< സെഖര്യാവ് 1 >
1 ദാര്യാവേശിന്റെ രണ്ടാം ആണ്ടു എട്ടാം മാസത്തിൽ ഇദ്ദോപ്രവാചകന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
Εν τω ογδόω μηνί, τω δευτέρω έτει του Δαρείου, έγεινε λόγος Κυρίου προς Ζαχαρίαν, τον υιόν του Βαραχίου υιού του Ιδδώ, τον προφήτην, λέγων,
2 യഹോവ നിങ്ങളുടെ പിതാക്കന്മാരോടു അത്യന്തം കോപിച്ചിരിക്കുന്നു.
Ο Κύριος ωργίσθη μεγάλως επί τους πατέρας σας.
3 ആകയാൽ നീ അവരോടു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എങ്കലേക്കു തിരിവിൻ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Διά τούτο ειπέ προς αυτούς, Ούτω λέγει ο Κύριος των δυνάμεων· Επιστρέψατε προς εμέ, λέγει ο Κύριος των δυνάμεων, και θέλω επιστρέψει προς εσάς, λέγει ο Κύριος των δυνάμεων.
4 നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആയിത്തീരരുതു; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെയും ദുഷ്പ്രവൃത്തികളെയും വിട്ടുതിരിവിൻ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാർ അവരോടു പ്രസംഗിച്ചിട്ടും അവർ കേൾക്കയോ എനിക്കു ചെവി തരികയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.
Μη γίνεσθε ως οι πατέρες σας, προς τους οποίους οι πρότεροι προφήται έκραξαν λέγοντες, Ούτω λέγει ο Κύριος των δυνάμεων. Επιστρέψατε τώρα από των οδών υμών των πονηρών και των πράξεων υμών των πονηρών· και δεν υπήκουσαν και δεν έδωκαν προσοχήν εις εμέ, λέγει Κύριος.
5 നിങ്ങളുടെ പിതാക്കന്മാർ എവിടെ? പ്രവാചകന്മാർ സദാകാലം ജീവിച്ചിരിക്കുമോ?
Οι πατέρες σας που είναι, και οι προφήται μήπως θέλουσι ζήσει εις τον αιώνα;
6 എന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോടു കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പിതാക്കന്മാരെ തുടർന്നുപിടിച്ചില്ലയോ? ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും തക്കവണ്ണം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‌വാൻ നിരൂപിച്ചതുപോലെ തന്നേ അവൻ ഞങ്ങളോടു ചെയ്തിരിക്കുന്നു എന്നു അവർ മനംതിരിഞ്ഞു പറഞ്ഞില്ലയോ?
Αλλ' οι λόγοι μου και τα διατάγματά μου, τα οποία προσέταξα εις τους δούλους μου τους προφήτας, δεν έφθασαν εις τους πατέρας σας; και αυτοί εστράφησαν και είπον, Καθώς ο Κύριος των δυνάμεων εβουλεύθη να κάμη εις ημάς, κατά τας οδούς ημών και κατά τας πράξεις ημών, ούτως έκαμεν εις ημάς.
7 ദാര്യാവേശിന്റെ രണ്ടാം ആണ്ടിൽ ശെബാത്ത് മാസമായ പതിനൊന്നാം മാസം, ഇരുപത്തുനാലാം തിയ്യതി, ഇദ്ദോവിന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാപ്രവാചകന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
Εν τη εικοστή τετάρτη ημέρα του ενδεκάτου μηνός, όστις είναι ο μην Σαβάτ, εν τω δευτέρω έτει του Δαρείου, έγεινε λόγος Κυρίου προς Ζαχαρίαν τον υιόν του Βαραχίου υιού του Ιδδώ τον προφήτην, λέγων,
8 ഞാൻ രാത്രിയിൽ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവൻ ചോലയിലെ കൊഴുന്തുകളുടെ ഇടയിൽ നിന്നു; അവന്റെ പിമ്പിൽ ചുവപ്പും കരാൽനിറവും വെണ്മയും ഉള്ള കുതിരകൾ ഉണ്ടായിരുന്നു.
Είδον την νύκτα και ιδού, άνθρωπος ιππεύων εφ' ίππου κοκκίνου και ούτος ίστατο μεταξύ των μυρσινών, αίτινες ήσαν εν κοιλώματι· και όπισθεν αυτού, ίπποι κόκκινοι, ποικίλοι και λευκοί.
9 യജമാനനേ, ഇവർ ആരാകുന്നു എന്നു ഞാൻ ചോദിച്ചതിന്നു എന്നോടു സംസാരിക്കുന്ന ദൂതൻ: ഇവർ ആരെന്നു ഞാൻ നിനക്കു കാണിച്ചുതരാം എന്നു എന്നോടു പറഞ്ഞു.
Και είπα, Κύριέ μου, τι είναι ούτοι; Και είπε προς εμέ ο άγγελος ο λαλών μετ' εμού, Εγώ θέλω σοι δείξει τι είναι ταύτα.
10 എന്നാൽ കൊഴുന്തുകളുടെ ഇടയിൽ നില്ക്കുന്ന പുരുഷൻ: ഇവർ ഭൂമിയിൽ ഊടാടി സഞ്ചരിക്കേണ്ടതിന്നു യഹോവ അയച്ചിരിക്കുന്നവർ തന്നേ എന്നു ഉത്തരം പറഞ്ഞു.
Και ο άνθρωπος ο ιστάμενος μεταξύ των μυρσινών απεκρίθη και είπεν, Ούτοι είναι εκείνοι, τους οποίους ο Κύριος εξαπέστειλε να περιοδεύσωσι την γην.
11 അവർ കൊഴുന്തുകളുടെ ഇടയിൽ നില്ക്കുന്ന യഹോവയുടെ ദൂതനോടു: ഞങ്ങൾ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു, സർവ്വഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു എന്നു ഉത്തരം പറഞ്ഞു.
Και απεκρίθησαν προς τον άγγελον του Κυρίου τον ιστάμενον μεταξύ των μυρσινών και είπον, Ημείς περιωδεύσαμεν την γην και ιδού, πάσα η γη κάθηται και ησυχάζει.
12 എന്നാറെ യഹോവയുടെ ദൂതൻ: സൈന്യങ്ങളുടെ യഹോവേ, ഈ എഴുപതു സംവത്സരം നീ ക്രൂദ്ധിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും നീ എത്രത്തോളം കരുണ കാണിക്കാതിരിക്കും എന്നു ചോദിച്ചു.
Και ο άγγελος του Κυρίου απεκρίθη και είπε, Κύριε των δυνάμεων, έως πότε δεν θέλεις σπλαγχνισθή συ την Ιερουσαλήμ και τας πόλεις του Ιούδα κατά των οποίων ηγανάκτησας τα εβδομήκοντα ταύτα έτη;
13 അതിന്നു യഹോവ എന്നോടു സംസാരിക്കുന്ന ദൂതനോടു നല്ല വാക്കും ആശ്വാസകരമായ വാക്കും അരുളിച്ചെയ്തു.
Και ο Κύριος απεκρίθη προς τον άγγελον τον λαλούντα μετ' εμού λόγους καλούς λόγους παρηγορητικούς.
14 എന്നോടു സംസാരിക്കുന്ന ദൂതൻ എന്നോടു പറഞ്ഞതു: നീ പ്രസംഗിച്ചു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിന്നും സീയോന്നും വേണ്ടി മഹാതീക്ഷ്ണതയോടെ എരിയുന്നു.
Και είπε προς εμέ ο άγγελος ο λαλών μετ' εμού, Φώνησον, λέγων, Ούτω λέγει ο Κύριος των δυνάμεων· Είμαι ζηλότυπος διά την Ιερουσαλήμ και διά την Σιών εν ζηλοτυπία μεγάλη·
15 ഞാൻ അല്പം മാത്രം കോപിച്ചിരിക്കെ അവർ അനർത്ഥത്തിന്നായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജാതികളോടു ഞാൻ അത്യന്തം കോപിക്കുന്നു.
και είμαι σφόδρα ωργισμένος κατά των εθνών των αμεριμνούντων· διότι ενώ εγώ ωργίσθην ολίγον, αυτά επεβοήθησαν το κακόν.
16 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്റെ ആലയം അതിൽ പണിയും; യെരൂശലേമിന്മേൽ അളവുനൂൽ പിടിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
Διά τούτο ούτω λέγει Κύριος· Εγώ επέστρεψα εις την Ιερουσαλήμ εν οικτιρμοίς· ο οίκός μου θέλει ανοικοδομηθή εν αυτή, λέγει ο Κύριος των δυνάμεων, και σχοινίον θέλει εκτανθή επί την Ιερουσαλήμ.
17 നീ ഇനിയും പ്രസംഗിച്ചു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ പട്ടണങ്ങൾ ഇനിയും അഭിവൃദ്ധിഹേതുവായി വിശാലത പ്രാപിക്കും; യഹോവ ഇനിയും സീയോനെ ആശ്വസിപ്പിക്കയും ഇനിയും യെരൂശലേമിനെ തിരഞ്ഞെടുക്കയും ചെയ്യും.
Φώνησον έτι λέγων, Ούτω λέγει ο Κύριος των δυνάμεων· Αι πόλεις μου ότι θέλουσι πλημμυρήσει από αγαθών και ο Κύριος θέλει παρηγορήσει έτι την Σιών και θέλει εκλέξει πάλιν την Ιερουσαλήμ.
18 ഞാൻ തല പൊക്കി നോക്കിയപ്പോൾ നാലു കൊമ്പു കണ്ടു.
Και ύψωσα τους οφθαλμούς μου και είδον και ιδού, τέσσαρα κέρατα·
19 എന്നോടു സംസാരിക്കുന്ന ദൂതനോടു: ഇവ എന്താകുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ എന്നോടു: ഇവ യെഹൂദയെയും യിസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ എന്നു ഉത്തരം പറഞ്ഞു.
και είπα προς τον άγγελον τον λαλούντα μετ' εμού, Τι είναι ταύτα; Ο δε απεκρίθη προς εμέ, Ταύτα είναι τα κέρατα, τα οποία διεσκόρπισαν τον Ιούδαν, τον Ισραήλ και την Ιερουσαλήμ.
20 യഹോവ എനിക്കു നാലു കൊല്ലന്മാരെ കാണിച്ചുതന്നു.
Και ο Κύριος έδειξεν εις εμέ τέσσαρας τέκτονας·
21 ഇവർ എന്തുചെയ്‌വാൻ വന്നിരിക്കുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ: ആരും തല ഉയർത്താതവണ്ണം യെഹൂദയെ ചിതറിച്ചുകളഞ്ഞ കൊമ്പുകളാകുന്നു അവ; ഇവരോ യെഹൂദാദേശത്തെ ചിതറിച്ചുകളയേണ്ടതിന്നു കൊമ്പുയർത്തിയ ജാതികളുടെ കൊമ്പുകളെ തള്ളിയിട്ടു അവരെ പേടിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
και είπα, Τι έρχονται ούτοι να κάμωσι; Και απεκρίθη λέγων, ταύτα είναι τα κέρατα τα οποία διεσκόρπισαν τον Ιούδαν, ώστε ουδείς εσήκωσε την κεφαλήν αυτού· και ούτοι ήλθον διά να φοβίσωσιν αυτά, διά να εκτινάξωσι τα κέρατα των εθνών, τα οποία εσήκωσαν το κέρας εναντίον της γης του Ιούδα διά να διασκορπίσωσιν αυτήν.