< സങ്കീർത്തനങ്ങൾ 53 >

1 സംഗീതപ്രമാണിക്കു; മഹലത്ത് എന്ന രാഗത്തിൽ ദാവീദിന്റെ ധ്യാനം. ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി, മ്ലേച്ഛമായ നീതികേടു പ്രവർത്തിക്കുന്നു; നന്മ ചെയ്യുന്നവൻ ആരുമില്ല.
Zborovođi. Prema napjevu “Bolest”. Poučna pjesma. Davidova. Bezumnik reče u srcu: “Nema Boga!” Pokvareni rade gadosti; nitko da čini dobro.
2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണ്മാൻ ദൈവം സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
Bog s nebesa gleda na sinove ljudske da vidi ima li tko razuman Boga da traži.
3 എല്ലാവരും പിൻവാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മചെയ്യുന്നവനില്ല; ഒരുത്തൻപോലും ഇല്ല.
No svi skrenuše zajedno, svi se pokvariše: nitko da čini dobro - nikoga nema.
4 നീതികേടു പ്രവർത്തിക്കുന്നവർ അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; ദൈവത്തോടു അവർ പ്രാർത്ഥിക്കുന്നില്ല.
Neće li se urazumiti svi što čine bezakonje, koji proždiru narod moj kao da jedu kruh? Boga oni ne zazivlju:
5 ഭയമില്ലാതിരുന്നേടത്തു അവർക്കു മഹാഭയമുണ്ടായി; നിന്റെ നേരെ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ടു നീ അവരെ ലജ്ജിപ്പിച്ചു.
od straha će drhtat' gdje straha i nema jer Bog će rasuti kosti onih koji tebe opsjedaju, bit će posramljeni jer će ih Bog odbaciti.
6 സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കിൽ! ദൈവം തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും.
O, neka dođe sa Siona spas Izraelu! Kad Bog promijeni udes naroda svoga, klicat će Jakov, radovat' se Izrael.

< സങ്കീർത്തനങ്ങൾ 53 >