< സങ്കീർത്തനങ്ങൾ 48 >

1 ഒരു ഗീതം. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, അവന്റെ വിശുദ്ധപർവ്വതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.
Pieśń i psalm dla synów Korego. Wielki jest PAN i godzien wielkiej chwały w mieście naszego Boga, na swej świętej górze.
2 മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോൻപർവ്വതം ഉയരംകൊണ്ടു മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു.
Pięknie wzniesiona, radością całej ziemi [jest] góra Syjon na krańcach północy, miasto wielkiego Króla.
3 അതിന്റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു.
Bóg w pałacach jego jest uznany za twierdzę.
4 ഇതാ, രാജാക്കന്മാർ കൂട്ടം കൂടി; അവർ ഒന്നിച്ചു കടന്നുപോയി.
Bo oto zgromadzili się królowie i razem ruszyli.
5 അവർ അതു കണ്ടു അമ്പരന്നു, അവർ പരിഭ്രമിച്ചു ഓടിപ്പോയി.
Gdy zobaczyli, zdumieli się, przerazili się i uciekli.
6 അവർക്കു അവിടെ വിറയൽ പിടിച്ചു; നോവു കിട്ടിയവൾക്കെന്നപോലെ വേദന പിടിച്ചു.
Strach ich tam ogarnął i ból, jak rodzącą kobietę.
7 നീ കിഴക്കൻകാറ്റുകൊണ്ടു തർശീശ് കപ്പലുകളെ ഉടെച്ചുകളയുന്നു.
Wiatrem wschodnim rozbijasz okręty Tarszisz.
8 നാം കേട്ടതുപോലെ തന്നേ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു. (സേലാ)
To, co słyszeliśmy, [to] zobaczyliśmy w mieście PANA zastępów, w mieście naszego Boga; Bóg je ugruntuje na wieki. (Sela)
9 ദൈവമേ, നിന്റെ മന്ദിരത്തിന്റെ മദ്ധ്യേ ഞങ്ങൾ നിന്റെ ദയയെക്കുറിച്ചു ചിന്തിക്കുന്നു.
Rozważamy, o Boże, twoje miłosierdzie we wnętrzu twej świątyni.
10 ദൈവമേ, നിന്റെ നാമംപോലെ തന്നേ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്റെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു.
Jak twoje imię, Boże, tak i chwała twoja [sięga] aż po krańce ziemi; twoja prawica pełna jest sprawiedliwości.
11 നിന്റെ ന്യായവിധികൾനിമിത്തം സീയോൻപർവ്വതം സന്തോഷിക്കയും യെഹൂദാപുത്രിമാർ ആനന്ദിക്കയും ചെയ്യുന്നു.
Niech się weseli góra Syjon, niech się radują córki Judy z powodu twoich sądów.
12 സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്‌വിൻ; അതിന്റെ ഗോപുരങ്ങളെ എണ്ണുവിൻ.
Okrążcie Syjon i obejdźcie go, policzcie jego wieże.
13 വരുവാനുള്ള തലമുറയോടു അറിയിക്കേണ്ടതിന്നു അതിന്റെ കൊത്തളങ്ങളെ സൂക്ഷിച്ചു അരമനകളെ നടന്നു നോക്കുവിൻ.
Przyjrzyjcie się jego wałom obronnym, oglądajcie jego pałace, abyście mogli opowiadać przyszłemu pokoleniu.
14 ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും.
Bo ten Bóg jest naszym Bogiem na wieki wieków, on będzie nas prowadził aż do śmierci.

< സങ്കീർത്തനങ്ങൾ 48 >