< സെഖര്യാവ് 5 >

1 ഞാൻ വീണ്ടും തല പൊക്കി നോക്കിയപ്പോൾ, പാറിപ്പോകുന്ന ഒരു ചുരുൾ കണ്ടു.
And I turned and lifted up my eyes: and I saw, and behold a volume flying.
2 അവൻ എന്നോടു: നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നു: പാറിപ്പോകുന്ന ഒരു ചുരുൾ ഞാൻ കാണുന്നു; അതിന്നു ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും ഉണ്ടു എന്നു ഞാൻ ഉത്തരം പറഞ്ഞു.
And he said to me: What seest thou? And I said: I see a volume flying: the length thereof is twenty cubits, and the breadth thereof ten cubits.
3 അവൻ എന്നോടു പറഞ്ഞതു: ഇതു സർവ്വദേശത്തിലേക്കും പുറപ്പെടുന്ന ശാപമാകുന്നു; മോഷ്ടിക്കുന്നവൻ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും; സത്യം ചെയ്യുന്നവൻ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും.
And he said to me: This is the curse that goeth forth over the face of the earth: for every thief shall be judged as is there written: and every one that sweareth in like manner shall be judged by it.
4 ഞാൻ അതിനെ പുറപ്പെടുവിച്ചിട്ടു അതു കള്ളന്റെ വീട്ടിലേക്കും എന്റെ നാമത്തിൽ കള്ളസ്സത്യം ചെയ്യുന്നവന്റെ വീട്ടിലേക്കും ചെല്ലും; അതു അവന്റെ വീട്ടിന്നകത്തു താമസിച്ചു, അതിനെ മരവും കല്ലുമായി നശിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
I will bring it forth, saith the Lord of hosts: and it shall come to the house of the thief, and to the house of him that sweareth falsely by my name: and it shall remain in the midst of his house, and shall consume it, with the timber thereof, and the stones thereof.
5 അനന്തരം എന്നോടു സംസാരിക്കുന്ന ദൂതൻ പുറത്തുവന്നു എന്നോടു: നീ തലപൊക്കി ഈ പുറപ്പെടുന്നതു എന്താകുന്നു എന്നു നോക്കുക എന്നു പറഞ്ഞു.
And the angel went forth that spoke in me, and he said to me: Lift up thy eyes, and see what this is, that goeth forth.
6 അതെന്തെന്നു ഞാൻ ചോദിച്ചതിന്നു: പുറപ്പെടുന്നതായോരു ഏഫാ എന്നു അവൻ പറഞ്ഞു; അതു സർവ്വദേശത്തിലും ഉള്ള അവരുടെ അകൃത്യം എന്നും അവൻ പറഞ്ഞു.
And I said: What is it? And he said: This is a vessel going forth. And he said: This is their eye in all the earth.
7 പിന്നെ ഞാൻ വട്ടത്തിലുള്ളോരു ഈയ്യപ്പലക പൊങ്ങിപ്പോകുന്നതും അവിടെ ഏഫയുടെ നടുവിൽ ഒരു സ്ത്രീ ഇരിക്കുന്നതും കണ്ടു.
And behold a talent of lead was carried, and behold a woman sitting in the midst of the vessel.
8 ഇതു ദുഷ്ടതയാകുന്നു എന്നു പറഞ്ഞു അവൻ അവളെ ഏഫയുടെ അകത്താക്കി ഈയ്യപ്പലകകൊണ്ടു അടെച്ചു.
And he said: This is wickedness. And he cast her into the midst of the vessel, and cast the weight of lead upon the mouth thereof.
9 ഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോൾ, രണ്ടു സ്ത്രീകൾ പുറത്തു വരുന്നതു കണ്ടു; അവരുടെ ചിറകിൽ കാറ്റുണ്ടായിരുന്നു; അവർക്കു പെരുഞ്ഞാറയുടെ ചിറകുപോലെ ചിറകുണ്ടായിരുന്നു; അവർ ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ ഏഫയെ പൊക്കിക്കൊണ്ടുപോയി.
And I lifted up my eyes and looked: and behold there came out two women, and wind was in their wings, and they had wings like the wings of a kite: and they lifted up the vessel between the earth and the heaven.
10 എന്നോടു സംസാരിക്കുന്ന ദൂതനോടു: അവർ ഏഫയെ എവിടേക്കു കൊണ്ടുപോകുന്നു എന്നു ഞാൻ ചോദിച്ചു.
And I said to the angel that spoke in me: Whither do these carry the vessel?
11 അതിന്നു അവൻ: ശിനാർദേശത്തു അവർ അവൾക്കു ഒരു വീടു പണിവാൻ പോകുന്നു; അതു തീർന്നാൽ അവളെ സ്വസ്ഥാനത്തു പാർപ്പിക്കും എന്നു എന്നോടു പറഞ്ഞു.
And he said to me: That a house may be built for it in the land of Sennaar, and that it may be established, and set there upon its own basis.

< സെഖര്യാവ് 5 >