< വെളിപാട് 20 >

1 അനന്തരം ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു. (Abyssos g12)
तब मैले स्वर्गबाट तल झरिरहेको एउटा स्वर्गदूतलाई देखेँ । उनीसँग अगाध खाँदको साँचो र एउटा ठुलो साङ्लो उनको हातमा थियो । (Abyssos g12)
2 അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു.
उनले अजिङ्गर अर्थात् त्यो प्राचीन सर्पलाई पक्रे, जो दुष्‍ट वा शैतान हो । उनले त्यसलाई एक हजार वर्षका निम्ति बाँधे ।
3 ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെ ശേഷം അവനെ അല്പകാലത്തേക്കു അഴിച്ചു വിടേണ്ടതാകുന്നു. (Abyssos g12)
उनले त्यसलाई अगाद खाँदमा फालिदिए र यसलाई बन्द गरे र त्यसमाथि मोहोर लगाइदिए । एक हजार वर्ष पुरा नभएसम्म त्यसले जाति-जातिहरूलाई छल गर्न नपाओस् भनी यसो गरिएको थियो । त्यसपछि त्यसलाई केही समयका निम्ति स्वतन्‍त्र गरिनुपर्छ । (Abyssos g12)
4 ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു; അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു.
अनि मैले सिंहासनहरू देखेँ । त्यसमाथि बस्‍नुहुनेलाई न्‍याय गर्ने अधिकार दिइएको थियो । मैले परमेश्‍वरको वचन र येशूको गवाहीका निम्ति शिर काटिएका आत्माहरूलाई पनि देखेँ । तिनीहरूले पशु वा मूर्तिहरूलाई आराधना गरेनन्, र तिनीहरूले आफ्नो निधारमा वा हातमा छाप लगाउनलाई इन्कार गरे । तिनीहरू जीवित भए, र येशूसँगै एक हजार वर्षसम्म राज्य गरे ।
5 മരിച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല.
बाँकी रहेका मृतकहरू हजार वर्षको अन्त्य नभएसम्म जीवित भएनन् । यो पहिलो पुनरुत्‍थान हो ।
6 ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.
पहिलो पुनरुत्‍थानमा सहभागी हुनेहरू जो कोही पनि पवित्र र धन्यका हुन् । यिनीहरूमाथि दोस्रो मृत्युको कुनै शक्‍ति हुँदैन । तिनीहरूले परमेश्‍वर र ख्रीष्‍टका पुजारीहरू भएर एक हजार वर्षसम्म उहाँसँगै राज्य गर्नेछन् ।
7 ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു അഴിച്ചുവിടും.
जब एक हजार वर्षको अन्त्य हुन्छ, तब शैतानलाई त्यसको कैदबाट छोडिनेछ ।
8 അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയിൽ കടല്പുറത്തെ മണൽപോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേർക്കേണ്ടതിന്നു വശീകരിപ്പാൻ പുറപ്പെടും.
पृथ्वीको चारै कुनामा भएका जातिहरूलाई छल गर्न त्यो बहिर जानेछ, गोग र मागोगले तिनीहरूलाई युद्धका निम्ति सँगै ल्याउनेछन् । तिनीहरू समुद्रको बालुवासरह अनगिन्ती हुनेछन् ।
9 അവർ ഭൂമിയിൽ പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും; എന്നാൽ ആകാശത്തു നിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും.
तिनीहरू पृथ्वीको चारैतिर गएर विश्‍वासीहरूको छाउनीवरिपरि र प्रिय सहरलाई घेरे । तर स्वर्गबाट आगो तल झरेर तिनीहरूलाई नष्‍ट पार्‍यो ।
10 അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും. (aiōn g165, Limnē Pyr g3041 g4442)
तिनीहरूलाई छल गर्ने त्यस दुष्‍टलाई गन्धकको जलिरहेको कुण्डमा फालियो, जहाँ पशु र झुटा अगमवक्‍ता फ्याँकिएका थिए । तिनीहरूले दिनरात सदाकाल यातना भोग्‍नेछन् । (aiōn g165, Limnē Pyr g3041 g4442)
11 ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.
त्यसपछि मैले एउटा महान् सेतो सिंहासन र त्यसमाथि विराजमान हुनुहुनेलाई देखेँ । उहाँको उपस्थितिबाट स्वर्ग र पृथ्‍वी भागेर टाढा गए, तर तिनीहरूका लागि जान त्यहाँ कुनै ठाउँ थिएन ।
12 മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.
मैले शक्‍तिशाली र कमजोर मृतकहरूलाई सिंहासनको अगाडि उभिरहेको देखेँ र पुस्तकहरू खोलिए । तब अर्को पुस्तक अर्थात् जीवनको पुस्तक पनि खोलिएको थियो । ती पुस्तकहरूमा लेखिएका विवरणअनुसार तिनीहरूका कामहरूका आधारमा मृतकहरूको न्याय भयो ।
13 സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി. (Hadēs g86)
समुद्रमा भएका मृतकहरूलाई त्यसले फिर्ता गरिदियो । मृत्यु र पातालले तिनीहरूमा भएका मृतकहरूलाई दिए, र तिनीहरूले गरेका कामअनुसार मृतकहरूको न्याय भयो । (Hadēs g86)
14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. (Hadēs g86, Limnē Pyr g3041 g4442)
मृत्यु र पाताल अग्‍नि-कुण्डमा फालिए । यो अग्‍नि-कुण्ड दोस्रो मृत्यु हो । (Hadēs g86, Limnē Pyr g3041 g4442)
15 ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. (Limnē Pyr g3041 g4442)
जीवनको पुस्तकमा कसैको नाउँ लेखिएको नभेट्टाइएमा त्यसलाई अग्‍नि-कुण्डमा फालियो । (Limnē Pyr g3041 g4442)

< വെളിപാട് 20 >