< 1 ദിനവൃത്താന്തം 3 >

1 ഹെബ്രോനിൽവെച്ചു ദാവീദിനു ജനിച്ച പുത്രന്മാർ ഇവരാണ്: ആദ്യജാതൻ യെസ്രീൽക്കാരി അഹീനോവമിന്റെ മകനായ അമ്നോൻ ആയിരുന്നു. രണ്ടാമൻ കർമേൽക്കാരിയായ അബീഗയിലിന്റെ മകൻ ദാനീയേൽ.
Estos fueron los hijos de David que le nacieron en Hebrón: el primogénito, Amnón, de Ahinoam jezreelita; el segundo, Daniel, de Abigail carmelita;
2 മൂന്നാമൻ ഗെശൂർ രാജാവായ തൽമായിയുടെ മകളായ മയഖായുടെ മകൻ അബ്ശാലോം. നാലാമൻ ഹഗ്ഗീത്തിൽ ജനിച്ച അദോനിയാവ്.
el tercero, Absalón, hijo de Maaca, hija de Talmai, rey de Gesur; el cuarto, Adonías, hijo de Haggit;
3 അഞ്ചാമൻ അബീതാലിന്റെ മകനായ ശെഫത്യാവ്. ആറാമൻ അദ്ദേഹത്തിന്റെ ഭാര്യ എഗ്ലായിൽ ജനിച്ച യിത്‌രെയാം.
el quinto, Sefatías, de Abital; el sexto, Itream, de Egla, su mujer:
4 ദാവീദ് ഏഴുവർഷവും ആറുമാസവും ഭരണം നടത്തിയിരുന്ന ഹെബ്രോനിൽവെച്ച് അദ്ദേഹത്തിനു ജനിച്ച പുത്രന്മാരാണ് ഇവർ ആറുപേരും. ദാവീദ് ജെറുശലേമിൽ മുപ്പത്തിമൂന്നുവർഷം ഭരണംനടത്തി,
seis le nacieron en Hebrón; y reinó allí siete años y seis meses. Reinó treinta y tres años en Jerusalén;
5 അവിടെവെച്ച് അദ്ദേഹത്തിനു ജനിച്ച മക്കൾ ഇവരാണ്: ശമ്മൂവാ, ശോബാബ്, നാഥാൻ, ശലോമോൻ. ഇവർ നാലുപേരും അമ്മീയേലിന്റെ മകൾ ബേത്ത്-ശേബയിൽ ജനിച്ചു.
y estos le nacieron en Jerusalén: Simea, Sobab, Natán y Salomón, cuatro, de Betsúa, hija de Amiel;
6 യിബ്ഹാർ, എലീശാമ, എലീഫേലെത്ത്,
e Ibhar, Elisama, Elifelet,
7 നോഗഹ്, നേഫെഗ്, യാഫിയ,
Nogah, Nefeg, Jafía,
8 എലീശാമ, എല്യാദാ, എലീഫേലെത്ത് എന്നീ ഒൻപതുപേർ.
Elisama, Eliada y Elifelet, nueve.
9 ദാവീദിനു വെപ്പാട്ടിമാരിൽ ജനിച്ച പുത്രന്മാരെ കൂടാതെയുള്ള പുത്രന്മാരാണ് ഇവരെല്ലാം. താമാർ അവരുടെ സഹോദരിയായിരുന്നു.
Todos estos eran hijos de David, además de los hijos de las concubinas; y Tamar era su hermana.
10 ശലോമോന്റെ മകൻ ആയിരുന്നു രെഹബെയാം രെഹബെയാമിന്റെ മകൻ അബീയാവ്, അബീയാവിന്റെ മകൻ ആസാ, ആസായുടെ മകൻ യെഹോശാഫാത്ത്,
El hijo de Salomón fue Roboam, su hijo Abías, su hijo Asa, su hijo Josafat,
11 യെഹോശാഫാത്തിന്റെ മകൻ യെഹോരാം, യെഹോരാമിന്റെ മകൻ അഹസ്യാവ്, അഹസ്യാവിന്റെ മകൻ യോവാശ്,
Su hijo Joram, su hijo Ocozías, su hijo Joás,
12 യോവാശിന്റെ മകൻ അമസ്യാവ്, അമസ്യാവിന്റെ മകൻ അസര്യാവ്, അസര്യാവിന്റെ മകൻ യോഥാം,
Su hijo Amasías, su hijo Azarías, su hijo Jotam,
13 യോഥാമിന്റെ മകൻ ആഹാസ്, ആഹാസിന്റെ മകൻ ഹിസ്കിയാവ്, ഹിസ്കിയാവിന്റെ മകൻ മനശ്ശെ,
Su hijo Acaz, su hijo Ezequías, su hijo Manasés,
14 മനശ്ശെയുടെ മകൻ ആമോൻ, ആമോന്റെ മകൻ യോശിയാവ്
Su hijo Amón, su hijo Josías.
15 യോശിയാവിന്റെ പുത്രന്മാർ: ആദ്യജാതനായ യോഹാനാൻ, രണ്ടാമൻ യെഹോയാക്കീം, മൂന്നാമൻ സിദെക്കീയാവ്, നാലാമൻ ശല്ലൂം.
Los hijos de Josías: el primogénito Johanán, el segundo Joaquím, el tercero Sedequías y el cuarto Salum.
16 യെഹോയാക്കീമിന്റെ പിൻഗാമികൾ: അദ്ദേഹത്തിന്റെ മകൻ യെഖൊന്യാവും അദ്ദേഹത്തിന്റെ സഹോദരൻ സിദെക്കീയാവും.
Los hijos de Joacim Jeconías, su hijo, y Sedequías, su hijo.
17 ബന്ദികളാക്കപ്പെട്ട യെഖൊന്യാവിന്റെ പിൻഗാമികൾ: അദ്ദേഹത്തിന്റെ മകൻ ശെയൽത്തിയേൽ,
Los hijos de Jeconías, el cautivo: Saltiel su hijo,
18 മൽക്കീരാം, പെദായാവ്, ശെനസ്സർ, യെക്കമ്യാവ്, ഹോശാമ, നെദാബെയാ.
Malquiram, Pedaías, Senazar, Jecamías, Hosama y Nedabías.
19 പെദായാവിന്റെ പുത്രന്മാർ: സെരൂബ്ബാബേലും ശിമെയിയും. സെരൂബ്ബാബേലിന്റെ പുത്രന്മാർ: മെശുല്ലാമും ഹനന്യാവും. ശെലോമീത്ത് അവരുടെ സഹോദരി ആയിരുന്നു.
Los hijos de Pedaías: Zorobabel y Simei. Los hijos de Zorobabel: Mesulam y Hananías; y Selomit fue su hermana;
20 മറ്റ് അഞ്ചുപേരുംകൂടി ഉണ്ടായിരുന്നു: ഹശൂബാ, ഓഹെൽ, ബേരെഖ്യാവ്, ഹസദ്യാവ്, യൂശബ്-ഹേസെദ്.
y Hasubá, Ohel, Berequías, Hasadías y Jushab Hesed, cinco.
21 ഹനന്യാവിന്റെ പിൻഗാമികൾ: പെലത്യാവ്, യെശയ്യാവ്, രെഫായാവിന്റെ പുത്രന്മാർ, അർന്നാന്റെ പുത്രന്മാർ, ഓബദ്യാവിന്റെ പുത്രന്മാർ, ശെഖന്യാവിന്റെ പുത്രന്മാർ.
Los hijos de Ananías: Pelatías y Jesaías; los hijos de Refaías, los hijos de Arnán, los hijos de Abdías, los hijos de Secanías.
22 ശെഖന്യാവിന്റെ പിൻഗാമികൾ: ശെമയ്യാവും അദ്ദേഹത്തിന്റെ മക്കളും: ഹത്തൂശ്, യിഗാൽ, ബാരീഹ്, നെയര്യാവ്, ശാഫാത്ത് എന്നിവരും—ഇങ്ങനെ ആറുപേർ.
El hijo de Secanías: Semaías. Los hijos de Semaías: Hatús, Igal, Barías, Nearías y Safat, seis.
23 നെയര്യാവിന്റെ പുത്രന്മാർ: എല്യോവേനായി, ഹിസ്കിയാവ്, അസ്രീക്കാം—ഇങ്ങനെ മൂന്നുപേർ.
Los hijos de Nearías: Elioenai, Hizkiah y Azrikam, tres.
24 എല്യോവേനായിയുടെ പുത്രന്മാർ: ഹോദവ്യാവ്, എല്യാശീബ്, പെലായാഹ്, അക്കൂബ്, യോഹാനാൻ, ദെലായാവ്, അനാനി—ഇങ്ങനെ ഏഴുപേർ.
Los hijos de Elioenai: Hodaviah, Eliashib, Pelaiah, Akkub, Johanan, Delaiah, y Anani, siete.

< 1 ദിനവൃത്താന്തം 3 >