< 1 കൊരിന്ത്യർ 13 >
1 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ കിലുങ്ങുന്ന ഇലത്താളമോമാത്രമാണ്.
ⲁ̅ⲉⲓϣⲁⲛϣⲁϫⲉ ⲛⲛⲁⲥⲡⲉ ⲛⲛⲣⲱⲙⲉ ⲙⲛⲧⲁ ⲛⲁⲅⲅⲉⲗⲟⲥ ⲉⲙⲛⲧⲁⲓ ⲁⲅⲁⲡⲏ ⲇⲉ ⲙⲙⲁⲩ ⲛⲧⲁⲓ ⲣⲑⲉ ⲛⲟⲩϩⲟⲙⲛⲧ ⲉϥϯϩⲣⲟⲟⲩ ⲏ ⲟⲩⲕⲩⲙⲃⲁⲗⲟⲛ ⲉϥⲱϣ ⲉⲃⲟⲗ
2 എനിക്കു പ്രവചിക്കാനുള്ള കൃപാദാനം ലഭിച്ചാലും, സകലദിവ്യരഹസ്യങ്ങളും സകലജ്ഞാനവും ഗ്രഹിക്കാൻകഴിഞ്ഞാലും, മലകളെ നീക്കംചെയ്യാൻകഴിയുന്ന വിശ്വാസം ഉണ്ടായിരുന്നാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല.
ⲃ̅ⲁⲩⲱ ⲉϣⲱⲡⲉ ⲟⲩⲛⲧⲁⲓ ⲛⲟⲩⲡⲣⲟⲫⲏⲧⲓⲁ ⲧⲁⲉⲓⲙⲉ ⲉⲙⲙⲩⲥⲧⲏⲣⲓⲟⲛ ⲧⲏⲣⲟⲩ ⲙⲛ ⲡⲥⲟⲟⲩⲛ ⲧⲏⲣϥ ⲕⲁⲛ ⲉⲩⲛⲧⲁⲓ ⲧⲡⲓⲥⲧⲓⲥ ⲧⲏⲣⲥ ϩⲱⲥⲧⲉ ⲉⲡⲉⲛⲉⲧⲟⲟⲩ ⲉⲃⲟⲗ ⲉⲙⲛ ⲁⲅⲁⲡⲏ ⲇⲉ ⲛϩⲏⲧ ⲁⲛⲅ ⲟⲩⲗⲁⲁⲩ
3 എന്റെ സമ്പത്തെല്ലാം ഞാൻ ദാനംചെയ്താലും അഭിമാനപൂർവം എന്റെ ശരീരം ദഹിപ്പിച്ചാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നും നേടുന്നില്ല.
ⲅ̅ⲕⲁⲛⲉⲓϣⲁⲛⲧⲙⲙⲟ ⲛⲛⲁϩⲩⲡⲁⲣⲭⲟⲛⲧⲁ ⲧⲏⲣⲟⲩ ⲁⲩⲱ ⲧⲁϯ ⲙⲡⲁⲥⲱⲙⲁ ϫⲉ ⲉⲓⲉϣⲟⲩϣⲟⲩ ⲙⲙⲟⲓ ⲉⲙⲛⲧⲁⲓ ⲁⲅⲁⲡⲏ ⲇⲉ ⲙⲙⲁⲩ ⲛϯⲛⲁϯϩⲏⲩ ⲁⲛ ⲛⲗⲁⲁⲩ
4 സ്നേഹം ക്ഷമയുള്ളതാണ്, സ്നേഹം ദയയുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസചെയ്യുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല.
ⲇ̅ⲧⲁⲅⲁⲡⲏ ϣⲁⲥϩⲣⲟϣ ⲛϩⲏⲧ ϣⲁⲥⲣⲭⲣⲏⲥⲧⲟⲥ ⲧⲁⲅⲁⲡⲏ ⲙⲉⲥⲕⲱϩ ⲙⲉⲥⲣⲡⲉⲣⲡⲉⲣⲟⲥ ⲙⲉⲥϫⲓⲥⲉ ⲛϩⲏⲧ
5 അതു അന്യരെ അപമാനിക്കുന്നില്ല, സ്വാർഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, ദോഷത്തിന്റെ കണക്കുസൂക്ഷിക്കുന്നതുമില്ല.
ⲉ̅ⲙⲉⲥⲁⲥⲭⲩⲙⲟⲛⲓ ⲙⲉⲥϣⲓⲛⲉ ⲛⲥⲁ ⲛⲉⲧⲉⲛⲟⲩⲥ ⲛⲉ ⲙⲉⲥⲛⲟⲩϭⲥ ⲙⲉⲥⲙⲉⲉⲩⲉ ⲉⲡⲡⲉⲑⲟⲟⲩ
6 സ്നേഹം തിന്മയിൽ അഭിരമിക്കാതെ, സത്യത്തിൽ ആനന്ദിക്കുന്നു.
ⲋ̅ⲙⲉⲥⲣⲁϣⲉ ⲉϫⲙ ⲡϫⲓ ⲛϭⲟⲛⲥ ϣⲁⲥⲣⲁϣⲉ ⲛⲧⲟϥ ⲙⲛ ⲧⲙⲉ
7 എപ്പോഴും സംരക്ഷിക്കുന്നു, എപ്പോഴും വിശ്വസിക്കുന്നു, എപ്പോഴും പ്രത്യാശിക്കുന്നു, എപ്പോഴും സഹിക്കുന്നു.
ⲍ̅ϣⲁⲥϥⲓ ϩⲁ ϩⲱⲃ ⲛⲓⲙ ϣⲁⲥⲡⲓⲥⲧⲉⲩⲉ ⲉⲡⲧⲏⲣϥ ϣⲁⲥϩⲉⲗⲡⲓⲍⲉ ⲉⲡⲧⲏⲣϥ ϣⲁⲥϩⲩⲡⲟⲙⲓⲛⲉ ⲉⲡⲧⲏⲣϥ
8 സ്നേഹം എന്നെന്നും നിലനിൽക്കുന്നു. പ്രവചനം നീക്കപ്പെടും ഭാഷകൾ നിലച്ചുപോകും ജ്ഞാനവും നീക്കപ്പെടും.
ⲏ̅ⲧⲁⲅⲁⲡⲏ ⲙⲉⲥϩⲉ ⲉⲛⲉϩ ⲉⲓⲧⲉ ⲇⲉ ⲛⲉⲡⲣⲟⲫⲏⲧⲓⲁ ⲥⲉⲛⲁⲟⲩⲱⲥϥ ⲉⲓⲧⲉ ⲛⲁⲥⲡⲉ ⲥⲉⲛⲁⲗⲟ ⲉⲓⲧⲉ ⲛⲥⲟⲟⲩⲛ ⲥⲉⲛⲁⲟⲩⲱⲥϥ
9 നാം ഭാഗികമായിമാത്രം അറിയുന്നു ഭാഗികമായിമാത്രം പ്രവചിക്കുന്നു.
ⲑ̅ⲉⲛⲥⲟⲟⲩⲛ ⲅⲁⲣ ⲉⲃⲟⲗ ϩⲛ ⲟⲩⲙⲉⲣⲟⲥ ⲁⲩⲱ ⲉⲛⲡⲣⲟⲫⲏⲧⲉⲩⲉ ⲉⲃⲟⲗ ϩⲛ ⲟⲩⲙⲉⲣⲟⲥ
10 എന്നാൽ പൂർണമായതു വരുമ്പോൾ ഭാഗികമായതു നീക്കപ്പെടും.
ⲓ̅ϩⲟⲧⲁⲛ ⲇⲉ ⲉϥϣⲁⲛⲉⲓ ⲛϭⲓ ⲡϫⲱⲕ ⲡⲉⲃⲟⲗ ϩⲙ ⲡⲙⲉⲣⲟⲥ ⲛⲁⲟⲩⲱⲥϥ
11 ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ തർക്കിച്ചു. മുതിർന്നശേഷമോ, ശിശുസഹജമായ കാര്യങ്ങൾ ഉപേക്ഷിച്ചുകളഞ്ഞു.
ⲓ̅ⲁ̅ⲙⲡⲉⲩⲟⲉⲓϣ ⲉⲓⲟ ⲛⲕⲟⲩⲓ ⲛⲉⲉⲓϣⲁϫⲉ ⲡⲉ ϩⲱⲥ ⲕⲟⲩⲓ ⲛⲉⲓⲙⲉⲉⲩⲉ ϩⲱⲥ ⲕⲟⲩⲓ ⲛⲉⲓϣⲟϫⲛⲉ ϩⲱⲥ ⲕⲟⲩⲓ ⲛⲧⲉⲣⲓⲣⲛⲟϭ ⲇⲉ ⲁⲓⲟⲩⲱⲥϥ ⲛⲛⲁ ⲡⲕⲟⲩⲓ
12 ഇപ്പോൾ നാം കണ്ണാടിയിൽ കടങ്കഥയെന്നപോലെ അവ്യക്തമായി കാണുന്നു; അപ്പോഴോ നാം അഭിമുഖമായി കാണും. ഇപ്പോൾ ഞാൻ ഭാഗികമായി അറിയുന്നു; അപ്പോൾ, ദൈവം എന്നെ സമ്പൂർണമായി അറിയുന്നതുപോലെ എന്റെ അറിവും പൂർണതയുള്ളതായിരിക്കും.
ⲓ̅ⲃ̅ⲧⲛⲛⲁⲩ ⲅⲁⲣ ⲧⲉⲛⲟⲩ ϩⲓⲧⲛ ⲟⲩⲉⲓⲁⲗ ϩⲛ ⲟⲩϩⲣⲃ ⲙⲛⲛⲥⲱⲥ ⲇⲉ ⲛϩⲟ ϩⲓ ϩⲟ ⲧⲉⲛⲟⲩ ⲅⲁⲣ ⲉⲓⲉⲓⲙⲉ ⲉⲃⲟⲗ ϩⲛ ⲟⲩⲙⲉⲣⲟⲥ ⲙⲛⲛⲥⲱⲥ ⲇⲉ ϯⲛⲁⲥⲟⲟⲩⲛ ⲕⲁⲧⲁ ⲑⲉ ⲟⲛ ⲉⲛⲧⲁⲩⲥⲟⲩⲱⲛⲧ
13 എന്നാൽ ഇപ്പോൾ, വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും സുസ്ഥിരമായിരിക്കും; ഇവയിൽ ഏറ്റവും മഹത്തായതോ സ്നേഹംതന്നെ.
ⲓ̅ⲅ̅ⲧⲉⲛⲟⲩ ϭⲉ ⲥϣⲟⲟⲡ ⲛϭⲓ ⲧⲡⲓⲥⲧⲓⲥ ⲑⲉⲗⲡⲓⲥ ⲧⲁⲅⲁⲡⲏ ⲡⲉⲉⲓϣⲟⲙⲛⲧ ⲧⲛⲟϭ ⲇⲉ ⲉⲛⲁⲓ ⲧⲉ ⲧⲁⲅⲁⲡⲏ