< സങ്കീർത്തനങ്ങൾ 98 >
1 ഒരു സങ്കീർത്തനം. യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ; അവൻഅത്ഭുതങ്ങളെ പ്രവർത്തിച്ചിരിക്കുന്നു; അവന്റെ വലങ്കയ്യും അവന്റെ വിശുദ്ധഭുജവും അവന്നു ജയം നേടിയിരിക്കുന്നു.
Dwom. Monto dwom foforɔ mma Awurade, ɛfiri sɛ wayɛ anwanwadeɛ bebree; ne nsa nifa ne ne basa kronkron no anya nkwagyeɛ ama no.
2 യഹോവ തന്റെ രക്ഷയെ അറിയിച്ചും ജാതികൾ കാൺകെ തന്റെ നീതിയെ വെളിപ്പെടുത്തിയുമിരിക്കുന്നു.
Awurade ama wɔahunu ne nkwagyeɛ na wada ne tenenee adi akyerɛ amanaman no.
3 അവൻ യിസ്രായേൽഗൃഹത്തിന്നു തന്റെ ദയയും വിശ്വസ്തതയും ഓർത്തിരിക്കുന്നു; ഭൂമിയുടെ അറുതികളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷ കണ്ടിരിക്കുന്നു.
Wakae nʼadɔeɛ ne ne nokorɛ a ɔdi akyerɛ Israelfoɔ; asase ano nyinaa ahunu yɛn Onyankopɔn nkwagyeɛ.
4 സകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ; പൊട്ടിഘോഷിച്ചു കീർത്തനം ചെയ്‌വിൻ.
Asase nyinaa mommɔ ose mma Awurade, momfa nnwontoɔ nni ahurisie;
5 കിന്നരത്തോടെ യഹോവെക്കു കീർത്തനം ചെയ്‌വിൻ; കിന്നരത്തോടും സംഗീതസ്വരത്തോടും കൂടെ തന്നേ.
Momfa sankuo nto dwom mma Awurade, sankuo ne nnwontoɔ nnyegyeɛ,
6 കാഹളങ്ങളോടും തൂര്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിപ്പിൻ!
momfa totorobɛnto ne nnwennini mmɛn, nteam ahosɛpɛ so wɔ Awurade, yɛn ɔhene no anim.
7 സമുദ്രവും അതിന്റെ നിറെവും ഭൂതലവും അതിൽ വസിക്കുന്നവരും മുഴങ്ങട്ടെ.
Ɛpo ne abɔdeɛ a ɛwɔ mu nyinaa monworo so; asase ne wɔn a wɔte soɔ nyinaa.
8 പ്രവാഹങ്ങൾ കൈകൊട്ടട്ടെ; പർവ്വതങ്ങൾ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചു ഘോഷിക്കട്ടെ.
Momma nsubɔntene mmɔ wɔn nsam, mmepɔ nka mmom nto ahurisie dwom;
9 അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; ഭൂലോകത്തെ നീതിയോടും ജാതികളെ നേരോടുംകൂടെ വിധിക്കും.
ma wɔnto dwom wɔ Awurade anim, ɛfiri sɛ ɔreba abɛbu ewiase atɛn. Ɔde tenenee bɛbu ewiase atɛn na ɔde pɛpɛyɛ abu nnipa atɛn.