< സങ്കീർത്തനങ്ങൾ 70 >

1 സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു ജ്ഞാപകസങ്കീർത്തനം. ദൈവമേ, എന്നെ വിടുവിപ്പാൻ, യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
برای رهبر سرایندگان. مزمور داوود، که از خدا می‌خواهد او را به یاد آورد. خدایا، به یاری من بشتاب و مرا نجات ده!
2 എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞു അപമാനം ഏല്ക്കട്ടെ.
بگذار آنانی که قصد جانم را دارند خجل و سرافکنده شوند و بدخواهان من پریشان گردند؛
3 നന്നായി നന്നായി എന്നു പറയുന്നവർ തങ്ങളുടെ നാണംനിമിത്തം പിന്തിരിഞ്ഞു പോകട്ടെ.
بگذار کسانی که مرا مسخره می‌کنند رسوا و ناکام شوند.
4 നിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ: ദൈവം മഹത്വമുള്ളവനെന്നു എപ്പോഴും പറയട്ടെ.
بگذار کسانی که تو را طلب می‌کنند در تو شاد و خرسند باشند و آنانی که نجات تو را دوست دارند پیوسته بگویند: «خداوند بزرگ است!»
5 ഞാനോ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്റെ അടുക്കൽ വേഗം വരേണമേ; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; യഹോവേ, താമസിക്കരുതേ.
من فقیر و نیازمند هستم. خدایا، به یاری من بشتاب! ای خداوند، تو مددکار و نجا‌ت‌دهندۀ من هستی، پس تأخیر نکن!

< സങ്കീർത്തനങ്ങൾ 70 >