< സെഖര്യാവ് 14 >
1 അവർ നിന്റെ നടുവിൽവെച്ചു നിന്റെ കൊള്ള വിഭാഗിപ്പാനുള്ള യഹോവയുടെ ഒരു ദിവസം വരുന്നു.
हेर! परमप्रभुको त्यो दिन आउँदै छ जब तिमीहरूको लुटको सम्पत्ति तिमीहरूका माझमा बाँडिनेछ ।
2 ഞാൻ സകലജാതികളെയും യെരൂശലേമിനോടു യുദ്ധത്തിന്നായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകളെ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകയും ചെയ്യും; ജനത്തിൽ ശേഷിപ്പുള്ളവരോ നഗരത്തിൽനിന്നു ഛേദിക്കപ്പെടുകയില്ല.
किनभने म यरूशलेमको विरुद्ध युद्ध गर्नको निम्ति सारा जातिलाई तयार गर्नेछु र त्यो सहर कब्जा हुनेछ । घरहरू लुटिनेछन् र स्त्रीहरूको इज्जत लुटिनेछ । आधा सहर निर्वासनमा जानेछ, तर बाँकी रहेका मानिसहरू सहरबाट बहिष्कृत हुनेछैनन् ।
3 എന്നാൽ യഹോവ പുറപ്പെട്ടു, താൻ യുദ്ധദിവസത്തിൽ പൊരുതതുപോലെ ആ ജാതികളോടു പൊരുതും.
तर परमप्रभु बाहिर निस्कनुहुनेछ र यूद्धको दिनमा झैँ ती जातिहरूको विरूद्ध लडाइँ सुरु गर्नुहुनेछ।
4 അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവുമലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്‌വര ഉളവായ്‌വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.
त्यस दिन उहाँले यरूशलेमको पूर्वतिर भएको जैतून डाँडामा आफ्ना खुट्टा टेक्नुहुनेछ । जैतून डाँडाको पूर्व र पश्चिम एउटा ठुलो बेँसीद्वारा दुई भाग हुनेछ र त्यस डाँडाको आधा भाग उत्तरतिर जानेछ र आधा भाग दक्षिणतिर जानेछ ।
5 എന്നാൽ മലകളുടെ താഴ്‌വര ആസൽവരെ എത്തുന്നതുകൊണ്ടു നിങ്ങൾ എന്റെ മലകളുടെ താഴ്‌വരയിലേക്കു ഓടിപ്പോകും; യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു നിങ്ങൾ ഭൂകമ്പം ഹേതുവായി ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും; എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകലവിശുദ്ധന്മാരും വരും.
अनि तिमीहरू परमप्रभुका पर्वतहरूको बिचको बेँसीतर्फ भाग्नेछौ, किनकि ती पर्वतहरूका बिचको बेँसी आसेलसम्म पुग्दछ । यहूदाका राजा उज्जियाहका दिनमा भूकम्पबाट भागेझैँ तिमीहरू भाग्नेछौ । त्यसपछि परमप्रभु मेरा परमेश्वर आउनुहुनेछ र सबै पवित्र जनहरू उहाँसँग हुनेछन् ।
6 അന്നാളിൽ വെളിച്ചം ഉണ്ടാകയില്ല; ജ്യോതിർഗ്ഗോളങ്ങൾ മറഞ്ഞുപോകും.
त्यस दिन त्यहाँ उज्यालो हुनेछैन, न त चिसो हुनेछ, न तुसारो पर्नेछ ।
7 യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അതു പകലല്ല, രാത്രിയുമല്ല. സന്ധ്യാസമയത്തോ വെളിച്ചമാകും.
त्यस दिन, जुन दिनको विषयमा परमप्रभुलाई मात्र थाहा छ, दिन वा रात हुनेछैन, किनभने साँझचाहिँ उज्यालोको समय हुनेछ ।
8 അന്നാളിൽ ജീവനുള്ള വെള്ളം യെരൂശലേമിൽ നിന്നു പുറപ്പെട്ടു പാതി കിഴക്കെ കടലിലേക്കും പാതി പടിഞ്ഞാറെ കടലിലേക്കും ഒഴുകും; അതു ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും;
त्यस दिन यरूशलेमबाट जिउँदो पानी बग्नेछ । गर्मीमा र जाडोमा, आधाचाहिँ पूर्वीय समुद्रतिर र आधाचाहिँ पश्चिमी समुद्रतिर बग्नेछ ।
9 യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.
परमप्रभु सारा पृथ्वीका राजा हुनुहुनेछ । त्यस दिन एक मात्र परमेश्वर परमप्रभु हुनुहुनेछ, र उहाँको नाउँ मात्र रहनेछ ।
10 ദേശം മുഴവനും മാറി ഗേബമുതൽ യെരൂശലേമിന്നു തെക്കു രിമ്മോൻവരെ സമഭൂമിയായ്തീരും; നഗരമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീൻഗോപുരം മുതൽ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനംവരെ, കോൺഗോപുരംവരെ തന്നേ, ഹനനേൽഗോപുരംമുതൽ രാജാവിന്റെ ചക്കാലകൾവരെയും നിവാസികൾ ഉള്ളതാകും.
गेबादेखियरूशलेमको दक्षिण रिम्मोनसम्म सारा भूमि अराबाजस्तै हुनेछ । यरूशलेम निरन्तर माथि उठाइनेछ र बेन्यामीनको ढोकादेखि पहिलो ढोकाको ठाउँसम्म, कुने ढोकासम्म, र हननेलको बुर्जादेखि राजाको दाखको कोलसम्म त्यो आफ्नै ठाउँसम्म रहनेछ ।
11 അവർ അതിൽ പാർക്കും; ഇനി സംഹാരശപഥം ഉണ്ടാകയില്ല; യെരൂശലേം നിർഭയം വസിക്കും.
मानिसहरू यरूशलेममा बस्नेछन् र परमेश्वरद्वारा तिनीहरूको पूर्ण विनाश हुनेछैन । यरूशलेम सुरक्षित रहनेछ ।
12 യെരൂശലേമിനോടു യുദ്ധം ചെയ്ത സകലജാതികളെയും യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷയാവിതു: അവർ നിവിർന്നുനില്ക്കുമ്പോൾ തന്നേ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണു തടത്തിൽ തന്നേ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവു വായിൽ തന്നേ ചീഞ്ഞഴുകിപ്പോകും.
यरूशलेमको विरुद्ध युद्ध सुरु गर्ने सबै जातिहरूलाई परमप्रभुले यस्तो महामारीद्वारा प्रहार गर्नुहुनेछः तिनीहरू आफ्ना खुट्टा उभिरहँदा पनि तिनीहरूको मासु कुहेर जानेछ । तिनीहरूका आँखा तिनीहरूकै खोपिल्टामा कुहुनेछन्, र तिनीहरूका जिब्रा तिनीहरूकै मुखमा कुहुनेछन् ।
13 അന്നാളിൽ യഹോവയാൽ ഒരു മഹാപരാഭവം അവരുടെ ഇടയിൽ ഉണ്ടാകും; അവർ ഓരോരുത്തൻ താന്താന്റെ കൂട്ടുകാരന്റെ കൈ പിടിക്കും; ഒരുവന്റെ കൈ മറ്റവന്റെ നേരെ പൊങ്ങും.
त्यस दिन तिनीहरूका बिचमा परमप्रभुको त्यो महान् भय छाउनेछ । हरेकले अर्को व्यक्तिको हात समाउनेछ, र एउटाको हात अर्काको विरुद्ध उठ्नेछ ।
14 യെഹൂദയും യെരൂശലേമിൽവെച്ചു യുദ്ധം ചെയ്യും; ചുറ്റുമുള്ള സകലജാതികളുടെയും ധനമായ പൊന്നും വെള്ളിയും വസ്ത്രവും അനവധിയായി ശേഖരിക്കപ്പെടും.
यहूदा पनि यरूशलेमको विरुद्ध लडाइँ गर्नेछ । तिनीहरूले वरपरका सबै जातिहरूका सम्पत्तिहरू-सुन, चाँदी, र असल लुगाहरू प्रशस्त मात्रामा बटुल्नेछन् ।
15 അങ്ങനെ ഈ പാളയങ്ങളിലുള്ള കുതിര, കോവർകഴുത, ഒട്ടകം, കഴുത എന്നീ സകലമൃഗങ്ങൾക്കും ഈ ബാധപോലെയുള്ള ഒരു ബാധയുണ്ടാകും.
घोडाहरू र खच्चरहरू, ऊँटहरू र गधाहरू, र ती छाउनीहरूमा भएका सबै पशुहरूमा त्यही महामारी फैलिनेछ ।
16 എന്നാൽ യെരൂശലേമിന്നു നേരെ വന്ന സകലജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാൾ ആചരിപ്പാനും ആണ്ടുതോറും വരും.
यरूशलेमको विरुद्धभएका तीजातिहरूका सबै बाँकी रहेकाहरू वर्षेनी राजा, अर्थात् सेनाहरूका परमप्रभुलाई दण्डवत् गर्न, र छाप्रो-वासको पर्व मनाउन माथि जानेछन् ।
17 ഭൂമിയിലെ സകലവംശങ്ങളിലും ആരെങ്കിലും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാൻ യെരൂശലേമിലേക്കു വരാത്തപക്ഷം അവർക്കു മഴയുണ്ടാകയില്ല.
ती सारा जातिहरूमध्ये कोही राजा, अर्थात् सेनाहरूका परमप्रभुलाई दण्डवत् गर्न माथि यरूशलेममा गएनन् भने, परमप्रभुले तिनीहरूमाथि झरी वर्षाउनुहुनेछैन ।
18 മിസ്രയീംവംശം വരാത്തപക്ഷം അവർക്കും ഉണ്ടാകയില്ല; കൂടാരപ്പെരുന്നാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ അവർക്കുണ്ടാകും.
यदि मिश्रदेशका मानिसहरू माथि गएनन् भने, त्यहाँ वर्षात हुनेछैन । छाप्रो-बासको पर्व मनाउन माथि नजाने जातिहरूमाथि परमप्रभुको महामारीको प्रहार हुनेछ ।
19 കൂടാരപ്പെരുനാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും സകലജാതികൾക്കും ഉള്ള പാപശിക്ഷയും ഇതു തന്നേ.
छाप्रो-बासको पर्व मनाउन माथि नजाने मिश्रको निम्ति र हरेक जातिको निम्ति यही दण्ड हुनेछ ।
20 അന്നാളിൽ കുതിരകളുടെ മണികളിന്മേൽ യഹോവെക്കു വിശുദ്ധം എന്നു എഴുതിയിരിക്കും; യഹോവയുടെ ആലയത്തിലെ കലങ്ങളും യാഗപീഠത്തിൻ മുമ്പിലുള്ള കലശങ്ങൾപോലെ ആയിരിക്കും.
तर त्यस दिन, घोडाहरूका घन्टीमा यस्तो लेखिएको हुन्छ, “परमप्रभुको निम्ति अलग गरिएको,” र परमप्रभुको घरानाका बाटाहरू वेदीसामुका कचौराहरूझैँ हुन्छन् ।
21 യെരൂശലേമിലും യെഹൂദയിലും ഉള്ള കലമൊക്കെയും സൈന്യങ്ങളുടെ യഹോവെക്കു വിശുദ്ധമായിരിക്കും; യാഗം കഴിക്കുന്നവരൊക്കെയും വന്നു വാങ്ങി അവയിൽ വേവിക്കും; അന്നുമുതൽ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ ഒരു കനാന്യനും ഉണ്ടാകയില്ല.
किनकि यरूशलेम र यहूदाका हरेक भाँडाहरू सेनाहरूका परमप्रभुको निम्ति अलग गरिनेछन् र बलिदान ल्याउने सबैले तीबाटै खानेछन् र तिनमा नै पकाउनेछन् । त्यस दिन सेनाहरूका परमप्रभुको भवनमा कोही व्यापारीहरू बाँकी हुनेछैनन् ।