< 1 ദിനവൃത്താന്തം 6 >

1 ലേവിയുടെ പുത്രന്മാർ: ഗെർശോൻ, കെഹാത്ത്, മെരാരി.
ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കെഹാത്ത്, മെരാരി.
2 കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
3 അമ്രാമിന്റെ മക്കൾ: അഹരോൻ, മോശ, മിര്യാം. അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.
അമ്രാമിന്റെ മക്കൾ: അഹരോൻ, മോശെ, മിര്യാം, അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.
4 എലെയാസാർ ഫീനെഹാസിന്റെ പിതാവായിരുന്നു. ഫീനെഹാസ് അബീശൂവയുടെ പിതാവും.
എലെയാസാർ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു;
5 അബീശൂവ ബുക്കിയുടെ പിതാവും ബുക്കി ഉസ്സിയുടെ പിതാവും
അബീശൂവ ബുക്കിയെ ജനിപ്പിച്ചു; ബുക്കി ഉസ്സിയെ ജനിപ്പിച്ചു;
6 ഉസ്സി സെരഹ്യാവിന്റെ പിതാവും സെരഹ്യാവ് മെരായോത്തിന്റെ പിതാവും
ഉസ്സി സെരഹ്യാവെ ജനിപ്പിച്ചു; സെരഹ്യാവ് മെരായോത്തിനെ ജനിപ്പിച്ചു;
7 മെരായോത്ത് അമര്യാവിന്റെ പിതാവും അമര്യാവ് അഹീതൂബിന്റെ പിതാവും
മെരായോത്ത് അമര്യാവെ ജനിപ്പിച്ചു;
8 അഹീതൂബ് സാദോക്കിന്റെ പിതാവും സാദോക്ക് അഹീമാസിന്റെ പിതാവും
അമര്യാവ് അഹിത്തൂബിനെ ജനിപ്പിച്ചു; അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് അഹീമാസിനെ ജനിപ്പിച്ചു;
9 അഹീമാസ് അസര്യാവിന്റെ പിതാവും അസര്യാവ് യോഹാനാന്റെ പിതാവും
അഹിമാസ് അസര്യാവെ ജനിപ്പിച്ചു; അസര്യാവ് യോഹാനാനെ ജനിപ്പിച്ചു;
10 യോഹാനാൻ അസര്യാവിന്റെ പിതാവും ആയിരുന്നു. ശലോമോൻ പണികഴിപ്പിച്ച ജെറുശലേം ദൈവാലയത്തിൽ പുരോഹിതനായി സേവനം അനുഷ്ഠിച്ചത് ഈ അസര്യാവാണ്.
൧൦യോഹാനാൻ അസര്യാവെ ജനിപ്പിച്ചു; ഇവനാകുന്നു ശലോമോൻ യെരൂശലേമിൽ പണിത ആലയത്തിൽ പൗരോഹിത്യം നടത്തിയത്.
11 അസര്യാവ് അമര്യാവിന്റെ പിതാവും അമര്യാവ് അഹീതൂബിന്റെ പിതാവും
൧൧അസര്യാവ് അമര്യാവെ ജനിപ്പിച്ചു; അമര്യാവ് അഹീത്തൂബിനെ ജനിപ്പിച്ചു;
12 അഹീതൂബ് സാദോക്കിന്റെ പിതാവും സാദോക്ക് ശല്ലൂമിന്റെ പിതാവും
൧൨അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് ശല്ലൂമിനെ ജനിപ്പിച്ചു;
13 ശല്ലൂം ഹിൽക്കിയാവിന്റെ പിതാവും ഹിൽക്കിയാവ് അസര്യാവിന്റെ പിതാവും
൧൩ശല്ലൂം ഹില്ക്കീയാവെ ജനിപ്പിച്ചു; ഹില്ക്കീയാവ് അസര്യാവെ ജനിപ്പിച്ചു;
14 അസര്യാവ് സെരായാവിന്റെ പിതാവും സെരായാവ് യെഹോസാദാക്കിന്റെ പിതാവും ആയിരുന്നു.
൧൪അസര്യാവ് സെരായാവെ ജനിപ്പിച്ചു; സെരായാവ് യെഹോസാദാക്കിനെ ജനിപ്പിച്ചു.
15 യഹോവ നെബൂഖദ്നേസ്സർമൂലം യെഹൂദ്യയെയും ജെറുശലേമിനെയും പ്രവാസത്തിലേക്കു നയിച്ചപ്പോൾ യെഹോസാദാക്കും പ്രവാസിയായി അയയ്ക്കപ്പെട്ടു.
൧൫യഹോവാ നെബൂഖദ്നേസ്സർ മുഖാന്തരം യെഹൂദയെയും യെരൂശലേമിനെയും പ്രവാസത്തിലേക്ക് കൊണ്ടുപോയപ്പോൾ യെഹോസാദാക്കും പോകേണ്ടിവന്നു.
16 ലേവിയുടെ പുത്രന്മാർ: ഗെർശോം, കെഹാത്ത്, മെരാരി.
൧൬ലേവിയുടെ പുത്രന്മാർ: ഗെർശോം, കെഹാത്ത്, മെരാരി.
17 ഗെർശോമിന്റെ പുത്രന്മാരുടെ പേരുകൾ ഇവയാണ്: ലിബ്നി, ശിമെയി.
൧൭ഗെർശോമിന്റെ പുത്രന്മാരുടെ പേരുകൾ: ലിബ്നി, ശിമെയി.
18 കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
൧൮കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
19 മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. അവരുടെ പൂർവികർ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ചുള്ള ലേവ്യകുലങ്ങൾ ഇവയാണ്:
൧൯മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി.
20 ഗെർശോമിന്റെ പിൻഗാമികൾ: ഗെർശോമിന്റെ മകൻ ലിബ്നി, ലിബ്നിയുടെ മകൻ യഹത്ത്, യഹത്തിന്റെ മകൻ സിമ്മാ,
൨൦ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നേ. ഗെർശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;
21 സിമ്മായുടെ മകൻ യോവാഹ്, യോവാഹിന്റെ മകൻ ഇദ്ദോ, ഇദ്ദോയുടെ മകൻ സേരഹ്, സേരഹിന്റെ മകൻ യെഥേരായി.
൨൧അവന്റെ മകൻ യോവാഹ്; അവന്റെ മകൻ ഇദ്ദോ; അവന്റെ മകൻ സേരഹ്; അവന്റെ മകൻ യെയഥ്രായി.
22 കെഹാത്തിന്റെ പിൻഗാമികൾ: കെഹാത്തിന്റെ മകൻ അമ്മീനാദാബ്, അമ്മീനാദാബിന്റെ മകൻ കോരഹ്, കോരഹിന്റെ മകൻ അസ്സീർ,
൨൨കെഹാത്തിന്റെ പുത്രന്മാർ: അവന്റെ മകൻ അമ്മീനാദാബ്; അവന്റെ മകൻ കോരഹ്; അവന്റെ മകൻ അസ്സീർ;
23 അസ്സീറിന്റെ മകൻ എൽക്കാനാ, എൽക്കാനായുടെ മകൻ എബ്യാസാഫ്, എബ്യാസാഫിന്റെ മകൻ അസ്സീർ.
൨൩അവന്റെ മകൻ എൽക്കാനാ; അവന്റെ മകൻ എബ്യാസാഫ്; അവന്റെ മകൻ അസ്സീർ;
24 അസ്സീറിന്റെ മകൻ തഹത്ത്, തഹത്തിന്റെ മകൻ ഊരിയേൽ, ഊരിയേലിന്റെ മകൻ ഉസ്സീയാവ്, ഉസ്സീയാവിന്റെ മകൻ ശാവൂൽ.
൨൪അവന്റെ മകൻ തഹത്ത്; അവന്റെ മകൻ ഊരീയേൽ; അവന്റെ മകൻ ഉസ്സീയാവ്; അവന്റെ മകൻ ശൌൽ.
25 എൽക്കാനായുടെ പിൻഗാമികൾ: അമാസായി, അഹീമോത്ത്.
൨൫എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ അമാസായി; അവന്റെ മകൻ അഹിമോത്ത്.
26 അഹീമോത്തിന്റെ പുത്രൻ എൽക്കാനാ, എൽക്കാനായുടെ പുത്രൻ സോഫായി, സോഫായിയുടെ പുത്രൻ നഹത്ത്,
൨൬എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ സോഫായി; അവന്റെ മകൻ നഹത്ത്;
27 നഹത്തിന്റെ പുത്രൻ എലീയാബ്, എലീയാബിന്റെ പുത്രൻ യെരോഹാം, യെരോഹാമിന്റെ പുത്രൻ എൽക്കാനാ, എൽക്കാനായുടെ മകൻ ശമുവേൽ.
൨൭അവന്റെ മകൻ എലീയാബ്; അവന്റെ മകൻ യെരോഹാം; അവന്റെ മകൻ എല്‍ക്കാനാ;
28 ശമുവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവ്.
൨൮ശമൂവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവ്.
29 മെരാരിയുടെ പിൻഗാമികൾ: മെരാരിയുടെ മകൻ മഹ്ലി, മഹ്ലിയുടെ മകൻ ലിബ്നി, ലിബ്നിയുടെ മകൻ ശിമെയി, ശിമെയിയുടെ മകൻ ഉസ്സ,
൨൯മെരാരിയുടെ പുത്രന്മാർ: മഹ്ലി; അവന്റെ മകൻ ലിബ്നി; അവന്റെ മകൻ ശിമെയി; അവന്റെ മകൻ ഉസ്സാ;
30 ഉസ്സയുടെ മകൻ ശിമെയാ, ശിമെയയുടെ മകൻ ഹഗ്ഗീയാവ്, ഹഗ്ഗീയാവിന്റെ മകൻ അസായാവ്.
൩൦അവന്റെ മകൻ ശിമെയാ; അവന്റെ മകൻ ഹഗ്ഗീയാവ്; അവന്റെ മകൻ അസായാവ്.
31 ഉടമ്പടിയുടെ പേടകം ജെറുശലേമിൽ കൊണ്ടുവന്നു പ്രതിഷ്ഠിച്ചതിനുശേഷം യഹോവയുടെ ആലയത്തിൽ ഗാനശുശ്രൂഷ ചെയ്യുന്നതിനായി ദാവീദ് നിയോഗിച്ചവർ ഇവരാണ്.
൩൧പെട്ടകം ദൈവാലയത്തിൽ പ്രതിഷ്ഠിച്ചതിന് ശേഷം ദാവീദ് യഹോവയുടെ ആലയത്തിൽ സംഗീതശുശ്രൂഷയ്ക്ക് നിയമിച്ചവർ ഇവരാകുന്നു.
32 ശലോമോൻ ജെറുശലേമിൽ യഹോവയുടെ ആലയം പണിയിക്കുന്നതുവരെ ഇവർ സമാഗമത്തിനുള്ള കൂടാരത്തിന്റെ മുമ്പിൽ ഗാനങ്ങൾ ആലപിച്ച് ശുശ്രൂഷ ചെയ്തിരുന്നു. അവർക്കായി നിർണയിച്ചിരുന്ന അനുശാസനങ്ങൾ അനുസരിച്ച് അവർ തങ്ങളുടെ ചുമതല അനുഷ്ഠിച്ചുവന്നു.
൩൨അവർ ശലോമോൻ യെരൂശലേമിൽ യഹോവയുടെ ആലയം പണിതതുവരെ, തിരുനിവാസമായ സാമഗമനകൂടാരത്തിന് മുമ്പിൽ സംഗീതശുശ്രൂഷചെയ്തു; അവർ തങ്ങളുടെ ക്രമപ്രകാരം ശുശ്രൂഷചെയ്തുപോന്നു.
33 തങ്ങളുടെ പുത്രന്മാരോടുചേർന്ന് ആ ശുശ്രൂഷ ചെയ്തിരുന്നവർ ഇവരാണ്: കെഹാത്യരിൽനിന്ന് ഗായകനായ ഹേമാൻ, ഇദ്ദേഹം ശമുവേലിന്റെ മകനായ യോവേലിന്റെ മകനായിരുന്നു.
൩൩തങ്ങളുടെ പുത്രന്മാരോടുകൂടെ ശുശ്രൂഷിച്ചവർ: കെഹാത്യരുടെ പുത്രന്മാരിൽ സംഗീതക്കാരനായ ഹേമാൻ; അവൻ യോവേലിന്റെ മകൻ; യോവേൽ ശമൂവേലിന്റെ മകൻ;
34 ശമുവേൽ എൽക്കാനായുടെ മകൻ, എൽക്കാനാ യെരോഹാമിന്റെ മകൻ, യെരോഹാം എലീയേലിന്റെ മകൻ, എലീയേൽ തോഹയുടെ മകൻ.
൩൪അവൻ എല്‍ക്കാനായുടെ മകൻ; അവൻ യെരോഹാമിന്റെ മകൻ; അവൻ എലീയേലിന്റെ മകൻ; അവൻ തോഹയുടെ മകൻ; അവൻ സൂഫിന്റെ മകൻ;
35 തോഹ സൂഫിന്റെ മകൻ, സൂഫ് എൽക്കാനായുടെ മകൻ, എൽക്കാന മഹത്തിന്റെ മകൻ, മഹത്ത് അമാസായിയുടെ മകൻ.
൩൫അവൻ എല്ക്കാനയുടെ മകൻ; അവൻ മഹത്തിന്റെ മകൻ; അവൻ അമാസായിയുടെ മകൻ; അവൻ എല്ക്കാനയുടെ മകൻ;
36 അമാസായി എൽക്കാനായുടെ മകൻ, എൽക്കാന യോവേലിന്റെ മകൻ, യോവേൽ അസര്യാവിന്റെ മകൻ, അസര്യാവ് സെഫന്യാവിന്റെ മകൻ,
൩൬അവൻ യോവേലിന്റെ മകൻ; അവൻ അസര്യാവിന്റെ മകൻ; അവൻ സെഫന്യാവിന്റെ മകൻ;
37 സെഫന്യാവ് തഹത്തിന്റെ മകൻ, തഹത്ത് അസ്സീറിന്റെ മകൻ, അസ്സീർ എബ്യാസാഫിന്റെ മകൻ, എബ്യാസാഫ് കോരഹിന്റെ മകൻ,
൩൭അവൻ തഹത്തിന്റെ മകൻ; അവൻ അസ്സീരിന്റെ മകൻ; അവൻ എബ്യാസാഫിന്റെ മകൻ; അവൻ കോരഹിന്റെ മകൻ;
38 കോരഹ് യിസ്ഹാരിന്റെ മകൻ, യിസ്ഹാർ കെഹാത്തിന്റെ മകൻ, കെഹാത്ത് ലേവിയുടെ മകൻ, ലേവി ഇസ്രായേലിന്റെ മകൻ.
൩൮അവൻ യിസ്ഹാരിന്റെ മകൻ; അവൻ കെഹാത്തിന്റെ മകൻ; അവൻ ലേവിയുടെ മകൻ; അവൻ യിസ്രായേലിന്റെ മകൻ;
39 ഹേമാന്റെ സഹായിയായി അദ്ദേഹത്തിന്റെ വലതുഭാഗത്തു നിന്ന് ശുശ്രൂഷ ചെയ്തിരുന്ന ആസാഫിന്റെ വംശാവലി: ആസാഫ് ബേരെഖ്യാവിന്റെ മകൻ, ബേരെഖ്യാവ് ശിമെയായുടെ മകൻ,
൩൯അവന്റെ വലത്തുഭാഗത്ത് നിന്ന അവന്റെ സഹോദരൻ ആസാഫ്: ആസാഫ് ബെരെഖ്യാവിന്റെ മകൻ; അവൻ ശിമെയയുടെ മകൻ;
40 ശിമെയാ മീഖായേലിന്റെ മകൻ, മീഖായേൽ ബയശേയാവിന്റെ മകൻ, ബയശേയാവ് മൽക്കിയുടെ മകൻ,
൪൦അവൻ മീഖായേലിന്റെ മകൻ; അവൻ ബയശേയാവിന്റെ മകൻ; അവൻ മല്‍ക്കിയുടെ മകൻ; അവൻ എത്നിയുടെ മകൻ;
41 മൽക്കി എത്നിയുടെ മകൻ, എത്നി സേരഹിന്റെ മകൻ, സേരഹ് അദായാവിന്റെ മകൻ,
൪൧അവൻ സേരഹിന്റെ മകൻ; അവൻ അദായാവിന്റെ മകൻ;
42 അദായാവ് ഏഥാന്റെ മകൻ, ഏഥാൻ സിമ്മായുടെ മകൻ, സിമ്മാ ശിമെയിയുടെ മകൻ,
൪൨അവൻ ഏഥാന്റെ മകൻ; അവൻ സിമ്മയുടെ മകൻ; അവൻ ശിമെയിയുടെ മകൻ;
43 ശിമെയി യഹത്തിന്റെ മകൻ, യഹത്ത് ഗെർശോന്റെ മകൻ, ഗെർശോൻ ലേവിയുടെ മകൻ.
൪൩അവൻ യഹത്തിന്റെ മകൻ; അവൻ ഗെർശോമിന്റെ മകൻ; അവൻ ലേവിയുടെ മകൻ.
44 അവരുടെ സഹശുശ്രൂഷകരായി ഹേമാന്റെ ഇടതുഭാഗത്തുനിന്നു ശുശ്രൂഷ ചെയ്തിരുന്ന മെരാരിയുടെ മക്കൾ: ഏഥാൻ കീശിയുടെ മകൻ, കീശി അബ്ദിയുടെ മകൻ, അബ്ദി മല്ലൂക്കിന്റെ മകൻ,
൪൪അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാർ ഇടത്തുഭാഗത്തുനിന്ന്; കീശിയുടെ മകൻ ഏഥാൻ; അവൻ അബ്ദിയുടെ മകൻ; അവൻ മല്ലൂക്കിന്റെ മകൻ;
45 മല്ലൂക്ക് ഹശബ്യാവിന്റെ മകൻ, ഹശബ്യാവ് അമസ്യാവിന്റെ മകൻ, അമസ്യാവ് ഹിൽക്കിയാവിന്റെ മകൻ,
൪൫അവൻ ഹശബ്യാവിന്റെ മകൻ; അവൻ അമസ്യാവിന്റെ മകൻ; അവൻ ഹില്ക്കീയാവിന്റെ മകൻ;
46 ഹിൽക്കിയാവ് അംസിയുടെ മകൻ, അംസി ബാനിയുടെ മകൻ, ബാനി ശെമെരിന്റെ മകൻ,
൪൬അവൻ അംസിയുടെ മകൻ; അവൻ ബാനിയുടെ മകൻ; അവൻ ശാമെരിന്റെ മകൻ; അവൻ മഹ്ലിയുടെ മകൻ.
47 ശാമെർ മഹ്ലിയുടെ മകൻ, മഹ്ലി മൂശിയുടെ മകൻ, മൂശി മെരാരിയുടെ മകൻ, മെരാരി ലേവിയുടെ മകൻ.
൪൭അവൻ മൂശിയുടെ മകൻ; അവൻ മെരാരിയുടെ മകൻ; അവൻ ലേവിയുടെ മകൻ.
48 അവരുടെ സഹഗോത്രക്കാരായ ലേവ്യർ ദൈവത്തിന്റെ ആലയമായ സമാഗമകൂടാരത്തിലെ മറ്റെല്ലാ ശുശ്രൂഷകൾക്കുമായി നിയോഗിക്കപ്പെട്ടിരുന്നു.
൪൮അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവാലയമായ തിരുനിവാസത്തിലെ സകലശുശ്രൂഷയ്ക്കും നിയമിക്കപ്പെട്ടിരുന്നു.
49 എന്നാൽ അതിവിശുദ്ധസ്ഥലത്തുള്ള ആരാധനയുടെ ഭാഗമായി ഹോമയാഗത്തിനുള്ള യാഗപീഠത്തിന്മേൽ ബലികൾ അർപ്പിക്കുന്നതും ധൂപപീഠത്തിന്മേൽ അർപ്പിക്കുന്നതും ദൈവദാസനായ മോശ കൽപ്പിച്ചതെല്ലാം അനുസരിച്ച് ഇസ്രായേലിനുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കുന്നതും അഹരോനും അദ്ദേഹത്തിന്റെ പിൻഗാമികളുംമാത്രമായിരുന്നു.
൪൯എന്നാൽ അഹരോനും അവന്റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും ബലി അർപ്പിച്ചു; അവർ അതിവിശുദ്ധസ്ഥലത്തിലെ സകലശുശ്രൂഷയ്ക്കും ദൈവത്തിന്റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിനുവേണ്ടി പ്രായശ്ചിത്തം ചെയ്യുവാനും നിയമിക്കപ്പെട്ടിരുന്നു.
50 അഹരോന്റെ പിൻഗാമികൾ ഇവരായിരുന്നു: അഹരോന്റെ മകൻ എലെയാസാർ, എലെയാസാരിന്റെ മകൻ ഫീനെഹാസ്, ഫീനെഹാസിന്റെ മകൻ അബീശൂവ,
൫൦അഹരോന്റെ പുത്രന്മാർ: അവന്റെ മകൻ എലെയാസാർ; അവന്റെ മകൻ ഫീനെഹാസ്; അവന്റെ മകൻ അബീശൂവ;
51 അബീശൂവയുടെ മകൻ ബുക്കി, ബുക്കിയുടെ മകൻ ഉസ്സി, ഉസ്സിയുടെ മകൻ സെരഹ്യാവ്,
൫൧അവന്റെ മകൻ ബുക്കി; അവന്റെ മകൻ ഉസ്സി; അവന്റെ മകൻ സെരഹ്യാവു; അവന്റെ മകൻ മെരായോത്ത്;
52 സെരഹ്യാവിന്റെ മകൻ മെരായോത്ത്, മെരായോത്തിന്റെ മകൻ അമര്യാവ്, അമര്യാവിന്റെ മകൻ അഹീതൂബ്,
൫൨അവന്റെ മകൻ അമര്യാവു; അവന്റെ മകൻ അഹീത്തൂബ്;
53 അഹീതൂബിന്റെ മകൻ സാദോക്ക്, സാദോക്കിന്റെ മകൻ അഹീമാസ്.
൫൩അവന്റെ മകൻ സാദോക്; അവന്റെ മകൻ അഹീമാസ്.
54 ലേവ്യരുടെ മേഖലകളായി വീതിച്ചുകിട്ടിയ അവരുടെ അധിനിവേശങ്ങളുടെ സ്ഥാനനിർണയം ഈ വിധമാണ്. അഹരോന്റെ പിൻഗാമികളിൽ കെഹാത്യകുലത്തിന് ആദ്യം നറുക്കുവീണു. അതിനാൽ അവർക്കായി ഇവ നിശ്ചയിക്കപ്പെട്ടു:
൫൪ഗ്രാമംഗ്രാമമായി അഹരോന്റെ പിന്തുടർച്ചക്കാരുടെ വാസസ്ഥലങ്ങൾ: കെഹാത്യരുടെ കുലമായ അഹരോന്യർക്ക്
55 യെഹൂദ്യയിലെ ഹെബ്രോനും അതിനുചുറ്റുമുള്ള പുൽപ്പുറങ്ങളും അവർക്കു നൽകപ്പെട്ടു.
൫൫ഒന്നാമത് ചീട്ട് വീണു. അവർക്ക് യെഹൂദാദേശത്ത് ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.
56 (എന്നാൽ നഗരത്തിനു ചുറ്റുമുള്ള വയലുകളും ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിനാണു കൊടുത്തത്).
൫൬എന്നാൽ പട്ടണത്തിന്റെ വയലുകളും അതിനോട് ചേർന്ന ഗ്രാമങ്ങളും യെഫുന്നെയുടെ മകനായ കാലേബിന് കൊടുത്തു.
57 അങ്ങനെ സങ്കേതനഗരമായ ഹെബ്രോൻ അഹരോന്റെ പിൻഗാമികൾക്കു നൽകി. ലിബ്നാ, യത്ഥീർ, എസ്തെമോവ,
൫൭അഹരോന്റെ മക്കൾക്ക് അവർ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും
58 ഹീലേൻ, ദെബീർ,
൫൮ഹീലോനും പുല്പുറങ്ങളും, ദെബീരും പുല്പുറങ്ങളും
59 ആശാൻ, യൂത്ത്, ബേത്-ശേമെശ് ഇവയും ഇവയ്ക്കു ചുറ്റുമുള്ള പുൽപ്പുറങ്ങളും അവർക്കുള്ളതായിരുന്നു.
൫൯ആശാനും പുല്പുറങ്ങളും ബേത്ത്-ശേമെശും പുല്പുറങ്ങളും;
60 ബെന്യാമീൻഗോത്രത്തിൽനിന്ന് ഗിബെയോനും ഗേബായും അലേമെത്തും അനാഥോത്തും അവയുടെ പുൽപ്പുറങ്ങളും ഇവർക്കു നൽകപ്പെട്ടു. ഇങ്ങനെ കെഹാത്യകുലങ്ങൾക്ക് നൽകപ്പെട്ട പട്ടണങ്ങൾ ആകെ പതിമ്മൂന്നെണ്ണം ആയിരുന്നു.
൬൦ബെന്യാമീൻ ഗോത്രത്തിൽനിന്ന് ഗിബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവർക്ക് കിട്ടിയ പട്ടണങ്ങൾ ആകെ പതിമൂന്ന്.
61 കെഹാത്തിന്റെ പിൻഗാമികളിൽ ബാക്കിയുള്ളവർക്ക് മനശ്ശെയുടെ അർധഗോത്രത്തിലെ കുലങ്ങളിൽനിന്ന് പത്തു നഗരങ്ങൾ ഭാഗിച്ചുകൊടുത്തു.
൬൧കെഹാത്തിന്റെ ഗോത്രത്തിൽ ബാക്കിയുള്ള മക്കൾക്ക്, മനശ്ശെയുടെ പാതിഗോത്രത്തിൽ നിന്ന്, ചീട്ടിട്ടു പത്ത് പട്ടണങ്ങൾ കൊടുത്തു.
62 യിസ്സാഖാർ, ആശേർ, നഫ്താലി ഗോത്രങ്ങളിൽനിന്നും ബാശാനിലെ മനശ്ശെ ഗോത്രഭാഗത്തുനിന്നും ആയി പതിമ്മൂന്നു നഗരങ്ങൾ ഗെർശോമിന്റെ പിൻഗാമികൾക്കു കുലംകുലമായി ഭാഗിച്ചുകൊടുത്തു.
൬൨ഗെർശോമിന്റെ മക്കൾക്ക് കുലംകുലമായി യിസ്സാഖാർ ഗോത്രത്തിലും ആശേർഗോത്രത്തിലും; നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമൂന്ന് പട്ടണങ്ങൾ കൊടുത്തു.
63 രൂബേൻ, ഗാദ്, സെബൂലൂൻ ഗോത്രങ്ങളിൽനിന്ന് പന്ത്രണ്ടുനഗരങ്ങൾ മെരാരിയുടെ പിൻഗാമികൾക്ക് കുലംകുലമായി വിഭാഗിച്ചുനൽകി.
൬൩മെരാരിയുടെ മക്കൾക്ക് കുലംകുലമായി രൂബേൻ ഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻ ഗോത്രത്തിലും ചീട്ടിട്ട് പന്ത്രണ്ട് പട്ടണങ്ങൾ കൊടുത്തു.
64 അങ്ങനെ ഇസ്രായേൽ ലേവ്യർക്ക് ഈ നഗരങ്ങളും അവയുടെ പുൽപ്പുറങ്ങളും കൊടുത്തു.
൬൪യിസ്രായേൽ മക്കൾ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യർക്ക് കൊടുത്തു.
65 യെഹൂദാ, ശിമെയോൻ, ബെന്യാമീൻഗോത്രത്തിൽനിന്നു മുകളിൽ പറഞ്ഞിരിക്കുന്ന നഗരങ്ങൾ അവർക്കു കൊടുത്തു.
൬൫യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും ബെന്യാമീൻ മക്കളുടെ ഗോത്രത്തിലും പേർ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ട് കൊടുത്തു.
66 ചില കെഹാത്യകുലങ്ങൾക്ക് അവകാശഭൂമിയായി പട്ടണങ്ങൾ കൊടുത്തത് എഫ്രയീം ഗോത്രത്തിൽനിന്നാണ്.
൬൬കെഹാത്ത് മക്കളുടെ ചില കുലങ്ങൾക്കോ എഫ്രയീംഗോത്രത്തിൽ തങ്ങൾക്ക് അധീനമായ പട്ടണങ്ങൾ കൊടുത്തു.
67 എഫ്രയീംമലനാട്ടിലെ സങ്കേതനഗരമായ ശേഖേമും ഗേസെരും
൬൭സങ്കേതനഗരങ്ങളായ എഫ്രയീംമലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും
68 യോക്മെയാമും ബേത്-ഹോരോനും
൬൮ബേത്ത്-ഹോരോനും പുല്പുറങ്ങളും
69 അയ്യാലോനും ഗത്ത്-രിമ്മോനും അവയുടെ പുൽപ്പുറങ്ങളും അവർക്കു നൽകി.
൬൯അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും
70 ശേഷമുള്ള കെഹാത്യകുലങ്ങൾക്ക് ഇസ്രായേൽമക്കൾ മനശ്ശെയുടെ അർധഗോത്രത്തിൽനിന്ന് ആനേരും ബിലെയാമും അവയുടെ പുൽപ്പുറങ്ങളും കൊടുത്തു.
൭൦മനശ്ശെയുടെ പാതിഗോത്രത്തിൽ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങൾക്ക് കൊടുത്തു.
71 ഗെർശോമ്യർക്ക് താഴെപ്പറയുന്നവ ലഭിച്ചു: മനശ്ശെയുടെ അർധഗോത്രത്തിലെ കുലങ്ങളിൽനിന്ന് ബാശാനിലെ ഗോലാനും അസ്തരോത്തും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
൭൧ഗെർശോമിന്റെ പുത്രന്മാർക്കു മനശ്ശെയുടെ പാതിഗോത്രത്തിന്റെ കുലത്തിൽ ബാശാനിൽ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും;
72 യിസ്സാഖാർ ഗോത്രത്തിൽനിന്ന് കേദേശും ദാബെരത്തും
൭൨യിസ്സാഖാർ ഗോത്രത്തിൽ കാദേശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും
73 രാമോത്തും ആനേമും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
൭൩രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും;
74 ആശേർ ഗോത്രത്തിൽനിന്ന് മാശാലും അബ്ദോനും
൭൪ആശേർ ഗോത്രത്തിൽ മാശാലും പുല്പുറങ്ങളും അബ്ദോനും പുല്പുറങ്ങളും
75 ഹൂക്കോക്കും രെഹോബും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
൭൫ഹൂക്കോക്കും പുല്പുറങ്ങളും രഹോബും പുല്പുറങ്ങളും
76 നഫ്താലിഗോത്രത്തിൽനിന്ന് ഗലീലയിലെ കേദേശും ഹമ്മോനും കിര്യാത്തയീം അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
൭൬നഫ്താലിഗോത്രത്തിൽ ഗലീലയിലെ കാദേശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിര്യഥയീമും പുല്പുറങ്ങളും കൊടുത്തു.
77 മെരാരിപുത്രന്മാരായി ലേവ്യരിൽ ശേഷിച്ചവർക്ക് താഴെപ്പറയുന്നവ ലഭിച്ചു: സെബൂലൂൻഗോത്രത്തിൽനിന്ന് യോക്നയീമും കരാത്തും രിമ്മോനോവും താബോരും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
൭൭മെരാരിപുത്രന്മാരിൽ ശേഷമുള്ളവർക്ക് സെബൂലൂൻഗോത്രത്തിൽ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;
78 യെരീഹോവിനു കിഴക്ക് യോർദാനക്കരെ രൂബേൻഗോത്രത്തിൽനിന്ന് മരുഭൂമിയിലെ ബേസെരും, യാഹാസയും
൭൮യെരിഹോവിന് സമീപത്ത് യോർദ്ദാനക്കരെ യോർദ്ദാന് കിഴക്ക് രൂബേൻ ഗോത്രത്തിൽ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും
79 കെദേമോത്തും മേഫാത്തും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
൭൯കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും;
80 ഗാദ്ഗോത്രത്തിൽനിന്ന് ഗിലെയാദിലെ രാമോത്തും മഹനയീമും
൮൦ഗാദ്ഗോത്രത്തിൽ ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും
81 ഹെശ്ബോനും യാസേരും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
൮൧ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.

< 1 ദിനവൃത്താന്തം 6 >