< റോമർ 10 >

1 സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു.
ഹേ ഭ്രാതര ഇസ്രായേലീയലോകാ യത് പരിത്രാണം പ്രാപ്നുവന്തി തദഹം മനസാഭിലഷൻ ഈശ്വരസ്യ സമീപേ പ്രാർഥയേ|
2 അവർ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവർ എന്നു ഞാൻ അവർക്കു സാക്ഷ്യം പറയുന്നു.
യത ഈശ്വരേ തേഷാം ചേഷ്ടാ വിദ്യത ഇത്യത്രാഹം സാക്ഷ്യസ്മി; കിന്തു തേഷാം സാ ചേഷ്ടാ സജ്ഞാനാ നഹി,
3 അവർ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാൻ അന്വേഷിച്ചുകൊണ്ടു ദൈവത്തിന്റെ നീതിക്കു കീഴ്പെട്ടില്ല.
യതസ്ത ഈശ്വരദത്തം പുണ്യമ് അവിജ്ഞായ സ്വകൃതപുണ്യം സ്ഥാപയിതുമ് ചേഷ്ടമാനാ ഈശ്വരദത്തസ്യ പുണ്യസ്യ നിഘ്നത്വം ന സ്വീകുർവ്വന്തി|
4 വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു.
ഖ്രീഷ്ട ഏകൈകവിശ്വാസിജനായ പുണ്യം ദാതും വ്യവസ്ഥായാഃ ഫലസ്വരൂപോ ഭവതി|
5 ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു: “അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.
വ്യവസ്ഥാപാലനേന യത് പുണ്യം തത് മൂസാ വർണയാമാസ, യഥാ, യോ ജനസ്താം പാലയിഷ്യതി സ തദ്ദ്വാരാ ജീവിഷ്യതി|
6 വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആർ സ്വർഗ്ഗത്തിൽ കയറും എന്നോ,
കിന്തു പ്രത്യയേന യത് പുണ്യം തദ് ഏതാദൃശം വാക്യം വദതി, കഃ സ്വർഗമ് ആരുഹ്യ ഖ്രീഷ്ടമ് അവരോഹയിഷ്യതി?
7 ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റേണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുതു.” (Abyssos g12)
കോ വാ പ്രേതലോകമ് അവരുഹ്യ ഖ്രീഷ്ടം മൃതഗണമധ്യാദ് ആനേഷ്യതീതി വാക് മനസി ത്വയാ ന ഗദിതവ്യാ| (Abyssos g12)
8 എന്നാൽ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ.
തർഹി കിം ബ്രവീതി? തദ് വാക്യം തവ സമീപസ്ഥമ് അർഥാത് തവ വദനേ മനസി ചാസ്തേ, തച്ച വാക്യമ് അസ്മാഭിഃ പ്രചാര്യ്യമാണം വിശ്വാസസ്യ വാക്യമേവ|
9 യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
വസ്തുതഃ പ്രഭും യീശും യദി വദനേന സ്വീകരോഷി, തഥേശ്വരസ്തം ശ്മശാനാദ് ഉദസ്ഥാപയദ് ഇതി യദ്യന്തഃകരണേന വിശ്വസിഷി തർഹി പരിത്രാണം ലപ്സ്യസേ|
10 ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
യസ്മാത് പുണ്യപ്രാപ്ത്യർഥമ് അന്തഃകരണേന വിശ്വസിതവ്യം പരിത്രാണാർഥഞ്ച വദനേന സ്വീകർത്തവ്യം|
11 “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ.
ശാസ്ത്രേ യാദൃശം ലിഖതി വിശ്വസിഷ്യതി യസ്തത്ര സ ജനോ ന ത്രപിഷ്യതേ|
12 യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു.
ഇത്യത്ര യിഹൂദിനി തദന്യലോകേ ച കോപി വിശേഷോ നാസ്തി യസ്മാദ് യഃ സർവ്വേഷാമ് അദ്വിതീയഃ പ്രഭുഃ സ നിജയാചകാന സർവ്വാൻ പ്രതി വദാന്യോ ഭവതി|
13 “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ.
യതഃ, യഃ കശ്ചിത് പരമേശസ്യ നാമ്നാ ഹി പ്രാർഥയിഷ്യതേ| സ ഏവ മനുജോ നൂനം പരിത്രാതോ ഭവിഷ്യതി|
14 എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?
യം യേ ജനാ ന പ്രത്യായൻ തേ തമുദ്ദിശ്യ കഥം പ്രാർഥയിഷ്യന്തേ? യേ വാ യസ്യാഖ്യാനം കദാപി ന ശ്രുതവന്തസ്തേ തം കഥം പ്രത്യേഷ്യന്തി? അപരം യദി പ്രചാരയിതാരോ ന തിഷ്ഠന്തി തദാ കഥം തേ ശ്രോഷ്യന്തി?
15 ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
യദി വാ പ്രേരിതാ ന ഭവന്തി തദാ കഥം പ്രചാരയിഷ്യന്തി? യാദൃശം ലിഖിതമ് ആസ്തേ, യഥാ, മാങ്ഗലികം സുസംവാദം ദദത്യാനീയ യേ നരാഃ| പ്രചാരയന്തി ശാന്തേശ്ച സുസംവാദം ജനാസ്തു യേ| തേഷാം ചരണപദ്മാനി കീദൃക് ശോഭാന്വിതാനി ഹി|
16 എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല: “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചു” എന്നു യെശയ്യാവു പറയുന്നുവല്ലോ.
കിന്തു തേ സർവ്വേ തം സുസംവാദം ന ഗൃഹീതവന്തഃ| യിശായിയോ യഥാ ലിഖിതവാൻ| അസ്മത്പ്രചാരിതേ വാക്യേ വിശ്വാസമകരോദ്ധി കഃ|
17 ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.
അതഏവ ശ്രവണാദ് വിശ്വാസ ഐശ്വരവാക്യപ്രചാരാത് ശ്രവണഞ്ച ഭവതി|
18 എന്നാൽ അവർ കേട്ടില്ലയോ എന്നു ഞാൻ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം: “അവരുടെ നാദം സർവ്വ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അറ്റത്തോളവും പരന്നു.”
തർഹ്യഹം ബ്രവീമി തൈഃ കിം നാശ്രാവി? അവശ്യമ് അശ്രാവി, യസ്മാത് തേഷാം ശബ്ദോ മഹീം വ്യാപ്നോദ് വാക്യഞ്ച നിഖിലം ജഗത്|
19 എന്നാൽ യിസ്രായേൽ ഗ്രഹിച്ചില്ലയോ എന്നു ഞാൻ ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ടു ഞാൻ നിങ്ങൾക്കു എരിവു വരുത്തും; മൂഢജാതിയെക്കൊണ്ടു നിങ്ങൾക്കു കോപം ജനിപ്പിക്കും” എന്നു ഒന്നാമതു മോശെ പറയുന്നു.
അപരമപി വദാമി, ഇസ്രായേലീയലോകാഃ കിമ് ഏതാം കഥാം ന ബുധ്യന്തേ? പ്രഥമതോ മൂസാ ഇദം വാക്യം പ്രോവാച, അഹമുത്താപയിഷ്യേ താൻ അഗണ്യമാനവൈരപി| ക്ലേക്ഷ്യാമി ജാതിമ് ഏതാഞ്ച പ്രോന്മത്തഭിന്നജാതിഭിഃ|
20 യെശയ്യാവോ: “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവർക്കു ഞാൻ പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു.
അപരഞ്ച യിശായിയോഽതിശയാക്ഷോഭേണ കഥയാമാസ, യഥാ, അധി മാം യൈസ്തു നാചേഷ്ടി സമ്പ്രാപ്തസ്തൈ ർജനൈരഹം| അധി മാം യൈ ർന സമ്പൃഷ്ടം വിജ്ഞാതസ്തൈ ർജനൈരഹം||
21 യിസ്രായേലിനെക്കുറിച്ചോ: “അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈനീട്ടി” എന്നു അവൻ പറയുന്നു.
കിന്ത്വിസ്രായേലീയലോകാൻ അധി കഥയാഞ്ചകാര, യൈരാജ്ഞാലങ്ഘിഭി ർലോകൈ ർവിരുദ്ധം വാക്യമുച്യതേ| താൻ പ്രത്യേവ ദിനം കൃത്സ്നം ഹസ്തൗ വിസ്താരയാമ്യഹം||

< റോമർ 10 >