< ഉത്തമഗീതം 3 >

1 രാത്രിസമയത്തു എന്റെ കിടക്കയിൽ ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.
夜間我在床上,尋覓我心愛的;我尋覓,卻沒有找著。
2 ഞാൻ എഴുന്നേറ്റു നഗരത്തിൽ സഞ്ചരിച്ചു, വീഥികളിലും വിശാലസ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും എന്നു ഞാൻ പറഞ്ഞു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ല താനും.
我遂起來,環城巡行.在市街上,在廣場,尋覓我心愛的;我尋覓,卻沒有找著。
3 നഗരത്തിൽ സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; എന്റെ പ്രാണപ്രിയനെ കണ്ടുവോ എന്നു ഞാൻ അവരോടു ചോദിച്ചു.
城裏巡夜的衛兵,遇見了我,我便問道:「你們看見我心愛的嗎﹖」
4 അവരെ വിട്ടു കുറെ അങ്ങോട്ടു ചെന്നപ്പോൾ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു. ഞാൻ അവനെ പിടിച്ചു, എന്റെ അമ്മയുടെ വീട്ടിലേക്കും എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.
我剛離開他們,就找到了我人愛的;我拉住他不放,領他到我母親家中,到懷孕我者的內室。◆新郎:
5 യെരൂശലേംപുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണർത്തുകയുമരുതു.
耶路撒冷女郎! 我指著田野間的羚羊或牝鹿,懇求你們,不要驚醒,不要喚醒的的愛,讓她自便吧![第三幕:愛情的成熟]◆耶京女郎:
6 മൂറും കുന്തുരുക്കവും കൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധചൂർണ്ണങ്ങൾകൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂൺപോലെ മരുഭൂമിയിൽനിന്നു കയറിവരുന്നോരിവൻ ആർ?
那從曠野上來,狀如煙柱,發放沒藥、乳香以及各種舶來香料香氣的,是什麼﹖
7 ശലോമോന്റെ പല്ലക്കു തന്നേ; യിസ്രായേൽ വീരന്മാരിൽ അറുപതു വീരന്മാർ അതിന്റെ ചുറ്റും ഉണ്ടു.
撒羅滿的御轎,有六十勇士環繞,全是以色列的精旅,
8 അവരെല്ലാവരും വാളെടുത്ത യുദ്ധസമർത്ഥന്മാർ; രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തൻ അരെക്കു വാൾ കെട്ടിയിരിക്കുന്നു.
個個手持利刃,善於戰鬥,腰間各配刀劍,以防夜襲。
9 ശലോമോൻരാജാവു ലെബാനോനിലെ മരംകൊണ്ടു തനിക്കു ഒരു പല്ലക്കു ഉണ്ടാക്കി.
撒羅滿王用黎巴嫩香柏製造了一個寶座,
10 അതിന്റെ മേക്കട്ടിക്കാൽ അവൻ വെള്ളി കൊണ്ടും ചാരു പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി; അതിന്റെ അന്തർഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ടു വിചിത്രഖചിതമായിരിക്കുന്നു.
銀柱金頂,紫錦墊褥,中間繡花,是耶路撒冷女子愛情的結晶。
11 സീയോൻ പുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു ചെന്നു ശലോമോൻരാജാവിനെ അവന്റെ കല്യാണ ദിവസത്തിൽ, അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തിൽ തന്നേ, അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാണ്മിൻ.
熙雍女郎! 出來觀看撒羅滿王,他頭帶王冠,是他母親在他新婚歡樂之日,給他帶上的。

< ഉത്തമഗീതം 3 >