< 1 ദിനവൃത്താന്തം 8 >
1 ബെന്യാമീൻ— ആദ്യജാതനായ ബേലയുടെയും രണ്ടാമനായ അശ്ബേലിന്റെയും മൂന്നാമനായ അഹ്രഹിന്റെയും
Benjamín fue el padre de Bela, su primogénito; Ashbel, el segundo; Aharah, el tercero;
2 നാലാമനായ നോഹയുടെയും അഞ്ചാമനായ രാഫായുടെയും പിതാവായിരുന്നു.
Nohah, el cuarto, y Rapha, el quinto.
3 ബേലയുടെ പുത്രന്മാർ ഇവരായിരുന്നു: അദ്ദാർ, ഗേരാ, അബീഹൂദ്,
Bela tuvo hijos: Addar, Gera, Abihud,
6 ഏഹൂദിന്റെ പിൻഗാമികളായ നയമാൻ, അഹീയാവ്, ഗേരാ. ഇവർ ഗേബാ നിവാസികളുടെ പിതൃഭവനത്തലവന്മാരായിരുന്നു; ഇവർ മനഹത്തിലേക്കു നാടുകടത്തപ്പെടുകയും ചെയ്തു. ഉസ്സ, അഹീഹൂദ് എന്നിവരുടെ പിതാവായ ഗേരായാണ് ഇവരെ പ്രവാസത്തിലേക്കു നയിച്ചത്.
Estos son los hijos de Ehud. Estos son los jefes de familia de los habitantes de Geba, que fueron llevados cautivos a Manahath:
Naamán, Ahijá y Gera, que los llevó cautivos; y fue padre de Uza y Ahijud.
8 തന്റെ ഭാര്യമാരായ ഹൂശീം, ബയരാ എന്നിവരെ ഉപേക്ഷിച്ചശേഷവും ശഹരയീമന് മോവാബുദേശത്തുവെച്ച് പുത്രന്മാർ ജനിച്ചു.
Shaharaim fue padre de hijos en el campo de Moab, después de haberlos despedido. Hushim y Baara fueron sus esposas.
9 ഹോദേശ് എന്ന ഭാര്യയിൽ അദ്ദേഹത്തിന് യോബാബ്, സിബ്യാവ്, മേശാ, മൽക്കാം,
De Hodesh, su mujer, fue padre de Jobab, Zibia, Mesha, Malcam,
10 യെവൂസ്, സാഖ്യാവ്, മിർമാ എന്നീ പുത്രന്മാർ ജനിച്ചു. അദ്ദേഹത്തിന്റെ ഈ പുത്രന്മാർ പിതൃഭവനത്തലവന്മാരായിരുന്നു.
Jeuz, Shachia y Mirmah. Estos fueron sus hijos, jefes de familia de sus padres.
11 ഹൂശീം എന്ന ഭാര്യയിൽ അദ്ദേഹത്തിന് അബീത്തൂബ്, എല്പയൽ എന്നീ പുത്രന്മാർ ജനിച്ചു.
Por Hushim fue padre de Abitub y Elpaal.
12 എല്പയലിന്റെ പുത്രന്മാർ: ഏബെർ, മീശാം, ശെമെദ്—ഈ ശെമെദാണ് ഓനോവും ലോദും അവയ്ക്കുചുറ്റമുള്ള പട്ടണങ്ങളും പണിയിച്ചത്—
Los hijos de Elpaal: Heber, Misham y Shemed, que edificaron Ono y Lod, con sus ciudades;
13 ബേരീയാവ്, ശേമാ—ഇവരിരുവരും അയ്യാലോനിൽ താമസിച്ചിരുന്നവരുടെ കുടുംബത്തലവന്മാരായിരുന്നു; ഗത്തിലെ പൂർവനിവാസികളെ ഓടിച്ചതും ഇവരാണ്.
y Beriá y Sema, que fueron jefes de familia de los habitantes de Ajalón, que pusieron en fuga a los habitantes de Gat;
14 അഹ്യോ, ശാശക്ക്, യെരേമോത്ത്
y Ahio, Sasac, Jeremot,
15 സെബദ്യാവ്, അരാദ്, ഏദെർ
Zebadías, Arad, Eder,
16 മീഖായേൽ, യിശ്പാ, യോഹാ എന്നിവർ ബേരീയാവിന്റെ പുത്രന്മാരായിരുന്നു.
Miguel, Ispah, Joha, hijos de Beriá,
17 സെബദ്യാവ്, മെശുല്ലാം, ഹിസ്കി, ഹേബെർ,
Zebadías, Meshullam, Hizki, Heber,
18 യിശ്മെരായി, യിസ്ളീയാവ്, യോബാബ് എന്നിവർ എല്പയലിന്റെ പുത്രന്മാരായിരുന്നു.
Ishmerai, Izliah, Jobab, hijos de Elpaal,
19 യാക്കീം, സിക്രി, സബ്ദി,
Jakim, Zichri, Zabdi,
20 എലീയേനായി, സില്ലെഥായി, എലീയേൽ,
Elienai, Zillethai, Eliel,
21 അദായാവ്, ബെരായാവ്, ശിമ്രാത്ത് എന്നിവർ ശിമെയിയുടെ പുത്രന്മാരായിരുന്നു.
Adaiah, Beraiah, Shimrath, los hijos de Shimei,
22 യിശ്ഫാൻ, ഏബെർ, എലീയേൽ,
Ishpan, Heber, Eliel,
23 അബ്ദോൻ, സിക്രി, ഹാനാൻ,
Abdon, Zichri, Hanan,
24 ഹനന്യാവ്, ഏലാം, അന്ഥോഥ്യാവ്
Hananiah, Elam, Anthothijah,
25 യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാരായിരുന്നു.
Iphdeiah, Penuel, los hijos de Shashak,
26 ശംശെരായി, ശെഹര്യാവ്, അഥല്യാവ്,
Shamsherai, Shehariah, Athaliah,
27 യാരെശ്യാവ്, ഏലിയാവ്, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാരായിരുന്നു.
Jaareshiah, Elijah, Zichri, y los hijos de Jeroham.
28 ഇവരെല്ലാം പിതൃഭവനത്തലവന്മാരും അവരുടെ വംശാവലിയിൽ പ്രധാനികളുമായി പേരു ചേർക്കപ്പെട്ടിരുന്നവരും ആയിരുന്നു. ഇവർ ജെറുശലേമിൽ താമസിച്ചിരുന്നു.
Estos eran jefes de familia por sus generaciones, hombres principales. Estos vivían en Jerusalén.
29 ഗിബെയോന്റെ പിതാവായ യെയീയേൽ ഗിബെയോനിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മയഖാ എന്നായിരുന്നു.
El padre de Gabaón, cuya mujer se llamaba Maaca, vivía en Gabaón
30 അദ്ദേഹത്തിന്റെ പുത്രന്മാരിൽ ആദ്യജാതനായിരുന്നു അബ്ദോൻ. സൂർ, കീശ്, ബാൽ, നേർ, നാദാബ്,
con su hijo primogénito Abdón, Zur, Cis, Baal, Nadab,
32 മിക്ലോത്ത് എന്നിവർ മറ്റുപുത്രന്മാരും. മിക്ലോത്ത് ശിമെയയുടെ പിതാവായിരുന്നു. ഇവരും തങ്ങളുടെ ബന്ധുക്കളോടൊപ്പം ജെറുശലേമിൽ താമസിച്ചിരുന്നു.
y Miklot, que fue el padre de Simeá. También vivían con sus familias en Jerusalén, cerca de sus parientes.
33 നേർ കീശിന്റെ പിതാവായിരുന്നു; കീശ് ശൗലിന്റെയും ശൗൽ യോനാഥാൻ, മൽക്കീ-ശൂവ, അബീനാദാബ്, എശ്-ബാൽ എന്നിവരുടെയും പിതാവായിരുന്നു.
Ner fue el padre de Kish. Cis fue el padre de Saúl. Saúl fue el padre de Jonatán, Malquisúa, Abinadab y Eshbaal.
34 യോനാഥാന്റെ മകൻ: മെരീബ്-ബാൽ, അദ്ദേഹം മീഖായുടെ പിതാവായിരുന്നു.
El hijo de Jonatán fue Merib-baal. Merib-baal fue el padre de Miqueas.
35 മീഖായുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്.
Los hijos de Miqueas: Pitón, Melej, Tarea y Acaz.
36 ആഹാസ് യഹോവദ്ദയുടെ പിതാവായിരുന്നു. യഹോവദ്ദ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരുടെ പിതാവ്. സിമ്രി മോസയുടെ പിതാവ്.
Acaz fue el padre de Joaddah. Y Joaddah fue padre de Alemeth, Azmaveth y Zimri. Zimri fue el padre de Moza.
37 മോസ ബിനെയയുടെ പിതാവ്; ബിനെയയുടെ മകൻ രാഫാ, രാഫായുടെ മകൻ എലെയാശാ, എലെയാശായുടെ മകൻ ആസേൽ.
Moza fue el padre de Binea. Raphah fue su hijo, Eleasah su hijo, y Azel su hijo.
38 ആസേലിന് ആറു പുത്രന്മാരുണ്ടായിരുന്നു. അവരുടെ പേരുകൾ: അസ്രീക്കാം, ബൊഖേരൂ, യിശ്മായേൽ, ശെയര്യാവ്, ഓബദ്യാവ്, ഹാനാൻ. ഇവരെല്ലാമായിരുന്നു ആസേലിന്റെ പുത്രന്മാർ.
Azel tuvo seis hijos, cuyos nombres son estos Azricam, Boquerú, Ismael, Searías, Abdías y Hanán. Todos estos fueron hijos de Azel.
39 ആസേലിന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: ആദ്യജാതൻ ഊലാം, രണ്ടാമൻ യെയൂശ്, മൂന്നാമൻ എലീഫേലെത്ത്.
Los hijos de su hermano Eshek: Ulam su primogénito, Jeús el segundo y Elifelet el tercero.
40 ഊലാമിന്റെ പുത്രന്മാർ അമ്പ് എയ്യാൻ കഴിവുള്ള ധീരയോദ്ധാക്കളായിരുന്നു. അവർക്ക് അനേകം പുത്രന്മാരും പൗത്രന്മാരും ഉണ്ടായിരുന്നു—ആകെ നൂറ്റിയൻപതുപേർ. ഇവരെല്ലാം ബെന്യാമീനിന്റെ പിൻഗാമികളായിരുന്നു.
Los hijos de Ulam fueron hombres valientes, arqueros, y tuvieron muchos hijos y nietos, ciento cincuenta. Todos ellos eran de los hijos de Benjamín.