< സങ്കീർത്തനങ്ങൾ 3 >

1 ദാവീദ് തന്റെ മകനായ അബ്ശലോമിന്റെ മുൻപിൽനിന്നു ഓടിപ്പോയപ്പോൾ പാടിയ ഒരു സങ്കീർത്തനം. യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിർക്കുന്നവർ അനേകർ ആകുന്നു.
Ry Iehovà, Akore ty fitomboa’ o mpamorefore ahikoo! Maro ty miongake hiatreatre ahy.
2 അവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. (സേലാ)
Lako ty manao ty hoe ty amako: Tsy ama’e ty fandrombahan’ Añahare. Selà
3 നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.
Fa Ihe, ry Iehovà, ro kalan-defo mañohoñ’ ahy, ty engeko naho ty Mpampiandra ty lohako.
4 ഞാൻ യഹോവയോടു ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻതന്റെ വിശുദ്ധപർവ്വതത്തിൽനിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. (സേലാ)
Ie koiheko am-peo t’Iehovà, le janjiñe’e amy vohi’e miavakey. Selà
5 ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.
Màndre iraho vaho miroro; tsekake amy te mpañimba ahy t’Iehovà.
6 എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.
Tsy hembañako i lahiale miarikoboñe hiatreatre ahikoy.
7 യഹോവേ, എഴുന്നേല്ക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ലു തകർത്തുകളഞ്ഞു.
Miongaha, ry Iehovà! Rombaho iraho ry Andrianañahareko, fa fonga tinampifi’o ty valañorà’ o rafelahikoo; vaho pinekapeka’o ty nife’ o lo-tserekeo.
8 രക്ഷ യഹോവെക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ. (സേലാ)
Am’ Iehovà ty fandrombahañe; naho am’ondati’oo ty fitahia’o. Selà

< സങ്കീർത്തനങ്ങൾ 3 >