< വെളിപാട് 22 +

1 വീഥിയുടെ നടുവിൽ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവൻ എന്നെ കാണിച്ചു.
ⲁ̅ⲞⲨⲞϨ ⲀⲨⲦⲀⲘⲞⲒ ⲈⲞⲨⲒⲀⲢⲞ ⲘⲘⲰⲞⲨ ⲚⲰⲚϦ ⲈϤⲪⲞⲢⲒ ⲘⲪⲢⲎϮ ⲚⲞⲨⲬⲢⲒⲤⲦⲀⲖⲖⲞⲚ ⲈϤⲚⲎⲞⲨ ⲈⲂⲞⲖ ϨⲀ ⲠⲒⲐⲢⲞⲚⲞⲤ ⲚⲦⲈⲪⲚⲞⲨϮ ⲚⲈⲘ ⲠⲒϨⲒⲎⲂ.
2 നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.
ⲃ̅ϦⲈⲚ ⲐⲘⲎϮ ⲘⲠⲈⲤϢⲐⲈϨ ⲞⲨⲞϨ ⲠⲒⲒⲀⲢⲞ ⲤⲀⲘⲚⲀⲒ ⲚⲈⲘ ⲤⲀⲘⲚⲀⲒ ⲞⲨϢϢⲎⲚ ⲚⲦⲈⲠⲰⲚϦ ⲈϤⲒⲚⲒ ⲘⲠⲒⲒⲂ ⲚⲞⲨⲦⲀϨ ⲈⲂⲞⲖ ⲞⲨⲀⲒ ϦⲀⲢⲀ ⲀⲂⲞⲦ ⲞⲨⲞϨ ⲚⲒϪⲰⲂⲒ ⲚⲦⲈⲠⲒϢϢⲎⲚ ⲈⲨⲈⲢⲪⲀϦⲢⲒ ⲚⲚⲈⲚⲂⲀⲖ ⲚⲚⲒⲈⲐⲚⲞⲤ.
3 യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും.
ⲅ̅ⲞⲨⲞϨ ⲤⲰϤ ⲚⲒⲂⲈⲚ ⲚⲚⲈϤϢⲰⲠⲒ ϪⲈ ⲞⲨⲞϨ ⲠⲒⲐⲢⲞⲚⲞⲤ ⲚⲦⲈⲪⲚⲞⲨϮ ⲚⲈⲘ ⲠⲒϨⲒⲎⲂ ⲈⲨⲈϢⲰⲠⲒ ⲚϦⲎⲦⲤ ⲞⲨⲞϨ ⲚⲚⲈϤϢⲰⲠⲒ ⲚϪⲈⲠϪⲰⲚⲦ ⲀⲖⲖⲀ ⲚⲒⲈⲂⲒⲀⲒⲔ ⲚⲦⲈⲪⲚⲞⲨϮ ⲈⲨⲈϢⲈⲘϢⲒ ⲘⲘⲞϤ
4 അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും.
ⲇ̅ⲞⲨⲞϨ ⲈⲨⲚⲀⲨ ⲈⲠⲈϤϨⲞ ⲞⲨⲞϨ ⲠⲈϤⲢⲀⲚ ϨⲒ ⲦⲞⲨⲦⲈϨⲚⲒ.
5 ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും. (aiōn g165)
ⲉ̅ⲚⲚⲈ ⲈϪⲰⲢϨ ϢⲰⲠⲒ ϪⲈ ⲞⲨⲆⲈ ⲚⲚⲞⲨⲈⲢⲬ ⲢⲒⲀ ⲚⲞⲨⲰⲒⲚⲒ ⲚϦⲎⲦⲤ ⲞⲨⲆⲈ ⲞⲨⲞⲨⲰⲒⲚⲒ ⲚⲦⲈⲪⲢⲎ ϪⲈ ⲠϬⲞⲒⲤ ⲪⲚⲞⲨϮ ⲈϤⲈⲈⲢⲞⲨⲰⲒⲚⲒ ⲈⲢⲰⲞⲨ ⲞⲨⲞϨ ⲈⲨⲈⲈⲢⲞⲨⲢⲞ ϢⲀ ⲈⲚⲈϨ ⲚⲦⲈⲠⲒⲈⲚⲈϨ. (aiōn g165)
6 പിന്നെ അവൻ എന്നോടു: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു
ⲋ̅ⲞⲨⲞϨ ⲠⲈϪⲀϤ ⲚⲎⲒ ϪⲈ ⲚⲀⲒⲤⲀϪⲒ ⲤⲈⲚϨⲞⲦ ⲞⲨⲞϨ ⲤⲈⲞⲨⲀⲂ ϨⲀⲚⲘⲈⲐⲘⲎⲒ ⲚⲈⲞⲨⲞϨ ⲠϬⲞⲒⲤ ⲪⲚⲞⲨϮ ⲚⲦⲈⲚⲒⲠⲚⲈⲨⲘⲀⲚⲦⲈⲚⲒⲠⲢⲞⲪⲎⲦⲎⲤ ⲀϤⲦⲀⲞⲨⲞ ⲘⲠⲈϤⲀⲄⲄⲈⲖⲞⲤ ⲈⲦⲀⲘⲈ ⲚⲈϤⲈⲂⲒⲀⲒⲔ ⲈⲚⲎ ⲈⲦⲤⲈⲘⲠϢⲀ ⲚⲦⲞⲨϢⲰⲠⲒ ⲚⲬⲰⲖⲈⲘ
7 ഇതാ, ഞാൻ വേഗത്തിൽ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ എന്നു പറഞ്ഞു.
ⲍ̅ϨⲎⲠⲠⲈ ϮⲚⲎⲞⲨ ϨⲎⲠⲠⲈ ϮⲚⲎⲞⲨ ⲚⲬⲰⲖⲈⲘ ⲰⲞⲨⲚⲒⲀⲦϤ ⲘⲪⲎ ⲈⲐⲚⲀⲀⲢⲈϨ ⲈⲚⲒⲤⲀϪⲒ ⲚⲦⲈⲦⲀⲒⲠⲢⲞⲪⲎⲦⲒⲀ ⲚⲦⲈⲠⲀⲒϪⲰⲘ.
8 ഇതു കേൾക്കയും കാണുകയും ചെയ്തതു യോഹന്നാൻ എന്ന ഞാൻ തന്നേ. കേൾക്കയും കാൺകയും ചെയ്തശേഷം അതു എനിക്കു കാണിച്ചുതന്ന ദൂതന്റെ കാൽക്കൽ ഞാൻ വീണു നമസ്കരിച്ചു.
ⲏ̅ⲀⲚⲞⲔ ⲠⲈ ⲒⲰⲀⲚⲚⲎⲤ ⲪⲎ ⲈⲦⲀϤⲚⲀⲨ ⲞⲨⲞϨ ⲪⲎ ⲈⲦⲤⲰⲦⲈⲘ ⲈⲚⲀⲒ ⲦⲞⲦⲈ ⲈⲦⲀⲒⲤⲰⲦⲈⲘ ⲞⲨⲞϨ ⲈⲦⲀⲒⲚⲀⲨ ⲈⲚⲀⲒ ⲀⲒϨⲒⲦⲦ ⲈⲠⲈⲤⲎ ⲦⲘⲠⲈⲘⲐⲞ ⲚⲚⲈⲚϬⲀⲖⲀⲨϪ ⲘⲠⲒⲀⲄⲄⲈⲖⲞⲤ ⲪⲎ ⲈⲦⲦⲀⲘⲞ ⲘⲘⲞⲒ ⲈⲚⲀⲒ.
9 എന്നാൽ അവൻ എന്നോടു: അതരുതു: ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.
ⲑ̅ⲞⲨⲞϨ ⲠⲈϪⲀϤ ⲚⲎⲒ ϪⲈ ⲘⲪⲰⲢ ⲀⲚⲞⲔ ⲞⲨϢⲪⲎⲢ ⲘⲂⲰⲔ ⲚⲦⲀⲔ ⲚⲈⲘ ⲚⲈⲔⲤⲚⲎⲞⲨ ⲚⲒⲠⲢⲞⲪⲎ ⲦⲎⲤ ⲚⲈⲘ ⲚⲎ ⲈⲐⲚⲀⲀⲢⲈϨ ⲈⲚⲒⲤⲀϪⲒ ⲚⲦⲈⲠⲀⲒϪⲰⲘ ⲞⲨⲰϢⲦ ⲘⲪⲚⲞⲨϮ.
10 അവൻ പിന്നെയും എന്നോടു പറഞ്ഞതു: സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു.
ⲓ̅ⲞⲨⲞϨ ⲠⲈϪⲀϤ ⲚⲎⲒ ϪⲈ ⲘⲠⲈⲢⲦⲈⲂ ⲚⲒⲤⲀϪⲒ ⲚⲦⲈⲦⲀⲒⲠⲢⲞⲪⲎⲦⲒⲀ ⲚⲦⲈⲠⲀⲒϪⲰⲘ ⲠⲒⲤⲎⲞⲨ ⲄⲀⲢ ⲀϤϦⲰⲚⲦ.
11 അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
ⲓ̅ⲁ̅ⲪⲎ ⲈⲦϬⲒⲚϪⲞⲚⲤ ⲘⲀⲢⲈϤϬⲒⲚϪⲞⲚⲤ ⲞⲚ ⲪⲎ ⲈⲦⲐⲰⲖⲈⲂ ⲘⲀⲢⲈϤⲐⲰⲖⲈⲂ ⲠⲒⲐⲘⲎⲒ ⲘⲀⲢⲈϤⲐⲘⲀⲒⲞϤ ⲪⲎ ⲈⲐⲞⲨⲀⲂ ⲘⲀⲢⲈϤⲦⲞⲨⲂⲞϤ.
12 ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.
ⲓ̅ⲃ̅ϨⲎⲠⲠⲈ ϮⲚⲎⲞⲨ ⲚⲬⲰⲖⲈⲘ ⲠⲀⲂⲈⲬⲈ ⲚⲈⲘⲎⲒ ϮⲚⲀϮ ⲘⲠⲒⲞⲨⲀⲒ ⲠⲒⲞⲨⲀⲒ ⲔⲀⲦⲀ ⲚⲈϤϨⲂⲎ ⲞⲨⲒ.
13 ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.
ⲓ̅ⲅ̅ⲀⲚⲞⲔ ⲠⲈ ⲠⲒⲀⲖⲪⲀ ⲚⲈⲘ ⲠⲒⲰ ϮⲀⲢⲬⲎ ⲚⲈⲘ ⲠⲒϪⲰⲔ ⲈⲂⲞⲖ.
14 ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ.
ⲓ̅ⲇ̅ⲰⲞⲨⲚⲒⲀⲦⲞⲨ ⲚⲞⲨⲞⲚ ⲚⲒⲂⲈⲚ ⲚⲎ ⲈⲐⲚⲀⲒⲢⲒ ⲚⲚⲈϤⲈⲚⲦⲞⲖⲎ ϨⲒⲚⲀ ⲚⲦⲈⲠⲞⲨⲈⲢϢⲒϢⲒ ϢⲰⲠⲒ ϨⲒϪⲈⲚ ⲠⲒϢϢⲎⲚ ⲚⲦⲈⲠⲰⲚϦ ⲞⲨⲞϨ ⲈⲨⲈϢⲈ ⲈϦⲞⲨⲚ ⲈϮⲂⲀⲔⲒ ⲈⲂⲞⲖ ϦⲈⲚⲠⲒⲠⲨⲖⲰⲚ.
15 നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കൊലപാതകന്മാരും ബിംബാരാധികളും ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവർത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ.
ⲓ̅ⲉ̅ⲚⲒⲞⲨϨⲰⲢ ⲆⲈ ⲤⲀⲂⲞⲖ ⲚⲈⲘ ⲚⲒⲪⲀⲢⲘⲀⲄⲞⲤ ⲚⲈⲘ ⲚⲒⲠⲞⲢⲚⲞⲤ ⲚⲈⲘ ⲚⲒⲢⲈϤϦⲰⲦⲈⲂ ⲚⲈⲘ ⲚⲒϢⲀⲘϢⲈ ⲒϦ ⲚⲈⲘ ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲦⲒⲢⲒ ⲚϮⲘⲈⲐⲚⲞⲨϪ
16 യേശു എന്ന ഞാൻ സഭകൾക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാൻ എന്റെ ദൂതനെ അയച്ചു; ഞാൻ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.
ⲓ̅ⲋ̅ⲀⲚⲞⲔ ⲠⲈ ⲒⲎⲤⲞⲨⲤ ⲀⲒⲦⲀⲞⲨⲞ ⲘⲠⲀⲀⲄⲄⲈⲖⲞⲤ ⲈⲈⲢⲘⲈⲐⲢⲈ ⲚⲰⲦⲈⲚ ⲚⲚⲀⲒⲤⲀϪⲒ ϦⲈⲚⲚⲒⲈⲔⲔⲖⲎⲤⲒⲀ ⲦⲎⲢⲞⲨ ⲀⲚⲞⲔ ⲠⲈ ϮⲚⲞⲨⲚⲒ ⲚⲈⲘ ⲠⲒⲄⲈⲚⲞⲤ ⲚⲦⲈⲆⲀⲨⲒⲆ ⲚⲈⲘ ⲠⲒⲤⲒⲞⲨ ⲈϢⲀϤϢⲀⲒ ⲚⲦⲞⲞⲨⲒ.
17 വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ.
ⲓ̅ⲍ̅ⲚⲈⲘ ⲠⲚⲈⲨⲘⲀⲚⲈⲘ ϮϢⲈⲖⲈⲦ ⲞⲨⲞϨ ⲤⲈϪⲰ ⲘⲘⲞⲤ ϪⲈ ⲀⲘⲞⲨ ⲚⲈⲘ ⲪⲎ ⲈⲦⲤⲰⲦⲈⲘ ⲘⲀⲢⲞⲨϪⲞⲤ ϪⲈ ⲀⲘⲞⲨ ⲞⲨⲞϨ ⲪⲎ ⲈⲦⲞⲂⲒ ⲘⲀⲢⲈϤⲒ ⲪⲎ ⲈⲐⲞⲨⲰϢ ⲘⲀⲢⲈϤϬⲒ ⲚⲞⲨⲘⲰⲞⲨ ⲚⲰⲚϦ ⲚϪⲒⲚϪⲎ.
18 ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.
ⲓ̅ⲏ̅ϮⲈⲢⲘⲈⲐⲢⲈ ⲀⲚⲞⲔ ⲚⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲦⲤⲰⲦⲈⲘ ⲈⲚⲒⲤⲀϪⲒ ⲚⲦⲈⲦⲀⲒⲠⲢⲞⲪⲎⲦⲒⲀ ⲚⲦⲈⲠⲀⲒϪⲰⲘ ϪⲈ ⲪⲎ ⲈⲐⲚⲀⲦⲞⲨϨⲞ ⲈⲢⲰⲞⲨ ⲈⲢⲈ ⲪⲚⲞⲨϮ ⲦⲞⲨϨⲞ ⲈⲢⲰⲞⲨ ⲚⲚⲒⲈⲢϦⲞⲦ ⲈⲦⲤϦⲎⲞⲨⲦ ϨⲒ ⲠⲀⲒϪⲰⲘ
19 ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.
ⲓ̅ⲑ̅ⲪⲎ ⲆⲈ ⲈⲐⲚⲀϪⲰϪ ⲈⲂⲞⲖ ϦⲈⲚⲚⲒⲤⲀϪⲒ ⲚⲦⲈⲠⲀⲒϪⲰⲘ ⲚⲦⲈⲦⲀⲒⲠⲢⲞⲪⲎⲦⲒⲀ ⲈⲢⲈ ⲪⲚⲞⲨϮ ⲈϤⲈⲈⲖ ⲠⲈϤⲘⲈⲢⲞⲤ ⲈⲂⲞⲖ ϨⲒ ⲠϪⲰⲘ ⲚⲦⲈⲠⲰⲚϦ ⲚⲈⲘ ϮⲂⲀⲔⲒ ⲈⲐⲞⲨⲀⲂ ⲈⲦⲤϦⲎ ⲞⲨⲦ ϨⲒ ⲠⲀⲒϪⲰⲘ.
20 ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ,
ⲕ̅ϤϪⲰ ⲘⲘⲞⲤ ⲚϪⲈⲪⲎ ⲈⲦⲈⲢⲘⲈⲐⲢⲈ ⲚⲚⲀⲒ ϪⲈ ⲤⲈⲚⲀϢⲰⲠⲒ ⲞⲨⲞϨ ⲤⲈⲚⲎⲞⲨ ⲚⲬⲰⲖⲈⲘ ⲀⲘⲞⲨ ⲠⲈⲚϬⲞⲒⲤ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ.
21 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേൻ.
ⲕ̅ⲁ̅ⲈϪⲈⲚ ⲚⲒⲀⲄⲒⲞⲤ ⲦⲎⲢⲞⲨ ϢⲀ ⲈⲚⲈϨ ⲚⲦⲈⲚⲒⲈⲚⲈϨ ⲀⲘⲎⲚ.

< വെളിപാട് 22 +