< സങ്കീർത്തനങ്ങൾ 75 >
1 സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. ഒരു ഗീതം. ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു; ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
[Psalm lal Asaph] Kut sot kulo nu sum, O God, kut sot kulo nu sum! Kut fahkak lupan ku lulap lom Ac srumun orekma sakirik lom.
2 സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.
God El fahk, “Nga oakiya tari pacl in nununku, Ac nga ac fah nununku ke suwoswos.
3 ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. (സേലാ)
Ma moul nukewa finne rarrar, Ac faclu kusrusryak, Nga ac fah oru tuh pwelung lun faclu in okak na.
4 ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയർത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു.
Nga fahk nu sin mwet filang elos in tia sifacna yukunulos,
5 നിങ്ങളുടെ കൊമ്പു മേലോട്ടു ഉയർത്തരുതു; ശാഠ്യത്തോടെ സംസാരിക്കയുമരുതു.
Ac nu sin mwet koluk elos in tia tungak.”
6 കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയർച്ചവരുന്നതു.
Nununku ac fah tia tuku kutulap me, ku roto me, Ac tia tuku epang me, ku eir me;
7 ദൈവം ന്യായാധിപതിയാകുന്നു; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.
Tuh God pa ac sang nununku. El ac fah kalyei kutu selos, ac aksukosokye kutu.
8 യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ടു; വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു; അവൻ അതിൽനിന്നു പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും.
Oasr sie cup inpoun LEUM GOD, Su nwanala ke wain kulana lun kasrkusrak lal. El okoala, ac mwet koluk nukewa elos nim; Elos numla nwe ke na lisr.
9 ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന്നു സ്തുതിപാടും.
Tusruk nga ac fah tiana tui in sramsramkin God lal Jacob, Ac yuk on in kaksak nu sel.
10 ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാൻ മുറിച്ചുകളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.
El ac fah kunausla ku lun mwet koluk, A ku lun mwet suwoswos fah yokyokelik.