< വെളിപാട് 17 >

1 പിന്നെ ഏഴു കലശമുള്ള ഏഴു ദൂതന്മാരിൽ ഒരുവൻ വന്നു എന്നോടു സംസാരിച്ചു: വരിക, ഭൂമിയിലെ രാജാക്കന്മാരോടു വേശ്യാവൃത്തി ചെയ്തു തന്റെ വേശ്യാവൃത്തിയുടെ മദ്യത്താൽ
ܘܐܬܐ ܚܕ ܡܢ ܫܒܥܐ ܡܠܐܟܐ ܕܐܝܬ ܥܠܝܗܘܢ ܫܒܥ ܙܒܘܪܝܢ ܘܡܠܠ ܥܡܝ ܠܡܐܡܪ ܬܐ ܒܬܪܝ ܐܚܘܝܟ ܕܝܢܐ ܕܙܢܝܬܐ ܕܝܬܒܐ ܥܠ ܡܝܐ ܤܓܝܐܐ
2 ഭൂവാസികളെ മത്തരാക്കിയവളായി പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാൻ കാണിച്ചുതരാം എന്നു പറഞ്ഞു.
ܕܥܡܗ ܙܢܝܘ ܡܠܟܝܗ ܕܐܪܥܐ ܘܪܘܝܘ ܟܠܗܘܢ ܥܡܘܪܝܗ ܕܐܪܥܐ ܡܢ ܚܡܪܐ ܕܙܢܝܘܬܗ
3 അവൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോൾ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നതു ഞാൻ കണ്ടു.
ܘܐܦܩܢܝ ܠܚܘܪܒܐ ܒܪܘܚ ܘܚܙܝܬ ܐܢܬܬܐ ܕܝܬܒܐ ܥܠ ܚܝܘܬܐ ܤܘܡܩܬܐ ܕܡܠܝܐ ܫܡܗܐ ܕܓܘܕܦܐ ܕܐܝܬ ܠܗ ܪܫܐ ܫܒܥܐ ܩܪܢܬܐ ܕܝܢ ܥܤܪ
4 ആ സ്ത്രീ ധൂമ്രവർണ്ണവും കടുഞ്ചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്റെ വേശ്യവൃത്തിയുടെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വർണ്ണപാനപാത്രം കയ്യിൽ പിടിച്ചിരുന്നു.
ܘܐܢܬܬܐ ܐܝܬ ܗܘܐ ܕܡܥܛܦܐ ܐܪܓܘܢܐ ܘܙܚܘܪܝܬܐ ܕܡܕܗܒܢ ܒܕܗܒܐ ܘܟܐܦܐ ܛܒܬܐ ܘܡܪܓܢܝܬܐ ܘܐܝܬ ܠܗ ܟܤܐ ܕܕܗܒܐ ܥܠ ܐܝܕܗ ܘܡܠܐ ܛܡܐܘܬܐ ܘܤܘܝܒܐ ܕܙܢܝܘܬܗ
5 മർമ്മം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവു എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ടു.
ܘܥܠ ܒܝܬ ܥܝܢܝܗ ܟܬܝܒ ܐܪܙܐ ܒܒܝܠ ܪܒܬܐ ܐܡܐ ܕܙܢܝܬܐ ܘܕܤܘܝܒܝܗ ܕܐܪܥܐ
6 വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നതു ഞാൻ കണ്ടു; അവളെ കണ്ടിട്ടു അത്യന്തം ആശ്ചര്യപ്പെട്ടു.
ܘܚܙܝܬ ܐܢܬܬܐ ܕܪܘܝܐ ܡܢ ܕܡܐ ܕܩܕܝܫܐ ܘܡܢ ܕܡܐ ܕܤܗܕܘܗܝ ܕܝܫܘܥ ܘܐܬܕܡܪܬ ܕܘܡܪܐ ܪܒܐ ܟܕ ܚܙܝܬܗ
7 ദൂതൻ എന്നോടു പറഞ്ഞതു: നീ ആശ്ചര്യപ്പെടുന്നതു എന്തു? ഈ സ്ത്രീയുടെയും ഏഴു തലയും പത്തു കൊമ്പും ഉള്ളതായി അവളെ ചുമക്കുന്ന മൃഗത്തിന്റെയും മർമ്മം ഞാൻ പറഞ്ഞുതരാം.
ܘܐܡܪ ܠܝ ܡܠܐܟܐ ܠܡܢܐ ܐܬܕܡܪܬ ܐܢܐ ܐܡܪ ܐܢܐ ܠܟ ܪܐܙܐ ܕܐܢܬܬܐ ܘܕܚܝܘܬܐ ܕܛܥܝܢܐ ܠܗ ܕܐܝܬ ܠܗ ܫܒܥܐ ܪܫܝܢ ܘܥܤܪ ܩܪܢܢ
8 നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽനിന്നു കയറി നാശത്തിലേക്കു പോകുവാൻ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതാതിരിക്കുന്ന ഭൂവാസികൾ കണ്ടു അതിശയിക്കും. (Abyssos g12)
ܚܝܘܬܐ ܕܚܙܝܬ ܐܝܬܝܗ ܗܘܬ ܘܠܝܬܝܗ ܥܬܝܕܐ ܕܬܤܩ ܡܢ ܝܡܐ ܘܠܐܒܕܢܐ ܐܙܠܐ ܘܢܬܕܡܪܘܢ ܥܡܪܝ ܥܠ ܐܪܥܐ ܗܢܘܢ ܕܠܐ ܟܬܝܒܝܢ ܫܡܗܝܗܘܢ ܒܤܦܪܐ ܕܚܝܐ ܡܢ ܬܪܡܝܬܗ ܕܥܠܡܐ ܕܚܙܝܢ ܚܝܘܬܐ ܕܐܝܬܝܗ ܗܘܬ ܘܠܝܬܝܗ ܘܩܪܒܬ (Abyssos g12)
9 ഇവിടെ ജ്ഞാന ബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു.
ܗܪܟܐ ܗܘܢܐ ܠܕܐܝܬ ܠܗ ܚܟܡܬܐ ܫܒܥܐ ܪܫܝܢ ܫܒܥܐ ܐܢܘܢ ܛܘܪܝܢ ܐܝܟܐ ܕܝܬܒܐ ܐܢܬܬܐ ܥܠܝܗܘܢ
10 അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേർ വീണുപോയി; ഒരുത്തൻ ഉണ്ടു; മറ്റവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു.
ܘܡܠܟܐ ܫܒܥܐ ܐܢܘܢ ܚܡܫܐ ܢܦܠܘ ܘܚܕ ܐܝܬܘܗܝ ܗܘ ܐܚܪܢܐ ܠܐ ܥܕܟܝܠ ܐܬܐ ܘܡܐ ܕܐܬܐ ܩܠܝܠ ܝܗܝܒ ܠܗ ܠܡܟܬܪܘ
11 ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഉൾപ്പെട്ടവനും തന്നേ; അവൻ നാശത്തിലേക്കു പോകുന്നു.
ܘܬܢܝܢܐ ܘܚܝܘܬܐ ܗܝ ܕܐܝܬܝܗ ܘܠܝܬܝܗ ܘܗܝ ܕܬܡܢܝܐ ܘܡܢ ܫܒܥܐ ܗܝ ܘܠܐܒܕܢܐ ܐܙܠܐ
12 നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാർ; അവർ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും.
ܘܥܤܪ ܩܪܢܢ ܕܚܙܝܬ ܥܤܪܐ ܡܠܟܝܢ ܐܢܘܢ ܐܝܠܝܢ ܕܡܠܟܘܬܐ ܠܐ ܥܕܟܝܠ ܢܤܒܘ ܐܠܐ ܫܘܠܛܢܐ ܐܝܟ ܡܠܟܐ ܚܕܐ ܫܥܬܐ ܫܩܠܝܢ ܥܡ ܚܝܘܬܐ
13 ഇവർ ഒരേ അഭിപ്രായമുള്ളവർ; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന്നു ഏല്പിച്ചുകൊടുക്കുന്നു.
ܗܠܝܢ ܚܕ ܨܒܝܢܐ ܐܝܬ ܠܗܘܢ ܘܚܝܠܐ ܘܫܘܠܛܢܐ ܕܝܠܗܘܢ ܠܚܝܘܬܐ ܝܗܒܝܢ
14 അവർ കുഞ്ഞാടിനോടു പോരാടും; താൻ കർത്താധികർത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും.
ܗܠܝܢ ܥܡ ܐܡܪܐ ܢܩܪܒܘܢ ܘܐܡܪܐ ܢܙܟܐ ܐܢܘܢ ܡܛܠ ܕܡܪܐ ܗܘ ܕܡܪܘܬܐ ܘܡܠܟ ܡܠܟܐ ܘܕܥܡܗ ܩܪܝܐ ܘܓܒܝܐ ܘܡܗܝܡܢܐ
15 പിന്നെ അവൻ എന്നോടു പറഞ്ഞതു: നീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെള്ളം വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും അത്രേ.
ܘܐܡܪ ܠܝ ܡܝܐ ܕܚܙܝܬ ܕܥܠܝܗܘܢ ܝܬܒܐ ܙܢܝܬܐ ܥܡܡܐ ܘܟܢܫܐ ܘܐܡܘܬܐ ܘܠܫܢܐ ܐܝܬܝܗܘܢ
16 നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും.
ܘܥܤܪ ܩܪܢܬܐ ܕܚܙܝܬ ܠܚܝܘܬܐ ܗܠܝܢ ܢܤܢܝܢ ܠܙܢܝܬܐ ܘܚܪܒܬܐ ܘܥܪܛܠܝܬܐ ܢܥܒܕܘܢܗ ܘܒܤܪܗ ܢܐܟܠܘܢ ܘܢܘܩܕܘܢܗ ܒܢܘܪܐ
17 ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്‌വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങടെ രാജത്വം മൃഗത്തിന്നു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തിൽ തോന്നിച്ചു.
ܐܠܗܐ ܓܝܪ ܝܗܒ ܒܠܒܘܬܗܘܢ ܕܢܥܒܕܘܢ ܨܒܝܢܗ ܘܢܥܒܕܘܢ ܨܒܝܢܗܘܢ ܚܕ ܘܢܬܠܘܢ ܡܠܟܘܬܗܘܢ ܠܚܝܘܬܐ ܗܝ ܥܕܡܐ ܕܢܫܬܡܠܝܢ ܡܠܘܗܝ ܕܐܠܗܐ
18 നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ മേൽ രാജത്വമുള്ള മഹാനഗരം തന്നേ.
ܘܐܢܬܬܐ ܐܝܕܐ ܕܚܙܝܬ ܡܕܝܢܬܐ ܪܒܬܐ ܐܝܕܐ ܕܐܝܬ ܠܗ ܡܠܟܘܬܐ ܥܠ ܡܠܟܝܗ ܕܐܪܥܐ

< വെളിപാട് 17 >