< 1 ദിനവൃത്താന്തം 24 >
1 അഹരോന്റെ പുത്രന്മാരുടെ ഗണങ്ങൾ ഇവരായിരുന്നു: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ അഹരോന്റെ പുത്രന്മാരായിരുന്നു.
Et quant aux fils d'Aaron, voici leurs classes. Fils d'Aaron: Nadab et Abiliu, Eléazar et Ithamar.
2 എന്നാൽ നാദാബും അബീഹൂവും അവരുടെ പിതാവിനു മുമ്പുതന്നെ മരിച്ചുപോയിരുന്നു; അവർക്കു പുത്രന്മാരും ഇല്ലായിരുന്നു. അതിനാൽ എലെയാസാരും ഈഥാമാറും പുരോഹിതന്മാരായി ശുശ്രൂഷചെയ്തു.
Et Nadab et Abihu moururent avant leur père, et ils n'avaient pas de fils, et Eléazar et Ithamar furent revêtus du sacerdoce.
3 എലെയാസാരിന്റെ ഒരു പിൻഗാമിയായ സാദോക്കിന്റെയും ഈഥാമാരിന്റെ ഒരു പിൻഗാമിയായ അഹീമെലെക്കിന്റെയും സഹായത്തോടെ ദാവീദ് അവരെ, അവരുടെ നിർദിഷ്ട ക്രമമനുസരിച്ചുള്ള ശുശ്രൂഷകൾക്കായി, ഗണങ്ങളാക്കിത്തിരിച്ചു.
Et David les divisa ainsi, [d'un côté] Tsadoc d'entre les fils d'Eléazar, [de l'autre] Ahimélech d'entre les fils d'Ithamar, selon leur classement dans leur service.
4 ഈഥാമാരിന്റെ പിൻഗാമികളിലുള്ളതിനെക്കാൾ വളരെക്കൂടുതൽ നേതാക്കന്മാർ എലെയാസാരിന്റെ പിൻഗാമികളിൽ ഉള്ളതായിക്കണ്ടു. അതുപ്രകാരംതന്നെ അവരെ ഗണങ്ങളാക്കിത്തിരിക്കുകയും ചെയ്തു: എലെയാസാരിന്റെ പിൻഗാമികളിൽനിന്നു പതിനാറു കുടുംബത്തലവന്മാരും ഈഥാമാരിന്റെ പിൻഗാമികളിൽനിന്ന് എട്ടു കുടുംബത്തലവന്മാരും ആയി അവരെ വിഭാഗിച്ചു.
Et il se trouva dans les fils d'Eléazar plus de patriarches que dans les fils d'Ithamar, et division en fut faite; les fils d'Eléazar avaient seize chefs de maisons patriarcales, et les fils d'Ithamar, selon leurs maisons patriarcales, huit.
5 എലെയാസാർ, ഈഥാമാർ, ഇരുവരുടെയും പിൻഗാമികളിൽ വിശുദ്ധസ്ഥലത്തിലെ അധികാരികളും ദൈവത്താൽ നിയുക്തരായ അധികാരികളും ഉണ്ടായിരുന്നതിനാൽ പക്ഷഭേദംകൂടാതെ നറുക്കിട്ടാണ് അവരെ ഗണം തിരിച്ചത്.
Et la division se fit par le sort pour les uns comme pour les autres; car les primiciers du Sanctuaire, et les primiciers de Dieu étaient des fils d'Eléazar et des fils d'Ithamar.
6 എലെയാസാരിന്റെ ശാഖയിൽനിന്ന് ഒന്നും പിന്നെ ഈഥാമാരിന്റെ ശാഖയിൽനിന്ന് മറ്റൊന്നും എന്നക്രമത്തിൽ കുടുംബങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ലേവ്യനും നെഥനയേലിന്റെ പുത്രനുമായ ശെമയ്യാ എന്ന വേദജ്ഞൻ ആ പേരുകൾ രേഖപ്പെടുത്തി. രാജാവ്, പ്രഭുക്കന്മാർ, സാദോക്കു പുരോഹിതൻ, അബ്യാഥാരിന്റെ മകനായ അഹീമെലെക്ക്, കുടുംബത്തലവന്മാർ, പുരോഹിതന്മാർ, ലേവ്യർ എന്നിവരുടെ സാന്നിധ്യത്തിലാണ് അവ രേഖപ്പെടുത്തിയത്.
Et ils furent inscrits par Semaïa, fils de Nethaneël, scribe de la Tribu de Lévi, devant le roi, et les princes, et le Prêtre Tsadoc, et Abimélech, fils d'Abiathar, et les patriarches des Prêtres et des Lévites; chaque maison patriarcale fut tirée au sort pour Eléazar, et pour Ithamar il y eut double tirage.
7 ഒന്നാമത്തെ നറുക്ക് യെഹോയാരീബിനു വീണു. രണ്ടാമത്തേത് യെദായാവിനും.
Et le premier bulletin sortit pour Jojarib; pour Jedaïa le second;
8 മൂന്നാമത്തേതു ഹാരീമിനും നാലാമത്തേതു ശെയോരീമിനും
pour Harim le troisième; pour Seorim le quatrième;
9 അഞ്ചാമത്തേതു മൽക്കീയാവിനും ആറാമത്തേതു മീയാമിനും.
pour Malchiia le cinquième; pour Mijamin le sixième;
10 ഏഴാമത്തേതു ഹക്കോസിനും എട്ടാമത്തേത് അബീയാവിനും
pour Haccots le septième; pour Abia le huitième;
11 ഒൻപതാമത്തേതു യേശുവയ്ക്കും പത്താമത്തേതു ശെഖന്യാവിനും
pour Jèsua le neuvième; pour Sechania le dixième;
12 പതിനൊന്നാമത്തേത് എല്യാശീബിനും പന്ത്രണ്ടാമത്തേതു യാക്കീമിനും
pour Eliasib le onzième; pour Jakim le douzième;
13 പതിമ്മൂന്നാമത്തേതു ഹുപ്പെക്കും പതിന്നാലാമത്തേതു യേശെബെയാമിനും
pour Huppa le treizième; pour Jésébeab le quatorzième;
14 പതിനഞ്ചാമത്തേതു ബിൽഗെക്കും പതിനാറാമത്തേത് ഇമ്മേരിനും
pour Bilga le quinzième; pour Immer le seizième;
15 പതിനേഴാമത്തേതു ഹേസീരിനും പതിനെട്ടാമത്തേതു ഹപ്പിസ്സേസിനും
pour Hezir le dix-septième; pour Happitsets le dix-huitième;
16 പത്തൊൻപതാമത്തേതു പെഥഹ്യാവിനും ഇരുപതാമത്തേതു യെഹെസ്കേലിനും
pour Pethaïa le dix-neuvième; pour Ihezkel le vingtième;
17 ഇരുപത്തൊന്നാമത്തേതു യാഖീനും ഇരുപത്തിരണ്ടാമത്തേതു ഗാമൂലിനും
pour Jachin le vingt-unième; pour Gamul le vingt-deuxième;
18 ഇരുപത്തിമൂന്നാമത്തേതു ദെലായാവിനും ഇരുപത്തിനാലാമത്തേതു മയസ്യാവിനും വീണു.
pour Delaïa le vingt-troisième; pour Maazia le vingt-quatrième.
19 ഇസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ പൂർവപിതാവായ അഹരോനോടു കൽപ്പിച്ചതനുസരിച്ച്, അദ്ദേഹം അവർക്കായി നിർണയിച്ച അനുശാസനങ്ങൾ പ്രകാരം അവർ യഹോവയുടെ ആലയത്തിൽ പ്രവേശിക്കുമ്പോൾ അവർക്കു ശുശ്രൂഷചെയ്യുന്നതിനായി നിശ്ചയിക്കപ്പെട്ട ക്രമവും ഇതുതന്നെ ആയിരുന്നു.
Telle est leur classification pour leur service, pour leur entrée dans le Temple de l'Éternel selon leur règle dressée par Aaron, leur père, selon l'ordre qu'il en avait reçu de l'Éternel, Dieu d'Israël.
20 ലേവിയുടെ പിൻഗാമികളിൽ ശേഷമുള്ളവർ താഴെപ്പറയുന്നവരായിരുന്നു: അമ്രാമിന്റെ പുത്രന്മാരിൽനിന്ന് ശൂബായേൽ; ശൂബായേലിന്റെ പുത്രന്മാരിൽനിന്ന് യെഹ്ദേയാവ്.
Et quant aux fils de Lévi, voici les restants: des fils d'Amram: Subaël; des fils de Subaël: Jehdia;
21 രെഹബ്യാവിൽനിന്ന്: അദ്ദേഹത്തിന്റെ പുത്രന്മാരിൽ യിശ്ശീയാവ് ഒന്നാമനായിരുന്നു.
de Rehabia, des fils de Rehabia: le chef Jissia;
22 യിസ്ഹാര്യരിൽനിന്ന്, ശെലോമോത്ത്. ശെലോമോത്തിന്റെ പുത്രന്മാരിൽനിന്ന്, യഹത്ത്,
des Jitseharites: Selomoth; des fils de Selomoth: Jahath;
23 ഹെബ്രോന്റെ പുത്രന്മാർ: ഒന്നാമൻ യെരീയാവ്, രണ്ടാമൻ അമര്യാവ്, മൂന്നാമൻ യഹസീയേൽ, നാലാമൻ യെക്കമെയാം.
et les fils [d'Hébron: ] Jeria [le chef], Amaria, le second, Jaheziel, le troisième, Jecameam, le quatrième;
24 ഉസ്സീയേലിന്റെ പുത്രൻ: മീഖാ. മീഖായുടെ പുത്രന്മാരിൽനിന്ന്: ശമീർ.
fils d'Uzziel: Micha; fils de Micha: Samir;
25 മീഖായുടെ സഹോദരൻ യിശ്ശീയാവ്. യിശ്ശീയാവിന്റെ പുത്രന്മാരിൽനിന്ന് സെഖര്യാവ്.
le frère de Micha: Jissia; des fils de Jissia: Zacharie;
26 മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. യയസ്യാവിന്റെ പുത്രൻ ബെനോ.
fils de Merari: Machli et Musi, fils de Jaëzia, son fils.
27 മെരാരിയുടെ പുത്രന്മാർ: യയസ്യാവിൽനിന്ന്: ബെനോ, ശോഹം, സക്കൂർ, ഇബ്രി.
Les fils de Merari, de Jaëzia son fils: Soham et Zaccur et Ibri;
28 മഹ്ലിയിൽനിന്ന്: എലെയാസാർ, അദ്ദേഹത്തിനു പുത്രന്മാരില്ലായിരുന്നു.
de Machli: Eléazar, lequel n'eut point de fils;
29 കീശിൽനിന്ന്: കീശിന്റെ പുത്രൻ, യെരഹ്മയേൽ.
de Kis, le fils de Kis: Jérahmeël;
30 മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരീമോത്ത്. അവരുടെ കുടുംബക്രമമനുസരിച്ചുള്ള ലേവ്യർ ഇവരായിരുന്നു.
et les fils de Musi: Machli et Eder et Jerimoth. Tels étaient les fils des Lévites selon leurs maisons patriarcales.
31 അവരും അഹരോന്റെ പിൻഗാമികളായ തങ്ങളുടെ സഹോദരന്മാർ ചെയ്തതുപോലെ ദാവീദുരാജാവ്, സാദോക്ക്, അഹീമെലെക്ക്, പുരോഹിതന്മാരുടെ കുടുംബത്തലവന്മാർ, ലേവ്യർ എന്നിവരുടെ സാന്നിധ്യത്തിൽ നറുക്കിട്ടു. അതതു പിതൃഭവനത്തിൽ ഓരോ തലവനും തന്റെ ഇളയ സഹോദരനെപ്പോലെതന്നെ പരിഗണിക്കപ്പെട്ടു.
Et eux aussi ils tirèrent au sort comme leurs frères, les fils d'Aaron, devant le roi David et Tsadoc et Ahimélech et les patriarches des Prêtres et des Lévites, le patriarche aussi bien que son frère cadet.