< വെളിപാട് 19 >
1 അനന്തരം ഞാൻ സ്വർഗ്ഗത്തിൽ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷംപോലെ കേട്ടതു: ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു.
Potemem słyszał wielki głos wielkiego ludu na niebie, mówiącego: Halleluja! Zbawienie i chwała, i cześć, i moc Panu, Bogu naszemu.
2 വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യക്കു അവൻ ശിക്ഷ വിധിച്ചു തന്റെ ദാസന്മാരുടെ രക്തം അവളുടെ കയ്യിൽനിന്നു ചോദിച്ചു പ്രതികാരം ചെയ്കകൊണ്ടു അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ.
Bo prawdziwe i sprawiedliwe są sądy jego, iż osądził wszetecznicę onę wielką, która kaziła ziemię wszeteczeństwem swojem i pomścił się krwi sług swoich z ręki jej.
3 അവർ പിന്നെയും: ഹല്ലെലൂയ്യാ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു. (aiōn )
I rzekli po wtóre: Halleluja! A dym jej wstępuje na wieki wieków. (aiōn )
4 ഇരുപത്തുനാലു മൂപ്പന്മാരും നാലു ജീവികളും: ആമേൻ, ഹല്ലെലൂയ്യാ! എന്നു പറഞ്ഞു സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു.
I upadli dwadzieścia i czterej starcy, i czworo zwierząt, a pokłonili się Bogu siedzącemu na stolicy, mówiąc: Amen, Halleluja!
5 നമ്മുടെ ദൈവത്തിന്റെ സകലദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തിൽ നിന്നു പുറപ്പെട്ടു.
Tedy wyszedł głos z stolicy, mówiący: Chwalcie Boga naszego wszyscy słudzy jego i którzy się go boicie, i mali, i wielcy.
6 അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു.
I słyszałem głos jako ludu wielkiego i jako głos wielu wód, i jako głos mocnych gromów, mówiących: Halleluja! iż ujął królestwo Pan Bóg wszechmogący.
7 നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു.
Weselmy się i radujmy się, a dajmy mu chwałę; bo przyszło wesele Barankowe, a małżonka jego nagotowała się.
8 അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ.
I dano jej, aby się oblekła w bisior czysty i świetny; albowiem bisior są usprawiedliwienia świętych.
9 പിന്നെ അവൻ എന്നോടു: കുഞ്ഞാടിന്റെ കല്യാണസദ്യെക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്നു എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യവചനം എന്നും എന്നോടു പറഞ്ഞു.
I rzekł mi: Napisz: Błogosławieni, którzy są wezwani na wieczerzę wesela Barankowego. I rzekł mi: Te słowa Boże są prawdziwe.
10 ഞാൻ അവനെ നമസ്കരിക്കേണ്ടതിന്നു അവന്റെ കാല്ക്കൽ വീണു; അപ്പോൾ അവൻ എന്നോടു: അതരുതു; ഞാൻ നിനക്കും യേശുവിന്റെ സാക്ഷ്യം ഉള്ള നിന്റെ സഹോദരന്മാർക്കും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക; യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവു തന്നേ എന്നു പറഞ്ഞു.
I upadłem do nóg jego, abym się mu pokłonił; ale mi rzekł: Patrz, abyś tego nie czynił; bom jest spółsługa twój i braci twoich, którzy mają świadectwo Jezusowe. Bogu się kłaniaj; albowiem świadectwo Jezusowe jest duch proroctwa.
11 അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.
I widziałem niebo otworzone, a oto koń biały, a tego, który siedział na nim, zwano Wiernym i Prawdziwym, a sądzi w sprawiedliwości i walczy.
12 അവന്റെ കണ്ണു അഗ്നിജ്വാല; തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ.
A oczy jego były jako płomień ognia, a na głowie jego wiele koron; i miał imię napisane, którego nikt nie zna, tylko on sam.
13 അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു.
A przyodziany był szatą omoczoną we krwi, a imię jego zowią Słowo Boże.
14 സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.
A wojska, które są na niebie, szły za nim na koniach białych, obleczone lnem cienkim, białym i czystym.
15 ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയ്ക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.
A z ust jego wychodził miecz ostry, aby nim bił narody; albowiem on je rządzić będzie laską żelazną, a on tłoczy prasę wina zapalczywości i gniewu Boga wszechmogącego.
16 രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.
A ma na szacie i na biodrach swoich imię napisane: Król królów i Pan panów.
17 ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ ആകാശമദ്ധ്യേ പറക്കുന്ന സകല പക്ഷികളോടും:
I widziałem jednego Anioła stojącego w słońcu i wołającego głosem wielkim, mówiąc wszystkim ptakom latającym po pośrodku nieba: Chodźcie i zgromadźcie się na wieczerzę wielkiego Boga,
18 രാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും ദാസന്മാരും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസവും തിന്മാൻ മഹാദൈവത്തിന്റെ അത്താഴത്തിന്നു വന്നു കൂടുവിൻ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.
Abyście jedli ciała królów i ciała hetmanów, i ciała mocarzy, i ciała koni, i siedzących na nich, i ciała wszystkich wolnych i niewolników, i małych, i wielkich.
19 കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്വാൻ മൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നു കൂടിയതു ഞാൻ കണ്ടു.
I widziałem bestyję i królów ziemskich, i wojska ich zebrane, aby stoczyli bitwę z siedzącym na koniu i z wojskiem jego.
20 മൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു. (Limnē Pyr )
Ale pojmana jest bestyja, a z nią fałszywy on prorok, który czynił cuda przed nią, któremi zwodził tych, którzy przyjęli piętno bestyi i którzy się kłaniali obrazowi jej, i obaj wrzuceni są żywo do jeziora ognistego, gorejącego siarką. (Limnē Pyr )
21 ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽ നിന്നു പുറപ്പെടുന്ന വാൾകൊണ്ടു കൊന്നു അവരുടെ മാംസം തിന്നു സകല പക്ഷികൾക്കും തൃപ്തിവന്നു.
A drudzy pobici są mieczem tego, który siedział na koniu, wychodzącym z ust jego, a wszystkie ptaki nasycone są ciałami ich.