< 1 ദിനവൃത്താന്തം 26 >

1 ദ്വാരപാലകരുടെ ഗണങ്ങൾ: കോരഹ്യരിൽനിന്ന്: ആസാഫിന്റെ പുത്രന്മാരിലൊരാളായ കോരേയുടെ മകൻ മെശേലെമ്യാവ്.
ആലയ വാതിൽകാവല്ക്കാരുടെ കൂറുകൾ: കോരഹ്യരിൽ: ആസാഫിന്റെ പുത്രന്മാരിൽ കോരെയുടെ മകനായ മെശേലെമ്യാവ്.
2 മെശേലെമ്യാവിന്റെ പുത്രന്മാർ: ആദ്യജാതനായ സെഖര്യാവ്, രണ്ടാമനായ യെദീയയേൽ, മൂന്നാമനായ സെബദ്യാവ്, നാലാമനായ യത്നീയേൽ,
മെശേലെമ്യാവിന്റെ പുത്രന്മാരിൽ: സെഖര്യാവ് ആദ്യജാതൻ; യെദീയയേൽ രണ്ടാമൻ; സെബദ്യാവ് മൂന്നാമൻ, യത്നീയേൽ നാലാമൻ, ഏലാം അഞ്ചാമൻ;
3 അഞ്ചാമനായ ഏലാം, ആറാമനായ യെഹോഹാനാൻ, ഏഴാമനായ എല്യോഹോവേനായി.
യെഹോഹാനാൻ ആറാമൻ; എല്യോഹോവേനായി ഏഴാമൻ.
4 ഓബേദ്-ഏദോമിന്റെ പുത്രന്മാരും ദ്വാരപാലകഗണത്തിൽ ഉണ്ടായിരുന്നു: ആദ്യജാതനായ ശെമയ്യാവ്, രണ്ടാമനായ യെഹോസാബാദ്, മൂന്നാമനായ യോവാഹ്, നാലാമനായ സാഖാർ, അഞ്ചാമനായ നെഥനയേൽ,
ഓബേദ്-ഏദോമിന്റെ പുത്രന്മാരിൽ: ശെമയ്യാവ് ആദ്യജാതൻ; യെഹോശാബാദ് രണ്ടാമൻ യോവാഹ് മൂന്നാമൻ; സാഖാർ നാലാമൻ; നെഥനയേൽ അഞ്ചാമൻ;
5 ആറാമനായ അമ്മീയേൽ, ഏഴാമനായ യിസ്സാഖാർ, എട്ടാമനായ പെയൂലെഥായി. (ദൈവം ഓബേദ്-ഏദോമിനെ അനുഗ്രഹിച്ചിരുന്നു.)
അമ്മിയേൽ ആറാമൻ; യിസ്സാഖാർ ഏഴാമൻ; പെയൂലെഥായി എട്ടാമൻ. ദൈവം അവനെ അനുഗ്രഹിച്ചിരുന്നു.
6 ഓബേദ്-ഏദോമിന്റെ മകനായ ശെമയ്യാവിനും പുത്രന്മാർ ഉണ്ടായിരുന്നു. അവർ പരാക്രമശാലികളായിരുന്നതിനാൽ തങ്ങളുടെ പിതൃഭവനങ്ങൾക്കു നായകന്മാരായിരുന്നു.
അവന്റെ മകനായ ശെമയ്യാവിനും പുത്രന്മാർ ജനിച്ചിരുന്നു; അവർ പരാക്രമശാലികളായിരുന്നതുകൊണ്ടു തങ്ങളുടെ പിതൃഭവനത്തിന് പ്രമാണികൾ ആയിരുന്നു.
7 ശെമയ്യാവിന്റെ പുത്രന്മാർ: ഒത്നി, രഫായേൽ, ഓബേദ്, എൽസാബാദ്. അദ്ദേഹത്തിന്റെ ബന്ധുക്കാരായ എലീഹൂ, സെമഖ്യാവ് എന്നിവരും കഴിവുള്ളവരായിരുന്നു.
ശെമയ്യാവിന്റെ പുത്രന്മാരിൽ: ഒത്നി, രെഫായേൽ, ഓബേദ്, എൽസാബാദ്; - അവന്റെ സഹോദരന്മാർ പ്രാപ്തന്മാർ ആയിരുന്നു എലീഹൂ, സെമഖ്യാവ്.
8 ഇവരെല്ലാം ഓബേദ്-ഏദോമിന്റെ പിൻഗാമികളായിരുന്നു. അവരും അവരുടെ പുത്രന്മാരും ബന്ധുക്കളും ശുശ്രൂഷയിൽ നിപുണന്മാരായിരുന്നു. ഓബേദ്-ഏദോമിന്റെ പിൻഗാമികൾ ആകെ അറുപത്തിരണ്ടുപേർ.
ഇവർ എല്ലാവരും ഓബേദ്-ഏദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവർ; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷയ്ക്കു അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഓബേദ്-ഏദോമിനുള്ളവർ അറുപത്തിരണ്ടുപേർ;
9 മെശേലെമ്യാവിനും കഴിവുറ്റവരായ പുത്രന്മാരും ബന്ധുക്കളും ഉണ്ടായിരുന്നു. അവർ ആകെ പതിനെട്ടുപേർ.
മെശേലെമ്യാവിന് പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടുപേർ.
10 മെരാര്യനായ ഹോസയ്ക്കും പുത്രന്മാരുണ്ടായിരുന്നു: ഒന്നാമനായ ശിമ്രി. അദ്ദേഹം ആദ്യജാതനായിരുന്നില്ല. എന്നിട്ടും പിതാവായ ഹോസ അദ്ദേഹത്തെ ഒന്നാമനായി അവരോധിച്ചു.
൧൦മെരാരിപുത്രന്മാരിൽ ഹോസെക്ക് പുത്രന്മാർ ഉണ്ടായിരുന്നു; ശിമ്രി തലവൻ; ഇവൻ ആദ്യജാതനല്ലെങ്കിലും അവന്റെ അപ്പൻ അവനെ തലവനാക്കി;
11 രണ്ടാമനായ ഹിൽക്കിയാവ്, മൂന്നാമനായ തെബല്യാവ്, നാലാമനായ സെഖര്യാവ്. ഹോസയുടെ പുത്രന്മാരും ബന്ധുക്കളുമായി ആകെ പതിമ്മൂന്നുപേർ.
൧൧ഹില്ക്കീയാവ് രണ്ടാമൻ, തെബല്യാവ് മൂന്നാമൻ, സെഖര്യാവ് നാലാമൻ; ഹോസയുടെ പുത്രന്മാരും സഹോദരന്മാരും എല്ലാംകൂടി പതിമൂന്നുപേർ.
12 ഈ ദ്വാരപാലകഗണങ്ങൾക്ക് അവരുടെ ബന്ധുക്കൾക്ക് ഉണ്ടായിരുന്നതുപോലെതന്നെ യഹോവയുടെ ആലയത്തിലെ ശുശ്രൂഷകൾക്കുള്ള ചുമതലയും ഉണ്ടായിരുന്നു. ഈ ചുമതലകൾ ഗണങ്ങളുടെ തലവന്മാർ മുഖാന്തരം നിർണയിക്കപ്പെട്ടിരുന്നു.
൧൨വാതിൽകാവല്ക്കാരുടെ ഈ കൂറുകൾക്ക്, അവരുടെ തലവന്മാർക്കു തന്നെ, യഹോവയുടെ ആലയത്തിൽ ശുശ്രൂഷ ചെയ്യുവാൻ തങ്ങളുടെ സഹോദരന്മാർക്ക് എന്നപോലെ ഉദ്യോഗങ്ങൾ ഉണ്ടായിരുന്നു.
13 ഓരോ കവാടത്തിലെയും കാവൽ ചുമതല നറുക്കിട്ടു നിശ്ചയിക്കപ്പെട്ടിരുന്നു. കുടുംബങ്ങളുടെ ക്രമമനുസരിച്ചും ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഒരുപോലെയും ആ ചുമതല നിശ്ചയിക്കപ്പെട്ടിരുന്നു.
൧൩അവർ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതത് വാതിലിന് ചീട്ടിട്ടു.
14 കിഴക്കേ കവാടത്തിനുള്ള നറുക്ക് ശെലെമ്യാവിന് വീണു. അതിനുശേഷം അദ്ദേഹത്തിന്റെ മകനും വിവേകശാലിയായ ഉപദേഷ്ടാവുമായ സെഖര്യാവിനുവേണ്ടി നറുക്കിട്ടു. അദ്ദേഹത്തിന് വടക്കേ കവാടത്തിനുള്ള നറുക്കുവീണു.
൧൪കിഴക്കെ വാതിലിന്റെ ചീട്ട് ശേലെമ്യാവിന് വന്നു; പിന്നെ അവർ അവന്റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖര്യാവിന് വേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ട് വടക്കെ വാതിലിന് വന്നു.
15 തെക്കേ കവാടത്തിനുള്ള നറുക്ക് ഓബേദ്-ഏദോമിനു വീണു. സംഭരണശാലയ്ക്കുള്ള നറുക്ക് അദ്ദേഹത്തിന്റെ പുത്രന്മാർക്കും വീണു.
൧൫തെക്കെ വാതിലിന്റെത് ഓബേദ്-ഏദോമിനും പാണ്ടികശാലയുടേത് അവന്റെ പുത്രന്മാർക്കും
16 പടിഞ്ഞാറേ കവാടത്തിലും കയറ്റത്തിലെ ശല്ലേ-ഖെത്ത് കവാടത്തിലും കാവലിനുള്ള നറുക്കുകൾ ശൂപ്പീമിനും ഹോസെക്കിനും വീണു. കാവൽക്കാർ, ഒരാൾ മറ്റൊരാളുടെ അരികത്തായി കാവൽ ചെയ്തിരുന്നു:
൧൬കയറ്റമുള്ള പെരുവഴിയിൽ ശല്ലേഖെത്ത് പടിവാതിലിനരികെ പടിഞ്ഞാറെ വാതിലിന്റേത് ശുപ്പീമിനും ഹോസെക്കും വന്നു. ഇങ്ങനെ കാവലിന്നരികെ കാവലുണ്ടായിരുന്നു.
17 ദിവസംമുഴുവനും കിഴക്കേകവാടത്തിൽ ആറു ലേവ്യരും വടക്കേ കവാടത്തിൽ നാലും തെക്കേ കവാടത്തിൽ നാലും ഭണ്ഡാരഗൃഹത്തിങ്കൽ ഒരേസമയം ഈരണ്ടുപേരും കാവൽ നിന്നിരുന്നു.
൧൭കിഴക്കെ വാതില്ക്കൽ ആറ് ലേവ്യരും വടക്കെ വാതില്ക്കൽ ദിവസേന നാലുപേരും തെക്കെ വാതില്ക്കൽ ദിവസേന നാലുപേരും പാണ്ടികശാലെക്കൽ രണ്ടുപേരും ഉണ്ടായിരുന്നു.
18 ദൈവാലയാങ്കണത്തിനു പടിഞ്ഞാറുള്ള വഴിയിൽ നാലുപേരും അങ്കണത്തിൽ രണ്ടുപേരും ഉണ്ടായിരുന്നു.
൧൮പർബാരിന് പടിഞ്ഞാറു പെരുവഴിയിൽ നാലുപേരും പർബാരിൽ തന്നേ രണ്ടുപേരും ഉണ്ടായിരുന്നു.
19 കോരഹിന്റെയും മെരാരിയുടെയും പിൻഗാമികളായ ദ്വാരപാലകഗണങ്ങൾ ഇവരായിരുന്നു.
൧൯കോരഹ്യരിലും മെരാര്യരിലും ഉള്ള വാതിൽകാവല്ക്കാരുടെ കൂറുകൾ ഇവ തന്നേ.
20 അവരുടെ സഹോദരന്മാരായ മറ്റു ലേവ്യർ ദൈവാലയത്തിലെ ഭണ്ഡാരപ്പുരകളുടെയും വിശുദ്ധവസ്തുക്കൾ സൂക്ഷിക്കുന്ന ഭണ്ഡാരപ്പുരകളുടെയും ചുമതലക്കാരായിരുന്നു.
൨൦അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവലായത്തിലെ ഭണ്ഡാരത്തിനും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിനും മേൽവിചാരകരായിരുന്നു.
21 ലദ്ദാന്റെ പിൻഗാമികൾ—ഗെർശോനിലൂടെയാണ് ഇവർ ലയെദാന്റെ സന്തതികളായത്—ഗെർശോന്യനായ ലദ്ദാന്റെ കുടുംബങ്ങൾക്കെല്ലാം തലവന്മാരും ആയിരുന്ന യെഹീയേലും,
൨൧ലദ്ദാന്റെ പുത്രന്മാരിൽ: ലദ്ദാന്റെ കുടുംബത്തിലുള്ള ഗേർശോന്യരുടെ പുത്രന്മാർ: ഗേർശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാർ യെഹീയേല്യർ ആയിരുന്നു.
22 യെഹീയേലിന്റെ പുത്രന്മാരും സേഥാമും അദ്ദേഹത്തിന്റെ സഹോദരൻ യോവേലും. അവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരങ്ങളുടെ ചുമതല വഹിച്ചിരുന്നു.
൨൨യെഹീയേലിന്റെ പുത്രന്മാർ: സേഥാം; അവന്റെ സഹോദരൻ യോവേൽ; ഇവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിനു മേൽവിചാരകരായിരുന്നു.
23 അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നിവരെ സംബന്ധിച്ച വിവരങ്ങൾ:
൨൩അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നവരിൽ:
24 മോശയുടെ മകനായ ഗെർശോമിന്റെ ഒരു പിൻഗാമിയായ ശെബൂവേൽ ഭണ്ഡാരങ്ങളുടെ മുഖ്യഅധികാരിയായിരുന്നു.
൨൪മോശെയുടെ മകനായ ഗേർശോമിന്റെ മകൻ ശെബൂവേൽ ഭണ്ഡാരത്തിന് മേൽവിചാരകനായിരുന്നു.
25 എലീയേസർവഴി അദ്ദേഹത്തിന്റെ ബന്ധുജനങ്ങളായവർ: എലീയേസരിന്റെ മകൻ രെഹബ്യാവ്, അദ്ദേഹത്തിന്റെ മകൻ യെശയ്യാവ്, യെശയ്യാവിന്റെ മകൻ യോരാം, യോരാമിന്റെ മകൻ സിക്രി, സിക്രിയുടെ മകൻ ശെലോമോത്ത്.
൨൫എലീയേസെരിൽനിന്നുത്ഭവിച്ച അവന്റെ സഹോദരന്മാരിൽ: അവന്റെ മകൻ രെഹബ്യാവ്; അവന്റെ മകൻ യെശയ്യാവ്; അവന്റെ മകൻ യോരാം; അവന്റെ മകൻ സിക്രി; അവന്റെ മകൻ ശെലോമീത്ത്.
26 ദാവീദ് രാജാവും സഹസ്രാധിപന്മാരും ശതാധിപന്മാരുമായ കുടുംബത്തലവന്മാരും മറ്റു സൈന്യാധിപന്മാരും സമർപ്പിച്ചിരുന്ന വസ്തുക്കളുടെ ഭണ്ഡാരങ്ങൾക്ക് ശെലോമോത്തും അദ്ദേഹത്തിന്റെ ബന്ധുക്കളും ചുമതലക്കാരായിരുന്നു.
൨൬ദാവീദ്‌ രാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും നിവേദിച്ച വിശുദ്ധവസ്തുക്കളുടെ സകലഭണ്ഡാരത്തിനും ശെലോമീത്തും അവന്റെ സഹോദരന്മാരും മേൽവിചാരകരായിരുന്നു.
27 യുദ്ധത്തിൽ പിടിച്ചെടുത്ത കൊള്ളമുതലുകളിൽ ചിലത് അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾക്കായി സമർപ്പിച്ചിരുന്നു.
൨൭യുദ്ധത്തിൽ കിട്ടിയ കൊള്ളയിൽനിന്നു യഹോവയുടെ ആലയം കേടുപോക്കുവാൻ അവർ അവയെ നിവേദിച്ചിരുന്നു.
28 ദർശകനായ ശമുവേലും കീശിന്റെ മകനായ ശൗലും നേരിന്റെ മകനായ അബ്നേരും സെരൂയയുടെ മകനായ യോവാബും സമർപ്പിച്ചിരുന്ന വസ്തുക്കളും സകലസമർപ്പിതവസ്തുക്കളും ശെലോമീത്തിന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സൂക്ഷിപ്പിലായിരുന്നു.
൨൮ദർശകനായ ശമൂവേലും കീശിന്റെ മകൻ ശൌലും നേരിന്റെ മകൻ അബ്നേരും സെരൂയയുടെ മകൻ യോവാബും നിവേദിച്ച സകലനിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയിൽ വന്നു.
29 യിസ്ഹാര്യരിൽനിന്ന്: കെനന്യാവും അദ്ദേഹത്തിന്റെ പുത്രന്മാരും ദൈവാലയത്തിനു വെളിയിൽ ഇസ്രായേലിന് അധികാരികളും ന്യായാധിപന്മാരും ആയിരുന്നു.
൨൯യിസ്ഹാര്യരിൽ കെനന്യാവും അവന്റെ പുത്രന്മാരും, പുറമെയുള്ള പ്രവൃത്തിക്ക് യിസ്രായേലിൽ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു.
30 ഹെബ്രോന്യരിൽനിന്ന്: ഹശബ്യാവും അദ്ദേഹത്തിന്റെ ബന്ധുക്കളും ആയി ആയിരത്തി എഴുനൂറു പ്രഗൽഭന്മാർ ഇസ്രായേലിൽ യോർദാൻനദിക്കു പടിഞ്ഞാറ് യഹോവയുടെ എല്ലാ ശുശ്രൂഷകൾക്കും രാജസേവനത്തിനും ചുമതലപ്പെട്ടവരായി ഉണ്ടായിരുന്നു.
൩൦ഹെബ്രോന്യരിൽ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറ് പ്രാപ്തന്മാർ യോർദ്ദാനിക്കരെ പടിഞ്ഞാറ് യഹോവയുടെ സകല കാര്യത്തിനും രാജാവിന്റെ ശുശ്രൂഷക്കും യിസ്രായേലിൽ മേൽവിചാരകരായിരുന്നു.
31 ഹെബ്രോന്യരുടെ കുടുംബപരമായ വംശാവലിരേഖകൾ അനുസരിച്ച് യെരീയാവായിരുന്നു ഹെബ്രോന്യരുടെ തലവൻ. ദാവീദിന്റെ ഭരണത്തിന്റെ നാൽപ്പതാമാണ്ടിൽ രേഖകൾവെച്ചു നടത്തിയ അന്വേഷണത്തിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തരായ ചില ഹെബ്രോന്യരെ കണ്ടെത്തി.
൩൧ഹെബ്രോന്യരിൽ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യർക്ക് യെരീയാവ് തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടിൽ അവരുടെ വസ്തുത അനേൃഷിച്ചപ്പോള്‍ അവരുടെ ഇടയിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തന്മാരെ കണ്ടു.
32 യെരീയാവിന് പ്രഗൽഭന്മാരും കുടുംബത്തലവന്മാരുമായ 2,700 ബന്ധുജനങ്ങൾ ഉണ്ടായിരുന്നു. ദൈവിക ശുശ്രൂഷകളും രാജകീയമായ ഏതു കാര്യവും നിർവഹിക്കുന്നതിനുമായി ദാവീദുരാജാവ് അവരെ രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ അർധഗോത്രത്തിന്റെയും മേൽവിചാരകന്മാരാക്കി നിയമിച്ചു.
൩൨അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറ് പേരുണ്ടായിരുന്നു; അവരെ ദാവീദ്‌ രാജാവ് ദൈവത്തിന്റെ സകല കാര്യത്തിനും രാജാവിന്റെ കാര്യാദികൾക്കും രൂബേന്യർ, ഗാദ്യർ, മനശ്ശെയുടെ പാതിഗോത്രം എന്നിവർക്ക് മേൽവിചാരകരാക്കി വെച്ചു.

< 1 ദിനവൃത്താന്തം 26 >