< 1 ദിനവൃത്താന്തം 10 >

1 ഫെലിസ്ത്യർ ഇസ്രായേലിനോടു യുദ്ധംചെയ്തു; ഇസ്രായേല്യർ അവരുടെമുമ്പിൽനിന്നു തോറ്റോടി. അനേകർ കൊല്ലപ്പെട്ട്, ഗിൽബോവാപർവതത്തിൽ വീണു.
וּפְלִשְׁתִּ֖ים נִלְחֲמ֣וּ בְיִשְׂרָאֵ֑ל וַיָּ֑נָס אִֽישׁ־יִשְׂרָאֵל֙ מִפְּנֵ֣י פְלִשְׁתִּ֔ים וַיִּפְּל֥וּ חֲלָלִ֖ים בְּהַ֥ר גִּלְבֹּֽעַ׃
2 ഫെലിസ്ത്യർ ശൗലിനെയും പുത്രന്മാരെയും പിൻതുടർന്നു ചെന്നു. ശൗലിന്റെ പുത്രന്മാരായ യോനാഥാനെയും അബീനാദാബിനെയും മൽക്കീ-ശൂവയെയും അവർ വധിച്ചു.
וַיַּדְבְּק֣וּ פְלִשְׁתִּ֔ים אַחֲרֵ֥י שָׁא֖וּל וְאַחֲרֵ֣י בָנָ֑יו וַיַּכּ֣וּ פְלִשְׁתִּ֗ים אֶת־יֹונָתָ֧ן וְאֶת־אֲבִינָדָ֛ב וְאֶת־מַלְכִּי־שׁ֖וּעַ בְּנֵ֥י שָׁאֽוּל׃
3 ആക്രമണം ശൗലിനുചുറ്റും അതിഭീകരമായിത്തീർന്നു. വില്ലാളികൾ ശൗലിന്റെ രക്ഷാനിര ഭേദിച്ചുകടന്ന് അദ്ദേഹത്തെ മുറിവേൽപ്പിച്ചു.
וַתִּכְבַּ֤ד הַמִּלְחָמָה֙ עַל־שָׁא֔וּל וַיִּמְצָאֻ֖הוּ הַמֹּורִ֣ים בַּקָּ֑שֶׁת וַיָּ֖חֶל מִן־הַיֹּורִֽים׃
4 ശൗൽ തന്റെ ആയുധവാഹകനോടു പറഞ്ഞു: “നീ നിന്റെ വാളൂരി എന്നെ പിളർക്കുക; അല്ലെങ്കിൽ പരിച്ഛേദനമില്ലാത്ത ഈ കൂട്ടർവന്ന് എന്നെ അപമാനിക്കും.” എന്നാൽ ശൗലിന്റെ ആയുധവാഹകൻ ഏറ്റവും ഭയപ്പെടുകയാൽ അപ്രകാരം ചെയ്തില്ല. അതിനാൽ ശൗൽ തന്റെ സ്വന്തം വാൾ പിടിച്ച് അതിന്മേൽ വീണു.
וַיֹּ֣אמֶר שָׁאוּל֩ אֶל־נֹשֵׂ֨א כֵלָ֜יו שְׁלֹ֥ף חַרְבְּךָ֣ ׀ וְדָקְרֵ֣נִי בָ֗הּ פֶּן־יָבֹ֜אוּ הָעֲרֵלִ֤ים הָאֵ֙לֶּה֙ וְהִתְעַלְּלוּ־בִ֔י וְלֹ֤א אָבָה֙ נֹשֵׂ֣א כֵלָ֔יו כִּ֥י יָרֵ֖א מְאֹ֑ד ס וַיִּקַּ֤ח שָׁאוּל֙ אֶת־הַחֶ֔רֶב וַיִּפֹּ֖ל עָלֶֽיהָ׃
5 ശൗൽ മരിച്ചെന്ന് ആയുധവാഹകൻ കണ്ടപ്പോൾ അയാളും തന്റെ വാളിന്മേൽ വീണുമരിച്ചു.
וַיַּ֥רְא נֹשֵֽׂא־כֵלָ֖יו כִּ֣י מֵ֣ת שָׁא֑וּל וַיִּפֹּ֥ל גַּם־ה֛וּא עַל־הַחֶ֖רֶב וַיָּמֹֽת׃ ס
6 അങ്ങനെ, ശൗലും മൂന്നുപുത്രന്മാരും മരിച്ചു; അദ്ദേഹത്തിന്റെ കുടുംബം മുഴുവനും ഒരുമിച്ചു മരിച്ചു.
וַיָּ֤מָת שָׁאוּל֙ וּשְׁלֹ֣שֶׁת בָּנָ֔יו וְכָל־בֵּיתֹ֖ו יַחְדָּ֥ו מֵֽתוּ׃
7 ഇസ്രായേൽസൈന്യം തോറ്റോടിയെന്നും ശൗലും പുത്രന്മാരും മരിച്ചെന്നും താഴ്വരയിലുള്ള ഇസ്രായേല്യരെല്ലാം കണ്ടു. അതുകൊണ്ട് അവർ തങ്ങളുടെ പട്ടണങ്ങൾ ഉപേക്ഷിച്ച് പലായനംചെയ്തു. ഫെലിസ്ത്യർ വന്ന് അവിടങ്ങളിൽ പാർപ്പുറപ്പിക്കുകയും ചെയ്തു.
וַ֠יִּרְאוּ כָּל־אִ֨ישׁ יִשְׂרָאֵ֤ל אֲשֶׁר־בָּעֵ֙מֶק֙ כִּ֣י נָ֔סוּ וְכִי־מֵ֖תוּ שָׁא֣וּל וּבָנָ֑יו וַיַּעַזְב֤וּ עָרֵיהֶם֙ וַיָּנֻ֔סוּ וַיָּבֹ֣אוּ פְלִשְׁתִּ֔ים וַיֵּשְׁב֖וּ בָּהֶֽם׃ ס
8 അടുത്തദിവസം കൊല്ലപ്പെട്ടവരുടെ വസ്ത്രം ഉരിയാൻ ഫെലിസ്ത്യർ വന്നപ്പോൾ ശൗലും പുത്രന്മാരും ഗിൽബോവാപർവതത്തിൽ വീണുകിടക്കുന്നതു കണ്ടു.
וַיְהִי֙ מִֽמָּחֳרָ֔ת וַיָּבֹ֣אוּ פְלִשְׁתִּ֔ים לְפַשֵּׁ֖ט אֶת־הֽ͏ַחֲלָלִ֑ים וַֽיִּמְצְא֤וּ אֶת־שָׁאוּל֙ וְאֶת־בָּנָ֔יו נֹפְלִ֖ים בְּהַ֥ר גִּלְבֹּֽעַ׃
9 അവർ അദ്ദേഹത്തിന്റെ വസ്ത്രം അഴിച്ചു തല വെട്ടിയെടുത്തു; ആയുധവർഗവും അഴിച്ചെടുത്തു. തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനമധ്യത്തിലും ഈ വാർത്ത പ്രസിദ്ധംചെയ്യുന്നതിനായി അവർ ഫെലിസ്ത്യദേശത്തെല്ലാം സന്ദേശവാഹകരെ അയച്ചു.
וַיַּ֨פְשִׁיטֻ֔הוּ וַיִּשְׂא֥וּ אֶת־רֹאשֹׁ֖ו וְאֶת־כֵּלָ֑יו וַיְשַׁלְּח֨וּ בְאֶֽרֶץ־פְלִשְׁתִּ֜ים סָבִ֗יב לְבַשֵּׂ֛ר אֶת־עֲצַבֵּיהֶ֖ם וְאֶת־הָעָֽם׃
10 ശൗലിന്റെ ആയുധവർഗം അവർ തങ്ങളുടെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചു; അദ്ദേഹത്തിന്റെ തല അവർ ദാഗോന്റെ ക്ഷേത്രത്തിൽ തൂക്കിയിടുകയും ചെയ്തു.
וַיָּשִׂ֙ימוּ֙ אֶת־כֵּלָ֔יו בֵּ֖ית אֱלֹהֵיהֶ֑ם וְאֶת־גֻּלְגָּלְתֹּ֥ו תָקְע֖וּ בֵּ֥ית דָּגֹֽון׃ ס
11 ഫെലിസ്ത്യർ ശൗലിനോടു ചെയ്തത് യാബേശ്-ഗിലെയാദ് നിവാസികളെല്ലാം കേട്ടപ്പോൾ,
וַֽיִּשְׁמְע֔וּ כֹּ֖ל יָבֵ֣ישׁ גִּלְעָ֑ד אֵ֛ת כָּל־אֲשֶׁר־עָשׂ֥וּ פְלִשְׁתִּ֖ים לְשָׁאֽוּל׃
12 അവരിലെ പരാക്രമശാലികളെല്ലാം ചെന്ന് ശൗലിന്റെയും പുത്രന്മാരുടെയും ഉടലുകൾ എടുത്ത് യാബേശിലേക്കു കൊണ്ടുവന്നു; അവരുടെ അസ്ഥികൾ ആ ശൂരന്മാർ യാബേശിലെ കരുവേലകത്തിന്റെ കീഴിൽ സംസ്കരിച്ചു; അവർ ഏഴുദിവസം ഉപവസിക്കുകയും ചെയ്തു.
וַיָּקוּמוּ֮ כָּל־אִ֣ישׁ חַיִל֒ וַיִּשְׂא֞וּ אֶת־גּוּפַ֣ת שָׁא֗וּל וְאֵת֙ גּוּפֹ֣ת בָּנָ֔יו וַיְבִיא֖וּם יָבֵ֑ישָׁה וַיִּקְבְּר֨וּ אֶת־עַצְמֹותֵיהֶ֜ם תַּ֤חַת הָאֵלָה֙ בְּיָבֵ֔שׁ וַיָּצ֖וּמוּ שִׁבְעַ֥ת יָמִֽים׃
13 ശൗൽ യഹോവയോട് അവിശ്വസ്തത കാണിച്ചു, യഹോവയുടെ വചനങ്ങൾ പ്രമാണിച്ചില്ല; അതിനും ഉപരിയായി വെളിച്ചപ്പാടത്തിയോട് ഉപദേശം തേടുകയും ചെയ്തു. അതിനാൽ ശൗലിന് ഈ വിധമുള്ള അന്ത്യം നേരിട്ടു.
וַיָּ֣מָת שָׁא֗וּל בְּמַֽעֲלֹו֙ אֲשֶׁ֣ר מָעַ֣ל בַּֽיהוָ֔ה עַל־דְּבַ֥ר יְהוָ֖ה אֲשֶׁ֣ר לֹא־שָׁמָ֑ר וְגַם־לִשְׁאֹ֥ול בָּאֹ֖וב לִדְרֹֽושׁ׃
14 തന്നോടു മാർഗനിർദേശം ആരാഞ്ഞില്ല എന്നതുകൊണ്ട് യഹോവ അവനെ മരണത്തിനേൽപ്പിച്ചു; രാജ്യം യിശ്ശായിയുടെ പുത്രനായ ദാവീദിനു നൽകുകയും ചെയ്തു.
וְלֹֽא־דָרַ֥שׁ בַּֽיהוָ֖ה וַיְמִיתֵ֑הוּ וַיַּסֵּב֙ אֶת־הַמְּלוּכָ֔ה לְדָוִ֖יד בֶּן־יִשָֽׁי׃ פ

< 1 ദിനവൃത്താന്തം 10 >