕܢܫܬܩܠ ܡܢ ܒܝܢܬܟܘܢ ܗܘ ܡܢ ܕܗܢܐ ܤܘܥܪܢܐ ܤܥܪ
3 ഞാൻ ശാരീരികമായി നിങ്ങളോടൊപ്പം ഇല്ലെങ്കിലും ആത്മാവിൽ നിങ്ങളോടൊപ്പമുണ്ട്. ഇതു പ്രവർത്തിച്ചവനെ ആത്മികമായി നിങ്ങളോടൊപ്പമുള്ള ഒരാളെപ്പോലെ ഞാൻ നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ നേരത്തേതന്നെ വിധിച്ചിരിക്കുന്നു.
ܐܢܐ ܓܝܪ ܟܕ ܪܚܝܩ ܐܢܐ ܡܢܟܘܢ ܒܦܓܪ ܘܩܪܝܒ ܐܢܐ ܠܟܘܢ ܒܪܘܚ ܡܢ ܟܕܘ ܕܢܬ ܐܝܟ ܩܪܝܒܐ ܠܗܘ ܡܢ ܕܗܕܐ ܤܥܪ
4 നിങ്ങൾ അവിടത്തെ നാമത്തിൽ ഒരുമിച്ചുകൂടുമ്പോൾ, ആത്മാവിൽ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയും നമ്മുടെ കർത്താവായ യേശുവിന്റെ ശക്തി സന്നിഹിതമായിരിക്കുകയും ചെയ്യുമ്പോൾതന്നെ,
ܕܒܫܡܗ ܕܡܪܢ ܝܫܘܥ ܡܫܝܚܐ ܬܬܟܢܫܘܢ ܟܠܟܘܢ ܘܐܢܐ ܥܡܟܘܢ ܒܪܘܚ ܥܡ ܚܝܠܗ ܕܡܪܢ ܝܫܘܥ ܡܫܝܚܐ
5 ഈ മനുഷ്യനെ സാത്താന് ഏൽപ്പിച്ചുകൊടുക്കുക. അങ്ങനെ അയാളുടെ ജഡസ്വഭാവം പൂർണമായി നശിപ്പിക്കപ്പെട്ടിട്ട് ആത്മാവ് കർത്താവിന്റെ ദിവസത്തിൽ രക്ഷപ്പെടാൻ ഇടയാകട്ടെ.
ܘܬܫܠܡܘܢܗ ܠܗܢܐ ܠܤܛܢܐ ܠܐܒܕܢܐ ܕܦܓܪܗ ܕܒܪܘܚ ܢܚܐ ܒܝܘܡܗ ܕܡܪܢ ܝܫܘܥ ܡܫܝܚܐ
6 നിങ്ങളുടെ ആത്മപ്രശംസ നല്ലതേയല്ല. ഒരൽപ്പം പുളിമാവു മാവിനെ മുഴുവൻ പുളിപ്പിക്കുന്നെന്നു നിങ്ങൾ അറിയുന്നില്ലേ?
ܠܐ ܫܦܝܪ ܫܘܒܗܪܟܘܢ ܠܐ ܝܕܥܝܢ ܐܢܬܘܢ ܕܚܡܝܪܐ ܩܠܝܠ ܟܠܗ ܓܒܝܠܬܐ ܡܚܡܥ
7 നിങ്ങൾ പുതിയ മാവ് ആകേണ്ടതിനു പഴയ പുളിമാവ് നീക്കിക്കളയുക—നിങ്ങൾ പുളിപ്പില്ലാത്ത മാവുതന്നെ ആണല്ലോ. നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു യാഗമായി അർപ്പിക്കപ്പെട്ടിരിക്കുന്നു.
ܕܟܘ ܡܢܟܘܢ ܚܡܝܪܐ ܥܬܝܩܐ ܕܬܗܘܘܢ ܓܒܝܠܬܐ ܚܕܬܐ ܐܝܟܢܐ ܕܐܝܬܝܟܘܢ ܦܛܝܪܐ ܦܨܚܐ ܓܝܪ ܕܝܠܢ ܡܫܝܚܐ ܗܘ ܕܐܬܢܟܤ ܚܠܦܝܢ
8 അതുകൊണ്ടു വിദ്വേഷവും ദുഷ്ടതയുമാകുന്ന പഴയ പുളിമാവുകൊണ്ടല്ല, ആത്മാർഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത മാവുകൊണ്ടുതന്നെ നമുക്ക് ഉത്സവം ആചരിക്കാം.
ܡܛܠ ܗܢܐ ܢܥܒܕ ܥܕܥܕܐ ܠܐ ܒܚܡܝܪܐ ܥܬܝܩܐ ܘܠܐ ܒܚܡܝܪܐ ܕܒܝܫܘܬܐ ܘܕܡܪܝܪܘܬܐ ܐܠܐ ܒܚܡܝܪܐ ܕܕܟܝܘܬܐ ܘܕܩܕܝܫܘܬܐ
9 അസാന്മാർഗിക ജീവിതം നയിക്കുന്നവരോടു സംസർഗം പാടില്ല എന്നു ഞാൻ എന്റെ കത്തിൽ എഴുതിയിരുന്നല്ലോ.
ܟܬܒܬ ܠܟܘܢ ܒܐܓܪܬܐ ܕܠܐ ܬܬܚܠܛܘܢ ܥܡ ܙܢܝܐ
10 സഭയ്ക്കു പുറത്തുള്ള അസാന്മാർഗികൾ, അത്യാഗ്രഹികൾ, വഞ്ചകർ, വിഗ്രഹാരാധകർ എന്നിവരെയല്ല ഞാൻ ഉദ്ദേശിച്ചത്. അങ്ങനെ ആയാൽ നിങ്ങൾ ഈ ലോകംതന്നെ വിട്ടുപോകേണ്ടിവരും.
ܠܐ ܕܝܢ ܐܡܪ ܐܢܐ ܥܠ ܙܢܝܐ ܕܒܥܠܡܐ ܗܢܐ ܐܘ ܥܠ ܥܠܘܒܐ ܐܘ ܥܠ ܚܛܘܦܐ ܐܘ ܥܠ ܦܠܚܝ ܦܬܟܪܐ ܘܐܢ ܠܐ ܚܝܒܝܢ ܗܘܝܬܘܢ ܐܦ ܡܢ ܥܠܡܐ ܠܡܦܩ
11 സഹോദരനെന്നോ സഹോദരിയെന്നോ സ്വയം അവകാശപ്പെടുന്ന ഒരാൾ അസാന്മാർഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകരോ ദൂഷകരോ മദ്യപരോ വഞ്ചകരോ ആയിത്തീർന്നാൽ അവരോട് ഒരുവിധത്തിലും ഇടകലരരുത്. അങ്ങനെയുള്ളവരുടെയൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാൻപോലും പാടില്ല എന്നാണ് എന്റെ ലേഖനത്തിൽ ഞാൻ അർഥമാക്കിയത്.
ܗܕܐ ܕܝܢ ܕܟܬܒܬ ܠܟܘܢ ܕܠܐ ܬܬܚܠܛܘܢ ܐܢ ܐܝܬ ܕܡܬܩܪܐ ܐܚܐ ܘܐܝܬܘܗܝ ܙܢܝܐ ܐܘ ܥܠܘܒܐ ܐܘ ܦܠܚ ܦܬܟܪܐ ܐܘ ܡܨܥܪܢ ܐܘ ܪܘܝ ܐܘ ܚܛܘܦ ܥܡ ܐܝܢܐ ܕܗܟܢܐ ܗܘ ܐܦܠܐ ܠܚܡܐ ܠܡܐܟܠ
12 സഭയ്ക്കു പുറത്തുള്ളവരെ വിധിക്കാൻ എനിക്കെന്തു കാര്യം? അകത്തുള്ളവരെയല്ലേ നിങ്ങൾ വിധിക്കേണ്ടത്?
ܡܐ ܠܝ ܓܝܪ ܠܡܕܢ ܠܒܪܝܐ ܐܢܬܘܢ ܠܕܠܓܘ ܕܘܢܘ
13 പുറത്തുള്ളവരെ വിധിക്കുന്നത് ദൈവമാണ്. “ആ ദുഷിച്ചവനെ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുക.”
ܠܒܪܝܐ ܕܝܢ ܐܠܗܐ ܕܐܢ ܘܫܘܩܠܘܗܝ ܠܒܝܫܐ ܡܢ ܒܝܢܬܟܘܢ

< 1 കൊരിന്ത്യർ 5 >