< 1 ദിനവൃത്താന്തം 9 >

1 ഇസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിലെ വംശാവലിരേഖകളിൽ സകല ഇസ്രായേല്യരുടെയും പേരുവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അവർ ദൈവത്തോട് അവിശ്വസ്തത കാണിച്ചു; അതുമൂലം അവരെ ബാബേലിലേക്ക് അടിമകളായി പിടിച്ചുകൊണ്ടുപോയി.
וְכָל־יִשְׂרָאֵל֙ הִתְיַחְשׂ֔וּ וְהִנָּ֣ם כְּתוּבִ֔ים עַל־סֵ֖פֶר מַלְכֵ֣י יִשְׂרָאֵ֑ל וִיהוּדָ֛ה הָגְל֥וּ לְבָבֶ֖ל בְּמַעֲלָֽם׃ ס
2 തങ്ങളുടെ സ്വന്തം അവകാശത്തിലും സ്വന്തം പട്ടണങ്ങളിലും പ്രവാസത്തിനുശേഷം ആദ്യം വസിച്ചിരുന്നത് ചില ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയശുശ്രൂഷകരും ആയിരുന്നു.
וְהַיֹּושְׁבִים֙ הָרִ֣אשֹׁנִ֔ים אֲשֶׁ֥ר בַּאֲחֻזָּתָ֖ם בְּעָרֵיהֶ֑ם יִשְׂרָאֵל֙ הַכֹּ֣הֲנִ֔ים הַלְוִיִּ֖ם וְהַנְּתִינִֽים׃
3 യെഹൂദ്യരിൽനിന്നും ബെന്യാമീന്യരിൽനിന്നും എഫ്രയീമ്യരിൽനിന്നും മനശ്ശെ ഗോത്രക്കാരിൽനിന്നും ചിലർ ജെറുശലേമിൽ താമസിച്ചു. അവർ താഴെപ്പറയുന്നവരാണ്:
וּבִירוּשָׁלַ֙͏ִם֙ יָשְׁב֔וּ מִן־בְּנֵ֥י יְהוּדָ֖ה וּמִן־בְּנֵ֣י בִנְיָמִ֑ן וּמִן־בְּנֵ֥י אֶפְרַ֖יִם וּמְנַשֶּֽׁה׃
4 ഊഥായി: ഊഥായി അമ്മീഹൂദിന്റെ മകൻ, അമ്മീഹൂദ് ഒമ്രിയുടെ മകൻ, ഒമ്രി ഇമ്രിയുടെ മകൻ, ഇമ്രി ബാനിയുടെ മകൻ—ബാനി ഫേരെസിന്റെ ഒരു പിൻഗാമി—ഫേരെസ് യെഹൂദയുടെ മകൻ.
עוּתַ֨י בֶּן־עַמִּיה֤וּד בֶּן־עָמְרִי֙ בֶּן־אִמְרִ֣י בֶן־בָּנִימִן־ (בָּנִ֔י מִן)־בְּנֵי־פֶ֖רֶץ בֶּן־יְהוּדָֽה׃
5 ശീലോന്യരിൽനിന്ന്: ആദ്യജാതനായ അസായാവും അദ്ദേഹത്തിന്റെ പുത്രന്മാരും.
וּמִן־הַשִּׁ֣ילֹונִ֔י עֲשָׂיָ֥ה הַבְּכֹ֖ור וּבָנָֽיו׃
6 സേരഹ്യരിൽനിന്ന്: യെയീയേൽ. യെഹൂദാഗോത്രത്തിൽനിന്ന് ഉള്ളവർ ആകെ 690 പേരായിരുന്നു.
וּמִן־בְּנֵי־זֶ֖רַח יְעוּאֵ֑ל וַאֲחֵיהֶ֖ם שֵׁשׁ־מֵאֹ֥ות וְתִשְׁעִֽים׃
7 ബെന്യാമീന്യരിൽനിന്ന്: ഹസ്സെനൂവയുടെ മകനായ ഹോദവ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകൻ സല്ലൂ.
וּמִן־בְּנֵ֖י בִּנְיָמִ֑ן סַלּוּא֙ בֶּן־מְשֻׁלָּ֔ם בֶּן־הֹודַוְיָ֖ה בֶּן־הַסְּנֻאָֽה׃
8 യെരോഹാമിന്റെ മകനായ യിബ്നെയാവ്; മിക്രിയുടെ മകനായ ഉസ്സിയുടെ മകനായ ഏല; യിബ്നെയാവിന്റെ മകനായ രെയൂവേലിന്റെ മകനായ ശെഫത്യാവിന്റെ മകൻ മെശുല്ലാം.
וְיִבְנְיָה֙ בֶּן־יְרֹחָ֔ם וְאֵלָ֥ה בֶן־עֻזִּ֖י בֶּן־מִכְרִ֑י וּמְשֻׁלָּם֙ בֶּן־שְׁפַטְיָ֔ה בֶּן־רְעוּאֵ֖ל בֶּן־יִבְנִיָּֽה׃
9 ബെന്യാമീൻഗോത്രക്കാരിൽനിന്ന് അവരുടെ വംശാവലിയിൽ പേരു ചേർക്കപ്പെട്ടിരിക്കുന്നവരുടെ എണ്ണം 956 ആയിരുന്നു. ഇവരെല്ലാം അവരവരുടെ കുടുംബങ്ങൾക്കു തലവന്മാരായിരുന്നു.
וַאֲחֵיהֶם֙ לְתֹ֣לְדֹותָ֔ם תְּשַׁ֥ע מֵאֹ֖ות וַחֲמִשִּׁ֣ים וְשִׁשָּׁ֑ה כָּל־אֵ֣לֶּה אֲנָשִׁ֔ים רָאשֵׁ֥י אָבֹ֖ות לְבֵ֥ית אֲבֹתֵיהֶֽם׃ ס
10 പുരോഹിതന്മാരിൽനിന്ന്: യെദായാവ്, യെഹോയാരീബ്, യാഖീൻ.
וּמִן־הַֽכֹּהֲנִ֑ים יְדַֽעְיָ֥ה וִיהֹויָרִ֖יב וְיָכִֽין׃
11 ദൈവാലയത്തിലെ മുഖ്യാധിപനായ അസര്യാവ്, ഈ അസര്യാവ് ഹിൽക്കിയാവിന്റെ മകൻ, ഹിൽക്കിയാവ് മെശുല്ലാമിന്റെ മകൻ, മെശുല്ലാം സാദോക്കിന്റെ മകൻ, സാദോക്ക് മെരായോത്തിന്റെ മകൻ, മെരായോത്ത് അഹീതൂബിന്റെ മകൻ.
וַעֲזַרְיָ֨ה בֶן־חִלְקִיָּ֜ה בֶּן־מְשֻׁלָּ֣ם בֶּן־צָדֹ֗וק בֶּן־מְרָיֹות֙ בֶּן־אֲחִיט֔וּב נְגִ֖יד בֵּ֥ית הָאֱלֹהִֽים׃ ס
12 അദായാവ് യെരോഹാമിന്റെ മകൻ. യെരോഹാം പശ്ഹൂരിന്റെ മകൻ, പശ്ഹൂർ മൽക്കീയാവിന്റെ മകൻ, മയശായി അദീയേലിന്റെ മകൻ, അദീയേൽ യഹ്സേരയുടെ മകൻ, യഹ്സേര മെശുല്ലാമിന്റെ മകൻ, മെശുല്ലാം മെശില്ലേമോത്തിന്റെ മകൻ, മെശില്ലേമീത്ത് ഇമ്മേരിന്റെ മകൻ.
וַעֲדָיָה֙ בֶּן־יְרֹחָ֔ם בֶּן־פַּשְׁח֖וּר בֶּן־מַלְכִּיָּ֑ה וּמַעְשַׂ֨י בֶּן־עֲדִיאֵ֧ל בֶּן־יַחְזֵ֛רָה בֶּן־מְשֻׁלָּ֥ם בֶּן־מְשִׁלֵּמִ֖ית בֶּן־אִמֵּֽר׃
13 ഈ പുരോഹിതന്മാരുടെ സംഖ്യ 1,760 ആയിരുന്നു. അവർ കുടുംബങ്ങൾക്കു തലവന്മാരും കഴിവുറ്റവരും ദൈവാലയത്തിൽ ശുശ്രൂഷകൾ ചെയ്യുന്നതിനു ചുമതലപ്പെട്ടവരും ആയിരുന്നു.
וַאֲחֵיהֶ֗ם רָאשִׁים֙ לְבֵ֣ית אֲבֹותָ֔ם אֶ֕לֶף וּשְׁבַ֥ע מֵאֹ֖ות וְשִׁשִּׁ֑ים גִּבֹּ֣ורֵי חֵ֔יל מְלֶ֖אכֶת עֲבֹודַ֥ת בֵּית־הָאֱלֹהִֽים׃
14 ലേവ്യരിൽനിന്ന്: മെരാര്യകുലത്തിൽപ്പെട്ട ശെമയ്യാവ്, ശെമയ്യാവ് ഹശ്ശൂബിന്റെ മകൻ, ഹശ്ശൂബ് അസ്രീക്കാമിന്റെ മകൻ, അസ്രീക്കാം ഹശബ്യാവിന്റെ മകൻ;
וּמִֽן־הַלְוִיִּ֑ם שְׁמַֽעְיָ֧ה בֶן־חַשּׁ֛וּב בֶּן־עַזְרִיקָ֥ם בֶּן־חֲשַׁבְיָ֖ה מִן־בְּנֵ֥י מְרָרִֽי׃
15 ബക്ബക്കർ, ഹേരെശ്, ഗാലാൽ, മത്ഥന്യാവ്. മത്ഥന്യാവ് മീഖായുടെ മകൻ, മീഖാ സിക്രിയുടെ മകൻ, സിക്രി ആസാഫിന്റെ മകൻ;
וּבַקְבַּקַּ֥ר חֶ֖רֶשׁ וְגָלָ֑ל וּמַתַּנְיָה֙ בֶּן־מִיכָ֔א בֶּן־זִכְרִ֖י בֶּן־אָסָֽף׃
16 ഓബദ്യാവ് ശെമയ്യാവിന്റെ മകൻ, ശെമയ്യാവ് ഗാലാലിന്റെ മകൻ, ഗാലാൽ യെദൂഥൂന്റെ മകൻ; ബേരെഖ്യാവ് ആസായുടെ മകൻ, ആസ എൽക്കാനായുടെ മകൻ; എൽക്കാന നെതോഫാത്യരുടെ ഗ്രാമങ്ങളിൽ താമസിച്ചിരുന്നു.
וְעֹבַדְיָה֙ בֶּֽן־שְׁמַֽעְיָ֔ה בֶּן־גָּלָ֖ל בֶּן־יְדוּת֑וּן וּבֶרֶכְיָ֤ה בֶן־אָסָא֙ בֶּן־אֶלְקָנָ֔ה הַיֹּושֵׁ֖ב בְּחַצְרֵ֥י נְטֹופָתִֽי׃
17 വാതിൽക്കാവൽക്കാർ: ശല്ലൂമും അക്കൂബും തല്മോനും അഹീമാനും അവരുടെ സഹോദരന്മാരും വാതിൽക്കാവൽക്കാരായിരുന്നു. അവർ ശല്ലൂമിന്റെ നായകത്വത്തിൽ
וְהַשֹּׁעֲרִים֙ שַׁלּ֣וּם וְעַקּ֔וּב וְטַלְמֹ֖ן וַאֲחִימָ֑ן וַאֲחִיהֶ֥ם שַׁלּ֖וּם הָרֹֽאשׁ׃
18 രാജാവിന്റെ കിഴക്കേ കവാടം ആസ്ഥാനമാക്കി ഇന്നുവരെ കാവൽ ചെയ്തുവരുന്നു. ലേവ്യപാളയത്തിൽനിന്നുള്ള കാവൽക്കാർ ഇവരായിരുന്നു.
וְֽעַד־הֵ֔נָּה בְּשַׁ֥עַר הַמֶּ֖לֶךְ מִזְרָ֑חָה הֵ֚מָּה הַשֹּׁ֣עֲרִ֔ים לְמַחֲנֹ֖ות בְּנֵ֥י לֵוִֽי׃
19 വിശുദ്ധകൂടാരത്തിന്റെ മുൻവാതിൽക്കൽ കാവൽച്ചുമതല കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകൻ കോരേയുടെ മകനായ ശല്ലൂമിനും അയാളുടെ കുലത്തിൽപ്പെട്ട കോരഹ്യർക്കുമായിരുന്നു. അവരുടെ പൂർവികരും യഹോവയുടെ ആലയത്തിന്റെ പ്രവേശനകവാടത്തിൽ കാവൽച്ചുമതല വഹിച്ചിരുന്നു.
וְשַׁלּ֣וּם בֶּן־קֹ֠ורֵא בֶּן־אֶבְיָסָ֨ף בֶּן־קֹ֜רַח וְֽאֶחָ֧יו לְבֵית־אָבִ֣יו הַקָּרְחִ֗ים עַ֚ל מְלֶ֣אכֶת הָעֲבֹודָ֔ה שֹׁמְרֵ֥י הַסִּפִּ֖ים לָאֹ֑הֶל וַאֲבֹֽתֵיהֶם֙ עַל־מַחֲנֵ֣ה יְהוָ֔ה שֹׁמְרֵ֖י הַמָּבֹֽוא׃
20 ആദ്യകാലങ്ങളിൽ എലെയാസാരിന്റെ മകൻ ഫീനെഹാസ് ദ്വാരപാലകരുടെ നേതാവായിരുന്നു; യഹോവ അവനോടുകൂടെയിരിക്കുകയും ചെയ്തിരുന്നു.
וּפִֽינְחָ֣ס בֶּן־אֶלְעָזָ֗ר נָגִ֨יד הָיָ֧ה עֲלֵיהֶ֛ם לְפָנִ֖ים יְהוָ֥ה ׀ עִמֹּֽו׃
21 മെശേലെമ്യാവിന്റെ മകനായ സെഖര്യാവ് സമാഗമകൂടാരവാതിൽക്കൽ കാവൽക്കാരനായിരുന്നു.
זְכַרְיָה֙ בֶּ֣ן מְשֶֽׁלֶמְיָ֔ה שֹׁעֵ֥ר פֶּ֖תַח לְאֹ֥הֶל מֹועֵֽד׃
22 വാതിൽക്കാവൽക്കാരായി തെരഞ്ഞെടുക്കപ്പെട്ടവർ ആകെ 212 പേരായിരുന്നു. താന്താങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം അവരുടെ പേരുകൾ ചേർക്കപ്പെട്ടിരുന്നു. അവരെ വിശ്വസിച്ച് ഏൽപ്പിക്കുന്ന സ്ഥാനങ്ങൾ നിശ്ചയിച്ചിരുന്നത് ദാവീദുരാജാവും ദർശകനായ ശമുവേലും ആയിരുന്നു.
כֻּלָּ֤ם הַבְּרוּרִים֙ לְשֹׁעֲרִ֣ים בַּסִּפִּ֔ים מָאתַ֖יִם וּשְׁנֵ֣ים עָשָׂ֑ר הֵ֤מָּה בְחַצְרֵיהֶם֙ הִתְיַחְשָׂ֔ם הֵ֣מָּה יִסַּ֥ד דָּוִ֛יד וּשְׁמוּאֵ֥ל הָרֹאֶ֖ה בֶּאֱמוּנָתָֽם׃
23 സമാഗമകൂടാരം എന്നു പേരു വിളിക്കപ്പെട്ടിരുന്ന യഹോവയുടെ ആലയത്തിന്റെ കവാടങ്ങൾ കാക്കുക എന്നത് അവരുടെയും അവരുടെ പിൻഗാമികളുടെയും ചുമതലയായിരുന്നു.
וְהֵ֨ם וּבְנֵיהֶ֜ם עַל־הַשְּׁעָרִ֧ים לְבֵית־יְהוָ֛ה לְבֵ֥ית־הָאֹ֖הֶל לְמִשְׁמָרֹֽות׃
24 ദ്വാരപാലകർ നാലുവശത്തും—കിഴക്കും പടിഞ്ഞാറും തെക്കും വടക്കും—ഉണ്ടായിരുന്നു.
לְאַרְבַּ֣ע רוּחֹ֔ות יִהְי֖וּ הַשֹּׁעֲרִ֑ים מִזְרָ֥ח יָ֖מָּה צָפֹ֥ונָה וָנֶֽגְבָּה׃
25 അവരുടെ ഗ്രാമങ്ങളിൽനിന്നുള്ള സഹോദരന്മാർ ഇടയ്ക്കിടെ വരികയും ഏഴുദിവസംവീതമുള്ള തവണകളിൽ അവരുടെ ജോലിയിൽ സഹകരിക്കുകയും വേണമായിരുന്നു.
וַאֲחֵיהֶ֨ם בְּחַצְרֵיהֶ֜ם לָבֹ֨וא לְשִׁבְעַ֧ת הַיָּמִ֛ים מֵעֵ֥ת אֶל־עֵ֖ת עִם־אֵֽלֶּה׃
26 എന്നാൽ ദൈവാലയത്തിലെ അറകളുടെയും ഭണ്ഡാരഗൃഹങ്ങളുടെയും ചുമതല ലേവ്യരായ നാലു പ്രധാന ദ്വാരപാലകരെമാത്രം ഭരമേൽപ്പിച്ചിരുന്നു.
כִּ֣י בֶאֱמוּנָ֞ה הֵ֗מָּה אַרְבַּ֙עַת֙ גִּבֹּרֵ֣י הַשֹּׁעֲרִ֔ים הֵ֖ם הַלְוִיִּ֑ם וְהָיוּ֙ עַל־הַלְּשָׁכֹ֔ות וְעַ֥ל הָאֹצְרֹ֖ות בֵּ֥ית הָאֱלֹהִֽים׃
27 ആ അറകളും ഭണ്ഡാരങ്ങളും അവർ കാത്തുസൂക്ഷിക്കണമായിരുന്നു. പ്രഭാതംതോറും ദൈവാലയം തുറക്കുന്നതിനുള്ള താക്കോലും അവരുടെ അധീനതയിലായിരുന്നു. അതിനാൽ ദൈവാലയത്തിനുചുറ്റും ആസ്ഥാനമാക്കി അവർ രാത്രിയിലും അവിടെത്തന്നെ നിലകൊള്ളണമായിരുന്നു.
וּסְבִיבֹ֥ות בֵּית־הָאֱלֹהִ֖ים יָלִ֑ינוּ כִּֽי־עֲלֵיהֶ֣ם מִשְׁמֶ֔רֶת וְהֵ֥ם עַל־הַמַּפְתֵּ֖חַ וְלַבֹּ֥קֶר לַבֹּֽקֶר׃
28 ദൈവാലയത്തിലെ ശുശ്രൂഷകളിൽ ഉപയോഗിക്കുന്ന വസ്തുക്കൾ അവരിൽ ചിലരുടെ ചുമതലയിലായിരുന്നു. ആ വസ്തുക്കൾ അകത്തേക്കും പുറത്തേക്കും എടുക്കുമ്പോൾ അവർ അവയെ എണ്ണിയിരുന്നു.
וּמֵהֶ֖ם עַל־כְּלֵ֣י הָעֲבֹודָ֑ה כִּֽי־בְמִסְפָּ֣ר יְבִיא֔וּם וּבְמִסְפָּ֖ר יֹוצִיאֽוּם׃
29 നേരിയമാവ്, വീഞ്ഞ്, ഒലിവെണ്ണ, കുന്തിരിക്കം, സുഗന്ധദ്രവ്യങ്ങൾ എന്നിവപോലെതന്നെ സാമഗ്രികളുടെയും വിശുദ്ധസ്ഥലത്തെ ഉപകരണങ്ങളുടെയും മേൽനോട്ടം മറ്റുള്ളവർക്ക് ഏൽപ്പിച്ചുകൊടുത്തിരുന്നു.
וּמֵהֶ֗ם מְמֻנִּים֙ עַל־הַכֵּלִ֔ים וְעַ֖ל כָּל־כְּלֵ֣י הַקֹּ֑דֶשׁ וְעַל־הַסֹּ֙לֶת֙ וְהַיַּ֣יִן וְהַשֶּׁ֔מֶן וְהַלְּבֹונָ֖ה וְהַבְּשָׂמִֽים׃
30 എന്നാൽ പുരോഹിതന്മാരിൽ ചിലരാണ് സുഗന്ധദ്രവ്യക്കൂട്ട് ഒരുക്കിയിരുന്നത്.
וּמִן־בְּנֵי֙ הַכֹּ֣הֲנִ֔ים רֹקְחֵ֥י הַמִּרְקַ֖חַת לַבְּשָׂמִֽים׃
31 കോരഹ്യനായ ശല്ലൂമിന്റെ ആദ്യജാതനായ മത്ഥിഥ്യാവ് എന്ന ലേവ്യനെ യാഗാർപ്പണത്തിന് അപ്പം ചുടുന്നതിനുള്ള ചുമതല ഏൽപ്പിച്ചിരുന്നു.
וּמַתִּתְיָה֙ מִן־הַלְוִיִּ֔ם ה֥וּא הַבְּכֹ֖ור לְשַׁלֻּ֣ם הַקָּרְחִ֑י בֶּאֱמוּנָ֕ה עַ֖ל מַעֲשֵׂ֥ה הַחֲבִתִּֽים׃
32 ശബ്ബത്തുതോറും മേശമേൽ അർപ്പിക്കുന്നതിനുള്ള കാഴ്ചയപ്പം ഒരുക്കുന്നതിനുള്ള ചുമതല അവരുടെ ചില കെഹാത്യസഹോദരന്മാർക്കായിരുന്നു.
וּמִן־בְּנֵ֧י הַקְּהָתִ֛י מִן־אֲחֵיהֶ֖ם עַל־לֶ֣חֶם הַֽמַּעֲרָ֑כֶת לְהָכִ֖ין שַׁבַּ֥ת שַׁבָּֽת׃ ס
33 ലേവ്യകുടുംബത്തലവന്മാരിൽ ഗായകരായവർ രാവും പകലുമുള്ള ഗാനശുശ്രൂഷകൾക്കു ചുമതലപ്പെട്ടിരുന്നു. അതിനാൽ അവർ ദൈവാലയത്തോടു ചേർന്നുള്ള മുറികളിൽത്തന്നെ താമസിച്ചിരുന്നു; മറ്റു ചുമതലകളിൽനിന്ന് അവരെ ഒഴിവാക്കിയിരുന്നു.
וְאֵ֣לֶּה הַ֠מְשֹׁרְרִים רָאשֵׁ֨י אָבֹ֧ות לַלְוִיִּ֛ם בַּלְּשָׁכֹ֖ת פְּטִירִים (פְּטוּרִ֑ים) כִּֽי־יֹומָ֥ם וָלַ֛יְלָה עֲלֵיהֶ֖ם בַּמְּלָאכָֽה׃
34 ഇവരെല്ലാം ഇവരുടെ വംശാവലിയിൽ രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം ലേവ്യകുടുംബങ്ങളുടെ തലവന്മാരും പ്രഭുക്കന്മാരും ആയിരുന്നു. ഇവർ ജെറുശലേമിൽ താമസിച്ചിരുന്നു.
אֵלֶּה֩ רָאשֵׁ֨י הָאָבֹ֧ות לַלְוִיִּ֛ם לְתֹלְדֹותָ֖ם רָאשִׁ֑ים אֵ֖לֶּה יָשְׁב֥וּ בִירוּשָׁלָֽ͏ִם׃ פ
35 ഗിബെയോന്റെ പിതാവായ യെയീയേൽ ഗിബെയോനിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മയഖാ എന്നായിരുന്നു.
וּבְגִבְעֹ֛ון יָשְׁב֥וּ אֲבִֽי־גִבְעֹ֖ון יְעוּאֵל (יְעִיאֵ֑ל) וְשֵׁ֥ם אִשְׁתֹּ֖ו מַעֲכָֽה׃
36 അദ്ദേഹത്തിന്റെ പുത്രന്മാരിൽ ആദ്യജാതനായിരുന്നു അബ്ദോൻ. സൂർ, കീശ്, ബാൽ, നേർ, നാദാബ്
וּבְנֹ֥ו הַבְּכֹ֖ור עַבְדֹּ֑ון וְצ֣וּר וְקִ֔ישׁ וּבַ֥עַל וְנֵ֖ר וְנָדָֽב׃
37 ഗെദോർ, അഹ്യോ, സെഖര്യാവ്, മിക്ലോത്ത് എന്നിവർ മറ്റുപുത്രന്മാരും.
וּגְדֹ֣ור וְאַחְיֹ֔ו וּזְכַרְיָ֖ה וּמִקְלֹֽות׃
38 മിക്ലോത്ത് ശിമെയാവിന്റെ പിതാവായിരുന്നു. ഇവരും തങ്ങളുടെ ബന്ധുക്കളോടൊപ്പം ജെറുശലേമിൽ താമസിച്ചിരുന്നു.
וּמִקְלֹ֖ות הֹולִ֣יד אֶת־שִׁמְאָ֑ם וְאַף־הֵ֗ם נֶ֧גֶד אֲחֵיהֶ֛ם יָשְׁב֥וּ בִירֽוּשָׁלַ֖͏ִם עִם־אֲחֵיהֶֽם׃ ס
39 നേർ കീശിന്റെ പിതാവായിരുന്നു. കീശ് ശൗലിന്റെയും, ശൗൽ, യോനാഥാൻ, മൽക്കീ-ശൂവ, അബീനാദാബ്, എശ്-ബാൽ എന്നിവരുടെയും പിതാവായിരുന്നു.
וְנֵר֙ הֹולִ֣יד אֶת־קִ֔ישׁ וְקִ֖ישׁ הֹולִ֣יד אֶת־שָׁא֑וּל וְשָׁא֗וּל הֹולִ֤יד אֶת־יְהֹֽונָתָן֙ וְאֶת־מַלְכִּי־שׁ֔וּעַ וְאֶת־אֲבִינָדָ֖ב וְאֶת־אֶשְׁבָּֽעַל׃
40 യോനാഥാന്റെ മകൻ: മെരീബ്-ബാൽ, അദ്ദേഹം മീഖായുടെ പിതാവായിരുന്നു.
וּבֶן־יְהֹונָתָ֖ן מְרִ֣יב בָּ֑עַל וּמְרִי־בַ֖עַל הֹולִ֥יד אֶת־מִיכָֽה׃
41 മീഖായുടെ പുത്രന്മാർ: പീഥോൻ, മേലെക്, തഹ്‌രേയ, ആഹാസ്.
וּבְנֵ֖י מִיכָ֑ה פִּיתֹ֥ון וָמֶ֖לֶךְ וְתַחְרֵֽעַ׃
42 ആഹാസ് യരാഹയുടെ പിതാവായിരുന്നു. യരാഹ, അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരുടെ പിതാവ്. സിമ്രി മോസയുടെ പിതാവ്,
וְאָחָז֙ הֹולִ֣יד אֶת־יַעְרָ֔ה וְיַעְרָ֗ה הֹולִ֛יד אֶת־עָלֶ֥מֶת וְאֶת־עַזְמָ֖וֶת וְאֶת־זִמְרִ֑י וְזִמְרִ֖י הֹולִ֥יד אֶת־מֹוצָֽא׃
43 മോസ ബിനെയയുടെ പിതാവ്, ബിനെയയുടെ മകൻ രെഫായാവ്, രെഫയാവിന്റെ മകൻ എലെയാശാ, എലെയാശായുടെ മകൻ ആസേൽ.
וּמֹוצָ֖א הֹולִ֣יד אֶת־בִּנְעָ֑א וּרְפָיָ֥ה בְנֹ֛ו אֶלְעָשָׂ֥ה בְנֹ֖ו אָצֵ֥ל בְּנֹֽו׃
44 ആസേലിന് ആറു പുത്രന്മാരുണ്ടായിരുന്നു. അവരുടെ പേരുകൾ: അസ്രീക്കാം, ബൊഖേരൂ, യിശ്മായേൽ, ശെയര്യാവ്, ഓബദ്യാവ്, ഹാനാൻ. ഇവരായിരുന്നു ആസേലിന്റെ പുത്രന്മാർ.
וּלְאָצֵל֮ שִׁשָּׁ֣ה בָנִים֒ וְאֵ֣לֶּה שְׁמֹותָ֗ם עַזְרִיקָ֥ם ׀ בֹּ֙כְרוּ֙ וְיִשְׁמָעֵ֣אל וּשְׁעַרְיָ֔ה וְעֹבַדְיָ֖ה וְחָנָ֑ן אֵ֖לֶּה בְּנֵ֥י אָצַֽל׃ פ

< 1 ദിനവൃത്താന്തം 9 >