< വെളിപാട് 4 >

1 അനന്തരം സ്വർഗ്ഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നതു ഞാൻ കണ്ടു; കാഹളനാദംപോലെ എന്നോടു സംസാരിച്ചു കേട്ട ആദ്യത്തെ ശബ്ദം എന്നോടു: ഇവിടെ കയറിവരിക; മേലാൽ സംഭവിപ്പാനുള്ളതു ഞാൻ നിനക്കു കാണിച്ചുതരാം എന്നു കല്പിച്ചു.
यी कुराहरूपछि मैले हेरेँ र स्वर्गमा एउटा ढोका उघ्रिएको मैले देखेँ । मैले सुनेको तुरहीको जस्तो पहिलो आवाजले मलाई भन्यो, “यहाँ माथि आऊ, र यी कुराहरूपछि के हुन आउनेछ म तिमीलाई देखाउनेछु ।”
2 ഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു.
एकै छिनमा म आत्मामा थिएँ, र स्वर्गमा एउटा सिंहासन भएको मैले देखेँ, जसमाथि कोही बसिरहनुभएको थियो ।
3 ഇരിക്കുന്നവൻ കാഴ്ചെക്കു സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശൻ; സിംഹാസനത്തിന്റെ ചുറ്റും കാഴ്ചെക്കു മരതകത്തോടു സദൃശമായോരു പച്ചവില്ലു;
त्यसमाथि बस्‍नुहुने स्फटिक र लालमणिजस्तै देखिनुहुन्थ्यो । सिंहासनको वरिपरि इन्द्रेणी थियो । त्यो इन्द्रेणी मोती जस्तो चम्किलो देखिन्थ्यो ।
4 സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തുനാലു സിംഹാസനം; വെള്ളയുടുപ്പു ധരിച്ചുംകൊണ്ടു സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാർ; അവരുടെ തലയിൽ പൊൻകിരീടം;
त्यस सिंहासनको वरिपरि चौबिसवटा सिंहासन थिए, र चौबिस जना एल्डर तिनीहरूका शिरमा सुनका मुकुटहरू लगाएका र सेतो वस्‍त्र पहिरिएर बसेका थिए ।
5 സിംഹാസനത്തിൽനിന്നു മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു; ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴുദീപങ്ങൾ സിംഹാസനത്തിന്റെ മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു;
सिंहासनबाट बिजुलीको चमक र गर्जनहरू आए, र चट्याङसँगै नष्‍ट भए । सिंहासनको अगाडि सातवटा बत्ती बलिरहेका थिए । ती बत्तीहरूचाहिँ परमेश्‍वरका सात आत्मा थिए ।
6 സിംഹാസനത്തിന്റെ മുമ്പിൽ പളുങ്കിന്നൊത്ത കണ്ണാടിക്കടൽ; സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുറ്റിലും നാലു ജീവികൾ; അവെക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു.
सिंहासनको अगि स्फटिकजस्तै देखिने काँचको समुद्र थियो । सिंहासनको बिचमा र सिंहासनवरिपरि, अगाडि र पछाडि आँखैआँखाले भरिएका चार जीवित प्राणी थिए ।
7 ഒന്നാം ജീവി സിംഹത്തിന്നു സദൃശം; രണ്ടാം ജീവി കാളെക്കു സദൃശം മൂന്നാംജീവി മനുഷ്യനെപ്പോലെ മുഖമുള്ളതും; നാലാം ജീവി പറക്കുന്ന കഴുകിന്നു സദൃശം.
पहिलो जीवित प्राणी सिंहजस्तो थियो, दोस्रो जीवित प्राणी बाछोजस्तो थियो, तेस्रो जीवित प्राणीको अनुहार मानिसको जस्तो थियो र चौथो जीवित प्राणी उडिरहेको चिलजस्तो थियो ।
8 നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.
चारै जीवित प्राणीमध्ये हरेकका ६-६ वटा पखेटा थिए; तल र माथि आँखैआँखाले भरिएका थिए । दिनरात तिनीहरूले “पवित्र, पवित्र, पवित्र, सर्वशक्‍तिमान् परमप्रभु परमेश्‍वर जो हुनुहुन्थ्यो, र हुनुहुन्छ, र हुन आउनुहुनेछ” भनी रहन्थे ।
9 എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന്നു ആ ജീവികൾ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും (aiōn g165)
जब ती जीवित प्राणीहरूले सिंहासनमाथि विराजमान हुनुहुने र सदासर्वदा जीवित रहनुहुनेलाई महिमा, आदर र धन्यवाद दिए, (aiōn g165)
10 ഇരുപത്തുനാലു മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു: (aiōn g165)
चौबिस जना एल्डरले निहुरेर सिंहासनमा विराजमान हुनुहुनेका अगाडि दण्डवत् गरे । तिनीहरूले सदासर्वदा जीवित हुनुहुनेलाई दण्डवत् गरे, र सिंहासनको अगाडि आ-आफ्ना मुकुट राख्दै यसो भने, (aiōn g165)
11 കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.
“हाम्रा परमप्रभु र परमेश्‍वर, तपाईं महिमा, आदर र शक्‍ति ग्रहण गर्न योग्यका हुनुहुन्छ । किनकि तपाईंले सबै थोक सृष्‍टि गर्नुभयो, र तपाईंकै इच्छाद्वारा तिनीहरू अस्तित्वमा आए र सृष्‍टि भए ।”

< വെളിപാട് 4 >