< 1 ദിനവൃത്താന്തം 7 >

1 യിസ്സാഖാറിന്റെ പുത്രന്മാർ: തോല, പൂവാ, യാശൂബ്, ശിമ്രോൻ—ആകെ നാലുപേർ
És Jisszákhár fiai: Tólá, Púa, Jásúb és Símrón, négyen.
2 തോലയുടെ പുത്രന്മാർ: ഉസ്സി, രെഫായാവ്, യെരിയേൽ, യഹ്മായി, യിബ്സാം ശെമൂവേൽ—ഇവർ തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്നു. ദാവീദിന്റെ ഭരണകാലത്ത്, തോലയുടെ പിൻഗാമികളായി തങ്ങളുടെ തലമുറയിൽ പരാക്രമശാലികളായ യോദ്ധാക്കളുടെ എണ്ണം 22,600 ആയിരുന്നു.
És Tólá fiai: Uzzi, Refája, Jeriél, Jachmáj, Jibszám és Sámuel, atyai házaik fejei Tólától, derék vitézek nemzetségeik szerint; számuk Dávid napjaiban huszonkétezerhatszáz.
3 ഉസ്സിയുടെ പുത്രൻ: യിസ്രഹ്യാവ്. യിസ്രഹ്യാവിന്റെ പുത്രന്മാർ: മീഖായേൽ, ഓബദ്യാവ്, യോവേൽ, യിശ്ശീയാവ്—ഇവർ അഞ്ചുപേരും (യിസ്രഹ്യാവും പുത്രന്മാരുംകൂടി) പ്രഭുക്കന്മാർ ആയിരുന്നു.
És Uzzi fiai: Jizrachja, és Jizrachja fiai: Mikháél, Obádja, Jóél, Jissija, öten, fejek mindannyian.
4 അവർക്ക് അനേകം ഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു. അതിനാൽ അവരുടെ കുടുംബത്തിന്റെ വംശാവലിരേഖകൾ അനുസരിച്ച് യുദ്ധസജ്ജരായ 36,000 യോദ്ധാക്കൾ അവർക്കുമാത്രമായി ഉണ്ടായിരുന്നു.
És mellettük nemzetségeik szerint, atyai házaik szerint, hadsereg csapatai, harminchatezren, mert sok nejük és gyermekük volt.
5 അവരുമായി ഗോത്രബന്ധമുള്ളവരും യോദ്ധാക്കളുമായി യിസ്സാഖാറിന്റെ സകലകുലങ്ങളിൽനിന്നുമായി 87,000 പേരുണ്ടായിരുന്നു. അവരുടെ ഗോത്രത്തിന്റെ വംശാവലിയിൽ ഇവരുടെ പേരുവിവരപ്പട്ടിക രേഖപ്പെടുത്തിയിരിക്കുന്നു.
És testvéreik mind a Jisszákhár nemzetségei szerint a derék vitézek: nyolcvanhétezren, mindnek volt származási följegyzése.
6 ബെന്യാമീന്റെ മൂന്നുപുത്രന്മാർ: ബേല, ബേഖെർ, യെദീയയേൽ
Bínjamin: Bélá, Békher és Jedíaél, hárman.
7 ബേലയുടെ പുത്രന്മാർ: എസ്ബോൻ, ഉസ്സി, ഉസ്സീയേൽ, യെരീമോത്ത്, ഈരി ഇങ്ങനെ ആകെ അഞ്ചു കുടുംബത്തലവന്മാർ; അവരുടെ വംശാവലിരേഖകളിൽ 22,034 യോദ്ധാക്കളുടെ പേരുവിവരം ചേർത്തിട്ടുണ്ട്.
És Bélá fiai: Ecbón, Uzzi, Uzzíél, Jerímót és Iri, öten, atyai házak fejei, derék vitézek; följegyzésük: huszonkétezerharmincnégy.
8 ബേഖെരിന്റെ പുത്രന്മാർ: സെമീരാ, യോവാശ്, എലീയേസർ, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവ്, അനാഥോത്ത്, അലേമെത്ത്. ഇവരെല്ലാം ബേഖെരിന്റെ പുത്രന്മാരായിരുന്നു.
És Békher fiai: Zemira, Jóás, Eliézer, Eljóénaj, Omri, Jerémót, Abíja, Anátót és Álémet, mindezek Békher fiai.
9 അവരുടെ വംശാവലിരേഖകളിൽ കുടുംബത്തലവന്മാരുടെയും 20,200 യോദ്ധാക്കളുടെയും പേരുവിവരം രേഖപ്പെടുത്തിയിട്ടുണ്ട്.
És származási följegyzésük nemzetségeik szerint atyai házaik fejei, derék vitézek: huszezerkétszáz.
10 യെദീയയേലിന്റെ പുത്രൻ: ബിൽഹാൻ. ബിൽഹാന്റെ പുത്രന്മാർ: യെയൂശ്, ബെന്യാമീൻ, ഏഹൂദ്, കെനയന, സേഥാൻ, തർശീശ്, അഹീശാഫർ.
És Jedíaél fiai: Bilhán; és Bilhán fiai: Jeús, Benjámin, Éhúd, Kenáana, Zétán, Tarsís és Achísáchár.
11 ഈ യെദീയയേലിന്റെ പുത്രന്മാരെല്ലാം കുടുംബത്തലവന്മാരായിരുന്നു. അവരുടെ കുലത്തിൽ 17,200 യോദ്ധാക്കൾ യുദ്ധത്തിനു പുറപ്പെടാൻ എപ്പോഴും സന്നദ്ധരായി ഉണ്ടായിരുന്നു.
Mindezek Jedíaél fiai atyai házak fejei szerint, derék vitézek, tizenhét-ezerkétszázan, hadbavonulók a háborúba.
12 ശൂപ്പ്യരും ഹുപ്പ്യരും ഈരിന്റെ പിൻഗാമികളായിരുന്നു; ഹൂശ്യർ ആഹേരിന്റെ പിൻഗാമികളും.
És Suppim meg Chuppim, Ir fiai. Chúsim, Áchér fiai.
13 നഫ്താലിയുടെ പുത്രന്മാർ: യഹ്സീയേൽ, ഗൂനി, യേസെർ, ശല്ലൂം ഇവർ ബിൽഹായുടെ പിൻഗാമികളായിരുന്നു.
Naftáli fiai: Jáchaciél, Gúni, Jécer, Sallúm. Bilha fiai.
14 മനശ്ശെയുടെ പിൻഗാമികൾ: മനശ്ശെയ്ക്ക് അരാമ്യ വെപ്പാട്ടിയിൽ ജനിച്ച അസ്രീയേൽ അദ്ദേഹത്തിന്റെ പിൻഗാമിയായിരുന്നു. ഈ സ്ത്രീ ഗിലെയാദിന്റെ പിതാവായ മാഖീരിനു ജന്മംനൽകി.
Menasse fiai: Aszriél, akit szült a neje; arámi ágyasa szülte Mákhirt, Gilead atyját.
15 മാഖീർ ഹുപ്പീമിന്റെയും ശൂപ്പീമിന്റെയും സഹോദരിയെ ഭാര്യയായി സ്വീകരിച്ചു. അവരുടെ സഹോദരിയുടെ പേര് മയഖാ എന്നായിരുന്നു. മനശ്ശെയുടെ മറ്റൊരു പിൻഗാമിയുടെ പേര് ശെലോഫെഹാദ് എന്നായിരുന്നു. അദ്ദേഹത്തിന് പുത്രിമാർമാത്രമേ ഉണ്ടായിരുന്നുള്ളൂ.
És Mákhir nőt vett Chuppimtól és Suppimtól, és nővérének neve Máakha. A másodiknak neve Celofchád; és voltak Celofchádnak leányai.
16 മാഖീരിന്റെ ഭാര്യയായ മയഖാ ഒരു പുത്രനു ജന്മംനൽകി. അവന്റെ പേര് പേരെശ് എന്നായിരുന്നു. അവന്റെ സഹോദരന് ശേരെശ് എന്നു പേർ. ഊലാമും രേക്കെമും ഗേരെശിന്റെ പുത്രന്മാരായിരുന്നു.
És szült Máakha, Mákhir felesége, fiút és elnevezte őt Péresnek; és testvérének neve Séres, fiai pedig Úlám és Rékem.
17 ഊലാമിന്റെ പുത്രൻ: ബെദാൻ. മനശ്ശെയുടെ മകനായ മാഖീരിന്റെ മകൻ ഗിലെയാദിന്റെ പുത്രന്മാർ ഇവരായിരുന്നു.
És Úlám fiai: Bedán. Ezek fiai Gileádnak, aki fia Mákhirnak, Menasse fiának.
18 ഈശ്-ഹോദ്, അബിയേസെർ, മഹ്ലാ എന്നിവർക്ക് ഗിലെയാദിന്റെ സഹോദരി ഹമ്മോലേഖത്ത് ജന്മംനൽകി.
És nővére Hammólékhet szülte Ishódot, Abíézert és Machlát.
19 ശെമീദയുടെ പുത്രന്മാർ ഇവരായിരുന്നു: അഹ്യാൻ, ശേഖേം, ലിക്കെഹി, അനിയാം.
És voltak Semidá fiai: Achján, meg Sékhem, Likchi és Aniám.
20 എഫ്രയീമിന്റെ പിൻഗാമികൾ: എഫ്രയീമിന്റെ മകൻ ശൂഥേലഹ്, ശൂഥേലഹിന്റെ മകൻ ബേരെദ്, ബേരെദിന്റെ മകൻ തഹത്ത്, തഹത്തിന്റെ മകൻ എലെയാദാ, എലെയാദായുടെ മകൻ തഹത്ത്,
És Efraim fiai: Sútélach; Béred az ő fia; Táchat az ő fia; Eleáda az ő fia, Táchat az ő fia;
21 തഹത്തിന്റെ മകൻ സാബാദ്, സബാദിന്റെ മകൻ ശൂഥേലഹ്. ഏസെരും എലാദായും ഗത്തിലെ ആദിമനിവാസികളുടെ കന്നുകാലികളെ കൈവശപ്പെടുത്തുന്നതിന് ചെന്നപ്പോൾ അവരാൽ കൊല്ലപ്പെട്ടു.
Zábád az ő fia; Sútélach az ő fia, meg Ézer és Eleád. És megölték őket Gát emberei, az országban szülöttek, mert lementek, hogy elvegyék jószágaikat.
22 അവരുടെ പിതാവായ എഫ്രയീം വളരെനാൾ അവരെ ഓർത്തു വിലപിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കൾ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ വന്നു.
És gyászolt atyjuk Efraim sok időn át; s eljöttek a testvérei, hogy megvigasztalják.
23 എഫ്രയീം വീണ്ടും തന്റെ ഭാര്യയെ അറിഞ്ഞു; അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. തന്റെ കുടുംബത്തിനു നേരിട്ടിരുന്ന ദൗർഭാഗ്യംമൂലം ആ മകന് അദ്ദേഹം ബേരീയാവ് എന്നു പേരിട്ടു.
S bement feleségéhez, és viselős lett és szült fiút; s elnevezte őt Beríának, mert szerencsétlenség volt a házában.
24 ബേരീയാവിന്റെ മകളായിരുന്നു ശെയെരാ. താഴത്തെയും മുകളിലത്തെയും ബേത്-ഹോരോനും ഊസ്സേർ-ശെയെരയും പണികഴിപ്പിച്ചതും ഈ ശെയെരാ ആയിരുന്നു.
Leánya pedig Séera; ez fölépítette Bét-Chórónt, az alsót és a felsőt és Uzzén Séerát.
25 ബേരീയാവിന്റെ മകൻ രേഫഹ്; രേഫഹിന്റെ മകൻ രേശെഫ്. രേശെഫിന്റെ മകൻ തേലഹ്, തേലഹിന്റെ മകൻ തഹൻ,
És Réfach, az ő fia, meg Résef; Télach az ő fia, Táchan az ő fia;
26 തഹന്റെ മകൻ ലദ്ദാൻ, ലദ്ദാന്റെമകൻ അമ്മീഹൂദ്, അമ്മീഹൂദിന്റെ മകൻ എലീശാമ,
Laedán az ő fia, Ammíhúd az ő fia, Elisámá az ő fia;
27 എലീശാമയുടെ മകൻ നൂൻ, നൂന്റെ മകൻ യോശുവ.
Nón az ő fia, Józsua az ő fia.
28 അവരുടെ അവകാശഭൂമികളും അധിനിവേശങ്ങളും താഴെപ്പറയുന്നവയെല്ലാം ഉൾപ്പെട്ടതായിരുന്നു. ബേഥേലും അതിനുചുറ്റുമുള്ള ഗ്രാമങ്ങളും കിഴക്കോട്ടു നയരാനും പടിഞ്ഞാറോട്ട് ഗേസെരും അതിന്റെ ഗ്രാമങ്ങളും ശേഖേമും അതിന്റെ ഗ്രാമങ്ങളും അയ്യാവും അതിന്റെ ഗ്രാമങ്ങളുംവരെയും
És birtokuk meg lakóhelyeik: Bét-Él és leányvárosai; és keletről Náarán és nyugatról Gézer és leányvárosai, meg Sekhém és leányvárosai Ajjáig leányvárosaival.
29 മനശ്ശെയുടെ അതിരിനോടുചേർന്ന ബേത്-ശയാനും താനാക്കും മെഗിദ്ദോവും ദോരും അവയുടെ ഗ്രാമങ്ങളും ഉൾപ്പെട്ടിരുന്നു. ഇസ്രായേലിന്റെ മകനായ യോസേഫിന്റെ പിൻഗാമികൾ ഇവിടങ്ങളിൽ താമസിച്ചിരുന്നു.
És Menasse fiai határainál: Bét-Seán és leányvárosai, Taanákh és leányvárosai, Megiddó és leányvárosai, Dór és leányvárosai. Ezekben laktak Józsefnek, Izrael fiának, fiai.
30 ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്‌വി, ബേരീയാവ്. അവരുടെ സഹോദരി സേരഹ് ആയിരുന്നു.
Ásér fiai: Jimna, Jisva, Jisvi, Bería, és nővérük Szérach.
31 ബേരീയാവിന്റെ പുത്രന്മാർ: ഹേബെർ, ബിർസയീത്തിന്റെ പിതാവായ മൽക്കീയേൽ.
És Bería fiai: Chéber és Malkíél; ő Birzájit atyja.
32 യഫ്ളേത്തിന്റെയും ശോമേരിന്റെയും ഹോഥാമിന്റെയും അവരുടെ സഹോദരിയായ ശൂവായുടെയും പിതാവായിരുന്നു ഹേബെർ.
És Chéber nemzette Jaflétet, Sómért és Chótámot és Súát a nővérüket.
33 യഫ്ളേത്തിന്റെ പുത്രന്മാർ: പാസാക്ക്, ബിംഹാൽ, അശ്വാത്ത്. ഇവർ യഫ്ളേത്തിന്റെ പുത്രന്മാരായിരുന്നു.
És Jaflét fiai: Pászakh, Bimhál és Asvát; ezek Jaflét fiai.
34 ശെമെരിന്റെ പുത്രന്മാർ: അഹി, രൊഹ്ഗാ, ഹൂബ്ബാ, അരാം.
És Sémer fiai Achi, Rahga, Chubba és Arám.
35 ശേമേരിന്റെ സഹോദരനായ ഹേലെമിന്റെ പുത്രന്മാർ: സോഫഹ്, യിമ്നാ, ശേലെശ്, ആമാൽ.
És testvérének Hélemnek fiai: Cófach, Jimna, Séles és Ámál.
36 സോഫഹിന്റെ പുത്രന്മാർ: സൂഹ, ഹർന്നേഫെർ, ശൂവാൽ, ബേരി, യിമ്രാ,
Cófach fiai: Szúach, Charnéfer, Súál, Béri és Jimra;
37 ബേസെർ, ഹോദ്, ശമ്മാ, ശിൽശാ, യിത്രാൻ, ബെയേരാ.
Bécer, Hód, Samma, Silsa, Jitrón és Beéra.
38 യേഥെരിന്റെ പുത്രന്മാർ: യെഫുന്നെ, പിസ്പാ, അരാ.
És Jéter fiai Jefunne, Piszpa és Ara.
39 ഉല്ലയുടെ പുത്രന്മാർ: ആരഹ്, ഹന്നീയേൽ, രിസ്യാ.
És Ulla fiai: Árach, Channiél és Ricja.
40 ഇവരെല്ലാവരും ആശേരിന്റെ പിൻഗാമികളായിരുന്നു. ഇവർ കുടുംബങ്ങൾക്കു തലവന്മാരും ഏറ്റവും ശ്രേഷ്ഠന്മാരും ധീരയോദ്ധാക്കളും പ്രമുഖ നേതാക്കന്മാരും ആയിരുന്നു. അവരുടെ വംശാവലിയിൽ ചേർത്തിരിക്കുന്ന പേരുവിവരപ്പട്ടിക അനുസരിച്ച് അവരിൽ യുദ്ധസന്നദ്ധരായ പുരുഷന്മാരുടെ എണ്ണം 26,000 ആയിരുന്നു.
Mindezek Ásér fiai, az atyai házak fejei, kiválóak, derék vitézek, fejek a fejedelmek közt; és származási följegyzésük a seregben, a háborúban, számuk: huszonhatezer ember.

< 1 ദിനവൃത്താന്തം 7 >