< സങ്കീർത്തനങ്ങൾ 77 >

1 സംഗീതപ്രമാണിക്കു; യെദൂഥൂന്യരാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു, എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു തന്നേ നിലവിളിക്കും; അവൻ എനിക്കു ചെവിതരും.
Для дириґента хору. Для Єдуту́на. Псалом Асафів. Мій голос до Бога, — й я кли́кати буду, мій голос до Бога, — й почує мене!
2 കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു, രാത്രിയിൽ എന്റെ കൈ തളരാതെ മലർത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.
В день недолі моєї шукаю я Господа, до Нього рука моя ви́тягнена вночі й не зомлі́є, не хоче душа моя бути поті́шена:
3 ഞാൻ ദൈവത്തെ ഓർത്തു വ്യാകുലപ്പെടുന്നു; ഞാൻ ധ്യാനിച്ചു, എന്റെ ആത്മാവു വിഷാദിക്കുന്നു. (സേലാ)
згадаю про Бога й зідха́ю, розважа́ю — й мій дух омліва́є! (Се́ла)
4 നീ എന്റെ കണ്ണിന്നു ഉറക്കം തടുത്തിരിക്കുന്നു; സംസാരിപ്പാൻ കഴിയാതവണ്ണം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു.
Ти де́ржиш пові́ки оче́й моїх, я побитий і не говорю́.
5 ഞാൻ പൂർവ്വദിവസങ്ങളെയും പണ്ടത്തെ സംവത്സരങ്ങളെയും വിചാരിക്കുന്നു.
Пригадую я про дні давні, про роки відві́чні,
6 രാത്രിയിൽ ഞാൻ എന്റെ സംഗീതം ഓർക്കുന്നു; എന്റെ ഹൃദയംകൊണ്ടു ഞാൻ ധ്യാനിക്കുന്നു; എന്റെ ആത്മാവും ശോധന കഴിക്കുന്നു.
свою пісню вночі я прига́дую, говорю́ з своїм серцем, а мій дух розважа́є:
7 കർത്താവു എന്നേക്കും തള്ളിക്കളയുമോ? അവൻ ഇനി ഒരിക്കലും അനുകൂലമായിരിക്കയില്ലയോ?
Чи навіки покине Господь, і вже більш не вподо́бає?
8 അവന്റെ ദയ സദാകാലത്തേക്കും പൊയ്പോയോ? അവന്റെ വാഗ്ദാനം തലമുറതലമുറയോളം ഇല്ലാതെയായ്പോയോ?
Чи навіки спини́лася милість Його́? Чи скінчи́лося слово Його в рід і рід?
9 ദൈവം കൃപ കാണിപ്പാൻ മറന്നിരിക്കുന്നുവോ? അവൻ കോപത്തിൽ തന്റെ കരുണ അടെച്ചുകളഞ്ഞിരിക്കുന്നുവോ? (സേലാ)
Чи Бог ми́лувати позабу́в? Чи гнівом замкнув Він Своє милосе́рдя? (Се́ла)
10 എന്നാൽ അതു എന്റെ കഷ്ടതയാകുന്നു; അത്യുന്നതന്റെ വലങ്കൈ വരുത്തിയ സംവത്സരങ്ങൾ തന്നേ എന്നു ഞാൻ പറഞ്ഞു.
І промовив був я: „То стражда́ння моє — переміна прави́ці Всевишнього“.
11 ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാൻ ഓർക്കും.
Пригада́ю я вчинки Господні, як чудо Твоє я згадаю відда́вна,
12 ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.
і буду я ду́мати про кожен Твій чин, і про вчинки Твої опові́м!
13 ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?
Боже, — святая доро́га Твоя, котри́й бог великий, як Бог наш?
14 നീ അത്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു; നിന്റെ ബലത്തെ നീ ജാതികളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു.
Ти Той Бог, що чу́да вчиняє, Ти ви́явив силу Свою між наро́дами,
15 തൃക്കൈകൊണ്ടു നീ നിന്റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു; യാക്കോബിന്റെയും യോസേഫിന്റെയും മക്കളെ തന്നേ. (സേലാ)
Ти ви́зволив люд Свій раме́ном, — синів Якова й Йо́сипа! (Се́ла)
16 ദൈവമേ, വെള്ളങ്ങൾ നിന്നെ കണ്ടു, വെള്ളങ്ങൾ നിന്നെ കണ്ടു ഭ്രമിച്ചു, ആഴികളും വിറെച്ചുപോയി.
Тебе бачили води, о Боже, Тебе бачили во́ди — й тремтіли, затряслися й безо́дні.
17 മേഘങ്ങൾ വെള്ളം ചൊരിഞ്ഞു; ആകാശം നാദം മുഴക്കി; നിന്റെ അസ്ത്രങ്ങൾ പരക്കെ പറന്നു.
Лила́ся струмко́м вода з хмар, тучі ви́дали грім, тако́ж там і сям Твої стрі́ли літали.
18 നിന്റെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി; മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.
Гуркіт грому Твого на небесному колі, й блискавки́ освіти́ли вселе́нну, тремті́ла й трясла́ся земля!
19 നിന്റെ വഴി സമുദ്രത്തിലും നിന്റെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു; നിന്റെ കാൽചുവടുകളെ അറിയാതെയുമിരുന്നു.
Через море доро́га Твоя, а сте́жка Твоя — через во́ди великі, і не видно було́ Твоїх стіп.
20 മോശെയുടെയും അഹരോന്റെയും കയ്യാൽ നീ നിന്റെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെ പോലെ നടത്തി.
Ти прова́див наро́д Свій, немов ту ота́ру, рукою Мойсея та Ааро́на.

< സങ്കീർത്തനങ്ങൾ 77 >