< സങ്കീർത്തനങ്ങൾ 84 >
1 സംഗീതപ്രമാണിക്കു; ഗത്ഥ്യരാഗത്തിൽ; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം!
Кыт де плэкуте сунт локашуриле Тале, Доамне ал оштирилор!
2 എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു; എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.
Суфлетул меу суспинэ ши тынжеште де дор дупэ курциле Домнулуй, инима ши карня мя стригэ кэтре Думнезеул чел виу!
3 കുരികിൽ ഒരു വീടും, മീവൽപക്ഷി കുഞ്ഞുങ്ങൾക്കു ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്റെ യാഗപീഠങ്ങളെ തന്നേ.
Пынэ ши пасэря ышь гэсеште о касэ аколо ши рындуника, ун куйб унде ышь пуне пуий… Ах, алтареле Тале, Доамне ал оштирилор, Ымпэратул меу ши Думнезеул меу!
4 നിന്റെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ; അവർ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. (സേലാ)
Фериче де чей че локуеск ын Каса Та, кэч ей тот май пот сэ Те лауде!
5 ബലം നിന്നിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ; ഇങ്ങിനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ടു.
Фериче де чей че-шь пун тэрия ын Тине, ын а кэрор инимэ локуеште ынкредеря!
6 കണ്ണുനീർ താഴ്‌വരയിൽകൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു. മുന്മഴയാൽ അതു അനുഗ്രഹപൂർണ്ണമായ്തീരുന്നു.
Кынд стрэбат ачештя Валя Плынӂерий, о префак ынтр-ун лок плин де извоаре ши плоая тимпурие о акоперэ ку бинекувынтэрь.
7 അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു.
Ей мерг дин путере ын путере ши се ынфэцишязэ ынаинтя луй Думнезеу ын Сион.
8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; യാക്കോബിന്റെ ദൈവമേ, ചെവിക്കൊള്ളേണമേ. (സേലാ)
Доамне, Думнезеул оштирилор, аскултэ ругэчуня мя! Я аминте, Думнезеул луй Иаков!
9 ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കേണമേ; നിന്റെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കേണമേ;
Ту, каре ешть скутул ностру, везь, Думнезеуле, ши привеште фаца унсулуй Тэу!
10 നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവല്ക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം.
Кэч май мулт фаче о зи ын курциле Тале декыт о мие ын алтэ парте; еу вряу май бине сэ стау ын прагул Касей Думнезеулуй меу декыт сэ локуеск ын кортуриле рэутэций!
11 യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നല്കുന്നു; നേരോടെ നടക്കുന്നവർക്കു അവൻ ഒരു നന്മയും മുടക്കുകയില്ല.
Кэч Домнул Думнезеу есте ун соаре ши ун скут, Домнул дэ ындураре ши славэ ши ну липсеште де ничун бине пе чей че дук о вяцэ фэрэ приханэ.
12 സൈന്യങ്ങളുടെ യഹോവേ, നിന്നിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
Доамне ал оштирилор, фериче де омул каре се ынкреде ын Тине!