< 1 ദിനവൃത്താന്തം 2 >

1 ഇസ്രായേലിന്റെ പുത്രന്മാർ ഇവരായിരുന്നു: രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ,
Ето синовете на Израиля: Рувим, Симеон, Левий, Юда, Исахар, Завулон,
2 ദാൻ, യോസേഫ്, ബെന്യാമീൻ, നഫ്താലി, ഗാദ്, ആശേർ.
Дан, Иосиф, Вениамин, Нефталим, Гад и Асир.
3 യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലഹ് ഇവർ മൂവരും ശൂവായുടെ മകളായ ഒരു കനാന്യസ്ത്രീയിൽ ജനിച്ച പുത്രന്മാരായിരുന്നു. യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവയുടെ ദൃഷ്ടിയിൽ ദുഷ്ടനായിരുന്നു. അതിനാൽ യഹോവ അവനെ മരണത്തിന് ഏൽപ്പിച്ചു.
Юдови синове: Ир, Онан и Шела: тримата му се родиха от ханаанката, дъщерята на Суя. А първородният на Юда, Ир, бе лош пред Господа, та Той го умъртви.
4 അതിനുശേഷം യെഹൂദയുടെ മരുമകളായ താമാർ അവന്റെ രണ്ടു പുത്രന്മാരായ ഫേരെസ്സ്, സേരഹ് എന്നിവർക്കു ജന്മംനൽകി. അങ്ങനെ യെഹൂദയ്ക്ക് ആകെ അഞ്ചു പുത്രന്മാർ ഉണ്ടായിരുന്നു.
И снаха му Тамар му роди Фареса и Зара, Всичките Юдови синове бяха петима.
5 ഫേരെസ്സിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ
Фаресови синове: Есрон и Амул.
6 സേരഹിന്റെ പുത്രന്മാർ: സിമ്രി, ഏഥാൻ, ഹേമാൻ, കൽക്കോൽ, ദാരാ—ആകെ അഞ്ചുപേർ.
А Зарови синове: Зимрий, Етан, Еман, Халкол и Дара(; всичко петима.
7 കർമിയുടെ പുത്രൻ: അർപ്പിതവസ്തുക്കൾ സ്വന്തമാക്കി എടുക്കുകയും അതുമൂലം യഹോവയുടെ നിരോധനം ലംഘിക്കുകയും ചെയ്ത് ഇസ്രായേലിന് കഷ്ടത വരുത്തിവെച്ചവനായ ആഖാൻ.
А Хармиев син: Ахар
8 ഏഥാന്റെ പുത്രൻ: അസര്യാവ്.
А Етанов син - Азария.
9 ഹെസ്രോനു ജനിച്ച പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി.
А синове, които се родиха на Есрона: Ерамеил, Арам и Халев
10 രാം അമ്മീനാദാബിന്റെ പിതാവായിരുന്നു. അമ്മീനാദാബ് യെഹൂദാജനതയുടെ നേതാവായ നഹശോന്റെ പിതാവും ആയിരുന്നു.
И Арам роди Аминадава: а Аминадав роди Наасона, първенец на Юдовите потомци.
11 നഹശോൻ ശല്മയുടെ പിതാവായിരുന്നു. ശല്മാ ബോവസിന്റെ പിതാവും.
А Наасон роди Салмона: Салмон роди Вооза;
12 ബോവസ് ഓബേദിന്റെ പിതാവും, ഓബേദ് യിശ്ശായിയുടെ പിതാവുമായിരുന്നു.
Вооз роди Овида: Овид роди Есея;
13 യിശ്ശായി ആദ്യജാതനായ എലീയാബ്, രണ്ടാമൻ അബീനാദാബ്, മൂന്നാമൻ ശിമെയാ,
а Есей роди първородния си Елиав, втория Авинадав, третия Сама,
14 നാലാമൻ നെഥനയേൽ, അഞ്ചാമൻ രദ്ദായി,
четвъртия Натанаил, петия Радай,
15 ആറാമൻ ഓസെം, ഏഴാമൻ ദാവീദ്, എന്നിവരുടെ പിതാവായിരുന്നു.
шестия Осем и седмия Давид.
16 സെരൂയയും അബീഗയിലും അവരുടെ സഹോദരിമാരായിരുന്നു. അബീശായിയും യോവാബും അസാഹേലും സെരൂയയുടെ മൂന്നു പുത്രന്മാരായിരുന്നു.
А техни сестри бяха Саруия и Авигея; а Саруините синове бяха трима: Ависей, Иоав и Асаил;
17 അബീഗയിൽ അമാസയുടെ മാതാവായിരുന്നു. അവന്റെ പിതാവ് യിശ്മായേല്യനായ യേഥെർ ആയിരുന്നു.
и Авигея роди Амаса; а баща на Амаса беше исмаилецът Иетер.
18 ഹെസ്രോന്റെ മകനായ കാലേബിന് തന്റെ ഭാര്യയായ അസൂബയിലും യെരിയോത്തിലും പുത്രന്മാർ ജനിച്ചിരുന്നു. യേശെർ, ശോബാബ്, അർദോൻ എന്നിവർ യെരിയോത്തിൽ ജനിച്ച പുത്രന്മാരായിരുന്നു.
И Халев, Есроновият син, роди синове от жена си Азува и от Ериота: синовете му бяха Есер, Совав и Ардон.
19 അസൂബ മരിച്ചപ്പോൾ കാലേബ് എഫ്രാത്തിനെ വിവാഹംകഴിച്ചു. അവൾ ഹൂർ എന്ന മകനു ജന്മംനൽകി.
И като умря Азува, Халев си взе Ефрата, която му роди Ора.
20 ഹൂർ ഊരിയുടെ പിതാവും ഊരി ബെസലേലിന്റെ പിതാവും ആയിരുന്നു.
А Ор роди Урия; а Урия роди Веселеила.
21 പിന്നെ ഹെസ്രോൻ ഗിലെയാദിന്റെ പിതാവായ മാഖീരിന്റെ മകളെ വിവാഹംകഴിച്ചു; അപ്പോൾ ഹെസ്രോന് അറുപതു വയസ്സായിരുന്നു. അവൾ സെഗൂബ് എന്ന മകനു ജന്മംനൽകി.
И после Есрон влезе при дъщерята на Махира Галаадовия баща; той я взе като беше на шестдесет години на възраст, и тя му роди Сегува;
22 സെഗൂബ് യായീരിന്റെ പിതാവായിരുന്നു. യായീർ ഗിലെയാദിൽ ഇരുപത്തിമൂന്നു പട്ടണങ്ങൾക്ക് അധിപനായിരുന്നു.
А Сегув роди Яира, който имаше двадесет и три града в галаадската земя.
23 (എന്നാൽ, ഗെശൂരും അരാമുംകൂടി ഹാവോത്ത്-യായീരും കെനാത്തും അതിനുചുറ്റുമുള്ള അധിനിവേശങ്ങളും പിടിച്ചടക്കി—ആകെ അറുപതു പട്ടണങ്ങൾ.) ഇവരെല്ലാം ഗിലെയാദിന്റെ പിതാവായ മാഖീരിന്റെ പിൻഗാമികളായിരുന്നു.
И Гесур и Арам превзеха от тях Яировите паланки, с Кенат и селата му, шестдесет града, Всички тия бяха синове на Махира, Галаадовия баща.
24 കാലേബ്-എഫ്രാത്താ എന്ന പട്ടണത്തിൽവെച്ച് ഹെസ്രോന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയായ അബീയാ ഒരു മകനു ജന്മംനൽകി. അവനാണ് തെക്കോവയുടെ പിതാവായ അശ്ഹൂർ.
А след като умря Есрон в Халев-ефрата, тогава Есроновата жена Авия му роди Асхора бащата на Текуе.
25 ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ: ആദ്യജാതനായ രാം, ബൂനാ, ഓരെൻ, ഓസെം, അഹീയാവ്.
И синовете на първородния на Есрона, Ерамеила, бяха: първородният Арам и Вуна, Орен, Осем и Ахия.
26 യെരഹ്മയേലിന് അതാര എന്ന പേരുള്ള മറ്റൊരു ഭാര്യ ഉണ്ടായിരുന്നു. അവൾ ഓനാമിന്റെ അമ്മയായിരുന്നു.
Ерамеил взе и друга жена, чието име бе Атара: тя бе майка на Онана.
27 യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമിൻ, ഏക്കെർ.
А синовете на първородния на Ерамеила, Арам, бяха: Маас, Ямин и Екер.
28 ഓനാമിന്റെ പുത്രന്മാർ: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബീശൂർ.
И синовете на Анама бяха: Самай и Ядай; а синовете на Самая: Надав и Ависур.
29 അബീശൂരിന്റെ ഭാര്യയ്ക്ക് അബീഹയീൽ എന്നു പേരായിരുന്നു. അവൾ അയാളുടെ രണ്ടു പുത്രന്മാർക്കു ജന്മംനൽകി: അഹ്ബാൻ, മോലീദ്.
И името на Ависуровата жена бе Авихаила, която му роди Аавана и Молида.
30 നാദാബിന്റെ പുത്രന്മാർ: സേലദ്, അപ്പയീം. സേലദ് പുത്രന്മാരില്ലാതെ മരിച്ചു.
А Надавови синове бяха: Селед Апаим; и Селед умря бездетен.
31 അപ്പയീമിന്റെ പുത്രൻ: ശേശാന്റെ പിതാവായ യിശി; ശേശാൻ അഹ്ലായിമിന്റെ പിതാവായിരുന്നു.
А син на Апаима беше Есия; а син на Есия, Сисан; а син на Сисана, Аалай.
32 ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ. യേഥെർ പുത്രന്മാരില്ലാതെ മരിച്ചു.
А синове на Ядая Самаевия брат бяха: Етер и Ионатан; и Етер умря бездетен;
33 യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെരഹ്മയേലിന്റെ പിൻഗാമികളായിരുന്നു.
а синовете на Ионатана: Фалет и Зиза. Тия бяха потомците на Ерамеила.
34 ശേശാന്ന് പുത്രിമാരല്ലാതെ, പുത്രന്മാരില്ലായിരുന്നു. അദ്ദേഹത്തിന് ഈജിപ്റ്റുകാരനായ യർഹാ എന്നു പേരായ ഒരു ദാസനുണ്ടായിരുന്നു.
А Сисан нямаше синове, но дъщери. А Сисан имаше слуга египтянин на име Яраа;
35 ശേശാൻ തന്റെ ഭൃത്യനായ യർഹയ്ക്ക് തന്റെ മകളെ വിവാഹംകഴിച്ചുകൊടുത്തു. അവൾ അത്ഥായി എന്നു പേരുള്ള ഒരു മകനു ജന്മംകൊടുത്തു.
и Сисан даде дъщеря си на слугата си Яраа за жена; и тя му роди Атая;
36 അത്ഥായി നാഥാന്റെ പിതാവായിരുന്നു, നാഥാൻ സാബാദിന്റെ പിതാവും.
а Атай роди Натана; Натан роди Завада;
37 സാബാദ് എഫ്ലാലിന്റെ പിതാവ്, എഫ്ലാൽ ഓബേദിന്റെ പിതാവ്.
Завад роди Ефлала; Ефлал роди Овида;
38 ഓബേദ് യേഹുവിന്റെ പിതാവ്, യേഹു അസര്യാവിന്റെ പിതാവ്.
Овид роди Ииуя; Ииуй роди Азария;
39 അസര്യാവ് ഹേലെസ്സിന്റെ പിതാവ്, ഹേലെസ് എലെയാശയുടെ പിതാവ്.
Азария роди Хелиса; Хелис роди Елеаса;
40 എലെയാശ സിസ്മായിയുടെ പിതാവ്, സിസ്മായി ശല്ലൂമിന്റെ പിതാവ്.
Елеас роди Сисамая; Сисамай роди Селума;
41 ശല്ലൂം യെക്കമ്യാവിന്റെ പിതാവ്, യെക്കമ്യാവ് എലീശാമയുടെ പിതാവ്.
Селум роди Екамия; а Екамия роди Елисама.
42 യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അദ്ദേഹത്തിന്റെ ആദ്യജാതനും സീഫിന്റെ പിതാവുമായ മേശാ, അദ്ദേഹത്തിന്റെ പുത്രനും ഹെബ്രോന്റെ പിതാവുമായ മാരേശാ.
А синовете на Хелева Ерамеиловия брат, бяха: първородният му Миса, който бе баща на Зиф; и син на Мариса бе Ави-хеврон.
43 ഹെബ്രോന്റെ പുത്രന്മാർ: കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ.
А Хевронови синове: Корей, Тапфуа, Рекем и Сема;
44 ശേമാ രഹമിന്റെ പിതാവായിരുന്നു, രഹം യോർക്കെയാമിന്റെ പിതാവും. രേക്കെം ശമ്മായിയുടെ പിതാവായിരുന്നു.
А Сема роди Раама, Иоркоамовия баща; а Рекем роди Самая.
45 ശമ്മായിയുടെ പുത്രനായിരുന്നു മാവോൻ, മാവോൻ ബേത്ത്-സൂരിന്റെ പിതാവായിരുന്നു.
И Самаев син беше Маон; а Маон беше Ветсуровият баща.
46 കാലേബിന്റെ വെപ്പാട്ടിയായ ഏഫാ, ഹാരാൻ, മോസ, ഗാസേസ് എന്നിവരുടെ മാതാവായിരുന്നു. ഹാരാൻ ഗാസേസിന്റെ പിതാവായിരുന്നു.
А наложницата на Халева, Гефа, роди Харана, Моса и Газера; а Харан роди Газера.
47 യാഹ്ദയുടെ പുത്രന്മാർ: രേഗെം, യോഥാം, ഗേശാൻ, പേലെത്, ഏഫാ, ശയഫ്.
А Ядаеви синове: Регем, Иотам, Гисан, Фелет, Гефа и Сагаф.
48 കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെർ, തിർഹന എന്നിവരുടെ മാതാവായിരുന്നു.
И наложницата на Халева, Мааха, роди Севера и Тирхана;
49 അവൾക്ക് മദ്മന്നയുടെ പിതാവായ ശയഫിനും മക്ബേനയുടെയും ഗിബെയയുടെയും പിതാവായ ശെവായ്ക്കും ജന്മംനൽകി. കാലേബിന് അക്സാ എന്നു പേരുള്ള ഒരു മകൾ ഉണ്ടായിരുന്നു.
роди още Сагафа, Мадмановия баща, Сева Махвановия баща и бащата на Гавая; и Халевова дъщеря бе Ахса.
50 ഇവരായിരുന്നു കാലേബിന്റെ പിൻഗാമികൾ. എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: കിര്യത്ത്-യെയാരീമിന്റെ പിതാവായ ശോബാൽ,
Ето синовете на Халева, син на първородния на Ефрата, Ор: Совал Кириатиаримовият баща,
51 ബേത്ലഹേമിന്റെ പിതാവായ ശല്മാ, ബേത്ത്-ഗാദേരിന്റെ പിതാവായ ഹാരേഫ്.
Салма Витлеемовият баща, и Ареф Вет-гадеровият баща,
52 കിര്യത്ത്-യെയാരീമിന്റെ പിതാവായ ശോബാലിന്റെ പിൻഗാമികൾ ഇവരായിരുന്നു: ഹാരോവെയും മനഹത്ത് കുലത്തിന്റെ പകുതിയും.
А на Совала Кириатиаримовия баща синове бяха Арое и половината от манахатците.
53 കിര്യത്ത്-യെയാരീമിന്റെ ഗണങ്ങൾ: യിത്രീയരും പൂത്യരും ശൂമാത്യരും മിശ്രായരും ആയിരുന്നു. ഇവരിൽനിന്നു സോരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.
А Кириатиаримовите семейства бяха: етерците, футците, суматците и мисрайците от тях произлязоха сарайците и естаолците.
54 ശല്മയുടെ പിൻഗാമികൾ: ബേത്ലഹേം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മനഹത്തിന്റെ പകുതി, സൊര്യർ,
Салмови синове: Витлеем, нетофатците, Атарот-вит-Иоав, половината от манахатците, сарайците,
55 യബ്ബേസിൽ താമസിച്ചിരുന്ന വേദജ്ഞരുടെ കുടുംബങ്ങൾ: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ എന്നിവരാണ്. രേഖാബ്യകുടുംബത്തിന്റെ പിതാവായ ഹമാത്തിൽനിന്ന് ഉത്ഭവിച്ച കേന്യർ ഇവരാണ്.
семействата на писците, които живеят в Явис, тиратците, симеатците и сухатците. Това са кенейците, които произлязоха от Амата, прадед на Рихавовия дом.

< 1 ദിനവൃത്താന്തം 2 >